മറ്റൊരു സെപ്റ്റംബർ 11 കൂടി കടന്നു വരുന്നു. ഈ വർഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് ആ വരവ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. പുതിയ

മറ്റൊരു സെപ്റ്റംബർ 11 കൂടി കടന്നു വരുന്നു. ഈ വർഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് ആ വരവ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു സെപ്റ്റംബർ 11 കൂടി കടന്നു വരുന്നു. ഈ വർഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് ആ വരവ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു സെപ്റ്റംബർ 11 കൂടി കടന്നു വരുന്നു. ഈ വർഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് ആ വരവ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. പുതിയ സഹസ്രാബ്ദത്തിന്റെ പുത്തനുണർവിലും ഉത്സാഹത്തിലുമായിരുന്ന ലോകത്തിനു മുന്നിൽ ഒരു പേടിപ്പെടുത്തുന്ന ചിത്രം പോലെ ഇരട്ടഗോപുരങ്ങൾ കത്തിയെരിയുന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടു. മൂവായിരത്തോളം ആളുകളാണ് അന്നു നാലു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

ADVERTISEMENT

എല്ലാത്തിന്റെയും തുടക്കമായിരുന്നു അത്. ഭീകരാക്രമണങ്ങളും ഭീകരരും അതിനു മുൻപ് പലരാജ്യങ്ങളിലും പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ചർച്ചചെയ്യപ്പെട്ട മറ്റൊരു സംഭവമില്ലായിരുന്നു. അമേരിക്കയുടെയെന്നല്ല, ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭീകരാക്രമണം. തങ്ങളുടെ ജനതയ്ക്ക് കൊടുംവില്ലനായി തീർന്ന ഉസാമ ബിൻ ലാദനെ തേടി അമേരിക്ക അഫ്ഗാനിലെത്തി. പിന്നീട് യുദ്ധം. 20 വർഷങ്ങളോളം നീണ്ടു ‌നിന്ന ആ യുദ്ധത്തിനും അവസാനം കുറിക്കുന്ന ഈ വർഷത്തിലാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികം കടന്നുവരുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. അഫ്ഗാനിലെ സൈനികദൗത്യം ആത്യന്തികമായി വിജയമായോ അതോ പാളിയോയെന്ന് അമേരിക്കൻ ജനതയ്ക്കു തന്നെ ആശയക്കുഴപ്പമുണ്ടായ കാലമാണ് ഇപ്പോൾ.

 

∙ മിലേനിയം ടെററിസ്റ്റ് പ്ലോട്ട്

 

ADVERTISEMENT

അൽ ഖായിദ തലവൻ ഉസാമ ബിൻലാദൻ, യുഎസിന്റെ സൈനിക കരുത്ത് പെരുപ്പിച്ചു കാണിക്കപ്പെട്ട ഒന്നാണെന്നു വിശ്വസിച്ചിരുന്നു. വിയറ്റ്നാം യുദ്ധത്തിലും കൊറിയൻ യുദ്ധത്തിലുമൊക്കെ അമേരിക്കയ്ക്കു നഷ്ടങ്ങളാണുണ്ടായതെന്നും അതിനാൽതന്നെ അവരുടെ സൈന്യം വെറും കടലാസുപുലികൾ ആണെന്നുമായിരുന്നു ലാദന്റെ വാദം. തൊണ്ണൂറുകൾ മുതൽതന്നെ അൽ ഖായിദ യുഎസിനെതിരെ ഭീകരാക്രമണങ്ങൾ ആരംഭിച്ചിരുന്നു. 

 

1992ൽ യെമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന ഹോട്ടലുകളിൽ നടത്തിയ സ്ഫോടനവും 1995ൽ സൗദി അറേബ്യയിലെ റിയാദിൽ യുഎസ് സൈനിക പരിശീലനകേന്ദ്രത്തിനു സമീപം നടത്തിയ കാർ ബോംബ് സ്ഫോടനവും 1998ൽ കെനിയയിലെ നയ്റോബിയിലും ടാൻസാനിയയിലെ ദാറുസ്സലാമിലും യുഎസ് എംബസികൾക്കു നേ‍ർക്കു നടത്തിയ സ്ഫോടനങ്ങളുമെല്ലാം ഇക്കൂട്ടത്തിൽ പെട്ടിരുന്നു. ‘മിലേനിയം ടെററിസ്റ്റ് പ്ലോട്ട്’ എന്നറിയപ്പെടുന്ന തുടർച്ചയായ കുറേ ഭീകരാക്രമണങ്ങൾ പുതിയ സഹസ്രാബ്ദത്തിന്റെ പിറവിക്കു മുൻപും പിൻപുമായി അൽ ഖായിദ നടത്തി.

