ഏഷ്യയിൽ മറ്റൊരു തന്ത്രപരമായ നീക്കം ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. ആയുധക്കച്ചവടം തന്നെയാണ് പ്രധാന ലക്ഷ്യം. പാക്ക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എഫ്-16 ന് സഹായം നൽകുന്നതിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം

ഏഷ്യയിൽ മറ്റൊരു തന്ത്രപരമായ നീക്കം ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. ആയുധക്കച്ചവടം തന്നെയാണ് പ്രധാന ലക്ഷ്യം. പാക്ക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എഫ്-16 ന് സഹായം നൽകുന്നതിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയിൽ മറ്റൊരു തന്ത്രപരമായ നീക്കം ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. ആയുധക്കച്ചവടം തന്നെയാണ് പ്രധാന ലക്ഷ്യം. പാക്ക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എഫ്-16 ന് സഹായം നൽകുന്നതിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയിൽ മറ്റൊരു തന്ത്രപരമായ നീക്കം ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. ആയുധക്കച്ചവടം തന്നെയാണ് പ്രധാന ലക്ഷ്യം. പാക്ക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എഫ്-16 ന് സഹായം നൽകുന്നതിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന് ഇതു സഹായകമാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാൽ ഇത് പാക്കിസ്ഥാന്റെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വാദം. ഇക്കാര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിനെ ഫോണിൽ അറിയിക്കുകയും ചെയ്തു. എന്നാൽ പഴഞ്ചൻ സാങ്കേതിക വിദ്യകളും ഡിസൈനും പിന്തുടരുന്ന പാക്കിസ്ഥാന്റെ എഫ്–16 നെ അത്യാധുനിക പോര്‍വിമാനങ്ങളും ടെക്നോളജിയും കൈവശമുള്ള ഇന്ത്യ ഭയക്കേണ്ടതുണ്ടോ? അമേരിക്കൻ‍ നിർമിത എഫ്–16 പോർവിമാനങ്ങൾ വെടിവച്ചിടാൻ ഇന്ത്യ വാങ്ങിയ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ന് സാധിക്കുമെന്നാണ് സൂചന. പാക്ക് പോർവിമാനങ്ങൾ അതിർത്തി ലംഘിച്ചാൽ നിമിഷനേരത്തിനുള്ളിൽ വെടിവച്ചിടാൻ ഇന്ത്യയ്ക്കും സാധിക്കും. പോർവിമാന ശേഖരം ‘കൊഴുപ്പിക്കാൻ’ പാക്കിസ്ഥാൻ തീരുമാനിച്ചാൽ ഇന്ത്യയുടെ ബദൽ നീക്കങ്ങൾ എന്തൊക്കെയാകും? അമേരിക്കൻ സഹായം കൊണ്ട് യഥാർഥത്തിൽ പാക്കിസ്ഥാന് എന്താണു ഗുണം? ഈ വിഷയത്തിൽ അമേരിക്കയുടെ താൽപര്യം എന്തൊക്കെയാണ്? പരിശോധിക്കാം.

∙ 45 കോടി ഡോളറിന് ലഭിക്കുക നട്ടും ബോൾട്ടും?

