യുഎസിലെ ടെക്സസിൽ കഴിഞ്ഞ ദിവസം നടന്ന ബന്ദിയാക്കൽ സംഭവത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ആഫിയ സിദ്ധിഖിയെ തടങ്കല്ലിൽ നിന്നു വിമുക്തയാക്കണമെന്നുള്ളതായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോളിവിലിൽ 4 പേരെ ബന്ദികളാക്കിയ ആയുധധാരിയെ എഫ്ബിഐയുടെ പ്രത്യേക സ്വാറ്റ് സംഘം വെടിവച്ചുകൊന്നു. പക്ഷേ ആഫിയ സിദ്ധിഖി എന്ന പേര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലെ ടെക്സസിൽ കഴിഞ്ഞ ദിവസം നടന്ന ബന്ദിയാക്കൽ സംഭവത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ആഫിയ സിദ്ധിഖിയെ തടങ്കല്ലിൽ നിന്നു വിമുക്തയാക്കണമെന്നുള്ളതായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോളിവിലിൽ 4 പേരെ ബന്ദികളാക്കിയ ആയുധധാരിയെ എഫ്ബിഐയുടെ പ്രത്യേക സ്വാറ്റ് സംഘം വെടിവച്ചുകൊന്നു. പക്ഷേ ആഫിയ സിദ്ധിഖി എന്ന പേര് വർഷങ്ങൾക്കു ശേഷം യുഎസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞു. 2001 സെപ്റ്റംബർ 11നു യുഎസിനെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ആദ്യ വനിതാ ഭീകരസംഘാംഗമാണ് ആഫിയ. 2010 മുതൽ യുഎസിലെ മാൻഹട്ടൻ ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ് ലേഡി അൽ ക്വയ്ദ എന്ന് യുഎസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന ആഫിയ. 86 വർഷമാണ് ഇവരുടെ  തടവുശിക്ഷയുടെ കാലാവധി.

ADVERTISEMENT

∙ ആരാണ് ആഫിയ ?

പാക്കിസ്ഥാനിൽ ജനിച്ച ആഫിയ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു. യുഎസിലെ പ്രശസ്തമായ ബ്രാൻഡിസ് സർവകലാശാല, മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ പഠനം നടത്തിയ ആൽഫിയ ന്യൂറോ സയന്റിസ്റ്റ് എന്ന നിലയിൽ പേരെടുത്തു.യുഎസിലെ ബോസ്റ്റണിലാണ് ഇക്കാലത്ത് ആഫിയ താമസിച്ചിരുന്നത്. 2001ലെ  വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങൾക്കു ശേഷമാണ് ആഫിയ യുഎസ് എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ശ്രദ്ധയിലേക്കു വരുന്നത്. ആദ്യവിവാഹം വേർപ്പെടുത്തിയ ശേഷം ആഫിയ രണ്ടാമത് വിവാഹം കഴിച്ച വ്യക്തി, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് അഥവാ കെഎസ്എമ്മിന്റെ അനന്തരവനായിരുന്നു.കെഎസ്എമ്മിൽ നിന്നാണ് യുഎസ് ഏജൻസിലകൾ ആഫിയയെപ്പറ്റി അറിയുന്നതെന്നും കരുതപ്പെടുന്നുണ്ട്. 2002ൽ ആഫിയ യുഎസ് വാസം മതിയാക്കി പാക്കിസ്ഥാനിലേക്കു തിരികെ പോയി. എന്നാൽ 2004ൽ എഫ്ബിഐ ഇവരെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുകയും ലോകവ്യാപകമായി ഇവർക്കായി തിരച്ചിൽ തുടങ്ങുകയും ചെയ്തു.

ADVERTISEMENT

∙ യുഎസ് സൈന്യം പിടികൂടി

2008ൽ അഫ്ഗാനിലെ ഗസ്നിയിൽ വച്ച് ആഫിയ യുഎസ് സൈന്യത്തിന്റെ പിടിയിലായി. വിവിധ ബോംബുകൾ നിർമിക്കാനുള്ള രൂപരേഖകൾ ഇവരുടെ പക്കൽ നിന്നു കണ്ടെത്തിയെന്ന് സൈന്യം അറിയിച്ചു. എംപയർ സ്റ്റേറ്റ് ബിൽഡിങ്ങും  ബ്രൂക്ക്‌ലിൻ പാലവും ആക്രമിക്കാനുള്ള പദ്ധതികളും ഇവരുടെ കൈയിൽ ഉണ്ടായിരുന്നത്രേ. പിന്നീട് അഫ്ഗാനിൽവച്ച് യുഎസ് ഉദ്യോഗസ്ഥർ ആഫിയയെ ചോദ്യം ചെയ്തു. ഇതിനിടെ ഒരു എം4 കാർബൈൻ തോക്ക് കൈവശപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥരുടെ നേർക്ക് വെടിവയ്ക്കാനും അവരെ കൊലപ്പെടുത്താനും ഇവർ ശ്രമിച്ചു. ഇതോടെയാണ് കൊലപാതകശ്രമക്കുറ്റം കൂടി ഇവരുടെ പേരിൽ വന്നത്. 86 വർഷങ്ങളുടെ തടവുശിക്ഷ ഇതോടെ ഇവർക്കു ലഭിച്ചു.

ADVERTISEMENT

∙ ആഫിയയെ വിട്ടുകിട്ടാൻ വിവിധ ഗ്രൂപ്പുകൾ രംഗത്ത്

ആഫിയയെ വിട്ടുകിട്ടാനായി വിവിധ ഗ്രൂപ്പുകളുടെ ഭീകരശ്രമങ്ങൾ നേരത്തെയുമുണ്ടായിട്ടുണ്ട്. 2012ൽ ജയിംസ് ഫോളി എന്ന യുഎസ് ജേണലിസ്റ്റിനെ സിറിയയിൽവച്ച് ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ഇദ്ദേഹത്തിന്റെ വിടുതലിനായി പകരം ആഫിയയെ തിരിച്ചു പാക്കിസ്ഥാനിലേക്കു വിടണമെന്ന ഡിമാൻഡാണ് ഐഎസ് ഉയർത്തിയത്. അതുപോലെ 2009ൽ താലിബാൻ യുഎസ് സൈനികനായ ബോവി ബെർഗ്ദാഹ്‌ലിനെ ബന്ദിയാക്കിയപ്പോഴും വിടുതലിനായി ആഫിയയുടെ മോചനമാണ് ആവശ്യപ്പെട്ടത്.യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വലിയ ഉരസലുകൾ ആഫിയ സിദ്ധിഖി സംഭവം സൃഷ്ടിച്ചിരുന്നു.

English Summary: Who is Aafia Siddiqui, whose release was demanded by Texas hostage-taker?