സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ഇരുപതിനായിരത്തോളം കൂലിപ്പടയാളികളെ റഷ്യ, യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ യുദ്ധത്തിനിറക്കിയെന്ന് ആരോപണം. ഡോൺബാസിലെ പ്രമുഖ നഗരമായ മരിയുപോൾ ഏകദേശം റഷ്യൻ നിയന്ത്രണത്തിലാകുമെന്ന സൂചനകൾ ശക്തമായിട്ടും ഇവിടെ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. വ്ലാഡിമിർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ഇരുപതിനായിരത്തോളം കൂലിപ്പടയാളികളെ റഷ്യ, യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ യുദ്ധത്തിനിറക്കിയെന്ന് ആരോപണം. ഡോൺബാസിലെ പ്രമുഖ നഗരമായ മരിയുപോൾ ഏകദേശം റഷ്യൻ നിയന്ത്രണത്തിലാകുമെന്ന സൂചനകൾ ശക്തമായിട്ടും ഇവിടെ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.

ADVERTISEMENT

വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തർ നയിക്കുന്ന വാഗ്നർ ഗ്രൂപ്പ് എന്ന പാരാമിലിട്ടറി സംഘടനയാണ് സിറിയയിൽ നിന്നും ലിബിയയിൽ നിന്നും കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണു പാശ്ചാത്യ നിരീക്ഷകർ ഉയർത്തുന്ന വാദം. ഈ രാജ്യങ്ങളിൽ നടമാടുന്ന ആഭ്യന്തര യുദ്ധത്തിൽ റഷ്യയും പങ്കാളികളാണ്. ഇവിടങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന തദ്ദേശീയരെയാണു റഷ്യ കൂലിപ്പടയാളികളാക്കി യുക്രെയ്നിലേക്ക് അയച്ചിരിക്കുന്നതെന്നാണ് പ്രബലമാകുന്ന വാദം. ഇവരുടെ ആൾശക്തിയാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നതെന്നും ഇവർക്ക് നൂതന ആയുധങ്ങളോ കവചിത വാഹനങ്ങളോ ഇല്ലെന്നും പറയപ്പെടുന്നു.

ADVERTISEMENT

സിറിയയിൽ നിന്നുള്ള കൂലിപ്പടയാളികൾക്ക് അവരുടെ റാങ്ക് അനുസരിച്ച് 600 ഡോളർ മുതൽ മൂവായിരം ഡോളർ വരെ മാസം ശമ്പളമായി റഷ്യ നൽകുന്നുണ്ടത്രേ. ലിബിയയിലെ റഷ്യൻ പിന്തുണയുള്ള യുദ്ധപ്രഭുവായ ഹഫ്താറുമായി റഷ്യ ഇതിനുള്ള ഉടമ്പടിയുണ്ടാക്കിയിരുന്നെന്നും ലിബിയയിൽ നിന്നുള്ള ഒട്ടേറെ പടയാളികൾ കഴിഞ്ഞ മാസം തന്നെ ഡോൺബാസിലെത്തിയിരുന്നെന്നും യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ADVERTISEMENT

കിഴക്കൻ യൂറോപ്പിലെ ഡോൺബാസ് മേഖല എത്രയും വേഗം സമ്പൂർണ ആധിപത്യത്തിലാക്കണമെന്ന റഷ്യയുടെ ലക്ഷ്യമാണ് ഈ നീക്കത്തിനു കാരണം. ഡോൺബാസിൽ ഉൾപ്പെടുന്ന ലുഹാൻസ്ക്, ഡോനെറ്റ്സ്ക് മേഖലകൾ റഷ്യൻ അനുകൂലികളും റഷ്യൻ വംശജരുമായ വിമതരുടെ താവളമാണ്. ഇവിടങ്ങൾ വിമതരുടെ നിയന്ത്രണത്തിനു കീഴിലാണ്. മേയ് ഒൻപതിനു രണ്ടാം ലോകയുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിച്ചു മോസ്കോയിൽ നടത്തുന്ന മിലിട്ടറി പരേഡിൽ വ്ലാഡിമിർ പുട്ടിന് ഉയർത്തിക്കാട്ടാൻ യുക്രെയ്നിൽ നിന്ന് എന്തെങ്കിലും വിജയകഥ വേണമെന്ന് വിമർശകർ പറയുന്നു. ഇതിനു വേണ്ടിയാണ് കിഴക്കൻ യുക്രെയ്നിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്നത്.

യുദ്ധം രണ്ടാംഘട്ടത്തിലേക്കു കടന്നെന്നാണു നിരീക്ഷകരും യുക്രെയ്നും വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ നാല് ലക്ഷ്യങ്ങളാണ് റഷ്യൻ സേനയ്ക്ക് മുന്നിലുള്ളതെന്ന് അഭ്യൂഹമുണ്ട്. ഡോൺബാസ് മേഖല പൂർണമായി പിടിച്ചടക്കുക, ക്രൈമിയയിലേക്ക് മരിയുപ്പോൾ വഴി പാത സാധ്യമാക്കുക, ക്രൈമിയയിൽ ജലവിതരണം ഉറപ്പാക്കാനായി ഖേഴ്സൻ പ്രവിശ്യ പിടിച്ചടക്കുക. ഇവ കൂടാതെ ഭാവിയിൽ വിലപേശലുകൾക്കായി യുക്രെയ്നിയൻ മേഖലകൾ പിടിച്ചടക്കുക എന്നിവയാണ് ഇത്. 

അറുപതിനായിരത്തോളം റഷ്യൻ ട്രൂപ്പുകൾ ഇപ്പോഴും യുക്രെയ്നിലുണ്ടെന്നാണു കണക്ക്.

English Summary: Russia deploys up to 20,000 mercenaries in battle for Ukraine’s Donbas region