റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുട്ടിന്റെ ഭരണം കുറച്ചുകാലത്തിനുള്ളിൽ അവസാനിക്കുമെന്നും രാജ്യത്ത് സൈനിക അട്ടിമറി നടന്നേക്കാമെന്നും അഭ്യൂഹങ്ങൾ പരക്കുന്നു. യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസിന്റെ മേധാവിയായ മേജർ ജനറൽ കൈറിലോ ബുഡാനോവ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രവചിച്ചിരുന്നു. ഇതിനിടെ നെതർലൻഡ്സ് ആസ്ഥാനമായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുട്ടിന്റെ ഭരണം കുറച്ചുകാലത്തിനുള്ളിൽ അവസാനിക്കുമെന്നും രാജ്യത്ത് സൈനിക അട്ടിമറി നടന്നേക്കാമെന്നും അഭ്യൂഹങ്ങൾ പരക്കുന്നു. യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസിന്റെ മേധാവിയായ മേജർ ജനറൽ കൈറിലോ ബുഡാനോവ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രവചിച്ചിരുന്നു. ഇതിനിടെ നെതർലൻഡ്സ് ആസ്ഥാനമായുള്ള ബെലിങ്‌ക്യാറ്റ് എന്ന അന്വേഷണ ജേണലിസം സ്ഥാപനവും ഇതു സംബന്ധിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ റഷ്യൻ പൊളിറ്റിക്സ് അന്വേഷണവിദഗ്ധനായ ക്രിസ്റ്റോ ഗ്രോസേവ് ഇങ്ങനെയൊരു അട്ടിമറിയിലേക്കു നയിച്ചേക്കാവുന്ന സാഹചര്യവും വിവരിച്ചിട്ടുണ്ട്. 

ADVERTISEMENT

യുക്രെയ്ൻ യുദ്ധം വ്ലാഡിമിർ പുട്ടിനുമേൽ വലിയ സമ്മർദ്ദം ഏറ്റുന്നുണ്ട്. ചിലപ്പോൾ അറ്റക്കൈയ്ക്ക് ആണവായുധം പ്രയോഗിക്കുന്നതിലേക്ക് ഇത് അദ്ദേഹത്തെ നയിച്ചേക്കാം. ആണവായുധം ഉപയോഗിക്കാൻ പുട്ടിൻ നിർദേശം നൽകുകയും പ്രതിരോധമേഖലയിലെ ഉന്നതരിൽ ആരെങ്കിലും അതിനു തയാറാകാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാകും അട്ടിമറിക്കു തുടക്കമാകുകയെന്ന് ക്രിസ്റ്റോ ഗ്രോസേവ് പറയുന്നു. 

ADVERTISEMENT

തന്റെ കൈയിലുള്ള ആണവനിയന്ത്രണ സ്യൂട്ട്കേസിലെ ബട്ടൺ അമർത്തി ഒരു ആക്രമണത്തിനു പുട്ടിൻ നിർദേശം നൽകിയെന്നിരിക്കട്ടെ. റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷോഗുവും സൈന്യാധിപൻ വലേറി ഗെരാസിമോവും അവരുടെ കൈയിലെ സ്യൂട്ട്കേസുകൾ ഉപയോഗിച്ച് ഈ നീക്കത്തിന് അംഗീകാരം നൽകിയാലേ ആക്രമണം നടക്കുകയുള്ളൂ. എന്നാൽ പുട്ടിന്റെ ഭരണം ഉടനടി തീരുമെന്ന് സംശയാലുക്കളായ ഇവരിൽ ആരെങ്കിലും ഇത്തരമൊരു അംഗീകാരം നൽകാത്ത പക്ഷം പുട്ടിന്റെ വിലയിടിയുമെന്നും അദ്ദേഹത്തിനെതിരെയുള്ള അട്ടിമറി ശ്രമങ്ങൾക്ക് അതോടെ തുടക്കമിടുമെന്നും ഗ്രോസേവ് പറയുന്നു.

ADVERTISEMENT

ഇതിനിടെ വ്ലാഡിമിർ പുട്ടിന്റെ ആരോഗ്യത്തെക്കുറിച്ചും ഒട്ടേറെ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ബ്രിട്ടിഷ് സീക്രട്ട് ഇന്റലിജൻസിന്റെ മുൻമേധാവിയായ റിച്ചഡ് ഡിയർലൗ അടുത്ത വർഷം പുട്ടിൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവയ്ക്കുമെന്ന് പ്രസ്താവിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പുട്ടിൻ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമെന്നും ഡിയർലൗ പ്രവചിച്ചിട്ടുണ്ട്. തൈറോയ്ഡ് കാൻസർ, പാർക്കിൻസൺസ് ഡിസീസ് എന്നീ അസുഖങ്ങൾ പുട്ടിനുണ്ടെന്ന് വ്യാപകമായി അഭ്യൂഹം ഇടക്കാലത്ത് ഉയർന്നിരുന്നു. ചില വിഡിയോകളിലും മറ്റും പുട്ടിന്റെ കൈവിരലുകൾ അസാധാരണമായി വിറയ്ക്കുന്നതും മറ്റുമാണ് പാർക്കിൻസൺസ് ഡിസീസിനെക്കുറിച്ചുള്ള അഭ്യൂഹത്തിനു വഴിവച്ചത്.

അങ്ങനെ ഒരവസ്ഥ സംഭവിച്ചാൽ പുട്ടിന്റെ പിൻഗാമിയാരാകും എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. പുട്ടിന്റെ വലംകൈയും റഷ്യയുടെ ദേശീയ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയുമായ നിക്കോലായ് പട്രുഷേവിലേക്ക് സൂചനകൾ ഉയരുന്നുണ്ട്. റിച്ചഡ് ഡിയർലൗവും ഈ സാധ്യത പരിഗണിക്കുന്നു.

English Summary: War In Ukraine Is The Last Gasp Of The Putin Era