തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനു മുന്നിൽ സൈന്യം പലതവണ എത്തിച്ചൊരു ശുപാർശയുണ്ട്. നടക്കില്ലെന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞ ഒന്ന്. ഇന്ത്യയുമായി യുദ്ധം. പലതവണ മാറ്റിയുംമറിച്ചും മൂർച്ചകൂട്ടിയും കുറച്ചും ആ ശുപാർശ തയാറാക്കിക്കൊണ്ടിരുന്നത് അവരുടെ സേനാതലവനായി മാറിയ പർവേശ് മുഷറഫ് തന്നെയായിരുന്നു.

തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനു മുന്നിൽ സൈന്യം പലതവണ എത്തിച്ചൊരു ശുപാർശയുണ്ട്. നടക്കില്ലെന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞ ഒന്ന്. ഇന്ത്യയുമായി യുദ്ധം. പലതവണ മാറ്റിയുംമറിച്ചും മൂർച്ചകൂട്ടിയും കുറച്ചും ആ ശുപാർശ തയാറാക്കിക്കൊണ്ടിരുന്നത് അവരുടെ സേനാതലവനായി മാറിയ പർവേശ് മുഷറഫ് തന്നെയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനു മുന്നിൽ സൈന്യം പലതവണ എത്തിച്ചൊരു ശുപാർശയുണ്ട്. നടക്കില്ലെന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞ ഒന്ന്. ഇന്ത്യയുമായി യുദ്ധം. പലതവണ മാറ്റിയുംമറിച്ചും മൂർച്ചകൂട്ടിയും കുറച്ചും ആ ശുപാർശ തയാറാക്കിക്കൊണ്ടിരുന്നത് അവരുടെ സേനാതലവനായി മാറിയ പർവേശ് മുഷറഫ് തന്നെയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനു മുന്നിൽ സൈന്യം പലതവണ എത്തിച്ചൊരു ശുപാർശയുണ്ട്. നടക്കില്ലെന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞ ഒന്ന്. ഇന്ത്യയുമായി യുദ്ധം. പലതവണ മാറ്റിയുംമറിച്ചും മൂർച്ചകൂട്ടിയും കുറച്ചും ആ ശുപാർശ തയാറാക്കിക്കൊണ്ടിരുന്നത് അവരുടെ സേനാതലവനായി മാറിയ പർവേശ് മുഷറഫ് തന്നെയായിരുന്നു. അസാധ്യമെന്നൊന്നില്ലെന്നും നമ്മൾ ആ രാജ്യത്തെ ആക്രമിച്ചാൽ ലോകം നമ്മുടെ കൂടെ നിൽക്കുമെന്നും പല യോഗങ്ങളിലും മുഷറഫ് പ്രസംഗിച്ചു. തള്ളിപ്പോയ ശുപാർശകൾ ചുരുട്ടികയ്യിൽ പിടിച്ച് ഇസ്ലാമാബാദിലെ നാഷനൽ അസംബ്ലിയുടെ പടിയിറങ്ങുമ്പോൾ മുഷറഫ് ചിലതു മനസ്സിൽ ഉറപ്പിച്ചിരുന്നു. യുദ്ധക്കൊതിയാണോ അധികാരക്കൊതിയാണോ മുഷറഫിനെ നയിക്കുന്നത് എന്ന് കൂടെയുള്ളവർക്കു പോലും അന്നു നിശ്ചയമില്ലായിരുന്നു. പ്ലാനുകൾ നടപ്പാക്കുന്നതിനു തൊട്ടുമുൻപു വരെ മുഷറഫ് ഒരു ഒറ്റയാൾപ്പട്ടാളമായിരുന്നു.

ആ മനസ്സിൽ വിരിഞ്ഞത് ഓപ്പറേഷൻ  കോഹ് ഇ പൈമ (കെപി) എന്ന അപകടകരമായ പദ്ധതിയായിരുന്നു. 1999 ൽ ഇന്ത്യയ്ക്ക് അത് ഓപ്പറേഷൻ വിജയ് ആയി. പാക്കിസ്ഥാനു പിടിച്ചടക്കാനും ഇന്ത്യയ്ക്ക് സ്വന്തം മണ്ണു പിടിച്ചു വയ്ക്കാനുമായിരുന്നു യുദ്ധം. അതു കാർഗിൽ യുദ്ധം എന്ന് അറിയപ്പെട്ടു. വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും, സർക്കാരിന്റെ പൂർണ പിന്തുണ ഇല്ലാതിരുന്നിട്ടും മുഷറഫ് ഓപ്പറേഷൻ കെപിയുമായി മുന്നോട്ടു പോയതെന്തിനായിരിക്കും?

