1999ലെ പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റത്തിനു പിന്നാലെ നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പ്രദേശത്തെ ജിപിഎസ് ഡേറ്റ അമേരിക്കയോട് ചോദിച്ചു. പാക്കിസ്ഥാൻ പട്ടാളത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു അത്. പക്ഷേ അമേരിക്ക ഡേറ്റ നൽകാൻ തയാറായില്ല. അങ്ങനെയാണ് 2007ൽ ജിപിഎസിന് ബദലായി സ്വന്തം ജിപിഎസ്

1999ലെ പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റത്തിനു പിന്നാലെ നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പ്രദേശത്തെ ജിപിഎസ് ഡേറ്റ അമേരിക്കയോട് ചോദിച്ചു. പാക്കിസ്ഥാൻ പട്ടാളത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു അത്. പക്ഷേ അമേരിക്ക ഡേറ്റ നൽകാൻ തയാറായില്ല. അങ്ങനെയാണ് 2007ൽ ജിപിഎസിന് ബദലായി സ്വന്തം ജിപിഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1999ലെ പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റത്തിനു പിന്നാലെ നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പ്രദേശത്തെ ജിപിഎസ് ഡേറ്റ അമേരിക്കയോട് ചോദിച്ചു. പാക്കിസ്ഥാൻ പട്ടാളത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു അത്. പക്ഷേ അമേരിക്ക ഡേറ്റ നൽകാൻ തയാറായില്ല. അങ്ങനെയാണ് 2007ൽ ജിപിഎസിന് ബദലായി സ്വന്തം ജിപിഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1999ലെ പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റത്തിനു പിന്നാലെ നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പ്രദേശത്തെ ജിപിഎസ് ഡേറ്റ അമേരിക്കയോട് ചോദിച്ചു. പാക്കിസ്ഥാൻ പട്ടാളത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു അത്. പക്ഷേ അമേരിക്ക ഡേറ്റ നൽകാൻ തയാറായില്ല. അങ്ങനെയാണ് 2007ൽ ജിപിഎസിന് ബദലായി സ്വന്തം ജിപിഎസ് ആരംഭിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. 2013ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ  നിശ്ചയദാർഢ്യത്തിൽ 7 ഉപഗ്രഹങ്ങൾ അടങ്ങുന്ന സമുച്ചയം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെയും 1500 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തിന്റെയും ഡേറ്റ ഇതുവഴി ലഭ്യമാകും. ഈ ബൃഹത്തായ പദ്ധതിക്ക് ഇന്ത്യ നാമകരണം ചെയ്തിരിക്കുന്നത് നാവിക് (Navigation with Indian Constellation) എന്നാണ്.

 

ADVERTISEMENT

∙ സുരക്ഷാക്കുരുക്കിൽ ഇന്ത്യ

 

Photo: Shutterstock

നിങ്ങൾ സ്മാർട് ഫോൺ ഉപയോഗിക്കാറുണ്ടോ? ഓൺലൈൻ ആയി ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാറുണ്ടോ? ടെലിവിഷൻ പരിപാടികൾ വീക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങളും സ്പേസ് സാങ്കേതിക വിദ്യയുടെ ഉപഭോക്താവാണ്. അതുകൊണ്ടുതന്നെ അവയെ കേന്ദ്രീകരിച്ചു നടക്കുന്ന എന്ത് സംഭവങ്ങളും നമ്മെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നവയാണ്.

 

ADVERTISEMENT

ഗാൽവൻ താഴ്‌വരയിലെ ഇൻഡോ- ചൈന സംഘർഷത്തിൽ ചൈനീസ് സൈനിക ശക്തിക്കൊപ്പം പൊരുതി നിൽക്കാൻ ഇന്ത്യൻ പട്ടാളത്തിന് കഴിഞ്ഞിരുന്നു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ കടലിലും ഇന്ത്യക്ക് തന്ത്രപരമായ മുൻ‌തൂക്കമുണ്ടെന്ന് ഭൗമരാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പക്ഷേ ബഹിരാകാശത്ത് സ്ഥിതി വ്യത്യസ്തമാണ്. ചൈന മേൽക്കോയ്മ നേടിയ ഈ മേഖലയിൽ ഇന്ത്യ ഒരു സുരക്ഷാകുരുക്കിലാണ് (Security Dilemma). അതുകൊണ്ടുതന്നെ ഇന്ത്യൻ ബഹിരാകാശ നയത്തിലൊരു വ്യതിയാനം നമുക്ക് കാണാൻ കഴിയും.

 

Photo: Shutterstock

∙ അന്ന് അമേരിക്കയും സോവിയറ്റ് യൂണിയനും, ഇന്ന് ചൈനയും അമേരിക്കയും

 

ADVERTISEMENT

ശീതയുദ്ധക്കാലത്ത് വൻശക്തികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ വലിയ ആയുധപന്തയത്തിന് ബഹിരാകാശം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷും സോവിയറ്റ് യൂണിയൻ പ്രസിഡന്റ്‌ മിഖായേൽ ഗോർബച്ചേവും 31 ജൂലൈ 1991ന് ഒപ്പുവച്ച സ്ട്രാറ്റജിക് ആംഡ് റിഡക്‌ഷൻ ട്രീറ്റിക്കു (START) ശേഷം യുഎസിനും റഷ്യയ്ക്കുമിടയിലുള്ള ബഹിരാകാശ മത്സരം അവസാനിച്ചു. 