 

ADVERTISEMENT

∙ ലാദനല്ല, ഖാലിദാണ് പിന്നിൽ!

 

ഉസാമ ബിൻലാദനാണ് 9–11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കുപ്രസിദ്ധനെങ്കിലും ഈ ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായി യുഎസ് വിലയിരുത്തുന്നത് ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ൽ അറസ്റ്റിലായ ഇയാൾ പിന്നീട് ഗ്വാണ്ടനാമോ തടവറയിലേക്ക് അയയ്ക്കപ്പെട്ടു. പാക്കിസ്ഥാനിൽനിന്നുള്ള ഖാലിദ് യുഎസിലെ നോർത്ത് കാരലൈന സർവകലാശാലയിൽനിന്നു വിദ്യാഭ്യാസം നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ സോവിയറ്റുകൾക്കെതിരായ പ്രക്ഷോഭത്തിൽ ഇയാൾ പണ്ട് ഭാഗഭാക്കായിരുന്നു. യുഎസിനെതിരെ നിരവധി ആക്രമണങ്ങൾ നേരത്തേ ഖാലിദ് പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും നടന്നിരുന്നില്ല.

 

1996ൽ അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളിലെ രഹസ്യതാവളത്തിൽ വച്ചാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉസാമ ബിൻ ലാദനുമായി കൂടിക്കാഴ്ച നടത്തുന്നത്. എംബസികൾക്കു നേരെയല്ല മറിച്ച് പ്രതിയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിൽതന്നെ കയറി ആക്രമിക്കണമെന്നായിരുന്നു ഖാലിദിന്റെ വാദം. പേൾ ഹാർബർ ആക്രമണത്തിനു ശേഷം വലിയ തോതിലുള്ള ആക്രമണം യുഎസിൽ നടന്നിട്ടില്ല. പേൾ ഹാർബർ പോലും സാധാരണ അമേരിക്കക്കാരനെ സംബന്ധിച്ച് വിദൂരസ്ഥലമായിരുന്നു.

വിമാനങ്ങൾ ഉപയോഗിച്ചു യുഎസിലെ പ്രധാനകേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതി ഖാലിദ് ലാദനോടു വിശദീകരിച്ചു. ലാദൻ സമ്മതം മൂളുകയും ചെയ്തു.

 

∙ ഹാംബർഗിലെ സംഘം

 

ജർമനിയിലെ ഹാംബർഗിൽനിന്നാണു  9/11 ആക്രമണത്തിലെ ‘പൈലറ്റുമാരായിരുന്ന’ ഭീകരർ എത്തിയത്. മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരനായിരുന്നു ഇതിൽ പ്രധാനി. മധ്യപൂർവമേഖലയിൽനിന്നു ജർമനിയിലെത്തി താമസിച്ചിരുന്ന ഇവർ ബിൻ ലാദനിൽ ആകൃഷ്ടരാകുകയും 1999ൽ അഫ്ഗാനിസ്ഥാനിലെത്തുകയും ചെയ്തു. ആ സമയത്ത്  9/11 ഭീകരാക്രമണത്തിന്റെ കരടുരൂപം അഫ്ഗാനിൽ ഉടലെടുക്കുകയായിരുന്നു. പാശ്ചാത്യ രീതികളും സാങ്കേതികവിദ്യകളും പരിചയമുള്ള ഇവർതന്നെയാകും ഈ ആക്രമണം നയിക്കാൻ മികച്ചതെന്ന് ലാദൻ കണക്കുകൂട്ടി. മുഹമ്മദ് ആറ്റയെ സംഘത്തലവനായി അവരോധിച്ചു. ഇവർക്കൊപ്പം മറ്റു ചിലർ കൂടി ചേർന്നതോടെ 19 അംഗ വിമാനറാഞ്ചി സംഘം തയാറായി.