ADVERTISEMENT

∙ ഡൽഹി- ലഹോർ ബസ് യാത്ര

1999 ഫെബ്രുവരിയിലാണ് ഡൽഹി- ലഹോർ ബസ് യാത്ര. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്വപ്ന നീക്കം. ഇരു രാജ്യങ്ങളുമായുള്ള പാലമാകും ആ ബസ് എന്നദ്ദേഹം കരുതി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ പൂർണ പിന്തുണ. ലോക രാജ്യങ്ങളും പ്രതീക്ഷയിലാണ്. അങ്ങനെ സാംസ്കാരിക -മാധ്യമ സംഘവുമായി ചരിത്ര ബസിൽ വാജ്പേയി കയറി. ആദ്യം അതിർത്തി കടന്നു തിരിച്ചു വരാനായിരുന്നു പ്ലാൻ. എന്നാൽ ഷെരീഫിന്റെ സ്നേഹ നിർബന്ധമാണ് ലഹോർവരെ ബസ് യാത്ര നീണ്ടത്. ഇന്ത്യയും പാക്കിസ്ഥാനും പുതിയ സൗഹൃദ പാതയിൽ എന്ന നിഗമനങ്ങൾ വന്നു. ഇരു രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾ സന്തോഷിച്ചു. ദേവ് ആനന്ദ്, മല്ലിക സാരാഭായ്, ശത്രുഘ്നൻ സിൻഹ, കപിൽ ദേവ്, കുൽദീപ് നയ്യാർ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ബസിൽ കയറി സ്നേഹ സന്ദേശം പകർന്നു.

∙ പാക്കിസ്ഥാന്റെ വരവേൽപ്

എന്നാൽ പാക്കിസ്ഥാനിൽ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ. ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കുമെന്നും തടയുമെന്നും പ്രഖ്യാപനങ്ങളുണ്ടായി. ചില കല്ലേറുകളും നടന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി ലഹോറിൽ ഇറങ്ങി. ലഹോർ കരാറിൽ ഒപ്പുവച്ചു. സൗഹൃദത്തോടെ ഇരുപ്രധാനമന്ത്രിമാരും കൈകോർത്തു പിടിച്ചു ഫോട്ടോയെടുത്തു.

ADVERTISEMENT

∙ സന്ദേശത്തിനു പുല്ലുവില

ലഹോറിൽ സന്ദർശക പുസ്തകത്തിൽ വാജ്പേയ് കുറിച്ചു. സുരക്ഷിതവും സൗഖ്യപൂർണവുമായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഒരു പാക്കിസ്ഥാനിയും സംശയിക്കേണ്ട. ഇന്ത്യ പാക്കിസ്ഥാന്റെ നല്ലതിനു വേണ്ടി നിൽക്കുന്നു....

സുരക്ഷിതമായി പാക്കിസ്ഥാൻ സന്ദർശിച്ചു വന്ന പ്രധാനമന്ത്രിക്കു വേണ്ടി ഇന്ത്യൻ ഇന്റലിജൻസ് സംഘം പാക്കിസ്ഥാനിൽ പലവട്ടം പഠനം നടത്തിക്കാണും. അവരുടെ നിഗമനങ്ങളും ശരിയായിരുന്നു. ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ‌ വന്നാലും സർക്കാരിന്റെ പൂർണ പിന്തുണയുള്ളതുകൊണ്ട് പ്രധാനമന്ത്രിക്കും ഇന്ത്യയ്ക്കും പേടിക്കാനില്ല. വളരെ ശരിയായിരുന്നു അവ. സന്ദർശനം കഴിയും വരെ ഒന്നും പേടിക്കാനില്ലായിരുന്നു. എന്നാൽ പാക്ക് സർക്കാരിന്റെ പോലും കണ്ണു വെട്ടിച്ച് പട്ടാളമേധാവി മുഷറഫും സംഘവും നടത്തിവന്ന യുദ്ധസന്നാഹം ഇന്ത്യൻ ഇന്റലിജൻസ് വേണ്ടവിധം കണ്ടെത്തിയില്ല. അല്ലെങ്കിൽ അൽപം വൈകിപ്പോയി. ബസ് യാത്ര കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുൻപ് പാക്കിസ്ഥാൻ കശ്മീരിൽ ഷെല്ലുകൾകൊണ്ട് പൂക്കളമിട്ടു. ഉറക്കത്തിൽ തലയ്ക്ക് അടി കിട്ടിയതു പോലെ ഇന്ത്യൻ സൈന്യം ഒന്നു പകച്ചു പോയി.

