വരും വർഷങ്ങളിൽ പ്രതിരോധ മേഖലയിൽ വൻ മുന്നേറ്റങ്ങളാണ് നടക്കാൻ പോകുന്നത്. അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് രാജ്യങ്ങളെ പോലെ ഇന്ത്യയും യുദ്ധവിമാനവും മിസൈലുകളും കയറ്റുമതി ചെയ്യാൻ പോകുകയാണ്. ബ്രഹ്മോസ്, തേജസ്, അസ്ത്ര മിസൈൽ ഉൾപ്പെടെ 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരും വർഷങ്ങളിൽ പ്രതിരോധ മേഖലയിൽ വൻ മുന്നേറ്റങ്ങളാണ് നടക്കാൻ പോകുന്നത്. അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് രാജ്യങ്ങളെ പോലെ ഇന്ത്യയും യുദ്ധവിമാനവും മിസൈലുകളും കയറ്റുമതി ചെയ്യാൻ പോകുകയാണ്. ബ്രഹ്മോസ്, തേജസ്, അസ്ത്ര മിസൈൽ ഉൾപ്പെടെ 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

ADVERTISEMENT

പീരങ്കി, തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ടാങ്കുകളും മിസൈലുകളും, സ്ഫോടകവസ്തു, ആന്റി ടാങ്ക് മൈനുകൾ എന്നിവയും മറ്റും കയറ്റുമതി ചെയ്യുന്നതിന് ഫെബ്രുവരി 4 ന് കേന്ദ്ര സർക്കാർ അനുമതി നൽകി. സൗഹൃദ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വർധിപ്പിക്കുന്നതിനായി 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതിക്കായി സർക്കാർ അംഗീകരിച്ചു എന്നാണ് അറിയുന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആർഡിഒ) ഇനങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

നേരത്തെ, ആകാശ് മിസൈൽ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ബ്രഹ്മോസ് ആയുധ സംവിധാനം, ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ അസ്ത്ര, ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നാഗ് എന്നിവയും കയറ്റുമതിക്ക് തയാറാണ്.

ADVERTISEMENT

കയറ്റുമതിക്കായി അംഗീകരിച്ച പ്രതിരോധ ഉപകരണങ്ങൾ:

∙ 19 എയറോനോട്ടിക്കൽ സിസ്റ്റങ്ങൾ

∙ 16 ന്യൂക്ലിയർ-ബയോളജിക്കൽ-കെമിക്കൽ ഉപകരണങ്ങൾ

ADVERTISEMENT

∙ 41 ആയുധ, മറ്റു യുദ്ധ സംവിധാനങ്ങൾ

∙ 28 നാവിക സംവിധാനങ്ങൾ

∙ 27 ഇലക്ട്രോണിക്, ആശയവിനിമയ സംവിധാനങ്ങൾ

∙ 10 ജീവൻരക്ഷാ ഇനങ്ങൾ

∙ നാല് മിസൈൽ സംവിധാനങ്ങൾ

∙ നാല് മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങൾ

∙  മറ്റ് ഏഴ് വസ്തുക്കൾ

∙ ആകാശ്, അസ്ത്ര, ബ്രഹ്മോസ് മിസൈൽ

ആകാശ് ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനമാണ്. ഇതിന് ഹ്രസ്വ-ദൂര വ്യോമ പ്രതിരോധം തീർക്കാൻ കഴിയും. അസ്ത്ര ഇന്ത്യൻ വ്യോമസേനയുടെ സു 30 എം‌കെ‌ഐയുമായി സംയോജിപ്പിച്ചിരിക്കുന്ന വിഷ്വൽ എയർ-ടു-എയർ മിസൈലാണ്. മറ്റു യുദ്ധവിമാനങ്ങളിലും അസ്ത്ര സംയോജിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.

നാവികസേനയും കരസേനയും വ്യോമസേനയും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള സൂപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ്. മൊബൈൽ ലോഞ്ചറുകൾ, കപ്പലുകൾ, അന്തർവാഹിനികൾ, വിമാനം എന്നിവയിൽ ബ്രഹ്മോസ് മിസൈൽ എളുപ്പത്തിൽ വിക്ഷേപിക്കാൻ കഴിയും. പുതിയ നയമനുസരിച്ച്, കേന്ദ്രസർക്കാർ ഇപ്പോൾ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. 2025 ഓടെ 35,000 കോടിയുടെ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. 

English Summary: India approves export of 156 defence equipment, including Brahmos, Tejas, Astra missile