റഷ്യ തങ്ങളെ ആക്രമിക്കാനൊരുങ്ങുകയാണെന്ന് യുക്രെയ്നിയൻ പ്രസിഡന്റ് വോളോഡിമർ സെലിൻസ്കി പറഞ്ഞു. ഫെബ്രുവരി 16ന് ബുധനാഴ്ച (നാളെ) ആയിരിക്കും യുദ്ധം അരങ്ങേറുകയെന്നും സെലിൻസ്കി പറഞ്ഞിരുന്നു. യുക്രെയ്ൻ ഈ ദിനം ദേശീയ ഏകതാ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുക്രെയ്നു ചുറ്റും വമ്പൻ സേനാ വിന്യാസം റഷ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യ തങ്ങളെ ആക്രമിക്കാനൊരുങ്ങുകയാണെന്ന് യുക്രെയ്നിയൻ പ്രസിഡന്റ് വോളോഡിമർ സെലിൻസ്കി പറഞ്ഞു. ഫെബ്രുവരി 16ന് ബുധനാഴ്ച (നാളെ) ആയിരിക്കും യുദ്ധം അരങ്ങേറുകയെന്നും സെലിൻസ്കി പറഞ്ഞിരുന്നു. യുക്രെയ്ൻ ഈ ദിനം ദേശീയ ഏകതാ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുക്രെയ്നു ചുറ്റും വമ്പൻ സേനാ വിന്യാസം റഷ്യ നടത്തുന്നുണ്ടെങ്കിലും ആക്രമണം നടക്കുമോയെന്നതിലോ നടത്തിയാൽ അത് എന്നായിരിക്കുമെന്നതിലോ വ്യക്തത വന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡനും അമേരിക്കൻ ഇന്റലിജൻസ് അധികൃതരും ഈ തീയതിയിൽ റഷ്യൻ ആക്രമണം നടന്നേക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ADVERTISEMENT

ഫെബ്രുവരി 16ന് ഒരു പ്രത്യേകതയുണ്ട്. ലോകം മുഴുവൻ ഈജിപ്തിലേക്കു ചുരുങ്ങിയ ദിനമാണിത്. ഹോവാഡ് കാർട്ടർ എന്ന വിശ്വ വിഖ്യാതനായ ബ്രിട്ടിഷ് പര്യവേക്ഷകൻ ഈജിപ്തിലെ മൃതിയറയിൽ കടന്ന് തൂത്തൻ ഖാമുനിന്റെ മമ്മി കണ്ടെത്തിയ ദിനം. ലോകമെങ്ങും വലിയ ശ്രദ്ധ നേടിയ ഈ സംഭവത്തോടെ തൂത്തൻ ഖാമുൻ പൗരാണിക ഈജിപ്തിന്റെ അനശ്വര ചിഹ്നങ്ങളിലൊന്നായി മാറി. 

1923ലാണ് തൂത്തൻ ഖാമുന്റെ മമ്മി കണ്ടെത്തുന്നത്. ഈ ഫെബ്രുവരി 16ന് അതിന്റെ തൊണ്ണൂറ്റിയൊൻപതാം വാർഷികമാണ്. കൊടുംശാപങ്ങളുടെ കഥകൾ കൊണ്ട് ലോകത്തെ പേടിപ്പിച്ച ഒരു കണ്ടെത്തൽ കൂടിയായി മാറി ഇത്.

ഈജിപ്തിൽ കണ്ടെടുത്ത കല്ലറകളിലും നിധികളിലും ഏറ്റവും പ്രശസ്തമായതാണ് ചക്രവർത്തിയായ തൂത്തൻ ഖാമന്റെ കല്ലറ. പാശ്ചാത്യ ലോകത്ത് മമ്മികളെക്കുറിച്ചുള്ള ചർച്ചകൾക്കും മറ്റും വഴിമരുന്നിട്ട സംഭവം കൂടിയായിരുന്നു ഇത്. ഇതുമായി ചുറ്റിപ്പറ്റി നിന്ന വിശ്വാസങ്ങളും ദുരൂഹതകളും പല ഹോളിവുഡ് ചിത്രങ്ങൾക്കും പശ്ചാത്തലമായി.

ADVERTISEMENT

1891ലാണ് ഹോവാർഡ് കാർട്ടർ ഈജിപ്തിലെത്തിയത്. കാർണാർവോൻ പ്രഭു എന്ന ബ്രിട്ടിഷ് ധനികൻ അദ്ദേഹത്തിനു പര്യവേക്ഷണത്തിനു വേണ്ട സാമ്പത്തിക സഹായം നൽകി. പതിറ്റാണ്ടുകളുടെ ഗവേഷണത്തിനു ശേഷം 1923 ഫെബ്രുവരി 16നു തൂത്തൻ ഖാമുനിന്റെ മമ്മി കണ്ടെത്തി.

എന്നാ‍ൽ തൂത്തൻ ഖാമുന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയാൽ ശാപങ്ങളുടെ വിരുന്ന് വരവാകുമെന്ന വിശ്വാസം പ്രചരിച്ചിരുന്നു.തൂത്തൻഖാമുന്റെ മമ്മി കണ്ടെത്തി, പിറ്റേവർഷം കാർണാർവോൻ പ്രഭു കൊല്ലപ്പെട്ടത് ഇതിനു ശക്തിപകരുന്ന സംഭവമായി മാറി. പിന്നീട് ഇതുമായി ബന്ധപ്പെട്ട പലരും ദുർമരണങ്ങൾക്ക് വിധേയരായി. ഹോവാ‍ർഡ് കാർട്ടർ പിന്നെയും 17 വർഷങ്ങൾ ജീവിച്ചിരുന്നു. അർബുദബാധിതനായാണ് അദ്ദേഹം ഒടുവിൽ മരിച്ചത്.

ADVERTISEMENT

വർത്തമാന ലോകത്തെ ഏറ്റവും വലിയ ശാപമാണ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം. പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയുടെ തകർച്ചയിലും ജനങ്ങളുടെ ദുരിതത്തിലും അതു ചെന്നു നിൽക്കും. ഈജിപ്തിന്റെ ശാപകഥകൾ ലോകത്ത് പ്രചരിക്കാൻ കാരണമായ ദിനത്തിൽ തന്നെ യുക്രെയ്ൻ –റഷ്യ യുദ്ധം നടന്നാൽ , തികച്ചും യാദൃശ്ചികമെങ്കിലും അത് കൗതുകകരമായ സംഭവമായിരിക്കും.

English Summary: Ukraine president calls for 'day of unity' for Feb. 16, day some believe Russia could invade