2014 ഏപ്രിൽ 14, അർധരാത്രി. നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്കും ഹാഷ്ടാഗ് ക്യാംപെയ്നുകൾക്കും സംഭവം വഴിയൊരുക്കി. ഇതോടെ ആ ഭീകരർ പ്രതിനിധീകരിച്ച സംഘടനയും ലോകം മുഴുവൻ കുപ്രസിദ്ധി നേടി... അവരായിരുന്നു ബൊക്കോ ഹറാം.

2014 ഏപ്രിൽ 14, അർധരാത്രി. നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്കും ഹാഷ്ടാഗ് ക്യാംപെയ്നുകൾക്കും സംഭവം വഴിയൊരുക്കി. ഇതോടെ ആ ഭീകരർ പ്രതിനിധീകരിച്ച സംഘടനയും ലോകം മുഴുവൻ കുപ്രസിദ്ധി നേടി... അവരായിരുന്നു ബൊക്കോ ഹറാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 ഏപ്രിൽ 14, അർധരാത്രി. നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്കും ഹാഷ്ടാഗ് ക്യാംപെയ്നുകൾക്കും സംഭവം വഴിയൊരുക്കി. ഇതോടെ ആ ഭീകരർ പ്രതിനിധീകരിച്ച സംഘടനയും ലോകം മുഴുവൻ കുപ്രസിദ്ധി നേടി... അവരായിരുന്നു ബൊക്കോ ഹറാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 ഏപ്രിൽ 14, അർധരാത്രി.

നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്കും ഹാഷ്ടാഗ് ക്യാംപെയ്നുകൾക്കും സംഭവം വഴിയൊരുക്കി. ഇതോടെ ആ ഭീകരർ പ്രതിനിധീകരിച്ച സംഘടനയും ലോകം മുഴുവൻ കുപ്രസിദ്ധി നേടി... അവരായിരുന്നു ബൊക്കോ ഹറാം. ഇപ്പോൾ സംഘടനയുടെ തലവനും സ്ഥാപകനു ശേഷം രണ്ടാമത് മേധാവിത്വത്തിൽ വന്നയാളുമായ അബൂബക്കർ ഷെക്കോ, മറ്റൊരു ഭീകരസംഘടനയുമായുള്ള പോരാട്ടത്തിനിടെ സ്ഫോടകവസ്തു സ്വയം തീകൊളുത്തി മരിച്ചു. ഇതോടെ ബൊക്കോ ഹറാം ഭീഷണി അവസാനിക്കുകയാണോ?

ADVERTISEMENT

 

നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിലെ മൈദുഗുരിയിലാണ് ബൊക്കോ ഹറാം എന്ന ഭീകര സംഘടനയുടെ ഉത്ഭവം. പാശ്ചാത്യവൽക്കരണം നിഷിദ്ധമാണ് എന്നാണ് ബൊക്കോ ഹറാം എന്ന പേരിന്റെ അർഥം. പാശ്ചാത്യമായ വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി എല്ലാത്തിനെയും ബൊക്കോ ഹറാം എതിർത്തിരുന്നു. ആഫ്രിക്കയിലെ ഭേദപ്പെട്ട സമ്പദ്ഘടനയായിട്ടും നൈജീരിയയിൽ അഴിമതി കൊടുമ്പിരി കൊള്ളുന്നത് പാശ്ചാത്യ സ്വാധീനം മൂലമാണെന്ന് ഗ്രൂപ്പ് വിശ്വസിച്ചു.

 

മുഹമ്മദ് യൂസഫാണു ബൊക്കോ ഹറാം സ്ഥാപിച്ചത്. 2002 ൽ ആയിരുന്നു ഇത്. നൈജീരിയയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്ത് ഈ സംഘടന പതിയെ വളർന്നു. 2009 ൽ പൊലീസ്, സർക്കാർ സംവിധാനങ്ങൾക്കെതിരെ വൻകിട ആക്രമണങ്ങൾ ബൊക്കോ ഹറാം ആസൂത്രണം ചെയ്തു നടപ്പിലാക്കി. ഇരുപതിലേറെ പൊലീസുകാർ വിവിധ ആക്രമണങ്ങളിലായി മരിച്ചു. ഇതോടെയാണ് നൈജീരിയൻ സൈന്യത്തെ സർക്കാർ രംഗത്തിറക്കിയത്. തിരിച്ചടിച്ച സൈന്യത്തിന്റെ നടപടിയിൽ എഴുന്നൂറിലേറെ ബൊക്കോ ഹറാം ഭീകരർ കൊല്ലപ്പെട്ടു. 