ADVERTISEMENT


കട്ടപ്പുറത്ത് കിടക്കുന്ന പാക്കിസ്ഥാന്റെ എഫ്-16 പോർവിമാനങ്ങൾ നവീകരിക്കാനാണ് 45 കോടി ഡോളറിന്റെ (ഏകദേശം 3580.27 കോടി രൂപ) സഹായം നൽകാൻ അമേരിക്ക മുന്നോട്ടുവന്നിട്ടുള്ളത്. അതായത് പുതിയ പോർവിമാനങ്ങൾ നൽകുകയോ നവ സാങ്കേതിക വിദ്യകൾ ചേർക്കുകയോ ചെയ്യുന്നില്ല. പ്രവർത്തിക്കാതെ കിടക്കുന്ന പോർവിമാനങ്ങൾ പറന്നുയരാൻ വേണ്ട സഹായം മാത്രമാണ് അമേരിക്ക നൽകുന്നത്. പോർവിമാനങ്ങൾക്ക് ആവശ്യമായ നട്ടും ബോൾട്ടും ഉൾപ്പെടെയുള്ള പാർട്സുകളാണ് ലഭിക്കുക. ഇതുകൊണ്ട് പാക്ക് വ്യോമസേനയ്ക്ക് കാര്യമായി നേട്ടമുണ്ടാകാനും പോകുന്നില്ല. സെപ്റ്റംബർ 8 നാണ് ജോ ബൈഡൻ ഭരണകൂടം സഹായ പദ്ധതിക്ക് അംഗീകാരം നൽകിയത്. നാല് വർഷത്തിനിടെ ഇസ്‌ലാമാബാദിന് വാഷിങ്ടൻ നൽകുന്ന പ്രതിരോധ മേഖലയ്ക്കുള്ള പ്രധാന സഹായം കൂടിയാണിത്.

Photo: twintyre/Shutterstock

∙ തീവ്രവാദ ഭീഷണികളെ നേരിടാൻ പാക്കിസ്ഥാനെ സഹായിക്കുമെന്ന് യുഎസ്

അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ പല ദൗത്യങ്ങളിലും പാക്കിസ്ഥാനും പങ്കാളിയാണ്. ദീർഘകാല നയത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സഹായമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറയുന്നുണ്ട്. വിശാലമായ യുഎസ്- പാക്കിസ്ഥാൻ ഉഭയകക്ഷി ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമാണ് പാക്കിസ്ഥാന്റെ എഫ്-16 പ്രോഗ്രാം. എഫ്-16 പോർവിമാനങ്ങൾ നിലനിർത്തുന്നത് തീവ്രവാദ ഭീഷണികളെ നേരിടാൻ സഹായിക്കുമെന്നും പ്രൈസ് കൂട്ടിച്ചേർത്തു.

∙ കട്ടപ്പുറത്തെ എഫ്–16

ADVERTISEMENT

അമേരിക്കയിൽനിന്നു പാക്കിസ്ഥാൻ വാങ്ങിയ പോർവിമാനങ്ങളുടെ തുടർന്നുള്ള അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്ഡേഷനും ഇപ്പോൾ പ്രതിസന്ധിയിലാണ്. പാക്കിസ്ഥാന്റെ കൈവശം ഇപ്പോൾ ശേഷിക്കുന്നത് 75 എഫ്–16 പോർവിമാനങ്ങളാണ്. ഈ വിമാനങ്ങളെല്ലാം 1983ൽ വാങ്ങിയതാണ്. ഇത്രയും പഴക്കം ചെന്ന വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടന്നില്ലെങ്കിൽ കാര്യമായ ഉപയോഗമില്ലാതാകും. പോർവിമാന നിർമാണ മേഖലയിൽ ദിവസവും വൻ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നിരിക്കെ ഈ പഴയ പോർവിമാനങ്ങൾ ഉപയോഗിച്ച് പരീക്ഷണപ്പറക്കൽ നടത്താൻ പോലും ഭയക്കേണ്ടതുണ്ട്. പഴഞ്ചൻ എഫ്–16 പോർവിമാനങ്ങൾ പറത്താൻ ശ്രമിച്ച പാക്ക് വ്യോമസേനയ്ക്ക് നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. 1980 മുതൽ 2020 വരെയുള്ള കാലയളവിൽ പത്തോളം എഫ്–16 പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്.

