സൈനികാഭ്യാസത്തിനിടെ ഇന്തൊനീഷ്യൻ നാവിക സേനയുടെ മുങ്ങിക്കപ്പൽ അപ്രത്യക്ഷമായി. 53 നാവികരാണ് മുങ്ങിക്കപ്പലിലുണ്ടായിരുന്നത്. മുങ്ങിക്കപ്പൽ കണ്ടെത്താൻ ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക കപ്പലും അയച്ചിട്ടുണ്ട്. ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള ദൗത്യത്തിൽ ഇന്തൊനീഷ്യൻ നാവികസേനയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈനികാഭ്യാസത്തിനിടെ ഇന്തൊനീഷ്യൻ നാവിക സേനയുടെ മുങ്ങിക്കപ്പൽ അപ്രത്യക്ഷമായി. 53 നാവികരാണ് മുങ്ങിക്കപ്പലിലുണ്ടായിരുന്നത്. മുങ്ങിക്കപ്പൽ കണ്ടെത്താൻ ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക കപ്പലും അയച്ചിട്ടുണ്ട്. ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള ദൗത്യത്തിൽ ഇന്തൊനീഷ്യൻ നാവികസേനയെ പിന്തുണയ്ക്കുന്നതിനായി വിശാഖപട്ടണത്ത് നിന്ന് റെസ്ക്യൂ കപ്പലാണ് (ഡിഎസ്ആർവി) പുറപ്പെട്ടത്.

ADVERTISEMENT

ജർമൻ നിർമിത മുങ്ങിക്കപ്പൽ കെആർഐ നംഗാല -402 ബുധനാഴ്ച ബാലി കടലിടുക്കിൽ സൈനികാഭ്യാസത്തിനിടെയാണ് കാണാതായത്. കാണാതായ ഇന്തൊനീഷ്യൻ മുങ്ങിക്കപ്പൽ സംബന്ധിച്ച് ഇന്റർനാഷണൽ സബ്മറൈൻ എസ്കേപ്പ് ആൻഡ് റെസ്ക്യൂ ലൈസൻ ഓഫിസ് (ഇസ്മെർലോ) വഴി ലഭിച്ച അറിയിപ്പിനെ തുടർന്നാണ് ഇന്ത്യൻ നാവികസേന ഡി‌എസ്‌ആർ‌വി അയച്ചത്.

ADVERTISEMENT

ബാലിയിൽ നിന്ന് 95 കിലോമീറ്റർ അകലെ ആഴക്കടലിലാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. ഇന്ത്യൻ നാവികസേനയുടെ ഡി‌എസ്‌ആർ‌വി സംവിധാനത്തിന് 1000 മീറ്റർ വരെ ആഴത്തിൽ ഒരു മുങ്ങിക്കപ്പല്‍ കണ്ടെത്താൻ കഴിയും. ആർട്ട് സൈഡ് സ്കാൻ സോണാർ (എസ്എസ്എസ്), ആർ‌ഒവി എന്നിവ ഉപയോഗിച്ച് ആഴക്കടലിലെ വസ്തുക്കളെ പോലും കണ്ടെത്താനാകും.

ADVERTISEMENT

മുങ്ങിക്കപ്പൽ കണ്ടെത്തിയാൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഡി‌എസ്‌ആർ‌വിയുടെ മറ്റൊരു സബ് മൊഡ്യൂൾ - സബ്മറൈൻ റെസ്ക്യൂ വെഹിക്കിൾ (എസ്‌ആർ‌വി) ഉപയോഗപ്പെടുത്താനും കഴിയും. സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവിക സംവിധാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. മുങ്ങിക്കപ്പൽ അപ്രത്യക്ഷമായ ഭാഗത്ത് 600 മുതൽ 700 മീറ്റർ വരെ ആഴമാണുള്ളത്. 

ഈ മുങ്ങിക്കപ്പലിന് പരമാവധി 250 മീറ്റർ ആഴത്തിൽ വരെ പോകാൻ സാധിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്. 700 മീറ്റർ താഴ്ചയിലേക്ക് പോയിട്ടുണ്ടെങ്കിൽ മുങ്ങിക്കപ്പൽ തകരാൻ സാധ്യതയുണ്ട്. പ്രദേശത്ത് ഇന്ധനചോർച്ചയും കണ്ടെത്തിയിട്ടുണ്ട്. ജർമൻ നിർമിത മുങ്ങിക്കപ്പലുകൾ 1981 മുതൽ ഇന്തൊനീഷ്യ ഉപയോഗിക്കുന്നുണ്ട്. ഈ മുങ്ങിക്കപ്പൽ ഉപയോഗിച്ച് അവസാനമായി മിസൈൽ പരീക്ഷണമാണ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Indian Navy joins Indonesia's hunt for missing submarine