ഇന്ത്യയുടെ ചരിത്രത്തിലെ സുവർണഘട്ടങ്ങളിലൊന്നായ 1971 ബംഗ്ലാ വിമോചന യുദ്ധത്തിന്റെ അൻപതാം വാർഷികമാഘോഷിക്കുകയാണ് രാജ്യം ഈ വർഷം. ബംഗ്ലദേശ് എന്ന രാജ്യത്തിന്റെ പിറവിയുടെ പേരിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ യുദ്ധം പാക്കിസ്ഥാന് അവരൊരിക്കലും മറക്കാത്ത പരാജയമാണ് നൽകിയത്. ഇന്ത്യൻ സേനകളുടെ യശസ്സ് വാനോളം

ഇന്ത്യയുടെ ചരിത്രത്തിലെ സുവർണഘട്ടങ്ങളിലൊന്നായ 1971 ബംഗ്ലാ വിമോചന യുദ്ധത്തിന്റെ അൻപതാം വാർഷികമാഘോഷിക്കുകയാണ് രാജ്യം ഈ വർഷം. ബംഗ്ലദേശ് എന്ന രാജ്യത്തിന്റെ പിറവിയുടെ പേരിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ യുദ്ധം പാക്കിസ്ഥാന് അവരൊരിക്കലും മറക്കാത്ത പരാജയമാണ് നൽകിയത്. ഇന്ത്യൻ സേനകളുടെ യശസ്സ് വാനോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ചരിത്രത്തിലെ സുവർണഘട്ടങ്ങളിലൊന്നായ 1971 ബംഗ്ലാ വിമോചന യുദ്ധത്തിന്റെ അൻപതാം വാർഷികമാഘോഷിക്കുകയാണ് രാജ്യം ഈ വർഷം. ബംഗ്ലദേശ് എന്ന രാജ്യത്തിന്റെ പിറവിയുടെ പേരിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ യുദ്ധം പാക്കിസ്ഥാന് അവരൊരിക്കലും മറക്കാത്ത പരാജയമാണ് നൽകിയത്. ഇന്ത്യൻ സേനകളുടെ യശസ്സ് വാനോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ചരിത്രത്തിലെ സുവർണഘട്ടങ്ങളിലൊന്നായ 1971 ബംഗ്ലാ വിമോചന യുദ്ധത്തിന്റെ അൻപതാം വാർഷികമാഘോഷിക്കുകയാണ് രാജ്യം ഈ വർഷം.  ബംഗ്ലദേശ് എന്ന രാജ്യത്തിന്റെ പിറവിയുടെ പേരിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ യുദ്ധം പാക്കിസ്ഥാന് അവരൊരിക്കലും മറക്കാത്ത പരാജയമാണ് നൽകിയത്. ഇന്ത്യൻ സേനകളുടെ യശസ്സ് വാനോളം ഉയർത്തിയ യുദ്ധത്തിൽ കരസേനയ്‌ക്കൊപ്പം തന്നെ നാവിക, വ്യോമ സേനകളും ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഈ യുദ്ധ കാലഘട്ടത്തിൽ ഇന്ത്യൻ നാവികസേന ഏറ്റെടുത്തു നടത്തിയ ശ്രദ്ധേയമായ ദൗത്യങ്ങളിലൊന്നായിരുന്നു പാക്ക് അന്തർവാഹിനി പിഎൻഎസ് ഗാസിയെ കടലിൽ മുക്കിയത്. അറബിക്കടലിൽ പാക്കിസ്ഥാന്റെ നാവികസേനയുടെ മുനയൊടിച്ച സംഭവമായ ഇതിനു നേതൃത്വം നൽകിയത് നാഗർകോവിൽ സ്വദേശിയായ വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ എന്ന സൈന്യാധിപനായിരുന്നു. 