Photo: vaalaa/Shutterstock

∙ പോർവിമാനങ്ങളുടെ ‘ടെക്നോളജി’ കൈമാറ്റം ചെയ്യുന്ന പതിവ് അമേരിക്കയ്ക്ക് ഇല്ല

അമേരിക്കൻ കമ്പനികൾ നിർമിക്കുന്ന പോർവിമാനങ്ങളുടെ ടെക്നോളജി ഒരിക്കലും കൈമാറ്റം ചെയ്യാറില്ല. അമേരിക്ക കൈമാറിയ പോർവിമാനങ്ങളുടെ സോഫ്റ്റ്‌വെയറിലും മറ്റു ടെക്നോളജിയിലും മാറ്റം വരുത്തി ഉപയോഗിച്ച രണ്ടു രാജ്യങ്ങൾ ഇന്ത്യയും ഇസ്രയേലും മാത്രമാണ്. അമേരിക്കയിൽനിന്നു വാങ്ങിയ ബോയിങ് പി–8 പോസിഡോൺ വിമാനത്തിൽ ഇന്ത്യയുടെ സോഫ്റ്റ്‌വെയറും ടെക്നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഇസ്രയേൽ വാങ്ങിയ പുതിയ പോർവിമാനങ്ങളിലെല്ലാം സ്വന്തം സോഫ്റ്റ്‌വെയറുകളും ടെക്നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയാണ് പാക്കിസ്ഥാൻ പ്രതിസന്ധിയിലാകുന്നത്. നിലവിൽ പാക്കിസ്ഥാന്റെ കൈവശമുള്ള പോർവിമാനങ്ങൾ പറന്നു പൊങ്ങണമെങ്കിൽ പെന്റഗണിൽനിന്ന് അനുമതി വേണ്ടതുണ്ട്. കാര്യങ്ങൾ അമേരിക്ക തീരുമാനിക്കും. പാർട്സുകൾ പോലും അമേരിക്ക നല്‍കിയില്ലെങ്കിൽ ഉപയോഗിക്കാന്‍ സാധിക്കില്ല. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം കോടികൾ നൽകി പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങുക എന്നത് അത്ര എളുപ്പവുമല്ല.

∙ എന്താണ് എഫ്–16?

ADVERTISEMENT

അമേരിക്കൻ നിർമിത അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമാണ് എഫ്–16. എഫ്–16 ഫൈറ്റിങ് ഫാൽക്കൻ എന്നു വിളിക്കുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റിൽ സ്റ്റാർ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേൾഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വിൽപന നടന്നിട്ടുള്ള അമേരിക്കന്‍ നിർമിത പോര്‍വിമാനങ്ങളിൽ ഒന്നു കൂടിയാണ് എഫ്–16. ഭാരം കുറഞ്ഞ, അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. എഫ്–16ന് കുറഞ്ഞ കാലത്തിനിടെ വിവിധ രാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഉപയോഗത്തിലെ വൈവിധ്യം തന്നെയായിരുന്നു ഇതിന്റെ പ്രധാന രഹസ്യം. തുടർന്ന് വിദേശ വിപണിയിൽ വിൽപനയ്ക്ക് വയ്ക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു. അടുത്തിടെ നടന്ന പ്രധാന യുദ്ധങ്ങളിലെല്ലാം എഫ്–16 ന്റെ സാന്നിധ്യം പ്രകടമായിരുന്നു. ചുരുങ്ങിയത് 25 രാജ്യങ്ങളിലേക്ക് എഫ്–16 കയറ്റുമതി ചെയ്തിട്ടുണ്ട്. 4,604 എഫ്–16 പോര്‍വിമാനങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