Photo: AFP

∙ പാക്കിസ്ഥാൻ തോറ്റു, മുഷറഫ് ജയിച്ചു!

ADVERTISEMENT

ഇന്ത്യ യാഥാർഥ്യം തിരിച്ചറിഞ്ഞ് യുദ്ധത്തിന് ഒരുങ്ങി. ആദ്യഘട്ടത്തിലെ തിരിച്ചടിക്കു പകരംവീട്ടി മുന്നേറി.  ഫിഫ്റ്റി ഫിഫ്റ്റി ചാൻസുമായി യുദ്ധത്തിനു വന്ന പാക്കിസ്ഥാന്റെ മനസ്സിൽ എന്തായിരിക്കും? മുഷറഫ് ഒരു യുദ്ധം ആഗ്രഹിച്ചിരുന്നു. ചെറിയ രീതിയിലെങ്കിലും സ്വാതന്ത്ര്യത്തിന്റെയോ സമന്വയത്തിന്റെയോ പാതയിലാണോ പാക്കിസ്ഥാൻ എന്നു മുഷറഫ് ഭയന്നു. ആ രാജ്യത്തെ വീണ്ടും മൂർച്ച കൂട്ടാൻ യുദ്ധത്തിനു കോപ്പുകൂട്ടണം എന്നുതന്നെയായിരുന്നു മുഷറഫിന്റെ ചിന്ത. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായും മുഷറഫ് യുദ്ധത്തെ കണ്ടു. പിന്നീട് ഏറ്റവും കൂടുതൽ കാലം രാജ്യത്തെ സൈനിക ഏകാധിപതിയായ ഭരണാധികാരിയായി മുഷറഫ് മാറിയത് ചരിത്രം. യുദ്ധം പരാജയപ്പെട്ടെങ്കിലും മുഷറഫിനു ലാഭം മാത്രം. അതു തന്നെയാണ് തോൽക്കുമെന്നറിഞ്ഞിട്ടും യുദ്ധത്തിന് മുതിർന്നത്. തോറ്റാലും ജയിച്ചാലും ഒരു യുദ്ധം മാത്രമാണ് മുഷറഫിന്റെ ആവശ്യം. പല ഏകാധിപതികളും ചരിത്രത്തിൽ പയറ്റിത്തെളിഞ്ഞതാണ് രാജ്യത്തെ ഒരു യുദ്ധത്തിന്റെ വക്കിലേക്കു തള്ളിവിട്ട് ആ സമയത്ത് അധികാരം കൈക്കലാക്കുക എന്ന തന്ത്രം. ആ യുദ്ധത്തിൽ പാക്കിസ്ഥാൻ തോറ്റെങ്കിലും മുഷറഫ് ജയിച്ചു.

∙ ഇന്ത്യയും കാർഗിലും

കാർഗിൽ യുദ്ധം ഇന്ത്യയ്ക്ക് ഏറ്റവും വലിയ മിലിട്ടറി പാഠപുസ്തകമാണ്. 1971 ലെ യുദ്ധശേഷം 1999 വരെ  മുപ്പതു വർഷത്തോളം യുദ്ധത്തെ അഭിമുഖീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ എല്ലാ ശക്തികളും പരിശീലനക്കളത്തിൽ മാത്രം. യുദ്ധംചെയ്തു പരിചയമില്ലാത്ത സൈനികരുടെ നീണ്ട നിര. എന്നാൽ കാർഗിൽ യുദ്ധത്തിൽ ഈ പരാധീനതകളില്ലാതെ അവർ പോരാടി. ലോകത്തെ എല്ലാ ശക്തികളെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യ വിജയക്കൊടി പാറിച്ചു. എന്നാൽ ഇന്ത്യയുടെ മിലിട്ടറി ശക്തി, ഇന്റലിജൻസ് തുടങ്ങിയവയെപ്പറ്റി ഗഹനമായ ചിന്തകളുണ്ടായി. കാർഗിൽ റിവ്യൂ കമ്മിറ്റിയുടെ പഠനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സൈന്യത്തെ യുവത്വവൽക്കരിക്കാനും ആധുനിക ഉപകരണങ്ങൾ വാങ്ങാനും കമ്മിറ്റി ശുപാർശ ചെയ്തു.