ADVERTISEMENT

 

യൂസുഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാ‍ൽ ദിവസങ്ങൾക്കു ശേഷം വെടിയുണ്ടകൾ തുളഞ്ഞു കയറിയ നിലയിൽ ഇയാളുടെ മൃതശരീരം ലഭിച്ചു. ഇതോടെ ബൊക്കോ ഹറാം ഒതുങ്ങിയെന്നാണ് നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ ഇതു തെറ്റായിരുന്നു. താമസിയാതെ ഇറങ്ങിയ ഒരു വിഡിയോ സന്ദേശത്തിൽ താൻ ബൊക്കോ ഹറാമിന്റെ പുതിയ തലവനാകുകയാണെന്നു അബൂബക്കർ ഷെഖാവു അറിയിച്ചു. യൂസഫിന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും ഷെഖാവു ആഹ്വാനം ചെയ്തു.

ഭീകരർ തടവിലാക്കിയ സ്ത്രീകൾ

 

പിന്നീട് അങ്ങോട്ട് ബൊക്കോ ഹറാമിന്റെ വളർച്ചയുടെ കാലമായിരുന്നു. 2010ൽ പൊലീസുകാരെയും ഉന്നത രാഷ്ട്രീയക്കാരെയുമൊക്കെ ഗ്രൂപ്പ് ലക്ഷ്യംവച്ചു വധിച്ചു. ആ വർഷം സെപ്റ്റംബറിൽ നൈജീരിയയിലെ ബൗച്ചി നഗരത്തിലെ ഒരു തടങ്കൽപ്പാളയം ആക്രമിച്ച് അവിടത്തെ എഴുന്നൂറിലധികം തടവുകാരെ ഇവർ പുറത്തുവിട്ടതോടെ നൈജീരിയയുടെ ആഭ്യന്തരരംഗം ഞെട്ടിവിറച്ചു. 

ADVERTISEMENT

 

അധികം സംസാരിക്കാത്ത ഭീകര കമാൻഡറായിരുന്നു ഷെഖോ, തന്റെ നിർദേശങ്ങൾ വളരെ അടുപ്പമുള്ള ചിലരോടു പറയുകയും അവർ അതു താഴെത്തട്ടിൽ എത്തിക്കുകയുമായിരുന്നു അയാളുടെ രീതി. രക്തച്ചൊരിച്ചിൽ ഷെഖോയ്ക്ക് വളരെയിഷ്ടമായിരുന്നു.

 

അളവിലും വ്യാപ്തിയിലും ബൊക്കോ ഹറാമിന്റെ ആക്രമണങ്ങൾ തോത് വർധിപ്പിച്ച കാലമായിരുന്നു പിന്നീട്.നൈജീരിയയുടെ വടക്കൻ മേഖലകളായിരുന്നു പൊതുവെ ഇവരുടെ സ്വാധീനം കൂടുതലുള്ളത്. ആക്രമണങ്ങൾ കൂടുതൽ നടന്നതും ഇവിടെത്തന്നെ.

 

2011 ഓഗസ്റ്റ് 26 നാണ് ബൊക്കോ ഹറാമിന്റെ ഏറ്റവും വലിയ ഹൈ പ്രൊഫൈൽ ഭീകരാക്രമണം നടന്നത്. നൈജീരിയൻ തലസ്ഥാനം അബുജയിലെ ഐക്യരാഷ്ട്ര സംഘടനയുടെ കെട്ടിടത്തിലേക്ക് കാർ ഓടിച്ച് ഇടിച്ചുകയറ്റിയ ശേഷം നടത്തിയ വൻ സ്ഫോടനത്തിൽ 23 പേർ മരിച്ചു.നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇത് വിദേശവൃത്തങ്ങളിൽ സംഘടനയ്ക്കു കുപ്രസിദ്ധി നൽകിത്തുടങ്ങി. തൊട്ടടുത്ത വർഷം കാനോ നഗരത്തിൽ 185 പേർ കൊല്ലപ്പെട്ടു. രഹസ്യാത്മക സ്വഭാവവും, കീഴടങ്ങാത്ത പ്രകൃതവും ബൊക്കോ ഹറാമിനെ നൈജീരിയൻ ഉദ്യോഗസ്ഥർക്കു മുന്നിൽ ഒരു തലവേദനയാക്കി മാറ്റി.

