കരിങ്കടലില്‍ റഷ്യന്‍ അധീനതയിലുള്ള സ്‌നേക്ക് ഐലന്റിന് നേരെ ആക്രമണം നടത്തിയെന്ന യുക്രെയ്ന്‍ അവകാശവാദം ശരിയെന്ന് കാണിക്കുന്ന തെളിവുകള്‍ പുറത്ത്. പ്ലാനെറ്റ് ലാബില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിവാക്കി ദ വാര്‍ സോണാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യുക്രെയ്ന്‍ സേനയുടെ ആക്രമണത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിങ്കടലില്‍ റഷ്യന്‍ അധീനതയിലുള്ള സ്‌നേക്ക് ഐലന്റിന് നേരെ ആക്രമണം നടത്തിയെന്ന യുക്രെയ്ന്‍ അവകാശവാദം ശരിയെന്ന് കാണിക്കുന്ന തെളിവുകള്‍ പുറത്ത്. പ്ലാനെറ്റ് ലാബില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിവാക്കി ദ വാര്‍ സോണാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യുക്രെയ്ന്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് സ്‌നേക്ക് ഐലന്റിലെ മൂന്ന് പ്രദേശങ്ങളില്‍ കരിഞ്ഞ പാടുകള്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായി കാണാം.

ADVERTISEMENT

ഇക്കഴിഞ്ഞ ജൂണ്‍ 21ന് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളിലാണ് യുക്രെയ്ന്‍ ആക്രമണത്തിന്റെ തെളിവുകളുള്ളത്. തീ പിടുത്തത്തെ തുടര്‍ന്നോ പൊട്ടിത്തെറിയെ തുടര്‍ന്നോ സംഭവിക്കുന്നതുപോലുള്ള കരിഞ്ഞ പാടുകള്‍ ദ്വീപിലെ മൂന്നിടത്ത് വ്യക്തമായി കാണാനാവും. ജൂണ്‍ 19ന് എടുത്ത ഇതേ സ്ഥലത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നുണ്ട്. 

പെട്രോളിയം- പാചകവാതക നിക്ഷേപമുള്ള സ്‌നേക്ക് ഐലന്റിലെ ഏത് ഭാഗത്തേക്കാണ് യുക്രെയ്ന്‍ ലക്ഷ്യംവച്ചതെന്ന് വ്യക്തമല്ല. റഷ്യ ഈ ദ്വീപില്‍ വ്യോമ പ്രതിരോധ സംവിധാനം വരെ സജ്ജീകരിച്ചിട്ടുണ്ട്. ഈ മിസൈല്‍ സംവിധാനമാണോ തകര്‍ത്തതെന്ന സൂചനകളും ദ ഡ്രൈവിന്റെ റിപ്പോര്‍ട്ടില്‍ അടക്കം പറയുന്നുണ്ട്. 

നേരത്തെയും യുക്രെയ്ന്‍ സ്‌നേക്ക് ഐലന്റിലേക്ക് ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മെയില്‍ യുക്രെയ്‌ന്റെ ടിബി2 ഡ്രോണുകള്‍ റഷ്യയുടെ ഒരു പടക്കപ്പലിനെ തന്നെ മുക്കിയിരുന്നു. റഷ്യക്കുവേണ്ടി തോര്‍ സീരീസില്‍ പെട്ട കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ കൊണ്ടുവന്ന പടക്കപ്പലായിരുന്നു ഇത്. ഈ ആക്രമണത്തിന് ശേഷമാണ് സ്‌നേക്ക് ഐലന്റില്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം റഷ്യ സ്ഥാപിച്ചത്. കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന കൂടുതല്‍ മിസൈലുകളും റഷ്യ ഇവിടെ എത്തിച്ചിരുന്നു. 

ADVERTISEMENT

കഴിഞ്ഞ ആഴ്ചയില്‍ മറ്റൊരു റഷ്യന്‍ പടക്കപ്പലിനെ മുക്കിയതായി യുക്രെയ്ന്‍ സേന അവകാശപ്പെട്ടിരുന്നു. വാസിലി ബെയ്ക്ക് എന്ന രക്ഷാപ്രവര്‍ത്തനത്തിനുള്ള കപ്പലാണ് ഹാര്‍പ്പൂണ്‍ ആന്റി ഷിപ്പ് മിസൈലുകള്‍ വഴി യുക്രെയ്ന്‍ തകര്‍ത്തത്. വാസിലി ബെയ്ക്കിനെതിരായ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല.

പുത്തന്‍ ആക്രമണങ്ങള്‍ക്കായി ഏതുതരം ആയുധങ്ങളാണ് യുക്രെയ്ന്‍ ഉപയോഗിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 155 എംഎം ഹോവിറ്റേഴ്‌സ്, 122 എംഎം ബിഎം 21, 220എംഎം ബിഎം 27 റോക്കറ്റുകളും സുഖോയ് 24 പോര്‍വിമാനവും ഈ ആക്രമണത്തില്‍ പങ്കെടുത്തിരുന്നുവെന്ന് യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 

ADVERTISEMENT

അമേരിക്കയില്‍ നിന്നും എം 142 റോക്കറ്റുകളും (HIMARS), 227 എംഎം എം30/എം 31 റോക്കറ്റുളും യുക്രെയ്‌ന് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഏതെങ്കിലും എം142 റോക്കറ്റുകള്‍ യുക്രെയ്ന്‍ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടോ എന്നും വ്യക്തമല്ല. കരിങ്കടലിന്റെ വടക്കു കിഴക്കന്‍ മേഖലയിലേക്ക് റഷ്യന്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ വിജയകരമായി തടയാന്‍ യുക്രെയ്‌ന്റെ തീര സംരക്ഷണ സേനക്കായിട്ടുണ്ടെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നുണ്ട്.

English Summary: Ukrainian Strikes On Russian-Occupied Snake Island Confirmed In Satellite Imagery