ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയതായി 1700 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ല‍ിമിറ്റഡും (ബിഎപിഎൽ) പ്രതിരോധ മന്ത്രാലയവും തമ്മിൽ ഒപ്പുവച്ച കരാറിലൂടെയാണ് 1700 കോടി രൂപയുടെ ‘ഡ്യുവൽ റോൾ സർഫസ് ടു സർഫസ്’ മിസൈലുകൾ നേവിക്കു ലഭിക്കുക. ഇന്ത്യൻ

ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയതായി 1700 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ല‍ിമിറ്റഡും (ബിഎപിഎൽ) പ്രതിരോധ മന്ത്രാലയവും തമ്മിൽ ഒപ്പുവച്ച കരാറിലൂടെയാണ് 1700 കോടി രൂപയുടെ ‘ഡ്യുവൽ റോൾ സർഫസ് ടു സർഫസ്’ മിസൈലുകൾ നേവിക്കു ലഭിക്കുക. ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയതായി 1700 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ല‍ിമിറ്റഡും (ബിഎപിഎൽ) പ്രതിരോധ മന്ത്രാലയവും തമ്മിൽ ഒപ്പുവച്ച കരാറിലൂടെയാണ് 1700 കോടി രൂപയുടെ ‘ഡ്യുവൽ റോൾ സർഫസ് ടു സർഫസ്’ മിസൈലുകൾ നേവിക്കു ലഭിക്കുക. ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയതായി 1700 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ല‍ിമിറ്റഡും (ബിഎപിഎൽ) പ്രതിരോധ മന്ത്രാലയവും തമ്മിൽ ഒപ്പുവച്ച കരാറിലൂടെയാണ് 1700 കോടി രൂപയുടെ ‘ഡ്യുവൽ റോൾ സർഫസ് ടു സർഫസ്’ മിസൈലുകൾ നേവിക്കു ലഭിക്കുക. ഇന്ത്യൻ സമുദ്രത്തില്‍ ചൈന കൂടുതൽ സജീവമാകുന്ന സാഹചര്യത്തില്‍ നാവിക സേനയെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. പ്രതിരോധ മേഖലയിലെ ആത്മനിർഭരത പദ്ധതിയുടെ ഭാഗമായി ‘ബൈ–ഇന്ത്യൻ’ (ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുക) വിഭാഗത്തിലാണ് ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നത്. ഇന്ത്യ പുതിയതായി നിർമിക്കുന്ന വിശാഖപട്ടണം ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലുകളിലാകും പുതിയ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കുക. ഈ ക്ലാസിലുള്ള രണ്ടാമത്തെ കപ്പൽ ഐഎൻഎസ് മോർമുഗാവ് ഉടൻ കമ്മിഷൻ ചെയ്യാനൊരുങ്ങുകയാണ്. എന്താണ് ഡ്യുവൽ റോൾ സർഫസ് ടു സർഫസ് ബ്രഹ്മോസ് മിസൈലുകൾ? ഇവ ഉപയോഗിക്കുന്ന കപ്പലുകളുടെ പ്രത്യേകതകൾ എന്താണ്? എങ്ങനെയാണ് മിസൈലുകളെ തരംതിരിച്ചിരിക്കുന്നത്? ഇന്ത്യൻ നാവികസേനയുടെ പുതുനിര യുദ്ധക്കപ്പലുകൾക്ക് ശത്രു എവിടെയാണെന്നതു പ്രശ്നമേയല്ലെന്നു പറയുമ്പോൾ അതിനു തക്കതായ കരുത്ത് നമുക്ക് ലഭിക്കുന്നത് ഏതു സാങ്കേതികവിദ്യയിലൂടെയാണ്?

 

റിപബ്ലിക് ദിന പരേഡിനിടെ ബ്രഹ്മോസ് പ്രദർശിപ്പിച്ചപ്പോൾ. ചിത്രം: Jewel SAMAD / AFP
ADVERTISEMENT

∙ എന്താണ് ബ്രഹ്മോസിന്റെ ഇരട്ട റോൾ?