 

ഗ്രൂപ്പ് അംഗങ്ങളെ പിടിക്കാനുള്ള സർക്കാർ ശ്രമങ്ങളിൽ പലപ്പോഴും ജീവൻ നഷ്ടപ്പെട്ടത് സാധാരണ പൗരൻമാർക്കായിരുന്നു. നൈജീരിയൻ സർക്കാർ മിക്കപ്പോഴും ഇതിന്റെ പേരിൽ മനുഷ്യാവകാശ സംഘടനകളുടെ വിമർശനം ഏറ്റു വാങ്ങേണ്ടി വന്നു.

 

2013 ആയപ്പോഴേക്കും ബൊക്കോ ഹറാമിന്റെ ചോരക്കളി അതിന്റെ മൂർധന്യത്തിലെത്തി. സ്കൂളുകളും മറ്റു സിവിലിയൻ കേന്ദ്രങ്ങളുമൊക്കെ ആക്രമിക്കപ്പെട്ടു. 2013 അവസാനമായപ്പോഴേക്കും ആയിരത്തിലധികം കൊലകൾ ഇവർ മൂലമുണ്ടായി. ഇതിനിടയിൽ നൈജീരിയൻ സർക്കാർ ഇവർക്കെതിരെ വമ്പൻ പ്രത്യാക്രമണവും ഉച്ചാടന ശ്രമവും നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. നൈജീരിയയിൽ ബൊക്കോ ഹറാമിനെ നിരോധിക്കുകയും ഇവരെ ഭീകര സംഘടനയുടെ പട്ടികയിൽ പെടുത്തുകയും ചെയ്ത സർക്കാർ, സംഘടനയുമായി നേരിട്ടോ അല്ലാതെയോ പ്രവർത്തിക്കുന്നവർക്കെല്ലാം കർശന ശിക്ഷകൾ വ്യവസ്ഥ ചെയ്തു.

 

പിന്നീട് കുറേക്കാലം നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയായിരുന്നു ഇവരുടെ കേളീരംഗം. വീണ്ടും കൊലപാതക പരമ്പരകൾ തുടർന്നു. സ്കൂളുകളും കോളജുകളുമുൾപ്പെടെ ആക്രമിക്കപ്പെട്ടു. നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു.

 

എന്നാൽ 2014ൽ ബൊക്കോ ഹറാം ലോകത്തിന്റെ മുക്കിലും മൂലയിലും പരിചിതമായത്. ഇവരുടെ കുപ്രസിദ്ധിയെ ഉയർത്തിയ ആ സംഭവം ഇന്നും ലോകമനസ്സിൽ ഒരു നോവാണ്. ചിബോക്ക് സംഭവം എന്ന് ഇതറിയപ്പെടുന്നു.

നൈജീരിയയിലെ ബോർണോ മേഖലയിലുള്ള ചിബോക്കിലുള്ള ഒരു ബോർഡിങ് സ്കൂളിലേക്കു കടന്നു വന്ന ബൊക്കോ ഹറാം ഭീകരർ, സ്കൂളിലെ 275 വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയി. ലോകമെമ്പാടും ഞെട്ടലോടെയാണ് ഈ വാർത്ത ശ്രദ്ധിച്ചത്. സ്കൂളിൽ വിട്ട ശേഷം ഭീകരരുടെ കസ്റ്റഡിയിലായിപ്പോയ പെൺമക്കളെയോർത്ത് മാതാപിതാക്കൾ കണ്ണീരൊഴുക്കി. ഒരു ചാഞ്ചല്യവും ബൊക്കോ ഹറാം പ്രകടിപ്പിച്ചില്ല. ഈ കുട്ടികളിൽ നൂറുകണക്കിനു പേരെ ഇന്നും കണ്ടുകിട്ടിയിട്ടില്ല. ഇവരിൽ പലരും കൊല്ലപ്പെടുകയും ചെയ്തു. പുതിയൊരു ഭീകരാക്രമണ മോഡൽ സൃഷ്ടിക്കുക കൂടിയാണ് ബൊക്കോ ഹറാം ചെയ്തത്. പിന്നീട് ഇങ്ങനത്തെ തട്ടിക്കൊണ്ടുപോകലുകൾ നൈജീരിയയിൽ പലയിടത്തും നടന്നു. 

