സോവിയറ്റ് യൂണിയന്റെ വിടവ്‌ സൃഷ്ടിച്ച സാധ്യത മുതലെടുത്തുകൊണ്ടു കൂടിയാണ് ചൈന ഒരു വൻശക്തിയായി വളർന്നത്. ബഹിരാകാശ ഉപകരണങ്ങൾ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും ചെലവേറിയതാണ്. ഇതിനാൽ സൈനിക ഉപയോഗങ്ങളോടൊപ്പം സിവിൽ ഉപയോഗത്തിനും സാധ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് പ്രധാനമാണ്. ചൈനയുടെ ബഹിരാകാശ

സോവിയറ്റ് യൂണിയന്റെ വിടവ്‌ സൃഷ്ടിച്ച സാധ്യത മുതലെടുത്തുകൊണ്ടു കൂടിയാണ് ചൈന ഒരു വൻശക്തിയായി വളർന്നത്. ബഹിരാകാശ ഉപകരണങ്ങൾ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും ചെലവേറിയതാണ്. ഇതിനാൽ സൈനിക ഉപയോഗങ്ങളോടൊപ്പം സിവിൽ ഉപയോഗത്തിനും സാധ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് പ്രധാനമാണ്. ചൈനയുടെ ബഹിരാകാശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോവിയറ്റ് യൂണിയന്റെ വിടവ്‌ സൃഷ്ടിച്ച സാധ്യത മുതലെടുത്തുകൊണ്ടു കൂടിയാണ് ചൈന ഒരു വൻശക്തിയായി വളർന്നത്. ബഹിരാകാശ ഉപകരണങ്ങൾ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും ചെലവേറിയതാണ്. ഇതിനാൽ സൈനിക ഉപയോഗങ്ങളോടൊപ്പം സിവിൽ ഉപയോഗത്തിനും സാധ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് പ്രധാനമാണ്. ചൈനയുടെ ബഹിരാകാശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോവിയറ്റ് യൂണിയന്റെ വിടവ്‌ സൃഷ്ടിച്ച സാധ്യത മുതലെടുത്തുകൊണ്ടു കൂടിയാണ് ചൈന ഒരു വൻശക്തിയായി വളർന്നത്. ബഹിരാകാശ ഉപകരണങ്ങൾ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും ചെലവേറിയതാണ്. ഇതിനാൽ സൈനിക ഉപയോഗങ്ങളോടൊപ്പം സിവിൽ ഉപയോഗത്തിനും സാധ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് പ്രധാനമാണ്. ചൈനയുടെ ബഹിരാകാശ പദ്ധതിയുടെ ഇരട്ട ഉപയോഗ സ്വഭാവം കേണൽ ലി ഡഗുവാങ്ങിന്റെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി 2001ൽ പ്രസിദ്ധീകരിച്ച ‘സ്പേസ് വാർ’ എന്ന പുസ്തകത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ചൈനക്കാർ സൈനിക-സിവിലിയൻ സാങ്കേതികവിദ്യയും സമാധാന- യുദ്ധകാല സൗകര്യങ്ങളും സംയോജിപ്പിക്കണമെന്ന് ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

ഇത്തരത്തിൽ ബഹിരാകാശത്തു ചൈന കൂടി സജീവമായതോടെ ശീതയുദ്ധാനന്തര ലോകത്തും സൈനികവൽക്കരണത്തിന്റെ വേദിയായി ബഹിരാകാശം തുടർന്നു. ഇന്നും ബഹിരാകാശം രാജ്യങ്ങളുടെ നയത്തിന്റെ ഏറ്റവും പ്രധാന ഘടകമായി തുടരുന്നതിന് വിദഗ്ധർ മൂന്ന് കാരണങ്ങളാണ് രേഖപ്പെടുത്തുന്നത്:
1) ശത്രു സങ്കേത പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ചാര ഉപഗ്രഹങ്ങൾ.
2) തദ്ദേശീയമായ ഗ്ലോബൽ പൊസിഷനിങ് സംവിധാനത്തിന്റെ (ജിപിഎസ്) ആവശ്യകത.
3) വിവര സാങ്കേതികവിദ്യയുടെ പിൻബലത്തോടെ നടത്തുന്ന നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധം.