 

ഇന്ത്യൻ നേവിക്ക് നിലവിൽ ബ്രഹ്മോസിന്റെ സർഫസ് ടു സർഫസ് മിസൈലുകളുണ്ട്. കൊൽക്കത്ത ക്ലാസ് കപ്പലുകളിലും വിശാഖപട്ടണം ക്ലാസ് കപ്പലുകളിലുമാണ് നിലവിൽ ഇത്തരം മിസൈലുകൾ ഉപയോഗിക്കുന്നത്. കപ്പലിൽ നിന്നു കരയിലേക്ക് ആക്രമണം നടത്തുന്നതിനൊപ്പം മറ്റു കപ്പലുകൾക്കു നേരെയും ആക്രമണം നടത്താൻ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ ഡ്യുവൽ റോൾ സർഫസ് ടു സർഫസ് മിസൈലുകളുടെ പ്രത്യേകത. ശബ്ദത്തേക്കാൾ വേഗതയുള്ള ബ്രഹ്മോസ് മിസൈലുകൾ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ മിസൈലുകളിലൊന്നാണ്. 

സർഫസ് ടു സർഫസ് ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ നാവികസേന വാങ്ങുന്നതിന്റെ കരാർ ഒപ്പിട്ടു കൈമാറിയപ്പോൾ.

 

ADVERTISEMENT

മിസൈൽ വിക്ഷേപിക്കുന്നതിന്റെ പ്രത്യേകതയനുസരിച്ചാണ് സർഫസ് ടു സർഫസ്, എയർ ടു എയർ, എയർ ടു സർഫസ്, സർഫസ് ടു എയർ, ആന്റി ടാങ്ക്, ആന്റി ഷിപ്പ് തുടങ്ങിയ തരത്തിൽ തരംതിരിക്കുന്നത്. ഭൂതലത്തിലുള്ള ലോഞ്ചറിൽനിന്ന് ഭൂതലത്തിലുള്ള ലക്ഷ്യത്തിലേക്കു വിക്ഷേപിക്കുന്നവയാണ് സർഫസ് ടു സർഫസ് മിസൈലുകൾ.

ഐഎൻഎസ് കൊച്ചിയിൽനിന്ന് പരീക്ഷിക്കുന്ന ബ്രഹ്മോസ് മിസൈൽ. ഫയൽ ചിത്രം: MINISTRY OF DEFENCE / AFP

 

∙ എന്താണ് കൊൽക്കത്ത ക്ലാസും വിശാഖപട്ടണം ക്ലാസും?

 

ആൻഡമാനിൽ സർഫസ് ടു സർഫസ് ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചപ്പോൾ. ചിത്രം: twitter/AN_Command
ADVERTISEMENT

ഇന്ത്യ തദ്ദേശീയമായി ഡിസ്ട്രോയർ കപ്പലുകൾ ഡിസൈൻ ചെയ്തു നിർമിക്കുന്ന നിർമിക്കുന്ന പ്രോജക്ട് 15 ന്റെ തുടർച്ചയാണ് പ്രോജ്ക്ട് 15 എ, പ്രോജക്ട് 15 ബി എന്നിവ. പ്രോജക്ട് 15 ന്റെ ആദ്യത്തെ കപ്പൽ ഐഎൻഎസ് ഡൽഹി ആയിരുന്നു. അതിനാൽ ആ വിഭാഗത്തിൽ നിർമിച്ച കപ്പലുകളെല്ലാം ഡൽഹി ക്ലാസ് എന്ന് അറിയപ്പെട്ടു. ഐഎൻഎസ് മൈസൂർ, മുംബൈ എന്നിവയായിരുന്നു ഈ ക്ലാസിലെ മറ്റു കപ്പലുകൾ. 1997 മുതൽ 2001 വരെയുള്ള കാലയളവിലാണ് ഇവ കമ്മിഷൻ ചെയ്തത്.