∙ സമയത്തിന് ഫണ്ട് കിട്ടിയില്ല, ടെക്നോളജി മാറുകയും ചെയ്തു

അതേസമയം, നിലവില്‍ എഫ്–16 ഫൈറ്റിങ് ഫാല്‍ക്കൻ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. 1980 കളിലാണ് പാക്കിസ്ഥാൻ ഈ എഫ്–16 യുദ്ധവിമാനങ്ങൾ വാങ്ങിയത്. എന്നാൽ സാങ്കേതിക സംവിധാനങ്ങൾ മാറിയതോടെ ഇവയുടെ ഏറ്റവും പുതിയ രൂപമായ എഫ് 16 ബ്ലോക്ക്‌ 52 വാങ്ങാനും പാക്കിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പോർവിമാനങ്ങൾ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എഫ്–16, എഫ്–18 വേരിയന്റുകൾ ഇന്ത്യയ്ക്കു നല്‍കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. അന്ന് അമേരിക്കയുടെ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ രംഗത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് നൽകുന്നുവെങ്കിൽ എഫ്–16 തങ്ങള്‍ക്കും വേണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അതൃപ്തി കണക്കിലെടുത്ത് അമേരിക്ക തീരുമാനം നീട്ടിവച്ചു. എന്നാൽ ഫ്രാൻസിൽനിന്ന് റഫാൽ വിമാനങ്ങൾ വാങ്ങിയതിനു മറുപടിയാണ് അമേരിക്കയുടെ പുതിയ നീക്കമെന്നും സംശയമുണ്ട്.

Photo: twintyre/Shutterstock

∙ എല്ലാ കാലാസ്ഥയിലും രാത്രിയും പകലും പ്രവർത്തിക്കും

എല്ലാ കാലാസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ്–16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും ഇവ ഉപയോഗിക്കാനാകും. ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്കും പാക്കിസ്ഥാൻ ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. 1999ൽ കാർഗിൽ യുദ്ധസമയത്ത് പാക്കിസ്ഥാൻ അതിർത്തിയിൽ റോന്തു ചുറ്റാൻ പിഎഎഫ് എഫ്–16എസ് ഉപയോഗിച്ചിരുന്നു.

1974 ജനുവരി 20 നാണ് ആദ്യ എഫ്–16 പോർവിമാനം പുറത്തിറങ്ങിയത്. 1998 ലെ കണക്കുകൾ പ്രകാരം 14.6 ദശലക്ഷം ഡോളറാണ് എഫ്–16 എ/ബി പോർവിമാനത്തിന്റെ വില. ഒരാൾക്കു പറത്താവുന്ന വിമാനത്തിന്റെ നീളം ഏകദേശം 49 അടിയാണ് (15 മീറ്റർ). 16 അടി ഉയരം. ടേക്ക് ഓഫ് സമയത്ത് 19200 കിലോഗ്രാം വരെ വഹിക്കാനാകും. പരമാവധി വേഗം 1.2 മാക് ( മണിക്കൂറിൽ 1470 കിലോമീറ്റർ). വിവിധ തോക്കുകൾ, റോക്കറ്റുകൾ, മിസൈലുകൾ, ബോംബുകൾ എന്നിവയെല്ലാം വേണ്ടപോലെ ഉപയോഗിക്കാൻ കഴിയും.

കറാച്ചിക്കു മുകളിലൂടെ പറക്കുന്ന പാക്ക് വ്യോമസേനയുടെ എഫ്–16 യുദ്ധവിമാനം. 2020 ഫെബ്രുവരി 27ലെ ചിത്രം. (Photo by Asif HASSAN / AFP)