ADVERTISEMENT

∙ ബഹിരാകാശത്തെ ചൈനീസ് ആയുധവത്കരണം

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ട്രാറ്റജി 2049ഓടെ ‘ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവിപ്പിക്കൽ’ ലക്ഷ്യമിടുന്നുണ്ട്. ചൈനയുടെ ദേശീയ ശക്തി വിപുലീകരിക്കാനും അതിന്റെ ഭരണ സംവിധാനങ്ങൾ പരിപൂർണമാക്കാനും രാജ്യാന്തരക്രമം പരിഷ്കരിക്കാനുമുള്ള ദൂരവ്യാപകമായ ശ്രമങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ സാമൂഹിക ആധുനികതയുടെ ദ്യഢനിശ്ചയത്തോടെയുള്ള പിന്തുടരലായി ചൈനയുടെ തന്ത്രത്തെ വിശേഷിപ്പിക്കാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായത്തിൽ ഈ തന്ത്രം ലോകവേദിയിൽ ചൈനയെ ശക്തിയുടേയും സമൃദ്ധിയുടേയും നേതൃത്വത്തിന്റെയും സ്ഥാനത്തേക്ക് ‘തിരികെ’ കൊണ്ടുവരാനുള്ള ദീർഘകാല ദേശീയതാഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാണ്.

ചൈനീസ് നേതൃത്വത്തിന്റെ പദ്ധതിയിൽ 2035-ഓടെ അടിസ്ഥാനപരമായി സമ്പൂർണ സൈനിക നവീകരണം, 2049 അവസാനത്തോടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ ലോകോത്തര സൈന്യമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സൈനിക നവീകരണ പരിപാടി എന്നിവ പുരോഗമിക്കുന്നു. പിആർസി അതിന്റെ മിലിറ്ററി-സിവിൽ ഫ്യൂഷൻ ഡവലപ്മെന്റ് സ്ട്രാറ്റജിയിലൂടെ സാമ്പത്തിക സാമൂഹിക വികസന തന്ത്രങ്ങളെ സുരക്ഷാ തന്ത്രങ്ങളുമായി ലയിപ്പിച്ച്, ചൈനയുടെ ദേശീയ പുനരുജ്ജീവന ലക്ഷ്യങ്ങളെ സഹായിക്കുന്ന ഒരു നാഷണൽ സ്ട്രാറ്റജിക്ക് സിസ്റ്റം രൂപപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

∙ ലോകത്തിലെ ഏറ്റവും വലിയ നാവിക സേനയും ചൈനയുടേത്?

ADVERTISEMENT

2020ലെ യുഎസ് പെന്റഗൺ റിപ്പോർട്ട് വെളിപ്പെടുത്തുന്നത് ചൈന ഇതിനോടകം തന്നെ കപ്പൽ നിർമാണം അടക്കമുള്ള സൈനിക ആധുനികവൽക്കരണത്തിന്റെ പല മേഖലകളിലും അമേരിക്കയുമായി തുല്യത കൈവരിക്കുകയോ അല്ലെങ്കിൽ അമേരിക്കയെ പിന്നിലാക്കുകയോ ചെയ്തുകഴിഞ്ഞു എന്നാണ്. 130 അന്തർവാഹിനികളും ഏകദേശം 350 യുദ്ധക്കപ്പലുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ നാവികസേന ഇന്ന് പിആർസിയുടെതാണ്. അതേസമയം, യുഎസിന്റെ നാവികസേനയിൽ 2020ലെ കണക്ക് അനുസരിച്ച് 293 കപ്പലുകൾ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ രാജ്യമാണ് ചൈന, മാത്രമല്ല എല്ലാ നാവിക വിഭാഗങ്ങളുടെയും കപ്പൽ നിർമാണ ശേഷിയും ചൈന വർധിപ്പിച്ചു കൊണ്ടിരിക്കുന്നു.

∙ അമേരിക്കയേക്കാൾ മികച്ച മിസൈൽ സേനയും ചൈനയ്ക്ക്?

