വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻ‍ഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ്

വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻ‍ഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻ‍ഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻ‍ഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ് കോഫിൻ (പറക്കുന്ന ശവപ്പെട്ടി). കാലപ്പഴക്കം ചെന്ന വിമാനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ വീണ പേര്. ആദ്യ മിഗ് 21 വിമാനം ഇന്ത്യ വാങ്ങുന്നത് 1963ലാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 60 വർഷത്തിനിടെ 482 മിഗ് 21 വിമാനങ്ങൾ തകർന്നുവീണു; 170 യുദ്ധവിമാന പൈലറ്റുമാർ കൊല്ലപ്പെട്ടു. എന്താണ് മിഗ് വിമാനത്തിന്റെ ചരിത്രം? എന്തുകൊണ്ടാണ് ഇത്രയേറെ അപകടങ്ങളുണ്ടായിട്ടും ഇന്ത്യൻ വ്യോമ സേന ഈ വിമാനം തുടർന്നും ഉപയോഗിക്കുന്നത്, അതോ മിഗ് സേവനം അവസാനിപ്പിക്കുകയാണോ? മിഗിന്റെ പെരുമയിലൂടെയും വിവാദങ്ങളിലൂടെയും ഒരു യാത്ര...

∙ മിഗ് ചരിത്രം

ADVERTISEMENT

ഒരുകാലത്ത് സേനയുടെ നട്ടെല്ലായിരുന്ന യുദ്ധവിമാനമാണ് ഇപ്പോൾ അപകട വാർത്തകളിൽ നിറയുന്നത്. ‘മികോയെൻ ഗുരെവിച്ച് 21’ എന്ന മിഗ് 21 വിമാനം 1955ലാണ് റഷ്യ വികസിപ്പിച്ചത്. 1962ൽ ചൈനയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതോടെ രാജ്യത്തിന്റെ വ്യോമ കരുത്ത് വർധിപ്പിക്കാൻ ഇന്ത്യ നടപടിയാരംഭിച്ചു. തൊട്ടടുത്ത വർഷം മിഗ് 21 എഫ്എൽ ഇന്ത്യ സ്വന്തമാക്കി. 

File Photo: PTI

എഴുപതുകളുടെ അവസാനം മിഗ് 21ന്റെ മറ്റൊരു പതിപ്പ് കൂടി ഇന്ത്യ വാങ്ങി – മിഗ് 21 ബിഐഎസ്. അടുത്ത 25 വർഷത്തിനിടെ 2 വിഭാഗങ്ങളിലുമായി 874 മിഗ് 21 വിമാനങ്ങൾ വ്യോമസേനയ്ക്കു ലഭിച്ചു. റഷ്യയിൽ നിന്നുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിൽ 657 എണ്ണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ഇന്ത്യ നിർമിച്ചു. മിഗ് 21 എഫ്എൽ വിഭാഗം വിമാനങ്ങൾ കാലപ്പഴക്കം കണക്കിലെടുത്ത് 2013ൽ ഒഴിവാക്കി. മിഗ് 21 ബിഐഎസ്സിന്റെ പരിഷ്കരിച്ച പതിപ്പായ മിഗ് 21 ബൈസൺ ആണു നിലവിൽ സേന ഉപയോഗിക്കുന്നത്. ഈ വിമാനങ്ങളിലൊന്നാണു കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.  

രണ്ടായിരത്തിന്റെ തുടക്കം മുതലാണ് മിഗ് 21 ബൈസൺ വിമാനങ്ങൾ റഷ്യയിൽ നിന്ന് ഇന്ത്യയ്ക്കു ലഭിച്ചത്. ഏറ്റവും അവസാനത്തത് ലഭിച്ചത് 2008ൽ. ഇന്റർസെപ്റ്റർ വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങളാണിവ. ശത്രുമേഖലയിലേക്ക് കടന്നുകയറി മിസൈലാക്രമണങ്ങൾ നടത്തുന്നതല്ല ഇവയുടെ പ്രാഥമിക ദൗത്യം. മറിച്ച്, ഇന്റർസെപ്റ്റർ വിമാനങ്ങൾ ആക്രമണലക്ഷ്യത്തോടെയെത്തുന്ന ശത്രു വിമാനങ്ങളെ ആകാശത്ത് പ്രതിരോധിച്ച് അവയുടെ മുന്നോട്ടുള്ള കുതിപ്പ് തടയും. 

