പലസ്തീൻ വിമോചന സംഘടനയും ഗാസയിലെ ഭരണാധികാരികളുമായ ഹമാസിനെതിരെ സാമ്പത്തിക യുദ്ധവുമായി ഇസ്രയേൽ. ഹമാസ് ഉപയോഗിക്കുന്നെന്നു കരുതപ്പെടുന്ന 84 ക്രിപ്‌റ്റോകറൻസി വോലറ്റുകൾ ഇസ്രയേലിന്റെ ദേശീയ സാമ്പത്തിക ബ്യൂറോ പിടിച്ചെടുത്ത് മരവിപ്പിച്ചു. ബിറ്റ്‌കോയിൻ, എഥിറിയം, എക്‌സ്ആർപി തുടങ്ങിയ ക്രിപ്‌റ്റോനാണയങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലസ്തീൻ വിമോചന സംഘടനയും ഗാസയിലെ ഭരണാധികാരികളുമായ ഹമാസിനെതിരെ സാമ്പത്തിക യുദ്ധവുമായി ഇസ്രയേൽ. ഹമാസ് ഉപയോഗിക്കുന്നെന്നു കരുതപ്പെടുന്ന 84 ക്രിപ്‌റ്റോകറൻസി വോലറ്റുകൾ ഇസ്രയേലിന്റെ ദേശീയ സാമ്പത്തിക ബ്യൂറോ പിടിച്ചെടുത്ത് മരവിപ്പിച്ചു. ബിറ്റ്‌കോയിൻ, എഥിറിയം, എക്‌സ്ആർപി തുടങ്ങിയ ക്രിപ്‌റ്റോനാണയങ്ങളുടെ കൈമാറ്റത്തിന് ഉപയോഗിക്കുന്നവയാണ് ഈ വോലറ്റുകൾ.

ADVERTISEMENT

ഇതാദ്യമായാണ് ക്രിപ്‌റ്റോകറൻസി വോലറ്റുകൾക്കു മേൽ ഇത്രത്തോളം വ്യാപ്തിയുള്ള നടപടി ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഹമാസിന്റെ ഇദ്ദാദിൻ അൽ കസാം എന്ന സൈനിക വിഭാഗത്തിനായുള്ള ഫണ്ടുകൾ എത്തുന്ന വോലറ്റുകളാണ് ഇവയെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ സംഭവിച്ച ഇസ്രയേൽ ഗാസ യുദ്ധത്തിനു ശേഷം ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് വലിയ തോതിൽ ഫണ്ടുകൾ ഹമാസിനെത്തുന്നുണ്ടെന്ന് യുഎസിലെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിനു ശേഷമാണ് ഇസ്രയേൽ നടപടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

പൊതുവെ ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളുടെ വിനിമയത്തിൽ പങ്കെടുക്കുന്നവരുടെ ഐഡന്റിറ്റി അജ്ഞാതമായിരിക്കും എന്നൊരു ധാരണയുണ്ട്. എന്നാൽ, ബ്ലോക്‌ചെയിൻ ലെഡ്ജറിൽ രേഖപ്പെടുത്തുന്നതിനാൽ ഇവ കണ്ടുപിടിക്കാൻ സാധിക്കുമെന്ന് ഇസ്രയേൽ സൈബർ കമ്പനിയായ പ്രോഫിറോയുടെ സിഇഒ ഒംറി സെജേവ് മോയൽ പറഞ്ഞു.

ADVERTISEMENT

യുഎസും യൂറോപ്യൻ യൂണിയനും ശക്തമായി നിരീക്ഷിക്കുന്നതിനാൽ ഹമാസ് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്കായി ക്രിപ്‌റ്റോകറൻസികളെ ആശ്രയിച്ചിരുന്നെന്നാണു നിരീക്ഷകർ നൽകുന്ന വിവരം. ഇപ്പോൾ പിടിച്ചെടുത്ത 84 വോലറ്റ് അക്കൗണ്ടുകളിൽ 30 എണ്ണം ബിറ്റ്‌കോയിൻ ഉപയോഗിക്കുന്നവയാണ്. എഥീറിയവും ക്രിപ്‌റ്റോകറൻസികളിലെ പുതിയ തരംഗമായ ഡോഗ്‌കോയിനും ഉപയോഗിക്കുന്നവ ഇതിൽ ഉൾപ്പെടും.

ക്രിപ്‌റ്റോകറൻസി കൈമാറ്റം കണ്ടെത്താനുള്ള നിരവധി ഗവേഷണങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്. ഇതിൽ പലതും വിജയവുമാണ്. ഇസ്രയേലി കമ്പനികളെ ആക്രമിക്കുന്ന ഒരു കൂട്ടം ഹാക്കർമാരെ കഴിഞ്ഞ വർഷം ഇസ്രയേൽ കണ്ടെത്തിയത് ഇതുപയോഗിച്ചാണ്. ഹാക്കർമാർക്ക് പണം കൊടുക്കാമെന്നു പറയുകയും ഇത് ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് നൽകുകയും ചെയ്തു. ഈ കൈമാറ്റത്തിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇറാനിൽ നിന്നുള്ളവരാണ് ഹാക്കർമാരെന്നു തെളിഞ്ഞു.

ADVERTISEMENT

ഇപ്പോൾ ഹമാസിനെതിരെയുള്ള സാമ്പത്തിക നടപടി ചെയ്ൻ അനാലിസിസ് എന്ന സൈബർ സുരക്ഷാ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് ഇസ്രയേൽ കൈക്കൊണ്ടത്. സിറിയയിലും മറ്റൊരിടത്തുമായി നിലനിൽക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ വഴിയാണ് പണം വോലറ്റിലെത്തുന്നതെന്നാണ് ഇസ്രയേലി അധികൃതർ പറയുന്നത്. 

English Summary: Israel says it is targeting Hamas’s cryptocurrency accounts