ഭൂമി അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ: ഇത്തരത്തിൽ ഏതെങ്കിലും രാജ്യാന്തര കരാറുകളാൽ നിയന്ത്രിക്കാനാവാത്ത വിധം പരമ്പരാഗത മിസൈൽ സേനയെ പിആർസി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പിആർസിക്ക് 1250 ലധികം ഭൂഗർഭ വിക്ഷേപണ ബാലിസ്റ്റിക് മിസൈലുകളും (ജിഎൽബിഎം) 500 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ക്രൂസ് മിസൈലുകളും (ജിഎൽസിഎം) ഉണ്ട്. എന്നാൽ, യുഎസിനു നിലവിൽ 70 മുതൽ 30 കിലോമീറ്റർ വ്യാപ്തിയിലുള്ള ഒരു തരം പരമ്പരാഗത ജിഎൽബിഎം ഫീൽഡ് ചെയ്യുന്നുവെങ്കിലും ജിഎൽസിഎമ്മുകൾ ഒന്നും തന്നെയില്ല.

∙ പിഎൽഎഎ: ലോകത്തിലെ ഏറ്റവും വലിയ കരസേന

ADVERTISEMENT

ദ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎഎ) ലോകത്തിലെ ഏറ്റവും വലിയ കരസേനയാണ്. ദ് പീപ്പിൾസ് ലിബറേഷൻ ആർമി നേവി (പിഎൽഎഎൻ) ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണ്. ദ് പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സ്, പിഎൽഎഎൻ ഏവിയേഷൻ എന്നിവ ഒരുമിച്ച് ചേർന്നാൽ മേഖലയിലെ ഏറ്റവും വലിയ വ്യോമസേനയും ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമസേനയുമാണ്. ചൈനീസ് സൈനിക ഗവേഷകർ പിഎൽഎയെ ‘വിവരദായക’ യുദ്ധങ്ങൾ വിജയിപ്പിക്കാൻ പ്രാപ്തിയുള്ള ഒരു സേനയായി മാറ്റുന്നതിന് ഒരു നിർണായക ശക്തിയായി ബഹിരാകാശത്തെ കാണുന്നു. ഒപ്പം വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറുന്നതിനും ബഹിരാകാശം വഹിക്കുന്ന പങ്കും ആ കഴിവുകൾ ഒരു എതിരാളിക്ക് നിഷേധിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യുന്നു.

വാസ്തവത്തിൽ മിക്കവാറും എല്ലാ ചൈനീസ് സ്രോതസ്സുകളും ബഹിരാകാശത്തെ ‘അൾട്ടിമേറ്റ് ഹൈ ഗ്രൗണ്ട് ’ എന്ന് വിശേഷിപ്പിക്കുന്നത്, ബഹിരാകാശ യുദ്ധം അനിവാര്യമാണെന്ന വിലയിരുത്തലിലേക്ക് നിരവധി ചൈനീസ് വിശകലന വിദഗ്ധരെ നയിക്കുന്നു. 2015ലെ പ്രതിരോധ ധവളപത്രത്തിൽ പിആർസി ബഹിരാകാശത്തെ ഔദ്യോഗികമായി ഒരു പുതിയ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. കൂടാതെ ദീർഘകാല കൃത്യതയുള്ള സ്ട്രൈക്കുകൾ നടപ്പാക്കുന്നതിലൂടെയും, മറ്റു മിലിറ്ററികൾക്ക് ഓവർഹെഡ് കമാൻഡ്, നിയന്ത്രണം, ആശയവിനിമയം, കംപ്യൂട്ടറുകൾ, ഇന്റലിജൻസ്, സർവൈലൻസ്, രഹസ്യാന്വേഷണ (C41SR) സംവിധാനങ്ങൾ തുടങ്ങിയവയുടെ ഉപയോഗം എന്നിവ നിഷേധിക്കുന്നതിലൂടെയും ബഹിരാകാശത്തിനു ഭാവി സംഘർഷങ്ങളിൽ വലിയൊരു പങ്ക് വഹിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

2019ൽ പിആർസി ‘ബഹിരാകാശത്തെ തന്ത്രപരമായ രാജ്യാന്തര മത്സരത്തിലെ നിർണായക മേഖല’ എന്ന് വിശേഷിപ്പിക്കുകയും, ബഹിരാകാശത്തിന്റെ സുരക്ഷ രാജ്യത്തിന്റെ ദേശീയ സാമൂഹിക വികസനത്തിന് തന്ത്രപരമായ ഉറപ്പു നൽകുകയും ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചു. പിആർസിയുടെ ബഹിരാകാശ സംരംഭം അതിവേഗം പക്വത പ്രാപിക്കുന്നത് തുടരുകയാണ്. സൈനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ മുതൽ ലാഭമുണ്ടാക്കുന്ന വിക്ഷേപണങ്ങൾ, ശാസ്ത്രീയ പരിശ്രമങ്ങൾ, ബഹിരാകാശ പര്യവേഷണം തുടങ്ങിയ സിവിൽ ആപ്ലിക്കേഷനുകൾ വരെ, അങ്ങനെ ബെയ്ജിങ് അതിന്റെ ബഹിരാകാശ പദ്ധതിയുടെ എല്ലാ വശങ്ങളും വളർത്തുന്നതിന് കാര്യമായ വിഭവങ്ങൾ നീക്കിവെച്ചിട്ടുണ്ട്.


