ലഡാക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചുക്ക് ഗാൽവാൻ വാലി പോലുള്ള ഉയർന്ന കാലാവസ്ഥയിൽ ഇന്ത്യൻ സൈനികരെ സഹായിക്കുന്നതിനായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ സൈനിക കൂടാരം വികസിപ്പിച്ചെടുത്തു. താപനില നിലനിർത്താൻ കൂടാരത്തിൽ സൂര്യപ്രകാശം, വെള്ളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഡാക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചുക്ക് ഗാൽവാൻ വാലി പോലുള്ള ഉയർന്ന പ്രദേശങ്ങളിലെ കാലാവസ്ഥയിൽ ഇന്ത്യൻ സൈനികരെ സഹായിക്കുന്നതിനായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന കൂടാരം വികസിപ്പിച്ചെടുത്തു. താപനില നിലനിർത്താൻ കൂടാരത്തിൽ സൂര്യപ്രകാശം, വെള്ളം, ഇൻസുലേറ്റഡ് പാളികൾ എന്നിവ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

രാത്രി കൊടുംതണുപ്പിലും കൂടാരത്തിനുള്ളിലെ താപനില 15 ഡിഗ്രി സെൽഷ്യസിൽ നിൽക്കുന്നത് എങ്ങനെയെന്ന് വിഡിയോയിലൂടെ അദ്ദേഹം വിവരിക്കുന്നുണ്ട്. സൈനികർ ഉപയോഗിക്കുന്ന കണ്ടെയ്നർ ക്യാബിനുകളേക്കാൾ മികച്ചതാണ് ഈ സോളാർ പാനൽ കൂടാരമെന്നും വാങ്‌ചുക് അഭിപ്രായപ്പെടുന്നു.

ADVERTISEMENT

ഒരു കൂടാരത്തിൽ പത്ത് സൈനികർക്ക് വരെ സുഖമായി കഴിയാം. ഭാരം 30 കിലോയിൽ താഴെയാണ്. മൈനസ് 14 ഡിഗ്രി സെൽഷ്യസ് താപനിലയിലും പോലും കൂടാരം പ്രവർത്തിക്കും. ചൂടാക്കുന്ന ആവശ്യങ്ങൾക്കായി മണ്ണെണ്ണ ആവശ്യമില്ല. കാർബൺ ന്യൂട്രൽ ആയതിനാൽ അന്തരീക്ഷ മലിനീകരണവും ഇല്ല. ഇതിനു മുൻപ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന മണ്ണിൽ നിർമിച്ച ടെന്റുകളും സോനം നിർമിച്ചിട്ടുണ്ട്.

നിലവിൽ ലഡാക്കിലെ സൈന്യം കൂടാരത്തിൽ‌ ചൂട് ലഭ്യമാക്കാനായി പ്രതിവർഷം ഒരു ലക്ഷം കിലോ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്ന് ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡാണ് പുറന്തള്ളുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ കൂടാരങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഇന്ധനത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ കഴിയും.

ADVERTISEMENT

സൗരോർജ കൂടാരങ്ങളുടെ ആശയം പഴയ ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാരത്തിന്റെ പ്രോട്ടോടൈപ്പ് തയാറാക്കാൻ തന്നെ വാങ്‌ചുക്കിന് ഒരു മാസമെടുത്തു. കൂടാരം രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സോളാർ ലോഞ്ച്, സ്ലീപ്പിങ് ചേമ്പറുകൾ എന്നിവയാണത്.

കൂടാരത്തിന്റെ ചെലവിനെക്കുറിച്ചും വാങ്‌ചുക്ക് സംസാരിച്ചു. ഈ കൂടാരം നിർമിക്കാൻ ഞങ്ങൾക്ക് 5 ലക്ഷം രൂപയോളം ചെലവായി. സോളാർ കൂടാരത്തെ സൈന്യം ഇപ്പോൾ ഉപയോഗിക്കുന്ന കണ്ടെയ്നർ ക്യാബിനുകളുമായി താരതമ്യം ചെയ്താൽ അതിന്റെ ഇരട്ടി വലുപ്പമുണ്ട്. എന്നാൽ, സൈന്യത്തിന്റെ നിലവിലെ കൂടാരത്തിന് ഏകദേശം 9 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഇതിനാൽ, പുതിയ സോളാർ കൂടാരം വെറും പകുതി വിലയിൽ ഇരട്ടി താമസസ്ഥലം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകനും എൻജിനീയറുമായ സോനം വാങ്ചുക്ക് നിരവധി കണ്ടുപിടുത്തങ്ങളിലൂടെ പ്രശസ്തനാണ്.

ADVERTISEMENT

English Summary: Sonam Wangchuk makes solar-heated tent for Indian Army; all you need to know