∙ എഫ്–16 വാങ്ങാൻ ഇന്ത്യയും ശ്രമിച്ചു

പഴക്കം ചെന്ന 300 മിഗ് 21 കൾക്ക് പകരംവയ്ക്കാനായി നേരത്തേ ഇന്ത്യയും എഫ്–16 വാങ്ങാൻ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാന്‍സിന്‍റെ റഫാല്‍ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ 2018 ൽ ഇന്ത്യയിൽ എഫ്–16 കൊണ്ടുവരാൻ മറ്റൊരു നീക്കംകൂടി നടത്തിയിരുന്നു. അത്യാധുനിക പോർവിമാനം എഫ്–16 ഇന്ത്യയിൽ നിർമിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കു കീഴിൽ എക്സ്ക്ലൂസിവ് ആയി തന്നെ എഫ്–16 നിർമിക്കുമെന്നാണ് ലോക്ക്ഹീഡ് വക്താവ് അന്ന് പറഞ്ഞത്. ഇന്ത്യയുടെ പദ്ധതികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് എഫ്–16 നിർമിക്കുക എന്നും വേണ്ടിവന്നാൽ ലോക്ക്ഹീഡ് മാർട്ടിന്റെ മുഴുവൻ നിർമാണവും ഇന്ത്യയിലേക്ക് മാറ്റുമെന്നും വരെ റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യയിൽ നിർമിക്കുന്ന എഫ്–16 എല്ലാം കൊണ്ടും പുതിയതായിരിക്കും. വിപണിയിൽ അത്തരമൊരു പോർ വിമാനം മറ്റൊരു കമ്പനിയും ഇറക്കിയിട്ടുണ്ടാവില്ലെന്നും ലോക്ക്ഹീഡ് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ആ പദ്ധതി എവിടെയും എത്തിയില്ല.

∙ പാക്ക് എഫ്–16 വെടിവെച്ചിടാൻ എസ്–400 മതി

അമേരിക്കൻ‍ നിർമിത എഫ്–16 പോർവിമാനങ്ങൾ വെടിവെച്ചിടാൻ ഇന്ത്യ വാങ്ങിയ റഷ്യൻ വ്യോമ പ്രതിരോധ ടെക്നോളജി എസ്–400 ന് സാധിക്കുമെന്നാണു റിപ്പോർട്ട്. പാക്കിസ്ഥാന്റെ കൈവശമുള്ള പോർവിമാനങ്ങൾ അതിർത്തി ലംഘിച്ചാൽ നിമിഷനേരത്തിനുള്ളിൽ വെടിവച്ചിടാൻ ഇന്ത്യയ്ക്കും സാധിക്കും. തുർക്കിയും ചൈനയുമൊക്കെ വാങ്ങിയ എസ്–400 ഇന്ത്യയിലും വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്. 2019 നവംബറിൽത്തന്നെ എഫ് -16 യുദ്ധവിമാനങ്ങൾക്കു നേരെ എസ് -400 പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിച്ചതായി തുർക്കി വ്യോമസേന വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എസ് -400 പരീക്ഷിക്കുന്നതിനായി എഫ് -16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ വിവിധ പോർവിമാനങ്ങൾ അങ്കാറയ്ക്ക് സമീപം വിന്യസിച്ചിരുന്നതായി 2019 നവംബർ 25 ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

അന്നത്തെ അഭ്യാസങ്ങൾക്കിടെ തുർക്കി സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങളും പോർവിമാനവും തമ്മിലുള്ള ആശയവിനിമയം പരീക്ഷിച്ചിരുന്നു. തുർക്കി വ്യോമസേന എഫ് -16, എഫ് -4 യുദ്ധവിമാനങ്ങൾ എസ് -400 സിസ്റ്റം പരീക്ഷിക്കുന്നതിനായി താഴ്ന്ന നിലയിലും ഉയർന്ന തലത്തിലും പറത്തിനോക്കിയിരുന്നു. തുടർന്ന് മിസൈൽ സംവിധാനം ട്രാക്ക് ചെയ്യാനും ദീർഘദൂരത്തിൽ തിരച്ചിൽ നടത്താൻ കഴിയുമോയെന്നും പരീക്ഷിച്ചു. ഇതിനായി അത്യാധുനിക റഡാറുകളുടെ സഹായം തേടിയിരുന്നു. എന്നാല്‍, എഫ് -16 വിമാനങ്ങളെ വളരെയകലെ വച്ചുതന്നെ കണ്ടെത്താൻ കഴിഞ്ഞു, മിസൈലിന് ഉടൻ ഫയറിങ് ക്ലിയറൻസ് ലഭിക്കുകയും ചെയ്തു.