പിആർസിയുടെ ബഹിരാകാശ പരിപാടി ചരിത്രപരമായി പിഎൽഎയാണ് കൈകാര്യം ചെയ്യുന്നത്. 2022ഓടെ സ്വദേശികളും വിദേശികളുമായ ബഹിരാകാശയാത്രികരും പേലോഡുകളും ആതിഥേയത്വം വഹിക്കുന്ന, സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു ബഹിരാകാശനിലയം സ്വന്തമാക്കാൻ ചൈന പദ്ധതിയിടുന്നു. ബഹിരാകാശ അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദോഷകരമായി ബാധിക്കുന്ന ഓൺ–ഓർബിറ്റ് ബിഹേവിയർ ചൈന പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ താഴ്ന്ന ഭ്രമണ ഉപഗ്രഹങ്ങളെ ലക്ഷ്യം വച്ചുള്ള ഭൂതല അധിഷ്ഠിത ആന്റി-സാറ്റ്‌ലൈറ്റ് (ASAT) മിസൈൽ ചൈനയുടെ പക്കലുണ്ട്, ഭൗമ സമന്വയ ഭ്രമണപഥം വരെ ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ കഴിവുള്ള അധിക എ സാറ്റ് ആയുധങ്ങൾ പിന്തുടരാനും ചൈന ഉദ്ദേശിക്കുന്നുണ്ടാകാം.

Credit: AP Photo/Kin Cheung

ചൈന കൂടുതൽ സങ്കീർണമായ സാറ്റലൈറ്റ് പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നുണ്ട്, ഒരുപക്ഷേ ബഹിരാകാശത്ത് കൗണ്ടർ സ്പേസ് ദൗത്യങ്ങളിൽ ഉപയോഗിക്കാവുന്ന ഇരട്ട- ഉപയോഗ സാങ്കേതികവിദ്യകൾ ഉൾപ്പെടെ അവർ പരീക്ഷിക്കുന്നുണ്ടാകാം. 2007ൽ ഒരു കാലാവസ്ഥ ഉപഗ്രഹം നശിപ്പിക്കാൻ എ സാറ്റ് (ASAT) മിസൈൽ ഉപയോഗിച്ചതായി സ്ഥിതീകരിച്ചതു മുതൽ പിആർസിയെ ലോകം കൗതുകത്തോടെയും ഭയത്തോടെയും വീക്ഷിക്കുകയാണ്. രണ്ടാം ദ്വീപ് ശൃംഖലയിലും പസിഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചില സന്ദർഭങ്ങളിൽ ആഗോളതലത്തിലും ആക്രമണാത്മക പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവുകളും പ്രവർത്തന ആശയങ്ങളും പിഎൽഎ വികസിപ്പിക്കുന്നു. സ്ട്രൈക്ക് എയർ മിസൈൽ ഡിഫൻസ്, ഉപരിതല-വിരുദ്ധ, അന്തർവാഹിനി-വിരുദ്ധ ശേഷി എന്നിവ വർധിപ്പിക്കുന്നതിനൊപ്പം വിവരസാങ്കേതികവിദ്യ, സൈബർ, കൗണ്ടർ സ്പേസ് പ്രവർത്തനങ്ങളിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