 

ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയർ കപ്പലില്‍നിന്നുള്ള ബ്രഹ്മോസ് പരീക്ഷണം. ഫയൽ ചിത്രം: twitter/BrahMosMissile

ഡിസ്ട്രോയർ കപ്പലുകളിലെ അടുത്ത രണ്ടു തലമുറകളാണ് സ്റ്റെൽത് ഗൈഡഡ് ഡിസ്ട്രോയർ കപ്പലുകളായ കൊൽക്കത്ത ക്ലാസും വിശാഖപട്ടണം ക്ലാസും. പ്രോജക്ട് 15 എയുടെ ഭാഗമാണ് കൊൽക്കത്ത ക്ലാസ്. കൊൽക്കത്ത ക്ലാസിൽ മൂന്നു കപ്പലുകളാണുള്ളത് – ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ എന്നിവ. റഡാറുകളുടെയും സോണറുകളുടെയും കൺവെട്ടത്തുനിന്ന് ഒളിച്ചു പോകാനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് സ്റ്റെൽത് ഗൈഡഡ് എന്ന് ഇത്തരം കപ്പലുകളെ വിളിക്കുന്നത്. യുദ്ധ രംഗത്ത് വ്യത്യസ്തങ്ങളായ മിസൈലുകൾ ഉപയോഗിക്കാനാകുമെന്നതും പ്രത്യേകതയാണ്. 

 

2003 ൽ നിർമാണം തുടങ്ങിയ കൊൽക്കത്ത ക്ലാസ് കപ്പലുകളിൽ ആദ്യത്തേത്, ഐഎൻഎസ് കൊൽക്കത്ത, 2014 ൽ ആണ് കമ്മിഷൻ ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ മറ്റു കപ്പലുകളും കമ്മിഷൻ ചെയ്തു. കൊൽക്കത്ത ക്ലാസ് കപ്പലുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി നിർമിക്കുന്ന പുതിയ തലമുറ യുദ്ധക്കപ്പലുകളാണ് വിശാഖപട്ടണം ക്ലാസ്. ഇതിൽ ആദ്യത്തെ കപ്പലായ ഐഎൻഎസ് വിശാഖപട്ടണം കഴിഞ്ഞ വർഷം കമ്മിഷന്‍ ചെയ്തു. രണ്ട‍ാമത്തെ കപ്പൽ ഐഎൻഎസ് മോർമുഗാവ് ഇക്കൊല്ലം കമ്മിഷൻ ചെയ്യാനൊരുങ്ങുകയാണ്. ഇതേ ക്ലാസിലെ മറ്റു കപ്പലുകളായ ഐഎൻഎസ് ഇംഫാൽ അടുത്ത വർഷവും ഐഎൻഎസ് സൂറത്ത് 2024 ലും പുറത്തിറങ്ങും. ഡിസ്ട്രോയർ കപ്പലുകളുടെ പണിപ്പുരയായ മുംബൈയിലെ മസഗോൺ ഡോക്ക് കപ്പൽശാലയിലാണ് കപ്പലുകൾ ഒരുങ്ങുന്നത്.

 

∙ ആക്രമണം ഏതു ഭാഗത്തേക്കും 

 

ഇന്ത്യൻ നേവിയുടെ പുതുനിര യുദ്ധക്കപ്പലുകൾക്ക് ശത്രു എവിടെയാണെന്നതു പ്രശ്നമേയല്ല. കടലിൽ നേർക്കു നേർ വരുന്ന കപ്പലുകളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ലാഘവത്തോടെ തന്നെ വിമാനങ്ങളെയും അന്തര്‍വാഹിനികളെയും (സബ്മറീൻ) ആക്രമിക്കാനുള്ള ആയുധശേഖരങ്ങൾ ഇന്ത്യൻ നേവിയുടെ പക്കലുണ്ട്. അതേസമയം തന്നെ കരയിലുള്ള ശത്രുക്കളെയും നേരിടാനുള്ള ശേഷി നേവി ആർജിച്ചു കഴിഞ്ഞു. കടലിലെയും കരയിലെയും ശത്രുവിനെ നേരിടാന്‍ ഉപയോഗിക്കാവുന്ന പുത്തൻ ആയുധമാണ് ബ്രഹ്മോസിന്റെ ഡ്യുവൽ റോൾ സർഫസ് ടു സർഫസ് മിസൈൽ.