∙ വീണത് പരിശീലന വിമാനം

ADVERTISEMENT

മുൻ അപകടങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസം രാജസ്ഥാനിലുണ്ടായതിനു ചെറിയ വ്യത്യാസമുണ്ട്. മിഗ് 21 ബൈസണിന്റെ പരിശീലന വിമാനമാണു രാജസ്ഥാനിൽ തകർന്നുവീണത്. സേനാ ദൗത്യങ്ങൾക്കുപയോഗിക്കാത്ത വിമാനങ്ങളാണിവ. പുതുതായി സേനയിൽ ചേരുന്ന യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനുള്ള വിമാനമാണിത്. ഇത്തരം പരിശീലന പറക്കലുകളിൽ ജൂനിയർ പൈലറ്റിനു നിർദേശങ്ങൾ നൽകാൻ മുതിർന്ന പൈലറ്റ് ഒപ്പമുണ്ടാകും.  അപകടമുണ്ടായ വിമാനത്തിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാലിനു പരിശീലനം നൽകുകയായിരുന്നു വിങ് കമാൻ‍ഡർ എം. റാണ. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. യഥാർഥ കാരണം സ്ഥിരീകരിക്കാൻ സേന ആഭ്യന്തരതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം മുതൽ ഇതുവരെ 6 മിഗ് 21 ബൈസൺ വിമാനങ്ങളാണു തകർന്നുവീണത്. 2021ൽ അഞ്ചും ഈ വർഷം ഒന്നും. അപകടങ്ങളിൽ 5 പൈലറ്റുമാരെ രാജ്യത്തിനു നഷ്ടമായി. നിലവിൽ, എഴുപതോളം മിഗ് 21 ബൈസൺ വിമാനങ്ങളാണു വ്യോമസേനയുടെ പക്കലുള്ളത്; ആകെ  4 സ്ക്വാഡ്രണുകൾ. 18 വിമാനങ്ങൾ ചേർന്നതാണ് ഒരു സ്ക്വാഡ്രൺ. 2 പരിശീലന വിമാനങ്ങുള്ളതിൽ ഒന്നാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. 

മിഗ് 27 വിമാനം. ചിത്രം: SAM PANTHAKY / AFP

∙ 2025ൽ പറക്കൽ അവസാനിപ്പിക്കും

അപകടങ്ങൾ തുടർക്കഥയായതോടെ കാലപ്പഴക്കം ചെന്ന വിമാനങ്ങളെ സേനയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിരന്തരം അപകടത്തിൽപ്പെടുന്ന വിമാനം ഉപയോഗിക്കുന്നതിലൂടെ രാജ്യത്തെ സേനാ പൈലറ്റുമാരെ മരണത്തിലേക്കു തള്ളിവിടുകയാണെന്ന ആക്ഷേപം ശക്തമായതോടെയാണിത്. 4 സ്ക്വാഡ്രണുകൾ 2025നുള്ളിൽ  ഘട്ടം ഘട്ടമായാവും സേവനം അവസാനിപ്പിക്കുക. 

ADVERTISEMENT

നിലവിലെ സ്ഥിതിയിൽ രാജ്യത്തിനാവശ്യമായ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്കില്ല. ഇതുകൂടി കണക്കിലെടുത്താണ് കാലപ്പഴക്കം ഏറെയായിട്ടും മിഗ് 21 ബൈസൺ വിമാനങ്ങളെ നിലനിർത്തിയത്. 3 വർഷത്തിനകം അവ പൂർണമായി ഒഴിവാക്കുമ്പോൾ ഇന്ത്യയുടെ യുദ്ധവിമാന ശേഖരം വീണ്ടും കുറയും. ഫ്രാൻസിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങൾ ലഭിച്ചത് വഴി ഒരുപരിധി വരെ ഈ കുറവ് പരിഹരിക്കാനാകും. ഇന്ത്യ തദ്ദേശീയമായി തേജസ് യുദ്ധവിമാനങ്ങൾ വികസിപ്പിച്ചതും വിമാനങ്ങളുടെ എണ്ണം ഉയർത്താൻ സഹായിക്കും. 

ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൺ ആണു സേനയിൽ നിന്ന് ആദ്യം വിരമിക്കുക. ഈ വർഷം സെപ്റ്റംബർ 30നു ഈ സ്ക്വാഡ്രണു കീഴിലുള്ള വിമാനങ്ങളെ ഒഴിവാക്കും. ബാക്കിയുള്ള 3 സ്ക്വാഡ്രണുകളെ തുടർന്നുള്ള ഒാരോ വർഷവും സേനയിൽ നിന്നൊഴിവാക്കും.