 

ADVERTISEMENT

∙ കടലിലെ ചെകുത്താൻ

 

1945ൽ യുഎസ് നേവിയുടെ ഭാഗമായി നീറ്റിലിറങ്ങിയതായിരുന്നു ഡയബ്ലോ എന്നറിയപ്പെടുന്ന ആ മുങ്ങിക്കപ്പൽ. ചെകുത്താൻ എന്നു വിശേഷിപ്പിച്ചിരുന്ന ഡയബ്ലോയ്ക്ക് 78 സേനാംഗങ്ങളെയും 24 ടോർപിഡോകളെയും വഹിക്കാനുള്ള കഴിവുണ്ടായിരുന്നു. യുഎസിന്റെ രണ്ടാം ലോകയുദ്ധ നാവിക ദൗത്യങ്ങളിൽ ചിലതിലൊക്കെ ഇതു പങ്കെടുത്തിട്ടുണ്ട്. 1963ൽ യുഎസ് ഡയബ്ലോയെ പാക്കിസ്ഥാനു നൽകി.

 

ADVERTISEMENT

1964 ൽ ‘പിഎൻഎസ് ഗാസി’ എന്ന പുതിയ പേരു സ്വീകരിച്ച ഡയബ്ലോ പാക്ക് നാവികസേനയുടെ ഭാഗമായി കറാച്ചി നാവികകേന്ദ്രത്തിലെത്തി. പാക്ക് സൈന്യത്തിന്റെ ആദ്യ അന്തർവാഹിനിയായിരുന്നു ഗാസി. 1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ഗാസിയെ യുദ്ധശേഷം ടർക്കിയിൽ കൊണ്ടു പോയി നിരവധി പരിഷ്‌കരണങ്ങൾക്ക് പാക്കിസ്ഥാൻ വിധേയമാക്കി. 5 വർഷങ്ങൾക്കു ശേഷം ഡാഫ്‌നി എന്നു പേരുള്ള 3 അന്തർവാഹിനികൾ പാക്കിസ്ഥാൻ വാങ്ങിയെങ്കിലും ഗാസി അവരുടെ കടലിലെ പ്രധാന ആയുധമായി തുടർന്നു. 

 

∙ വിക്രാന്തിനെ തേടി

 

ADVERTISEMENT

1971. ബംഗ്ലാ വിമോചന പ്രസ്ഥാനം കിഴക്കൻ പാക്കിസ്ഥാനിൽ ശക്തി പ്രാപിച്ചു. ഇന്ത്യയുടെ പിന്തുണയും ബംഗ്ലാ പോരാളികൾക്കു ലഭിച്ചതോടെ പാക്കിസ്ഥാൻ യുദ്ധത്തിനൊരുങ്ങി. ഉപഭൂഖണ്ഡത്തിലെങ്ങും യുദ്ധമേഘങ്ങൾ ഉരുണ്ടു കൂടി. കരസേന മാത്രമല്ല, നാവിക, വ്യോമസേനകളും യുദ്ധത്തിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ കണക്കുകൂട്ടി. അറബിക്കടലിൽ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. അതിനുള്ള പ്രധാന കാരണം ഒന്നായിരുന്നു. 

 

∙ ഐഎൻഎസ് വിക്രാന്ത്

 

അന്ന് ഇന്ത്യൻ സേനയുടെ കൈയിലുള്ള മികവേറിയ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യൻ നാവികസേനയുടെ നട്ടെല്ല്. വിക്രാന്തിനെ തകർത്തു മാത്രമേ കടൽയുദ്ധത്തിൽ തങ്ങൾക്ക് ഇന്ത്യയുമായി പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിയ പാക്കിസ്ഥാൻ അതിനുള്ള ദൗത്യത്തിനായി തിരഞ്ഞെടുത്തത് ഗാസിയെയാണ്. 

ആയിടെ വിക്രാന്തിനെ മുംബൈ തുറമുഖത്തു നിന്നും ഇന്ത്യ വിശാഖപട്ടണത്തേക്കു മാറ്റി. ഇതും കിഴക്കൻ പാക്കിസ്ഥാനിൽ കടൽ വഴി ഇടപെടാനുള്ള ഇന്ത്യയുടെ ശ്രമമായാണ് പാക്കിസ്ഥാൻ വ്യാഖ്യാനിച്ചത്. 

