റഷ്യൻ യുദ്ധ സാങ്കേതികവിദ്യയുടെ നവീനത കാട്ടുന്ന ഏറ്റവും മാരകമായ ആയുധങ്ങളിലൊന്ന് യുക്രെയ്നിലുണ്ടെന്ന് റിപ്പോർട്ട്. റഷ്യയുടെ ടാങ്ക് വേധ പിടികെഎം–1ആർ എന്ന മൈനാണു യുക്രെയ്നിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നത്. സാധാരണ മൈനുകളെപ്പോലെ തന്നെ ഭൗമോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന പിടികെഎം–1ആർ മൈനുകൾ ടാങ്കുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ യുദ്ധ സാങ്കേതികവിദ്യയുടെ നവീനത കാട്ടുന്ന ഏറ്റവും മാരകമായ ആയുധങ്ങളിലൊന്ന് യുക്രെയ്നിലുണ്ടെന്ന് റിപ്പോർട്ട്. റഷ്യയുടെ ടാങ്ക് വേധ പിടികെഎം–1ആർ എന്ന മൈനാണു യുക്രെയ്നിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നത്. സാധാരണ മൈനുകളെപ്പോലെ തന്നെ ഭൗമോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന പിടികെഎം–1ആർ  മൈനുകൾ ടാങ്കുകളും മറ്റും കടന്നുപോകുന്നതായി അനുഭവപ്പെട്ടാൽ സജീവമാകുകയും ആകാശത്തേക്ക് ഉയരുകയും ചെയ്യും.

ADVERTISEMENT

ഇവയ്ക്ക് ഇതിനായി സവിശേഷ സെൻസറുകളും ഒത്തുനോക്കാനായി പ്രത്യേക കംപ്യൂട്ടിങ് സംവിധാനവുമുണ്ട്. കൃത്യമായി ഒത്തുനോക്കി മാത്രം പ്രവർത്തിക്കുന്നതിനാൽ സൈനിക വാഹനങ്ങളല്ലാതെ സിവിലിയൻ വാഹനങ്ങളൊന്നും അടുത്തുകൂടി പോയാൽ ഇതു സജീവമാകില്ല. റഷ്യൻ സേനയിൽ 2020 മുതൽ ഈ ആയുധത്തിന്റെ സാന്നിധ്യമുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. എന്നാ‍ൽ ഇതുവരെ യുദ്ധമേഖലകളിലോ ശത്രുരാജ്യങ്ങളിലോ റഷ്യ ഇത് ഉപയോഗിച്ചു കണ്ടിട്ടില്ല. അമേരിക്കയുടെ എം93 ഹോണറ്റ് വൈഡ് ഏരിയ മ്യൂണിഷനുമായി സാമ്യമുള്ളതാണ് ഇത്. പക്ഷേ റഷ്യയുടെ സ്മാർട്മൈൻ എം93യെക്കാൾ മാരകശേഷിയുള്ളതാണ്.

ADVERTISEMENT

എട്ടുകാലുകളുള്ള ഘടനയാണ് മൈനുകൾക്ക്. ഈ 8 കാലുകളും നിവർത്തിവച്ചാണു മൈൻ നിലകത്തു സ്ഥാപിക്കുന്നത്. ടാങ്കുകളെ കണ്ടുപിടിക്കാനായി അക്കൗസ്റ്റിക്, സീസ്മിക് സെൻസറുകൾ ഇതിലുണ്ട്.ടാങ്കുകൾ എത്തിയെന്ന് ഉറപ്പായാൽ മൂന്നു കിലോയോളം ഭാരമുള്ള സ്ഫോടകവസ്തു അടങ്ങിയ ഉപപേടകം അന്തരീക്ഷത്തിലേക്കു തെറിക്കും. ഈ ഉപമൈൻ പേടകത്തിലുള്ള ഇൻഫ്രറെഡ് ക്യാമറകൾ താഴേക്ക് സ്കാൻ ചെയ്യും. ഇതെത്തുടർന്ന് ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും സ്ഥാനം കൃത്യമായി നിർണയിച്ച ശേഷം പോർമുന ഉപപേടകത്തിൽ നിന്നു ടാങ്കിനെ ലക്ഷ്യമാക്കി യാത്രതിരിക്കും. 2.75 ഇഞ്ച് കനത്തിലുള്ള ശക്തമായ ടാങ്ക് ചട്ടപോലും തുളച്ചിറങ്ങി ടാങ്കിനുള്ളിൽ വലിയ സ്ഫോടനം നടത്താൻ ഈ മൈനുകൾക്ക് സാധിക്കും.

ADVERTISEMENT

ടാങ്കുകൾ മുകളിൽ നിന്നുള്ള ആക്രമണങ്ങളിൽ തകർക്കപ്പെടാൻ സാധ്യത കൂടുതലാണ്. യുക്രെയ്ൻ– റഷ്യ യുദ്ധത്തിൽ തന്നെ ആകാശ ആക്രമണങ്ങൾ വഴി ഒട്ടനവധി റഷ്യൻ ടാങ്കുകൾ തകർക്കാൻ യുക്രെയ്ന് കഴിഞ്ഞിരുന്നു. യുക്രെയ്നിൽ ഇവ സ്ഥാപിക്കപ്പെട്ടെന്നു റിപ്പോർട്ടുണ്ടെങ്കിലും യുക്രെയ്ന്റെ ഏതെങ്കിലും ടാങ്കിനു നേർക്ക് ഇതു പ്രയോഗിക്കപ്പെട്ടോ എന്ന കാര്യത്തിൽ തീർച്ചയായിട്ടില്ല.

English Summary: Russia’s Smart Mine Rains Explosives From Above, Can Separate Tanks From Civilian Vehicles