∙ ചൈനയുടെ സ്വന്തം ജിപിഎസ് അമേരിക്കയേക്കാൾ വലുത്, വഴികാട്ടുന്നത് 31 ഉപഗ്രഹങ്ങൾ

ജിപിഎസ് സംവിധാനം രൂപകൽപന ചെയ്തതും നിയന്ത്രിക്കുന്നതും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ വകുപ്പാണ്, ഇത് ആർക്കും സൗജന്യമായി ഉപയോഗിക്കാം. 95 ശതമാനം സമയവും കുറഞ്ഞത് 24 പ്രവർത്തന ജിപിഎസ് ഉപഗ്രഹങ്ങളുടെ ലഭ്യത നിലനിർത്തേണ്ടത് ആവശ്യമാണ്. യുഎസ് ബഹിരാകാശ സേന നിലവിൽ 31 ജിപിഎസ് ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുന്നു. 20 വർഷത്തിലേറെ നീണ്ട പരിശ്രമത്തിനു ശേഷം കഴിഞ്ഞ വർഷം ബെയ്ഡു'വിന്റെ (Beidou) 35 ഉപഗ്രഹങ്ങൾ ജിയോ സ്റ്റേഷനറി ഭ്രമണപദത്തിൽ എത്തിയപ്പോൾ ചൈന അതിന്റെ ഉപഗ്രഹ നാവിഗേഷൻ സംവിധാനം പൂർത്തിയാക്കി. ഇത് വലുപ്പത്തിൽ എതിരാളിയായ യുഎസിനെ മറികടന്നു.

ലോകത്തിലെ മിക്ക ഭാഗങ്ങളിലും ജിപിഎസ് ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ തവണ ബെയ്ഡുവിന്റെ ഉപഗ്രഹങ്ങൾ നിരീക്ഷിക്കപ്പെട്ടു.1994ൽ ഔദ്യോഗികമായി ആരംഭിച്ച, ചൈന ഇതുവരെ ഏറ്റെടുത്ത ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായി ബെയ്ഡു സ്ഥിരമായി പരാമർശിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടര വർഷമായി നാനൂറിലധികം ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും കോർപറേഷനുകളിൽ നിന്നുമായി 300,000 ശാസ്ത്രജ്ഞരും എൻജിനീയർമാരും നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് ബെയ്ഡു. ചൈന തങ്ങളുടെ വൻശക്തിയുടെ രണ്ടു തൂണുകളിൽ ഒന്നായാണ് ബെയ്ഡുവിനെ കണക്കാക്കുന്നത്.

∙ ചൈനയിലേക്കുള്ള ലോകരാഷ്ട്രങ്ങളുടെ ജിപിഎസ് ആശ്രിതത്വം

കൃത്യതയുള്ള സ്ഥാനനിർണയ സേവനങ്ങൾക്കായി ബെയ്ഡുവിന് ഇപ്പോൾ 500 ദശലക്ഷം വരിക്കാരുണ്ടെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സിൻഹുവ (Xinhua) അവകാശപ്പെടുന്നു. ലോക രാഷ്ട്രങ്ങളുടെ അമേരിക്കൻ ജിപിഎസ് ഉപയോഗം പരിമിതപ്പെടുത്തുക എന്നത് ചൈനയുടെ അപ്രഖ്യാപിത നയങ്ങളിൽ ഒന്നുകൂടിയാണ്. ബെയ്ഡു ഉപഭോക്താക്കളാകുന്ന രാജ്യങ്ങൾക്ക് സൗജന്യ സേവനവും വായ്പയും പോലെയുള്ള വൻ ആകർഷണങ്ങളാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. ബെയ്ജിങ് 2013ൽ തായ്‌ലൻഡുമായി ഏകദേശം 200 കോടി യുവാൻ (297 ദശലക്ഷം ഡോളർ) കരാർ ഒപ്പിട്ടു, രാജ്യത്തെ ബെയ്ഡുവിന്റെ ആദ്യ വിദേശ ഉപഭോക്താവാക്കി. ഷാങ്ഹായ് ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് സ്ഥാപനമായ എസ്‌ഡബ്ല്യുഎസ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 2020 അവസാനത്തോടെ 10 ആസിയാൻ (ASEAN) രാജ്യങ്ങളിലായി കുറഞ്ഞത് ബെയ്ഡുവിന്റെ 1000 ബേസ് സ്റ്റേഷനുകൾ നിർമിക്കപ്പെട്ടു കഴിഞ്ഞു.