പാക്ക് വ്യോമസേനയുടെ എഫ്–16 യുദ്ധവിമാനങ്ങൾ. 2022 മാർച്ച് 16ലെ ചിത്രം. (Photo by Aamir QURESHI / AFP)

∙ പാക്ക് എഫ്–16 ഇന്ത്യ തകർത്തിട്ടുണ്ട്: വ്യോമസേന

2019 ഫെബ്രുവരി 27ന് അതിർത്തിയിലെ ഡോഗ്ഫൈറ്റിൽ പാക്കിസ്ഥാന്‍റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുകളുമായി ഇന്ത്യൻ വ്യോമസേനയും രംഗത്തുവന്നിരുന്നു. വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മിഗ്–21 ബൈസൺ ഉപയോഗിച്ച് എഫ്–16 തകർക്കുന്നതിന്റെ റഡാർ ചിത്രങ്ങൾ വ്യോമസേന പുറത്തുവിടുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് എഫ് 16 തകർന്നു വീണത്. അന്നത്തെ ദൗത്യത്തിനിടെ ഇന്ത്യയുടെ മിഗ്–21 വിമാനവും തകർന്നു വീണിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) നൗഷേര മേഖലയിലാണ് എഫ്–16നെ വീഴ്ത്തിയതെന്നു വ്യേമസേന നേരത്തേ അറിയിച്ചിരുന്നു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് ‌വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക‌്തമായിരുന്നു. വിമാനങ്ങളിൽ നിന്നുള്ള ‘ഇജക്‌ഷൻ’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നു.

∙ ‘റഫാൽ വിന്യസിച്ചാൽ പാക്ക് പോര്‍വിമാനങ്ങൾ അതിർത്തിക്കടുത്ത് വരില്ല’

പാക്കിസ്ഥാനെതിരായ വ്യോമ പോരിൽ ഇനി കാര്യങ്ങൾ തീരുമാനിക്കുക ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനയായ റഫാൽ ആയിരിക്കുമെന്നാണ് മുൻ എയർ ചീഫ് മാർഷൽ ബി. എസ് ധനോവ ഒരിക്കൽ പറഞ്ഞത്. യുദ്ധത്തിന്റെ ഫലം തീരുമാനിക്കാൻ ശേഷിയുള്ള ഒരു ഗെയിം ചെയ്ഞ്ചറാണ് ഇന്ത്യ വാങ്ങിയ റഫാൽ പോർവിമാനം. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ അത്യാധുനിക റഫാൽ ഫൈറ്റർ ജെറ്റുകൾ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതാണ്. ഇന്ത്യൻ ആയുധശാലയിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളാണ് എസ്‌യു -30 എം‌കെ‌ഐ. ഇതോടൊപ്പം റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമസേന ശക്തമാകും.

റഫാലെ യുദ്ധവിമാനങ്ങൾ (ഫയൽ ചിത്രം)

ഡാസോ റഫാൽ ഒരു ഫ്രഞ്ച് ഇരട്ട എൻജിൻ, കാനാർഡ്-ഡെൽറ്റ വിങ്, വിവിധ ആയുധങ്ങൾ ഉൾക്കൊള്ളുന്ന മൾട്ടിറോൾ യുദ്ധവിമാനമാണ്. വ്യോമ മേധാവിത്വം, ഇടപെടൽ, ആകാശ നിരീക്ഷണം, ഗ്രൗണ്ട് സപ്പോർട്ട്, ആഴത്തിലുള്ള സ്ട്രൈക്ക്, ആന്റി ഷിപ്പ് സ്ട്രൈക് ന്യൂക്ലിയർ പ്രതിരോധ നീക്കങ്ങളും നടത്താൻ ശേഷിയുള്ളതാണ് റഫാൽ. രണ്ട് സ്നെക്മ എം 88 എൻജിനുകളാണ് റഫാലിൽ ഘടിപ്പിച്ചിരിക്കുന്നത്. നാല് മിസൈലുകളും ഒരു ഡ്രോപ്പ് ടാങ്കും വഹിക്കുമ്പോൾ എം 88 റഫാലിനെ സൂപ്പർ ക്രൂസ് ചെയ്യാൻ പ്രാപ്തമാക്കുന്നു.

