സൈനികരെ കോമിക് സൂപ്പര്‍ഹീറോയായ വോള്‍വറിനെ പോലെയാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ സൈന്യം. പദ്ധതി വിജയിച്ചാല്‍ സാധാരണ മനുഷ്യരുടെ ശരീരത്തിലെ മുറിവുണങ്ങുന്നതിന്റെ അഞ്ചിരട്ടി വേഗത്തില്‍ അമേരിക്കന്‍ സൈനികരുടെ മുറിവുകള്‍ ഉണങ്ങും. സെല്‍ പ്രോഗ്രാമിംങ് മോഡിഫിക്കേഷന്‍ വഴിയാണ് അമേരിക്കന്‍ ഗവേഷകര്‍ ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈനികരെ കോമിക് സൂപ്പര്‍ഹീറോയായ വോള്‍വറിനെ പോലെയാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ഗവേഷകർ. പദ്ധതി വിജയിച്ചാല്‍ സാധാരണ മനുഷ്യരുടെ ശരീരത്തിലെ മുറിവുണങ്ങുന്നതിന്റെ അഞ്ചിരട്ടി വേഗത്തില്‍ അമേരിക്കന്‍ സൈനികരുടെ മുറിവുകള്‍ ഉണങ്ങും. സെല്‍ പ്രോഗ്രാമിംങ് മോഡിഫിക്കേഷന്‍ വഴിയാണ് അമേരിക്കന്‍ ഗവേഷകര്‍ ഇത് സാധ്യമാക്കുന്നത്.

മിഷിഗണ്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് സയന്‍സ് ഫിക്ഷന്‍ പോലെ തൊന്നിപ്പിക്കുന്ന ഈ ദൗത്യത്തിന് പിന്നിൽ. കോശവിഭജനം, വളര്‍ച്ച, കോശ കുടിയേറ്റം, കോശങ്ങളുടെ വ്യവസ്ഥപ്പെടുത്തല്‍ തുടങ്ങിയ നിര്‍ണായക കാര്യങ്ങള്‍ തീരുമാനിക്കുന്ന കോശങ്ങളുടെ ജനിതകഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

ADVERTISEMENT

മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിനു മരുന്ന് പുരട്ടുന്നതു വഴിയുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് സമാനമാണ് ഈ സാങ്കേതികവിദ്യയില്‍ കോശങ്ങള്‍ സ്വയം പെരുമാറുന്നത്. ജനിതക മാറ്റത്തിന് വിധേയമായ മുറിവിനുള്ളിലെ കോശങ്ങള്‍ ശരീരത്തിന്റെ പുറം ഭാഗത്തെ കോശങ്ങളെ പോലെയാകുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. ഇത് ഫലത്തില്‍ അതിവേഗത്തില്‍ മുറിവുകളെ ഉണക്കും.

മിഷിഗണ്‍ സര്‍വകലാശാലയിലെ കംപ്യൂട്ടേഷണല്‍ മെഡിസിന്‍ ആൻഡ് ബയോഇന്‍ഫര്‍മാറ്റിക്‌സിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇന്‍ഡിക രാജപക്‌സെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍. ലൈവ് സെല്‍ ഇമേജിങ് മൈക്രോസ്‌കോപ് ഉപയോഗിച്ച് കോശങ്ങള്‍ക്കുള്ളിലെ പ്രവര്‍ത്തനം വിശദമായി ഇവര്‍ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു. കോശങ്ങളിലെ മുറിവുണങ്ങുന്നത് എങ്ങനെയെന്നതിന്റെ ഹൈ റെസല്യൂഷന്‍ കാഴ്ചയാണ് ഈ മൈക്രോസ്‌കോപ് ഡോ. രാജപക്‌സെക്കും സംഘത്തിനും സമ്മാനിച്ചത്.

ADVERTISEMENT

മുറിവുണങ്ങാന്‍ അനുയോജ്യമായ കോശത്തിന്റെ അവസ്ഥ എപ്പോഴാണെന്ന് സാങ്കേതികവിദ്യയുടെ സഹായത്തില്‍ കണക്കുകൂട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്തത്. സാധാരണഗതിയില്‍ മനുഷ്യര്‍ ശ്രമിച്ചാല്‍ പതിറ്റാണ്ടുകളെടുക്കുന്ന ഈ 'കണക്കുകൂട്ടല്‍' കംപ്യൂട്ടറുകളുടെ സഹായത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ഡോ. രാജപക്‌സെയും സംഘവും കണ്ടെത്തിയിരിക്കുന്നത്.

English Summary: US Air Force Using Cell Technology In A Bid To Give Soldiers Wolverine-like Healing Powers