 

‘വിശാഖപട്ടണത്തു പോയി വിക്രാന്തിനെ മുക്കുക, ഇന്ത്യയുടെ കിഴക്കൻ നാവിക കേന്ദ്രങ്ങളിൽ കടൽമൈനുകൾ സ്ഥാപിക്കുക. ’ ഈ ലക്ഷ്യങ്ങളുമായി ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു. കമാൻഡർ സഫർ മുഹമ്മദ് ഖാൻ എന്ന സാഹസികനായ ക്യാപ്റ്റനാണ് ഗാസിയെ നിയന്ത്രിച്ചത്. 

 

എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കത്തെക്കുറിച്ച് വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ നേരത്തെ സംശയിച്ചിരുന്നു. വിക്രാന്തിനെ സുരക്ഷിതമായി വിശാഖപട്ടണത്തു നിന്നു മാറ്റണമെന്ന് ദീർഘദർശിയായ അദ്ദേഹം തീർച്ചപ്പെടുത്തി. പറ്റിയ സ്ഥലമുണ്ടായിരുന്നു. ആൻഡമാൻ ദ്വീപുകൾ. . . അവിടത്തെ പോർട് എക്സ്റേ എന്ന രഹസ്യ സ്ഥലത്ത് വിക്രാന്തിനെ ഡോക്ക് ചെയ്യാമെന്നു തീരുമാനമായി. ഗാസി യാത്രതിരിക്കുന്നതിനു തലേന്നു തന്നെ വിക്രാന്ത് വിശാഖപട്ടണം വിട്ട് ആൻഡമാനിലേക്കു യാത്രയായി. നീണ്ട യാത്രയ്ക്കു വേണ്ട ഒരുക്കങ്ങളൊക്കെ കൃഷ്ണന്റെ നിർദേശത്തിൽ നേരത്തെ തന്നെ ഒരുക്കിയിരുന്നു. 

 

∙ വ്യാജ വിക്രാന്ത് തന്ത്രം

 

എന്നാൽ വിശാഖപട്ടണത്തേക്ക് വരുന്ന ഗാസിക്ക് ഇവിടെത്തന്നെ അന്ത്യയാത്ര നൽകണമെന്ന് ഇന്ത്യൻ നാവികസേന തീർച്ചപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനു കൊടുക്കാവുന്ന ഏറ്റവും വലിയ അടിയായിരിക്കും അത്.  അതിനായി ഒരു വലിയ തന്ത്രം കൃഷ്ണന്റെ നേത‍ൃത്വത്തിൽ സേന രൂപകൽപന ചെയ്തു. ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് രാജ്പുത്തിനെ വിക്രാന്ത് എന്ന വ്യാജേന വിശാഖപട്ടണത്തു നിർത്തി. 

 

വിക്രാന്തിലേക്കെന്ന രീതിയിൽ രാജ്പുത്തിലേക്കു സേനാകേന്ദ്രങ്ങൾ സന്ദേശങ്ങൾ അയച്ചു. ഇതു പിടിച്ചെടുത്ത പാക്കിസ്ഥാൻ സേന വിക്രാന്ത് വിശാഖപട്ടണത്തു തന്നെയുണ്ടെന്നു തെറ്റിദ്ധരിച്ചു. നവംബർ 25നു കറാച്ചിയിൽ നിന്നും ഗാസിയിലേക്കു ചെന്ന ഒരു മെസേജ് ‘വിക്രാന്ത് വിശാഖപട്ടണത്തുണ്ട്’ എന്നു പറഞ്ഞായിരുന്നു. ഈ സന്ദേശം ചോർത്തിയെടുത്ത ഇന്ത്യൻ സേന തങ്ങളുടെ തന്ത്രം ഫലിച്ചെന്നു തീർച്ചപ്പെടുത്തി. 