 

എന്നാൽ തൊട്ടടുത്ത വർഷം മുതൽ ബൊക്കോ ഹറാമിനു  തിരിച്ചടികൾ നേരിട്ടു. യുഎൻ ഇവർക്കെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപെടുത്തി. നൈജീരിയയിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ട്രൂപ്പുകൾ ഇവിടെയിറങ്ങി ആക്രമണം തുടങ്ങി. 2015ൽ ഐഎസിന്റെ ഭാഗമായി മാറി ബൊക്കോ ഹറാം. പേരുമാറ്റി ഐഎസ് പടിഞ്ഞാറൻ ആഫ്രിക്കൻ ഘടകമെന്ന് (ഐഎസ്‌വാപ്) ആക്കുകയും ചെയ്തു.

 

എന്നാൽ ഇതോടെ ഗ്രൂപ്പിൽ രണ്ടു ചേരികൾ ഉയർന്നു തുടങ്ങി. ആദ്യ കമാൻഡറായ യൂസഫിന്റെ മകൻ മുസാബ് അൽ ബാർണവി നയിക്കുന്ന ഒരു വിഭാഗവും ഷെഖാവു നയിക്കുന്ന രണ്ടാമത്തെ വിഭാഗവവും. ഷെഖാവുവിന്റെ ഭ്രാന്തുപിടിച്ച അക്രമരീതികളോട് പലപ്പോഴും ബാർണവി പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി.

 

എന്നാൽ ഷെഖാവുവിനെ മാറ്റി ബാർണവിയെ സംഘടനയുടെ തലപ്പത്തേക്ക് ഐഎസ് ഉയർത്തിത്തുടങ്ങിയതോടെ ഷെഖാവുവും കൂട്ടരും ഐഎസ്‌വാപ്പിൽ നിന്നു തെറ്റിപ്പിരിഞ്ഞു. തെറ്റിപ്പിരിഞ്ഞവർ വീണ്ടും ബൊക്കോ ഹറാമെന്നറിയപ്പെട്ടു. ഐഎസിൽ തന്നെ നിലനിന്നവർ ഐഎസ്‌വാപ് എന്ന പേരു തന്നെ ഉപയോഗിച്ചു. ഇരുസംഘടനകളും അന്നുമുതൽ പൊരിഞ്ഞ പോരാട്ടത്തിലും വൈരത്തിലുമാണ്. ആ വൈരത്തിന്റെ പര്യവസാനമാണ് ഷെഖാവുവിന്റെ മരണത്തിൽ നടന്നത്.

 

12 വർഷക്കാലം നൈജീരിയയെ മുൾമുനയിൽ നിർത്തി ഒട്ടേറെപ്പേർക്കു കണ്ണീരും വേദനയും നൽകിയ ബൊക്കോ ഹറാം അവസാനിക്കാനാണു സാധ്യതയെന്ന് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ചിലെ നിരീക്ഷക ബുലാമ ബുക്കാ‍ർത്തി പറയുന്നു. ഐഎസ്‌വാപ് ഇപ്പോൾ തന്നെ ബൊക്കോഹറാമിലെ ഉന്നത ഭീകര കമാൻഡർമാരെയും അംഗങ്ങളെയും തങ്ങളുടെ ഭീകരസംഘടനയിലേക്കു ചേർത്തു തുടങ്ങിയിട്ടുണ്ട്. ഷെഖാവുവിന്റെ മരണത്തോടെ ഇവർക്ക് ഐഎസ്‌വാപ്പിൽ ചേരാതെ നിവൃത്തിയുമില്ല. ചുരുക്കത്തിൽ ബൊക്കോ ഹറാം തകരുമ്പോഴും മറ്റൊരു ഭീകരസംഘടന മേഖലയിൽ കരുത്താർജിക്കുകയാണ്. ഇത്രകാലം ബൊക്കോ ഹറാമുമായി തമ്മിലടിച്ചു നിന്നിരുന്ന ഐഎസ്‌വാപിന് ഇനി സർക്കാരിനും ജനങ്ങൾക്കുമെതിരെ തിരിയാനുള്ള അവസരവുമായി. അശാന്തി ഇനിയും തുടരുമെന്നർഥം.

 

English Summary: The chief was killed; Will Boko Haram end in Nigeria?