ശരിക്കും ഒരു സ്റ്റെൽത് വിമാനമല്ലെങ്കിലും (ചെങ്ഡു ജെ -20 ക്ലെയിം ചെയ്യുന്നതുപോലെ), റഫാൽ കുറച്ച് റഡാർ ക്രോസ്-സെക്ഷനും (ആർ‌സി‌എസ്) ഇൻഫ്രാറെഡ് സിഗ്‌നേച്ചറിനുമായി രൂപകൽപന ചെയ്‌തിരിക്കുന്നു. ഇതിനർഥം ഇതിന് ചില സ്റ്റെൽത്ത് സവിശേഷതകളുണ്ട്, എന്നാൽ അതിശയോക്തിപരമോ അതിരുകടന്നതോ അല്ല എന്നാണ്. റഫാൽ കോർ ഏവിയോണിക്സ് സിസ്റ്റങ്ങൾ എം‌ഡി‌പിയു (മോഡുലാർ ഡേറ്റ പ്രോസസിങ് യൂണിറ്റ്) എന്ന് വിളിക്കുന്ന ഇന്റഗ്രേറ്റഡ് മോഡുലാർ ഏവിയോണിക്സ് (ഐ‌എം‌എ) ഉപയോഗിക്കുന്നു. റഡാർ, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ്, സ്വയം പരിരക്ഷണ ഉപകരണങ്ങൾ എന്നിവയുടെ മൊത്തം മൂല്യം വിമാനത്തിന്റെ വിലയുടെ 30 ശതമാനം ആണെന്നത് ശ്രദ്ധേയമായ കാര്യമാണ്.

സ്‌പെക്ട്ര എന്ന സംയോജിത പ്രതിരോധ-സഹായ സംവിധാനമാണ് റഫാലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വിമാനത്തെ വായുവിലൂടെയും നിലത്തുനിന്നുമുള്ള ഭീഷണികളിൽനിന്നും സംരക്ഷിക്കുന്നു. കണ്ടെത്തൽ, ജാമിങ്, ഡെക്കോയിങ് എന്നിവയുടെ വിവിധ രീതികൾ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ പുതിയ ഭീഷണികളെ അഭിമുഖീകരിക്കുന്നതിനായി വളരെ ഉയർന്ന രീതിയിൽ പ്രോഗ്രാം ചെയ്യാവുന്ന തരത്തിലാണ് സിസ്റ്റം ഡിസൈൻ ചെയ്തിരിക്കുന്നത്.

