2018 ൽ വിക്ഷേപിച്ച റഷ്യൻ സൈനിക ഉപഗ്രഹമായ കോസ്മോസ് 2525 ഭ്രമണപഥത്തിൽ നിന്നിറങ്ങി പസിഫിക് സമുദ്രത്തിനു മുകളിൽ വച്ച് തകർന്നുവെന്ന് അമേരിക്കൻ വ്യോമസേനയുടെ റിപ്പോർട്ട്. സ്പേസ്–ട്രാക്ക്.ഒആർജി ആണ് റഷ്യൻ ഉപഗ്രഹം തകർന്നുവെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2018 മാർച്ചിൽ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018 ൽ വിക്ഷേപിച്ച റഷ്യൻ സൈനിക ഉപഗ്രഹമായ കോസ്മോസ് 2525 ഭ്രമണപഥത്തിൽ നിന്നിറങ്ങി പസിഫിക് സമുദ്രത്തിനു മുകളിൽ വച്ച് തകർന്നുവെന്ന് അമേരിക്കൻ വ്യോമസേനയുടെ റിപ്പോർട്ട്. സ്പേസ്–ട്രാക്ക്.ഒആർജി ആണ് റഷ്യൻ ഉപഗ്രഹം തകർന്നുവെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ADVERTISEMENT

2018 മാർച്ചിൽ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ നിന്ന് സോയൂസ് -2.1 ബി റോക്കറ്റാണ് കോസ്മോസ് 2525 ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. യുഎസ് വ്യോമസേനയുടെ റിപ്പോർട്ട് പ്രകാരം കോസ്മോസ് 2525 ഏപ്രിൽ 1 ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു തകർന്നു. ദക്ഷിണ പസിഫിക് സമുദ്രത്തിന് മുകളിലാണ് ഇത് സംഭവിച്ചത്.

ADVERTISEMENT

അതേസമയം, റഷ്യൻ അധികാരികളിൽ നിന്ന് ഉപഗ്രഹത്തെക്കുറിച്ചോ അതിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചോ ഇതുവരെ പ്രസ്താവനകളൊന്നും പുറത്തു വന്നിട്ടില്ല. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ റഷ്യന്‍ കൃത്രിമോപഗ്രഹങ്ങള്‍ പിന്തുടരുന്നുവെന്ന് നേരത്തെ ആരോപണം വന്നിരുന്നു. 2019 നവംബറില്‍ റഷ്യ വിക്ഷേപിച്ച രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ അമേരിക്കയുടെ ചാര ഉപഗ്രഹങ്ങളെ 100 മൈല്‍ അകലത്തില്‍ പിന്തുടരുന്നുവെന്നായിരുന്നു ആരോപണം.

ADVERTISEMENT

2019 നവംബര്‍ 26നാണ് സോയുസ് റോക്കറ്റില്‍ റഷ്യ കൃത്രിമോപഗ്രഹത്തെ വിക്ഷേപിച്ചത്. ഇത് ബഹിരാകാശത്തെത്തി ആഴ്ച്ചകള്‍ക്കകം രണ്ടായി പിരിയുകയായിരുന്നു. കോസ്‌മോസ് 2542, കോസ്‌മോസ് 2543 എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ജനുവരി മധ്യത്തോടെ അമേരിക്കന്‍ ചാര ഉപഗ്രഹമായ കെഎച്ച് 11ന് അടുത്തേക്ക് ഇവയെത്തുകയായിരുന്നു.

English Summary: Russian Military Satellite Breaks Up Over Pacific, US Air Force Reports