 

∙ നേവിയുടെ ബ്രഹ്മോസ് കരുത്ത്

 

സർഫസ് ടു സർഫസ് മിസൈലുകൾ നേവി നേരിട്ട് പരീക്ഷിച്ചു വിജയിച്ചതിനു ശേഷമാണ് വാങ്ങാൻ കരാർ ഒപ്പിടുന്നത്. പ്രോജക്ട് 15 എ (കൊൽക്കത്ത ക്ലാസ്), പ്രോജക്ട് 15 ബി (വിശാഖപട്ടണം ക്ലാസ്) ഡിസ്ട്രോയർ കപ്പലുകളില്‍ നിലവിൽ ഇത്തരം മിസൈലുകളുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഐഎൻഎസ് ചെന്നൈയിൽ സർഫസ് ടു സർഫസ് മിസൈലിന്റെ പരീക്ഷണം നടന്നത്. കടലിൽനിന്നു കരയിലേക്കു നടത്തിയ വിക്ഷേപണം വളരെ കൃത്യമായി ലക്ഷ്യത്തിൽ തൊട്ടു. അതോടെയാണ് കൂടുതൽ മിസൈലുകൾ വാങ്ങാനുള്ള കരാറിലേക്കു നീങ്ങിയത്. 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്കു വരെ കൃത്യമായെത്താൻ ഈ മിസൈലിനു കഴിയും.

 

പ്രോജക്ട് 15 ബിയുടെ ഭാഗമായി നിർമിച്ച് കമ്മിഷൻ ചെയ്യുന്ന വിശാഖപട്ടണം ക്ലാസ് കപ്പലുകളിലാകും പുതിയ കരാർ അനുസരിച്ചു വാങ്ങുന്ന ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കുക. ഈ ആയുധശേഖരങ്ങൾ മാത്രമല്ല, സാങ്കേതിക വിദ്യയിലും വിശാഖപട്ടണം ക്ലാസിലെ ഓരോ കപ്പലും ഏറ്റവും ആധുനികമാണ്. ആണവ, രാസ, ജൈവ യുദ്ധങ്ങളെ സുരക്ഷിതമായി നേരിടാൻ സഹായകമാകുന്ന അന്തരീക്ഷ നിയന്ത്ര സംവിധാനം ഇവയിലുണ്ട്. കൊൽക്കത്ത ക്ലാസ് കപ്പലുകളേക്കാൾ സുരക്ഷിതമായി റഡാറുകളുടെ കണ്ണിൽപ്പെടാതെ സഞ്ചരിക്കാനുള്ള സംവിധാനങ്ങളും വിശാഖപട്ടണം ക്ലാസ് കപ്പലിലുണ്ട്. ഇതിനായി പ്രത്യേകതരം പെയിന്റ് ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ട്. പ്രൊപ്പല്ലറുകളുടെ ശബ്ദം തീരെ കുറവായതിനാൽ ശത്രുക്കളുടെ സബ്മറീനുകൾക്കും കപ്പൽ കണ്ടെത്താൻ പ്രയാസമാകും. ഐഎൻഎസ് മോർമുഗാവിൽ ഇസ്രയേലി സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന മൾട്ടി ഫങ്ഷൻ സർവലൻസ് ത്രെട്ട് അലേർട്ട് റഡാർ (എംഎഫ്–സ്റ്റാർ) ഉണ്ടാകും. ഇതുപയോഗിച്ച് നൂറുകണക്കിനു കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്ക് ദീർഘദൂര സർഫസ് ടു എയർ മിസൈലുകൾ വിക്ഷേപിക്കാൻ കഴിയും.

 

English Summary: What is Dual role Surface-to-Surface BrahMos Missile? - Explained