പസിഫിക് സമുദ്രത്തിൽ മുങ്ങിക്കപ്പലും വാണിജ്യ കപ്പലും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരുക്കേറ്റു. ജപ്പാന്റെ സമുദ്ര പ്രതിരോധ സേനയുടെ മുങ്ങിക്കപ്പലാണ് വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ചത്. തിങ്കളാഴ്ച ഷിക്കോകു ദ്വീപിന് സമീപമാണ് ദുരന്തം സംഭവിച്ചത്. മുങ്ങിക്കപ്പലിലെ മൂന്ന് ക്രൂ അംഗങ്ങൾക്കാണ് പരുക്കേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പസിഫിക് സമുദ്രത്തിൽ മുങ്ങിക്കപ്പലും വാണിജ്യ കപ്പലും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരുക്കേറ്റു. ജപ്പാന്റെ സമുദ്ര പ്രതിരോധ സേനയുടെ മുങ്ങിക്കപ്പലാണ് വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ചത്. തിങ്കളാഴ്ച ഷിക്കോകു ദ്വീപിന് സമീപമാണ് ദുരന്തം സംഭവിച്ചത്. മുങ്ങിക്കപ്പലിലെ മൂന്ന് ക്രൂ അംഗങ്ങൾക്കാണ് പരുക്കേറ്റത്. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ADVERTISEMENT

84 മീറ്റർ നീളമുള്ള സൗര്യു മുങ്ങിക്കപ്പലിന്റെ പുറംഭാഗമാണ് ഇടിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു. മുങ്ങിക്കപ്പലിന്റെ ആന്റിനയും കൊടിമരവും മറ്റ് മുകൾ ഭാഗങ്ങളും ചെറുതായി കേടായെങ്കിലും യാത്ര തുടരാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ADVERTISEMENT

ഇത് സംബന്ധിച്ച് ജപ്പാൻ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടപ്പോൾ കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം ലഭിച്ചതെന്ന് സർക്കാർ വക്താവ് കട്സുനോബു കറ്റോ പറഞ്ഞു. വാണിജ്യ കപ്പൽ ഹോങ്കോങ് ഫ്ലാഗുള്ള ഓഷ്യൻ ആർടെമിസ് ആണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ADVERTISEMENT

പ്രാദേശിക സമയം രാവിലെ 10.55 ഓടെയാണ് കൂട്ടിയിടിയുണ്ടായത്. പതിവ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന മുങ്ങിക്കപ്പൽ വാണിജ്യ കപ്പലിന്റെ വഴിയിലൂടെ ഉയർന്നുവരികയായിരുന്നു. എന്നാൽ, ആ സമയത്ത് ഒരു കൂട്ടിയിടി ഒഴിവാക്കാൻ മുങ്ങിക്കപ്പലിന് സാധിച്ചില്ലെന്നും പ്രതിരോധ മന്ത്രി നോബുവോ കിഷി പറഞ്ഞു. 

അപകടത്തിൽ മുങ്ങിക്കപ്പലിന്റെ ആശയവിനിമയ ഉപകരണങ്ങൾ കേടായതിനാൽ സംഭവം റിപ്പോർട്ട് ചെയ്യുന്നത് വൈകി. ഉച്ചകഴിഞ്ഞ് 2.20 ന് മൊബൈൽ ഫോണിലൂടെയാണ് ക്രൂ അംഗങ്ങൾ അപകടം ബന്ധപ്പെട്ടവരെ അറിയിച്ചത്.

English Summary: Japan submarine collides with commercial ship off Shikoku, 3 injured