ഇതിനു പുറമേ ബെയ്ഡുവിനെ തങ്ങളുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പ്രോജക്ടുമായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾക്ക്‌ 2013ൽ തന്നെ ചൈന തുടക്കം കുറിച്ചു. അമേരിക്കൻ ജിപിഎസിന്ന് ശക്തമായ വെല്ലുവിളി ഉയർത്തുകയും അതോടൊപ്പം തന്നെ ജിപിഎസ് ഉപയോഗിക്കുന്ന രാജ്യങ്ങളെ അടർത്തിമാറ്റി തങ്ങളിൽ ആശ്രയത്വം സൃഷ്ടിക്കുക എന്നതുമാണ് ചൈന മുന്നിൽ കാണുന്ന ലക്ഷ്യം. ജാപ്പനീസ് പ്രസിദ്ധീകരണമായ നിക്കൈ ഏഷ്യ (Nikkei Asia) ആരോപിക്കുന്നത് 165 ലോക രാഷ്ട്രങ്ങളുടെ തലസ്ഥാനത്തും ബെയ്ഡുവിന്റെ കണ്ണുകൾ ഉണ്ടെന്നാണ്.

ഈ കർത്തവ്യം ചൈന നിറവേറ്റുന്നത് വിലകുറഞ്ഞ സ്മാർട് ഫോണുകൾ വഴിയാണെന്നാണ് നിക്കൈ ഏഷ്യ വിലയിരുത്തുന്നത്. ഇതുവഴി ചൈന നേടുന്നതാകട്ടെ ഡേറ്റാ മേൽക്കോയ്‌മയ്ക്കായുള്ള ലോകത്തിന്റെ ആധുനിക യുദ്ധവിജയവും. ഒപ്പം തകർക്കുന്നത് അരനൂറ്റാണ്ടായി പ്രസ്തുത മേഖലയിൽ അമേരിക്ക പുലർത്തിയിരുന്ന സർവ്വാധിപത്യവുമാണ്. ലോകം മുഴുവൻ തങ്ങളുടെ ജിപിഎസ് എത്തിച്ച അമേരിക്കയുടെ മണ്ണിൽതന്നെ ഇന്ന് ആൻഡ്രോയിഡ് മൊബൈലുകൾ വഴി ചൈന ബെയ്ഡു എത്തിച്ചിരിക്കുന്നു. അക്ഷരാർഥത്തിൽ കൊല്ലന്റെ ആലയിൽതന്നെ ചൈന സൂചി വിറ്റിരിക്കുന്നു!

യുഎസ് ഇക്കണോമി ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ 2017ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബെയ്ഡു അമേരിക്കൻ ദേശീയ സാമ്പത്തിക സുരക്ഷയ്ക്ക് ഭീക്ഷണി ഉയർത്തുന്നുവെന്ന് പറയുന്നു. ഇതിനാൽ അമേരിക്കൻ സൈന്യം ബെയ്ഡു ഉപയോഗിക്കുന്നില്ലെന്ന് അവകാശപ്പെടുന്നു. പക്ഷേ റഷ്യയുടെ ഗ്ലോനാസ് (GLONASS) ന്റെയോ യൂറോപ്യൻ യൂണിയന്റെ ഗലീലിയോ (Galilio) യുടെയോ സേവനം ഉപയോഗിക്കുന്നതിൽ അമേരിക്കൻ സൈന്യം തെല്ലും വിമുഖത കാണിക്കുന്നില്ല താനും. ഇവയുടെ ഇന്ത്യൻ പതിപ്പ് അറിയപ്പെടുന്നത് നാവിക് (NavIC) എന്ന പേരിലാണ്.

∙ ചൈനീസ് എസാറ്റ് (ASAT)

ലോകത്തെ തങ്ങളുടെ കീഴിൽ നിർത്താനുള്ള ചൈനീസ് ആഗ്രഹം ഏറ്റവും പ്രകടമായുള്ളത് അവർ നടപ്പിലാക്കിയ ആന്റി–സാറ്റലൈറ്റ് ടെസ്റ്റ് (ASAT)കളിലാണ്. ഉപഗ്രഹങ്ങൾ തകർക്കാൻ സഹായിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങളെയാണ് പൊതുവെ എസാറ്റ് കൊണ്ട് സൂചിപ്പിക്കുന്നത്. നാളിതുവരെ യുദ്ധത്തിൽ ആന്റി–സാറ്റലൈറ്റ് ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിലും അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ നാല് രാഷ്ട്രങ്ങൾ വിജയകരമായി ഇവയുടെ പരീക്ഷണം പൂർത്തീകരിച്ചിട്ടുണ്ട്. സമീപകാല പരീക്ഷണങ്ങളുടെ ഒരു ഹ്രസ്വ സർവേ, ചൈന അതിന്റെ കൗണ്ടർ സ്പേസ് പ്രോഗ്രാം വളരെ വേഗത്തിൽ മെച്ചപ്പെടുത്തുകയും അതിന്റെ ഉപഗ്രഹ വിരുദ്ധ സംവിധാനങ്ങളിൽ അതിവേഗം പുരോഗതി കൈവരിക്കുകയും ചെയ്യുന്നു എന്ന് സ്ഥിരീകരിക്കുന്നു.