 

∙ ന്യൂയോർക്കിന്റെ ചങ്കിൽ...

 

ഏതു ദിവസം ആക്രമണം നടത്തണമെന്ന കാര്യം നേരത്തേ ഭീകരർ തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 11ന് ഭീകരർ മൂന്ന് എയർപോർട്ടുകളിൽനിന്നായി 4 വിമാനങ്ങൾ റാഞ്ചി. ബോസ്റ്റണിൽനിന്നുള്ള ആദ്യ വിമാനം രാവിലെ എട്ടരയോടെ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചുകയറി. എന്നാൽ ഏതോ വിമാന അപകടം നടന്നതായാണ് ആളുകൾക്കു തോന്നിയത്. വഴി തെറ്റിയ ഒരു വിമാനം, പൈലറ്റിന്റെ പിഴവു കാരണം ടവറിലേക്ക് ഇടിച്ചു കയറിയാതാകാമെന്നും സംസാരങ്ങളുണ്ടായി. അന്നേരം ഒരു ഭീകരാക്രമണത്തിന്റെ സാധ്യത ആരും പ്രതീക്ഷിച്ചിരുന്നതു പോലുമുണ്ടായിരുന്നില്ല. 

 

എന്നാൽ ആദ്യവിമാനം ഇടിച്ച് 17 മിനിറ്റുകൾക്കു ശേഷം സൗത്ത് ടവറിലേക്ക് ബോസ്റ്റണിൽനിന്നുള്ള മറ്റൊരു വിമാനമായ യുണൈറ്റഡ‍് എയർലൈൻസ് 175 കൂടി ഇടിച്ചുകയറിയതോടെ അപായമണി മുഴങ്ങി. ആളുകൾക്ക് കാര്യം മനസ്സിലായി– ‘യുഎസ് അണ്ടർ അറ്റാക്ക്’. അമേരിക്ക ആക്രമിക്കപ്പെടുന്നു. ആരോ അമേരിക്കയെ ആക്രമിക്കുന്നു...!

ഇതിനിടെ അമേരിക്കൻ പ്രതിരോധത്തിന്റെ സിരാകേന്ദ്രമായ പെന്റഗണിലും ആക്രമണമം നടന്നു. അമേരിക്കൻ എയർലൈൻസ് 77 എന്ന വിമാനമായിരുന്നു പെന്റഗണിൽ ഇടിച്ചിറങ്ങിയത്. 

 

നാലാമതൊരു എയർക്രാഫ്റ്റ് പെൻസിൽവേനിയയിലെ ഷാങ്ക്സ്‌വില്ലിയിൽ ഇടിച്ചിറങ്ങി. വിമാനം റാ‍ഞ്ചിയ ഭീകരരോട് യാത്രക്കാർ ഗംഭീര ചെറുത്തുനിൽപ്പു നടത്തിയതിനാൽ ഈ ആക്രമണം മാത്രം ലക്ഷ്യം കണ്ടില്ല. ഈ വിമാനത്തിന്റെ ലക്ഷ്യം എവിടേക്കായിരുന്നു എന്നതു സംബന്ധിച്ച് ഇന്നും അഭ്യൂഹങ്ങളുണ്ട്. വൈറ്റ്ഹൗസ് ആണെന്നും യുഎസ് ക്യാപിറ്റൽ മന്ദിരം ആണെന്നും വിവിധ വാദങ്ങളുണ്ട്. പത്തുമണിയോടെ വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറും അരമണിക്കൂറിനു ശേഷം നോർത്ത് ടവറും വീണു. പുകയും പൊടിയും ചാരവും ന്യൂയോർക്കിൽ മേഘങ്ങൾ പോലെ ഉയർന്നുപൊങ്ങി. 2750 പേർ ന്യൂയോർക്കിലും, 184പേർ പെന്റഗണിലും 40 പേർ പെൻസിൽവേനിയയിലും മരിച്ചെന്നാണു കണക്ക്. ആക്രമണത്തിനു വന്ന 19 ഭീകരരും കൊല്ലപ്പെട്ടു.