 

ഗാസി ഏറ്റെടുത്തത് അന്തർവാഹിനിക്കപ്പലുകളുടെ ചിത്രത്തിലെ ഏറ്റവും സാഹസികമായ ദൗത്യങ്ങളിലൊന്നായിരുന്നു. തങ്ങളേക്കാൾ ശക്തമായ ഒരു രാജ്യത്തിന്റെ ഹോം പോർട്ടിൽ ചെന്ന് അവരുടെ ഏറ്റവും മികച്ച വിമാനവാഹിനിക്കപ്പലിനെ മുക്കുക. പക്ഷേ കണക്കുകൂട്ടലുകൾക്കു പകരം വികാരം സ്വാധീനം ചെലുത്തിയ ഈ നീക്കം ഒരു മണ്ടത്തരമായിരുന്നെന്ന് പിൽക്കാല ചരിത്രം കാണിച്ചു തന്നു. 

 

പിഎൻഎസ് ഗാസി മുംബൈ നാവിക മേഖല വിട്ട് ശ്രീലങ്ക ചുറ്റി മദ്രാസ് മേഖലയിൽ എത്തി. പിന്നീട് വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇതിനിടെ 1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ‘ചെങ്കിസ് ഖാൻ’ എന്നു പേരിട്ട ദൗത്യത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതോടെ ബംഗ്ലാ വിമോചന യുദ്ധത്തിന് ഔദ്യോഗികമായി തുടക്കമായി. ഇതോടെ ഗാസിയെ കണ്ടെത്തി മുക്കുകയെന്ന ദൗത്യം കൂടുതൽ ഊർജിതമായി

ഡിസംബർ മൂന്നിന് രാത്രി പന്ത്രണ്ടോടെ ഐഎൻഎസ് രാജ്പുത് ഗാസിയെ തേടി വിശാഖപട്ടണത്തു നിന്നു പുറപ്പെട്ടു. കമാൻഡർ ഇന്ദർ സിങ്ങായിരുന്നു കപ്പലിന്റെ നായകൻ. തകരാറുകൾ മൂലം അത്രയ്ക്ക് കരുത്തൊന്നും ഇല്ലാത്ത നിലയിലായിരുന്നു രാജ്പുത് എന്നത് അൽപം ആശങ്കയുണ്ടാക്കിയ കാര്യമാണ്. എന്നാൽ സാങ്കേതികമായ കാര്യങ്ങൾക്കപ്പുറം ഇന്ത്യൻ സൈനികർ പുലർത്തുന്ന അപാരമായ നിശ്ചയദാർഢ്യം ഇത്തവണയും വാനോളമായിരുന്നു.

 

രാത്രി പന്ത്രണ്ടേകാലോടെ രാജ്പുത് വിശാഖപട്ടണത്തിനു സമീപമുള്ള ഡോ‍ൾഫിന്‍‌ ബോയ് എന്ന സമുദ്രമേഖലയിലെത്തി. സോണാർ ഒഴികെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫ് ചെയ്തു വളരെ ജാഗരൂകമായിട്ടാണ് കപ്പൽ കിടന്നത്. അന്തർ വാഹിനികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡെപ്ത് ചാര്‍ജ് എന്ന ബോംബുകൾ കപ്പൽ തയാറാക്കി നിർത്തി. 

അര നോട്ടിക്കൽ മൈല്‍ അകലെ ഏതോ അന്തർവാഹിനി എത്തിയതായി ഇതിനിടെ രാജ്പുത്തിന്റെ സോണാർ റൂമിൽ അറിയിപ്പു വന്നു. 

 

∙ അപകടം 

 

ശത്രു മൂക്കിൻ തുമ്പിൽ. പ്രതിസന്ധിഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന ഇന്ദർ സിങ് കപ്പലിനെ വെട്ടിച്ചുമാറ്റാൻ നിർദേശം നൽകി. കടലിലേക്കു രണ്ട് ബോംബുകൾ അയയ്ക്കുകയും ചെയ്തു. രണ്ട് വൻസ്ഫോടനങ്ങൾ കടലിൽ നടന്നു. നിമിഷങ്ങൾ കടന്നു പോയി. വെള്ളത്തിലേക്ക് എണ്ണ ഉയർന്ന് ഒരു പാട രൂപപ്പെട്ടു. 