Photo: Insight Studios/Shutterstock

∙ സൈന്യം ശക്തമാകുന്നു

സൈന്യങ്ങൾ തമ്മിലുള്ള ആശയവിനിയമയത്തിനു കൂടുതൽ സംവിധാനങ്ങൾ ഇന്ത്യയിൽ വന്നത് കാർഗിലിനു ശേഷമാണ്. ഇന്ത്യയുടെ ശേഷി മുഴുവൻ പുറത്തെടുക്കുംവിധമുള്ള സുരക്ഷാസംവിധാനം ഒരുക്കാൻ അതു കാരാണമാകും എന്ന കണ്ടെത്തലുണ്ടായി. അതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് സംവിധാനം 2001ൽ നിലവിൽ വന്നു. പിന്നീട് 2019ൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന സംയുക്ത ഭരണസംവിധാനവും ഒരുക്കി. ഇന്ത്യയുടെ മിലിട്ടറി ബജറ്റ് 50 ശതമാനം വരെ ഉയർത്തി.

ഇന്ത്യ ആയുധ ഇറക്കുമതിയിൽ കാര്യമായ കുറവു വരുത്താനുള്ള നീക്കത്തിലാണ്. ഒപ്പം പ്രാദേശികമായി നിർമിക്കുന്നവയ്ക്ക് കൂടുതൽ സൗകര്യവും ഒരുക്കുന്നു. 70 ശതമാനം ആഭ്യന്തര ഉൽപ്പാദനവും 30 ശതമാനം മാത്രം ഇറക്കുമതിയും എന്ന വലിയ ലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾക്കിടെ ചൈനയുമായുള്ള അതിർത്തിതർക്കവും മുന്നോട്ടു പോകുന്നുണ്ട്. ഇന്ത്യയുടെ ശേഷി പുനപരിശോധിക്കുന്ന സമയമാണിത്. 2020 ൽ ഇന്ത്യ ചൈന സൈന്യങ്ങൾ ഗാൽവാനിൽ ഏറ്റമുട്ടിയത് ഇന്ത്യയ്ക്കു പുതിയ വെല്ലുവിളിയുടെ പാത കൂടി തുറന്നു. അഗ്നിപഥിനു സമാനമായ സ്കീം കശ്മീർ റിവ്യൂ കമ്മിറ്റി പറഞ്ഞിരുന്നു എന്നാണ് ഒരുവാദം. സൈന്യത്തിന്റെ ശരാശരി പ്രായം കുറയ്ക്കാനും കൂടുതൽ ആളുകളെ പരിശീലിപ്പിക്കാനുമാണ് അഗ്നിപഥ് എന്നു സർ‌ക്കാർ പറയുമ്പോഴും വിമർശനം അവസാനിക്കുന്നില്ല. യുദ്ധസമാന സാഹചര്യങ്ങളിൽ കുറഞ്ഞ പരിശീലനം കിട്ടിയവർ ഉപകാരപ്പെടുമോ എന്നു വിമർശകർ ചോദിക്കുന്നു.