 

എന്നിരുന്നാലും, വളരെ രഹസ്യമായി ബഹിരാകാശ പദ്ധതി പിന്തുടരുന്ന, ബഹിരാകാശ യുദ്ധത്തിനും ആഗോള മേധാവിത്വത്തിനും മനുഷ്യരാശിയെ നിർബന്ധിതരാക്കിയേക്കാവുന്ന ഒരു രാജ്യമായി ചൈന ഉയർന്നു വന്നു. ബഹിരാകാശ പദ്ധതിയുടെ സഹായത്തോടെ അമേരിക്കയ്ക്ക് മുകളിൽ മാത്രമല്ല സർവലോകത്തിന് മുകളിലും ആധിപത്യം സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നതിന് മതിയായ തെളിവുകൾ ലഭ്യമാണ്. അമേരിക്കയുടെ ദേശീയ സുരക്ഷയുടെ കാര്യത്തിലും, അതുപോലെതന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും, ചൈനയുടെ ബഹിരാകാശ ശേഷികൾ ആഗോള സമാധാനത്തിന് ഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായി നിർവചിക്കപ്പെട്ടിട്ടുണ്ട്.

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സവിശേഷതയായ സാങ്കേതികമായും വിവര ശേഖരണത്തിലും പുരോഗതി കൈവരിച്ച യുദ്ധങ്ങളിൽ, ബഹിരാകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കരയിൽ നടക്കുന്ന യുദ്ധങ്ങൾക്കുൾപ്പടെ കൃത്യതയാർന്ന തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് ഒരു രാജ്യം കയ്യാളുന്ന ബഹിരാകാശ ആസ്തി (Space Assets) വാഗ്ദാനം ചെയ്യുന്ന സഹായം ചെറുതല്ല. ഇക്കാര്യത്തിൽ, ബഹിരാകാശത്തെ ആയുധവത്ക്കരിക്കാനും ഈ മേഖലയെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ വൻകിട ശക്തികളിൽനിന്ന് പ്രതീക്ഷിക്കേണ്ടതാണ്. അമേരിക്കയും യുഎസ്എസ്ആറും യഥാക്രമം 1950കളിലും 1960കളിലും ബഹിരാകാശത്തെ ആയുധവത്കരിക്കാൻ തുടങ്ങി, ചൈന ഇപ്പോൾ അത് പിന്തുടരുന്നു. ബഹിരാകാശത്ത് ആയുധങ്ങളും സൈനിക സാങ്കേതിക വിദ്യയും സ്ഥാപിക്കുന്നതും വികസിപ്പിക്കുന്നതും ഈ പറയുന്ന ആയുധവത്ക്കരണത്തിൽ ഉൾപ്പെടുന്നു.

 

∙ ബഹിരാകാശവും യുദ്ധഭൂമി?

 

മുൻ വർഷങ്ങളിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ആയുധ പന്തയം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശീതയുദ്ധത്തിന്റെ വേദിയായി ബഹിരാകാശത്തെ ഉപയോഗിക്കാനുള്ള സാധ്യതയിലേക്ക് അവരെ നയിക്കുകയുണ്ടായി. ബഹിരാകാശം ഒരു യുദ്ധഭൂമിയായി മാറിയപ്പോൾ മിലട്ടറി സിവിൽ ഫ്യൂഷൻ (എംസിഎഫ്) ഡവലപ്‌മെന്റൽ സ്ട്രാറ്റജി സുഗമമാക്കുന്ന ശാസ്ത്രത്തിന്റെ അതിവേഗ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. ഇത് ഉപഗ്രഹങ്ങൾ, വിക്ഷേപണ വാഹനങ്ങൾ, ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ, രഹസ്യാന്വേഷണ ശേഖരണം, നാവിഗേഷൻ, മിലിറ്ററി കമ്മ്യൂണിക്കേഷൻ എന്നിവയുടെ വളർച്ചയ്ക്ക് കാരണമായി. 

 

ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും രണ്ട് വൻകിട ശക്തികളും അവരുടെ ജിഡിപിയുടെ ഗണ്യമായ സംഭാവന നൽകി. സൈനിക നിരീക്ഷണത്തിന് ഉപഗ്രഹങ്ങൾ ഒരു പ്രധാന മുതൽക്കൂട്ടായി മാറിയപ്പോൾ ഇരുവരും പരസ്പരം ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ ആന്റി സാറ്റലൈറ്റ് വെപ്പൺസ് വികസിപ്പിക്കാൻ തുടങ്ങി. എന്നാൽ ശീതയുദ്ധത്തിന്റെ അവസാനം ബഹിരാകാശ മത്സരത്തിന്റെയും അന്ത്യത്തിന് സാക്ഷ്യംവഹിച്ചു. അത് അമേരിക്കയെ ഏക ശക്തിയായി ഉയർത്തി. 

 

തുടരും... 

(ഭാഗം രണ്ട്: ചൈനയുടേത് വൻ ശക്തിയാത്ര)

 

(ലേഖകൻ കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ് ഇന്റർനാഷണൽ റിലേഷൻസ് പ്രഫസറാണ്. ക്രേംബ്രിജ് സർവകലാശാലയുടെ  ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്)