ഇന്ത്യൻ വ്യോമസേനയ്ക്ക് ഒരു മാസത്തിനുള്ളിൽ 11 പുതിയ റഫാൽ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് ലഭിക്കും. ഫ്രാൻസിൽ നിന്ന് നിർത്താതെ പറക്കുന്ന പോർവിമാനങ്ങളെ ഇന്ത്യയിലെത്തിക്കാൻ ഇന്ധന ടാങ്കർ നൽകി സഹായിക്കുന്നത് യുഎഇയുമാണ്. 11 റഫാലുകൾ കൂടി എത്തുന്നതോടെ വ്യോമസേന കൂടുതൽ ശക്തിയാർജിക്കും. അംബാല വ്യോമ താവളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വ്യോമസേനയ്ക്ക് ഒരു മാസത്തിനുള്ളിൽ 11 പുതിയ റഫാൽ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് ലഭിക്കും. ഫ്രാൻസിൽ നിന്ന് നിർത്താതെ പറക്കുന്ന പോർവിമാനങ്ങളെ ഇന്ത്യയിലെത്തിക്കാൻ ഇന്ധന ടാങ്കർ നൽകി സഹായിക്കുന്നത് യുഎഇയുമാണ്. 11 റഫാലുകൾ കൂടി എത്തുന്നതോടെ വ്യോമസേന കൂടുതൽ ശക്തിയാർജിക്കും. അംബാല വ്യോമ താവളത്തിൽ ഇതിനകം തന്നെ 11 റഫാലുകൾ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

11 പോർവിമാനങ്ങൾ കൂടി വരുന്നതോടെ അത്യാധുനിക ആയുധ സംവിധാനങ്ങളുള്ള 22 റഫാൽ ജെറ്റുകൾ വ്യോമസേനയ്ക്ക് സ്വന്തമാകും. പുതിയ റഫാൽ വിമാനങ്ങളിൽ ചിലത് ഹസിമാരയിലേക്ക് മാറ്റും. അവിടെ രണ്ടാമത്തെ സ്ക്വാഡ്രൺ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഈ ആഴ്ച തന്നെ മൂന്ന് റഫാൽ ജെറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഏപ്രിൽ രണ്ടാം പകുതിയിൽ 7-8 എണ്ണം കൂടി വരും. റഫാൽ പോർവിമാനങ്ങൾക്ക് മിഡ് എയർ ഇന്ധനം നിറയ്ക്കാൻ യുഎഇ വ്യോമസേനയുടെ എയർബസ് മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കർ സഹായിക്കുമെന്നാണ് അറിയുന്നത്.

ADVERTISEMENT

റഫാലുകൾക്ക് നിർത്താതെ പറക്കാൻ വേണ്ട ഇന്ധനം യുഎഇ വ്യോമസേനയുടെ എയർബസ് 330 മൾട്ടി-റോൾ ട്രാൻസ്പോർട്ട് ടാങ്കറുകളാണ് നൽകുക. ബംഗാളിലെ ഹസിമാരയിലേക്കാണ് 11 റഫാൽ പോർവിമാനങ്ങൾ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ രാജ്യത്ത് റഫാൽ പോർവിമാനങ്ങളുടെ രണ്ടാമത്തെ താവളവും ഏപ്രിലിൽ സജീവമാകും.

ഫ്രാൻസിലെ ബാർഡോ-മെറിഗ്നാക് താവളത്തിൽ നിന്ന് എട്ട് മണിക്കൂർ നിർത്താതെ പറന്നാണ് ബംഗാളിലെ ഹസിമാര താവളത്തിൽ പോർവിമാനങ്ങൾ എത്തിച്ചേരുക. നേരത്തെ പോർവിമാനങ്ങൾക്ക് മിഡ്–എയർ ഇന്ധനം നിറയ്ക്കാൻ സഹായം നൽകിയിരുന്നത് ഫ്രാൻസ് തന്നെയായിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ സഹായത്തോടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT

2016 ൽ 36 റഫാലുകൾക്കായി 59,000 കോടി രൂപയുടെ കരാരാണ് ഇന്ത്യ ഒപ്പിട്ടത്. ചൈനയുമായുള്ള സംഘർഷങ്ങൾ കാരണം പുതിയ ബാച്ച് റഫാൽ ജെറ്റുകൾ എത്രയും വേഗം വിന്യസിക്കാനാണ് വ്യോമസേന ആഗ്രഹിക്കുന്നത്. അംബാല, ഹസിമാര (പശ്ചിമ ബംഗാൾ) വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചായിരിക്കും 36 റഫാലുകൾ വിന്യസിക്കുക. ആണവായുധങ്ങൾ വഹിക്കാൻ പ്രാപ്തിയുള്ള 4.5 തലമുറ യുദ്ധവിമാനങ്ങൾ ഈ മേഖലയിൽ വ്യോമസേനയ്ക്ക് സമാനതകളില്ലാത്ത മേധാവിത്വം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: IAF to get 10-11 rafale aircraft in a month