∙ പാക്കിസ്ഥാന്റെ എഫ്–16 നെ നേരിടാൻ സുഖോയ് മതി

പാക്കിസ്ഥാന്റെ എഫ്–16 നെ നേരിടാൻ റഷ്യൻ നിർമിത സുഖോയ് പോർവിമാനങ്ങൾ തന്നെ മതി. സുഖോയ് ഡിസൈൻ ബ്യൂറോയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) തമ്മിലുള്ള ഇന്തോ-റഷ്യ സംയുക്ത സംരംഭത്തിന്റെ ഫലമാണ് ഐ‌എ‌എഫിന്റെ ഇരട്ട സീറ്റർ മൾട്ടിറോൾ യുദ്ധവിമാനം. 21.9 മീറ്റർ നീളവും 6.4 മീറ്റർ ഉയരവുമുള്ള സു -30 എം‌കെ‌ഐക്ക് 14.7 മീറ്റർ ചിറകുണ്ട്. 38,800 കിലോഗ്രാം ആണ് ടേക്ക് ഓഫ് ഭാരം. രണ്ട് Al -31 എഫ്പി ടർബോജെറ്റ് എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സു -30 എം‌കെ‌ഐക്ക് മണിക്കൂറിൽ 2120 കിലോമീറ്റർ വേഗത്തിൽ (മാക് 1.9) എത്താനും സെക്കൻഡിൽ 300 മീറ്റർ വേഗത്തിൽ കുതിച്ചു കയറാനും കഴിയും. ഒരു തവണ ഇന്ധനം നിറച്ചാൽ ഫ്ലൈ-ബൈ-വയർ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ സഹായത്തോടെ 3,000 കിലോമീറ്റർ ദൂരം പറക്കാൻ സാധിക്കും. ഇൻ-ഫ്ലൈറ്റ് ഇന്ധനം നിറയ്ക്കുന്ന സംവിധാനത്തോടെ അതിന്റെ പരിധി 8,000 കിലോമീറ്ററായി വർധിപ്പിക്കാം. സു -30 എം‌കെ‌ഐക്ക് 11 മുതൽ 13 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ സാധിക്കും. അതായത് സെക്കൻഡിൽ 300 മീറ്റർ വേഗത്തിൽ മുകളിലേക്ക് ഉയരാൻ കഴിയും.

Photo: IAF

എൽബിറ്റ് സു 967 ഹെഡ്-അപ്പ് ഡിസ്പ്ലേ (എച്ച് യു ഡി), ഏഴ് ആക്റ്റീവ്-മാട്രിക്സ് ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേകൾ (എ എം എൽ സി ഡി), പ്രൈമറി കോക്ക്പിറ്റ് ഇൻസ്ട്രുമെന്റേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഒരു സംയോജിത ഏവിയോണിക്സ് സ്യൂട്ട് ഉൾക്കൊള്ളുന്ന ഒരു ടാൻഡം ഗ്ലാസ് കോക്ക്പിറ്റിനുള്ളിലാണ് ഇതിന്റെ രണ്ട് പൈലറ്റുമാർ ഇരിക്കുന്നത്. വിമാനത്തിൽ മൾട്ടി ഫംഗ്ഷൻ ഡിസ്പ്ലേകളും (എംഎഫ്ഡി) ഉണ്ട്. ടി. പിൻ കോക്ക്പിറ്റിന് എയർ-ടു-ഗ്രൗണ്ട് മിസൈൽ മാർഗനിർദ്ദേശത്തിനായി ഒരു മോണോക്രോമാറ്റിക് ഡിസ്പ്ലേ സ്ക്രീൻ ഉണ്ട്.
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങളിൽ ഒന്നാണ് സു -30 എം‌കെ‌ഐ. സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂസ് മിസൈൽ വഹിക്കുന്നതിനായി വ്യോമസേന 40 സു 30 എം‌കെ‌ഐകളാണ് പരിഷ്‌ക്കരിച്ചത്. മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള 12 ഹാർഡ്‌പോയിന്റുകളും ഈ യുദ്ധവിമാനത്തിനുണ്ട്. വിമാനത്തിൽ തരംഗ് റഡാർ മുന്നറിയിപ്പ് റിസീവറും ഇലക്ട്രോണിക് വാർഫെയർ ജാമറുകളും ഉണ്ട്.

എന്തുതന്നെയായാലും അമേരിക്കയുടെ ഈ ചെറിയ സഹായം കൊണ്ട് പാക്ക് വ്യോമസേനയില്‍ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. എഫ്–16നെ പരിശീലന പറക്കലിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റാൻ ഈ ഫണ്ടിങ്ങിന് സാധിക്കും. എഫ്-16ന്റെ അറ്റകുറ്റപ്പണികളും അമേരിക്കൻ പിന്തുണയും വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്റെ പ്രതിരോധ മേഖലയ്ക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യില്ലെന്ന് തന്നെയാണ് കരുതുന്നത്.

English Summary: US package to Pakistan air force’s main fighter jets, the F-16