ചൈനയുടെ ആദ്യത്തെ എസാറ്റ് ടെസ്റ്റ് 2005 മേയിൽ നടത്തുകയും ഇതിനുശേഷം വളരെയധിക മുന്നോട്ട് പോവുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയമായ 2007-ലെ ഒരു പരീക്ഷണത്തിലൂടെ ചൈനയുടെ ഉടമസ്ഥതയിലുള്ള ഫെങ് യു1-സി കാലാവസ്ഥാ ഉപഗ്രഹത്തെ നശിപ്പിച്ചിരുന്നു. അത് ബഹിരാകാശത്ത് 3000 അപകടകരമായ അവശിഷ്ടങ്ങളാണ് (Debris) അവശേഷിപ്പിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 700 കിലോമീറ്റർ താഴ്ന്ന ഭ്രമണപദത്തിലായിരുന്നു പരീക്ഷണം.

ശീതയുദ്ധം അവസാനിച്ചതിനു ശേഷം സ്പേസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർണായകമായ 1991ലെ ഗൾഫ് യുദ്ധത്തിൽ അമേരിക്ക നേടിയ അപ്രമാദിത്തമാണ് ബഹിരാകാശ സാങ്കേതിക വിദ്യയിൽ ശ്രദ്ധയൂന്നാൻ ചൈനയെ പ്രേരിപ്പിച്ചത്. യുഎസ് സൈന്യം ഇന്റലിജൻസ് ആൻഡ് കമ്യൂണിക്കേഷൻ ലക്ഷ്യങ്ങൾക്കായി 80 ശതമാനം ആശ്രയിച്ചത് ബഹിരാകാശ സാങ്കേതികവിദ്യയെ ആയിരുന്നുവെന്ന് ചൈനീസ് വിദഗ്ധർ കണ്ടെത്തി. ഈ യുദ്ധം പിന്നീട് ‘ആദ്യ ബഹിരാകാശ യുദ്ധം’ എന്ന നിലയിൽ വിശേഷിപ്പിക്കപ്പെട്ടു.
ബഹിരാകാശ ഗവേഷകരായ മാർട്ടിൻ ഫ്രാൻസിസിന്റെയും റിച്ചാർഡ് ആഡംസിന്റെയും അഭിപ്രായത്തിൽ, എസാറ്റ് ആയുധങ്ങളുടെ പിഎൽഎയുടെ വികസനം പ്രാഥമികമായി യുഎസ് ബഹിരാകാശ നിയന്ത്രണ സംരംഭങ്ങളോടുള്ള പ്രതികരണം മാത്രമല്ല. പ്രാദേശിക സുരക്ഷയുടെയും സ്വാധീനത്തിന്റെയും പ്രായോഗിക പരിഗണനകളും സംഘർഷമുണ്ടായാൽ ഒരു ഉന്നത ശത്രുവിനെതിരെ അസമമായ യുദ്ധം നടത്താനുള്ള ആഗ്രഹവുമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. 2003ൽ ചൈന ബഹിരാകാശത്തു മനുഷ്യരെ എത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറിയിരുന്നു. ഇപ്പോഴത്തെ ചൈനീസ് ലക്ഷ്യങ്ങളിൽ 2022ഓടു കൂടി ഒരു സ്ഥിരം ചൈനീസ് ബഹിരാകാശ നിലയം, ചന്ദ്രനിലേക്കുള്ള യാത്രകൾ, സൗരയൂഥവും അതിനപ്പുറവും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഗ്രഹ ദൗത്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പ്രഫ. ഗീരീഷ് കുമാർ.ആർ

(ലേഖകൻ കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ് ഇന്റർനാഷണൽ റിലേഷൻസ് പ്രഫസറാണ്. ക്രേംബ്രിജ് സർവകലാശാലയുടെ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്)

തുടരും...

( ഭാഗം മൂന്ന്: ബഹിരാകാശത്തും ശക്തിതെളിയിച്ച് ഇന്ത്യ, പതറാതെ മുന്നോട്ട്)

English Summary: China is quickly becoming a Space superpower