 

∙ അമേരിക്കൻ പ്രതികാരം

 

സെപ്റ്റംബർ 11നു രാത്രിതന്നെ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കയെ അഭിസംബോധന ചെയ്തു സംസാരിച്ചു. സെപ്റ്റംബർ 14ന് അദ്ദേഹം അപകടം നടന്ന സ്ഥലം (ഗ്രൗണ്ട് സീറോ) സന്ദര്‍ശിക്കുകയും ചെയ്തു. അഗ്നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും അവിടെ വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ടായിരുന്നു. നാശനഷ്ടങ്ങൾ നീക്കാനും മൃതദേഹങ്ങളോ പരുക്കു പറ്റിയവരോ അടിയിലുണ്ടെങ്കിൽ അവരെ പുറത്തെടുക്കാനുമായിരുന്നു ശ്രമം. ഒരു ഫയർ ട്രക്കിന്റെ പുറത്തു കയറി അഗ്നിശമനസേനാംഗങ്ങളോട് അദ്ദേഹം എന്തോ പറഞ്ഞു. എന്നാൽ പ്രസിഡന്റ് പറയുന്നത് കേൾക്കാൻ വയ്യെന്നായിരുന്നു അവരുടെ മറുപടി.

 

ഇതു കേട്ട അദ്ദേഹം മൈക്ക് കയ്യിലെടുത്ത് മറുപടി പറഞ്ഞു: ‘എന്നാൽ എനിക്കു നിങ്ങളെ കേൾക്കാം, ലോകത്ത് മറ്റുള്ളവരും നിങ്ങളെ കേൾക്കുന്നുണ്ട്. ഈ പാതകം ഇവിടെ ചെയ്തവരും താമസിയാതെ നമ്മളിൽനിന്നു കേൾക്കും..’– ബുഷിന്റെ കരിയറിലെതന്നെ ഏറ്റവും പ്രശസ്തമായ പ്രസംഗമായിരുന്നു അത്. മൊബൈലുകളും സമൂഹമാധ്യമങ്ങളും വ്യാപകമായിട്ടില്ലെങ്കിലും, സെപ്റ്റംബർ 11 ഭീകരാക്രമണം ടെലിവിഷൻ കവറേജിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലോകത്തെ എല്ലാ കോണുകളിലേക്കുമെത്തി. അൽ ഖായിദ എന്ന, മുൻപ് അധികമാരും അറിയാത്ത സംഘടനയും ഒസാമ ബിൻ ലാദൻ എന്ന ഭീകരനേതാവും ലോകമെമ്പാടും കുപ്രസിദ്ധി നേടി.

 

ആക്രമണത്തിൽ പേടിച്ച് യുഎസ് ഏഷ്യയിലെ ഇടപെടലുകൾ നിർത്തുമെന്ന് ഒസാമ ബിൻ ലാദൻ പ്രതീക്ഷിച്ചിരുന്നെന്ന് വിദഗ്ധർ പറയുന്നു. ലാദനെ കൈമാറണമെന്ന യുഎസിന്റെ ആവശ്യം താലിബാൻ നിരസിക്കുകയും ചെയ്തു. ഇതോടെ 2001 ഒക്ടോബർ ഏഴിന് അമേരിക്ക തിരിച്ചടി തുടങ്ങി. 20 വർഷങ്ങളോളം നീണ്ട അഫ്ഗാൻ യുദ്ധത്തിനു തുടക്കമാകുകയായിരുന്നു. ഡിസംബർ ആറോടെ താലിബാന്റെ ശക്തികേന്ദ്രവും പ്രഭവസ്ഥലവുമായ കാണ്ഡഹാർ നഗരം അവർക്കു നഷ്ടമായി. താമസിയാതെ കാബൂളും.  പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിസങ്കേതത്തിൽ താമസിച്ചിരുന്ന ബിൻ ലാദനെ 2011ൽ യുഎസ് സ്പെഷൽ ഫോഴ്സ് വെടിവച്ചു കൊലപ്പെടുത്തുന്നതു വരെ നീണ്ടു അമേരിക്കയുടെ എക്കാലത്തെയും നീണ്ട ഭീകരവേട്ട.

 

English Summary: How World Trade Center Attack in 2001 September 11 Happened? All You Need to Know