Photo: Rudra Narayan Mitra/Shutterstock

∙ മിഗ് 21 പെരുമ

അപകടങ്ങളുടെ പേരിലാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നതെങ്കിലും മിഗ് 21 ബൈസൺ വിമാനത്തിന്റെ പെരുമ നമുക്ക് വിസ്മരിക്കാനാവില്ല. പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ യുദ്ധവിജയങ്ങളിലും രാജ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഈ വിമാനം നിർണായക പങ്കുവഹിച്ചു. 2019 ഫെബ്രുവരി 27ന് ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് കശ്മീർ അതിർത്തി വഴി കടന്നുകയറിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ വിങ് കമാൻഡർ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർധമാൻ വെടിവച്ചു വീഴ്ത്തിയത് മിഗ് 21 ബൈസൺ ഉപയോഗിച്ചാണ്.

Photo: IAF

കൂടുതൽ സാങ്കേതിക മികവും കരുത്തും അവകാശപ്പെടുന്ന എഫ് 16നെ മിഗ് 21 തുരത്തിയത് അന്ന് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. മിഗ് 21 ബൈസൺ വിമാനത്തിലാണ് ഒറ്റയ്ക്കു യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന പെരുമ ഫ്ലൈയിങ് ഒാഫിസർ ആവണി ചതുർവേദി സ്വന്തമാക്കിയത്. പറക്കുന്ന ശവപ്പെട്ടി എന്ന് മിഗ് 21നെ വിശേഷിപ്പിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് മുൻ സേനാ ഉദ്യോഗസ്ഥരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. കരുത്തുറ്റതും കാര്യക്ഷമവുമായുള്ള വിമാനമാണിതെന്നും അനുവദനീയ കാലയളവിനുമപ്പുറം ഉപയോഗിച്ചതു കൊണ്ടുണ്ടായ സ്വാഭാവിക പ്രശ്നങ്ങളാണു വിമാനം നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

∙ രംഗ് ദേ ബസന്തിയും മിഗ് 21 വിമാനവും

ആമിർ ഖാൻ, സിദ്ധാർഥ്, വഹീദ റഹ്മാൻ, സോഹ അലി ഖാൻ, മാധവൻ എന്നിവർ മുഖ്യ വേഷങ്ങളിലഭിനയ്ച്ച അഭിനയിച്ച ബോളിവുഡ് ചിത്രം രംഗ് ദേ ബസന്തിയും മിഗ് 21 വിമാനവും തമ്മിലൊരു ബന്ധമുണ്ട്. 2001 സെപ്റ്റംബറിൽ രാജസ്ഥാനിലെ സൂറത്ഗഡിലുണ്ടായ മിഗ് 21 ബിഐഎസ് വിമാനാപകടമാണ് സിനിമയ്ക്ക് ആധാരം. ഫ്ലൈറ്റ് ലഫ്. അഭിജീത് ഗാഡ്ഗിൽ പറത്തിയ വിമാനം ടേക്ക് ഒാഫ് ചെയ്തതിനു തൊട്ടുപിന്നാലെ സൂറത്ഗഡിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക തകരാറുകൾ മൂലമാണു വിമാനം തകർന്നതെന്നും അപകടത്തിനു തന്റെ മകനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും കാട്ടി അഭിജീത്തിന്റെ അമ്മ കവിത ഗാഡ്ഗിൽ രംഗത്തുവന്നു. 

കവിതയുടെ പരാമർശം സേനയുടെ മനോവീര്യം കെടുത്തുമെന്ന് കുറ്റപ്പെടുത്തി വ്യോമസേനയുടെ അന്നത്തെ ഇൻസ്പെക്ടർ ജനറൽ ഒാഫ് ഫ്ലൈറ്റ് സേഫ്റ്റി എയർ മാർഷൽ അശോക് ഗോയൽ പിന്നാലെ അവർക്കു കത്തയച്ചു. ഇത് വിവാദമായതോടെ, അന്നത്തെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എസ്.പി. ത്യാഗി കവിതയോടു മാപ്പു പറഞ്ഞു. അഭിജീത്തിന്റെ ഭാഗത്ത് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നറിയിച്ച് അദ്ദേഹം കവിതയ്ക്കു കത്തയയ്ക്കുകയും ചെയ്തു. മിഗ് 21 വിമാനത്തിന്റെ സുരക്ഷാ പ്രശ്നങ്ങളുയർത്തിയും തന്റെ മകന്റെ നിരപരാധിത്വം ഉയർത്തിക്കാട്ടിയും കവിത നടത്തിയ പോരാട്ടമാണ് 2006ൽ പുറത്തിറങ്ങിയ ‘രംഗ് ദേ ബസന്തി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു പ്രചോദനമായത്.

English Summary: What’s Wrong With The Mig 21? A Brief Look at the History of the IAF's Most Widely used Aircraft