∙ ഇന്ത്യയുടെ നഷ്ടം

പാക്കിസ്ഥാന്റെ പരാജയപ്പെട്ട ഒരു യുദ്ധമായിരുന്നു കാർഗിൽ എങ്കിലും അത് ഇന്ത്യയ്ക്കു നൽകിയ വലിയ നഷ്ടങ്ങളാണ്. അഞ്ഞൂറിലധികം സൈനികരെ നമുക്കു നഷ്ടമായി.  ആയിരക്കണക്കിനു പാക്കിസ്ഥാൻകാർ കൊല്ലപ്പെട്ടു എന്ന് പാക്കിസ്ഥാൻ പിന്നീട് പറഞ്ഞിട്ടുണ്ട്. അതിൽ എത്ര പട്ടാളക്കാരുണ്ട്, ഭീകരവാദികളുണ്ട് എന്നതിനു കണക്കില്ല. ഇന്ത്യ അതിർത്തി വിട്ട് യുദ്ധം പ്രഖ്യാപിക്കുമെന്നും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയെ തോൽപ്പിക്കാമെന്നും പാക്കിസ്ഥാൻ അന്നു സ്വപ്നം കണ്ടിരുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കി, പാക്കിസ്ഥാന് കശ്മീർ പ്രശ്നത്തിൽ നേട്ടമുണ്ടാക്കുക എന്നതും ഉദ്ദേശ്യമായിരുന്നു.

എന്നാൽ മാന്യത നയമാക്കിയാണ് ഇന്ത്യ യുദ്ധത്തിൽ ഏർപ്പെട്ടത്. ഇന്റർനാഷനൽ അതിർത്തി കടന്നു പീരങ്കി പായിക്കാൻ ഇന്ത്യ തയാറായില്ല. ഇന്ത്യൻ മണ്ണിൽ കയറിവരെ തുരത്തുക എന്നതു മാത്രം ലക്ഷ്യമാക്കി. കടന്ന് അക്രമിക്കാതെ പ്രതിരോധത്തിന് പ്രാധാന്യം കൊടുത്തു. കൃത്യമായ യുദ്ധതന്ത്രങ്ങളില്ലാതെ ഇന്ത്യയോട് പോരാടിയ പാക്കിസ്ഥാൻ തോറ്റു മടങ്ങി. മുഷറഫ് രാജ്യം അടക്കി ഭരിച്ചെങ്കിലും 2007ൽ മുഷറഫിന്റെ പതനം ആരംഭിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും രാജ്യത്തെ ഒറ്റിക്കൊടുത്തതിനും പാക്കിസ്ഥാനിലെ കോടതികൾ മുഷറഫിനെ തൂക്കിക്കൊല്ലാൻ വരെ വിധിച്ചു. 2007 മുതൽ സ്വന്തം രാജ്യത്തു കാലുകുത്താനാകാതെ വിദേശത്തു കഴിയുന്ന മുഷറഫ് ഇന്നു ദുബൈയിൽ രോഗക്കിടക്കയിലാണ്. ഇന്ത്യയോട് ആദ്യമായല്ല മുഷറഫ് യുദ്ധം ചെയ്തത്. 1965ൽ 1971ലും ഇന്ത്യയ്ക്കെതിരെ മുഷറഫ് മുന്നിലുണ്ടായിരുന്നു. കാർഗിൽ ഉൾപ്പെടെ മൂന്നിലും പരാജയപ്പെട്ടു. 1999 ലെ ബസ് യാത്ര സ്വീകരണത്തിൽ ലഹോറിൽ പ്രധാനമന്ത്രി വാജ്പേയിക്കു മുന്നിൽ സല്യൂട്ട് നൽകില്ലെന്നു പറഞ്ഞവരിൽ പ്രധാനിയായിരുന്നു മുഷറഫ്. അത്രത്തോളം ഇന്ത്യയോടുള്ള വിദ്വേഷം മനസ്സിൽ പേറിയിരുന്നോ അയാൾ?

Photo: PradeepGaurs/Shutterstock

അതേ മുഷറഫ് പ്രസിഡന്റായിരിക്കുമ്പോൾ ഭാര്യയുമൊത്ത് ഡൽഹിയിലെത്തി. താജ്മഹലിനു മുന്നിൽ നിന്നു ഫോട്ടോ പകർത്തി. ഒരു പട്ടാളക്കാരനും അദ്ദേഹത്തെ ആക്ഷേപിച്ചു പ്രസ്ഥാവനയിറക്കിയില്ല. ആരും കല്ലെറിഞ്ഞില്ല. വഴിയിൽ കരിങ്കൊടി കാണിച്ചില്ല. ബനാറസ് പട്ടും കോലാപ്പൂരി ചെരിപ്പും വാങ്ങി സുരക്ഷിതനായി തിരികെ പോയി. കാരണം അയാൾ വന്നത് ഇന്ത്യയിലായിരുന്നു.

English Summary : Kargil a memoir of the vengeance of Musharaf who failed thrice against India