 

പിഎൻഎസ് ഗാസി സ്ഫോടനത്തിൽ തകർന്നെന്ന് ഇന്ദർസിങ് തീർച്ചപ്പെടുത്തി. അദ്ദേഹം വിവരം വിശാഖപട്ടണത്തു വൈസ് അഡ്മിറൽ കൃഷ്ണനെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഗാസിയുടെ അവശിഷ്ടങ്ങൾ മേഖലയിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ തിരച്ചിൽ സംഘങ്ങൾ കണ്ടെത്തി. അന്തർവാഹിനിയുടെ പഴയ പേരായ യുഎസ്‌എസ് ഡയബ്ലോ എന്നടയാളപ്പെടുത്തിയ ഒരു വിൻഡ്ഷീൽഡും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്ഫോടനത്തിൽ മരിച്ച പാക്ക് സൈനികരെ സൈനിക ബഹുമതികളോടെ കടലിൽ തന്നെ അടക്കി. ഡിസംബർ ഒൻപതിനു ഇന്ത്യൻ പ്രതിരോധമന്ത്രി, ഗാസി തകർന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

രാജ്പുത്തിൽ നിന്നുള്ള ബോംബുകളുടെ സ്ഫോടനം മൂലമോ അല്ലെങ്കിൽ ഈ സ്ഫോടനത്തിന്റെ പ്രത്യാഘാതം കാരണം ഗാസി കടലിൽ ഇട്ട മൈനുകൾ പൊട്ടിയതോ ആകാം മുങ്ങിക്കപ്പലിനെ തകർത്തത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പാക്കിസ്ഥാൻ തകർച്ചയ്ക്ക് കാരണമായി പറയുന്നത് വേറെ കാരണങ്ങളാണ്. 

 

∙ പിൽക്കാലം

 

ഇന്ത്യൻ നാവികചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഏടുകളിലൊന്നായി ഗാസി സംഭവം മാറി. ആദ്യമായാണ് ഇന്ത്യൻ നാവികസേന ഒരു അന്തർവാഹിനി മുക്കിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു അന്തർവാഹിനി മുങ്ങുന്നതും ഇതാദ്യമായിരുന്നു. ബംഗാൾ ഉൾക്കടലിലെ അനിഷേധ്യ ശക്തിയാക്കി ഇന്ത്യൻ നേവിയെ വളർത്തുന്നതിന് ഇതു സഹായിച്ചു. 

ഐഎൻഎസ് രാജ്പുത് 5 വർഷം കൂടി ഇന്ത്യൻ നാവികസേനയിൽ തുടർന്നു 1976ൽ ഇതു ഡീക്കമ്മിഷൻ ചെയ്തു. 1980ൽ ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മറ്റൊരു പടക്കപ്പലിന് ഇതിന്റെ സ്മരണാർഥം രാജ്പുത്തെന്നു പേരു നൽകി. കമാൻഡർ ഇന്ദർ സിങ്ങിനു വീരചക്ര മെഡൽ ലഭിച്ചു. അദ്ദേഹം കോമഡോർ എന്ന ഉയർന്ന റാങ്കിൽ പിന്നീട് നേവിയിൽ നിന്നു റിട്ടയർ ചെയ്തു. ഗാസിയെ മുക്കുന്നതിനു തന്ത്രം ആവിഷ്കരിച്ച വൈസ് അഡ്മിറൽ കൃഷ്ണന് പിന്നീട് പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 1976 ൽ നാവികസേനയിൽ നിന്നു വിരമിച്ച അദ്ദേഹം 1982ൽ അന്തരിച്ചു. 

 

പാക്കിസ്ഥാൻ ഗാസിയിലെ കമാൻഡറായ സഫർ ഖാന്റെ പേര് തങ്ങളുടെ നാവിക ആസ്ഥാനത്തിനു നൽകി. പിൽക്കാലത്ത് പോർച്ചുഗലിൽ നിന്ന് അവർ വാങ്ങിയ ഒരു മുങ്ങിക്കപ്പലിനു പിഎൻഎസ് ഗാസി എന്ന പേരുമിട്ടു. ഈ കപ്പൽ 2006 വരെ അവരുടെ സർവീസിലുണ്ടായിരുന്നു. 

 

English Summary: Real story of submarine PNS Ghazi and the mystery behind its sinking