ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ദിവസവും നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിൽ ചിലതെല്ലാം ഊഹാപോഹങ്ങളുമാണ്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇറാന്റെ മിസൈൽ വിക്ഷേപണ താവളമാണ് കാണിക്കുന്നത്. ഇറാനിലെ പുതിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രത്തിന്റെ ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ദിവസവും നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിൽ ചിലതെല്ലാം ഊഹാപോഹങ്ങളുമാണ്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇറാന്റെ മിസൈൽ വിക്ഷേപണ താവളമാണ് കാണിക്കുന്നത്. ഇറാനിലെ പുതിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ADVERTISEMENT

കുവൈത്തിൽ നിന്ന് ഏകദേശം 805 കിലോമീറ്റർ അകലെയായി തെക്ക് പടിഞ്ഞാറൻ ഇറാനിലാണ് ഈ ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ കേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇറാനിലെ ഖോർഗോയിൽ പുതിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ സമീപത്തായി കിടക്കുന്ന രാജ്യങ്ങളിലൊന്നായ കുവൈത്തിൽ ഇപ്പോൾ 13,000 യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

ADVERTISEMENT

മാക്സർ ടെക്നോളജീസ് പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിൽ മിസൈലുകൾ വിക്ഷേപിക്കാൻ കുഴിച്ചതായി സംശയിക്കുന്ന നാല് ഷാഫ്റ്റുകൾ കാണിക്കുന്നുണ്ട്. ദി ഇന്റൽ ലാബിന്റെ റിപ്പോർട്ട് അനുസരിച്ച്, ഭൂമിക്കടിയിൽ നിന്നുള്ള മൂന്ന് ദ്വാരങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനുള്ളതാണ് എന്നാണ്. എന്നാൽ, മിസൈൽ വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

ഭൂമിശാസ്ത്രപരമായ സ്ഥാനവും നിലവിലുള്ള ഭൂപ്രകൃതിയും കണക്കിലെടുക്കുമ്പോൾ ഈ മിസൈൽ വിക്ഷേപണ സമുച്ചയം പൂർണമായും പ്രവർത്തന ശേഷിയിൽ എത്തിക്കഴിഞ്ഞാൽ പരമ്പരാഗത മാർഗങ്ങളിലൂടെ ഇത് നിർവീര്യമാക്കുന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ലെന്നാണ് ചീഫ് ഇന്റൽ ലാബ് അനലിസ്റ്റ് ഇറ്റായ് ബാർ-ലെവ് പറഞ്ഞത്.

ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രത്തെ വിശദമായി ചിത്രീകരിക്കുന്ന വിഡിയോയും ഇന്റൽ ലാബ് നേരത്തെ പുറത്തുവിട്ടിരുന്നു. ഖോർഗോയിലെ വിക്ഷേപണ സംവിധാനങ്ങൾക്ക് ഒരേസമയം രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

English Summary: Satellite Images Capture New Ballistic Missile Launch Locations in Iran - Report