2019-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി രാജ്യത്തുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നത്. ആർമി തലവനായിരുന്ന ബിപിൻ റാവത്ത് അടുത്ത വർഷം ജനുവരിയിൽ രാജ്യത്തെ ആദ്യ സിഡിഎസ് ആയി ചുമതലയേറ്റു. 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ വെല്ലിങ്ടനിലുള്ള ഡിഫൻസ്

2019-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി രാജ്യത്തുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നത്. ആർമി തലവനായിരുന്ന ബിപിൻ റാവത്ത് അടുത്ത വർഷം ജനുവരിയിൽ രാജ്യത്തെ ആദ്യ സിഡിഎസ് ആയി ചുമതലയേറ്റു. 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ വെല്ലിങ്ടനിലുള്ള ഡിഫൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി രാജ്യത്തുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നത്. ആർമി തലവനായിരുന്ന ബിപിൻ റാവത്ത് അടുത്ത വർഷം ജനുവരിയിൽ രാജ്യത്തെ ആദ്യ സിഡിഎസ് ആയി ചുമതലയേറ്റു. 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ വെല്ലിങ്ടനിലുള്ള ഡിഫൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി രാജ്യത്തുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നത്. ആർമി തലവനായിരുന്ന ബിപിൻ റാവത്ത് അടുത്ത വർഷം ജനുവരിയിൽ രാജ്യത്തെ ആദ്യ സിഡിഎസ് ആയി ചുമതലയേറ്റു. 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ വെല്ലിങ്ടനിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രയ്ക്കിടെ ഹെലികോപ്റ്റർ തകര്‍ന്ന് മരിക്കുന്നതു വരെ ജനറൽ റാവത്ത് ആയിരുന്നു ഈ പദവിയിൽ. ഭാര്യയും ഏഴു സൈനികരും നാല് ക്രൂവും ഉൾപ്പടെ 14 പേരാണ് അന്ന് മരിച്ചത്. അതിനു ശേഷം ഏകദേശം ഒമ്പതു മാസത്തിനു ശേഷമാണ് രണ്ടാമത്തെ സി‍ഡിഎസിനെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷം മേയ് 31–ന് സർവീസിൽ നിന്നു വിരമിച്ച ലഫ്. ജനറൽ‌ അനിൽ ചൗഹാനായിരിക്കും ഇനി രാജ്യത്തിന്റെ പുതിയ സിഡിഎസ്. ഈ പദവിയിൽ ലഫ്. ജനറൽ ചൗഹാൻ എത്തുമ്പോൾ അത് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രതിരോധ തന്ത്രങ്ങൾ എന്തായിരിക്കും എന്നതിന്റെ വെളിപ്പെടുത്തൽ കൂടിയാണ് എന്നാണ് പ്രതിരോധ മേഖലയിലുള്ളവർ പറയുന്നത്. കാരണം, ലഫ്. ജനറൽ ചൗഹാൻ എന്ന ‘ചൈനാ വിദഗ്ധ’നെ തന്നെ സർക്കാർ ഈ പദയിലേക്ക് തിരഞ്ഞെടുത്തു എന്നതാണ് അതിനുള്ള ഉത്തരം. ഇന്ത്യയുടെ വടക്കുകിഴക്കൻ അയൽക്കാർ ഉയർത്തുന്ന ഭീഷണിക്ക് ഒരു മറുമരുന്നായിരിക്കുമോ ലഫ്. ജനറൽ ചൗഹാൻ? ചൈനയോട് ‘ഇടിച്ചു നിൽക്കുക’ എന്നതായിരിക്കുമോ ഈ നിയമനത്തിലൂടെ രാജ്യം ലക്ഷ്യം വയ്ക്കുന്നത്? മുൻപു പാക്കിസ്ഥാൻ ആയിരുന്നു രാജ്യത്തിന്റെ മുഖ്യ എതിരാളി എങ്കിൽ ആ നിലയിലേക്ക് ചൈന മാറിക്കഴിഞ്ഞോ? അതിന് അനുസരിച്ചുള്ള മാറ്റമാണോ ഇപ്പോൾ ഉണ്ടായിരിക്കുന്നത്? അതോടൊപ്പം, ബിപിൻ റാവത്ത് തുടങ്ങിവച്ച ‘സംയുക്ത സേനാവിഭാഗം’ പോലുള്ള ആഭ്യന്തര പരിഷ്കരണ പരിപാടികൾ പൂർത്തിയാക്കാൻ ലഫ്. ജനറൽ ചൗഹാന് സാധിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. 

 

ADVERTISEMENT

∙ ലഫ്. ജനറൽ ചൗഹാൻ എന്ന ‘ചൈനാ വിദഗ്ധൻ’

ലഫ്. ജനറൽ അനിൽ ചൗഹാൻ

 

ചൈനയുമായുള്ള അതിർത്തി തര്‍ക്കം രൂക്ഷമാവുകയും ചിലപ്പോൾ സംഘർഷത്തിലേക്ക് കടക്കുകയും ചെയ്ത സ്ഥിതിവിശേഷമായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടായിരുന്നത്. ഈ കാലങ്ങളിലൊക്കെ ചൈനയുമായി അതിർത്തി പങ്കുവയ്ക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സൈനിക നേതൃത്വം ലഫ്. ജനറൽ ചൗഹാനായിരുന്നു. 2017–18 സമയത്ത് അദ്ദേഹം നാഗാലാൻഡ് ആസ്ഥാനമായ ഏറെ പ്രധാനപ്പെട്ട 3 കോറിന്റെ കമാൻഡ‍ിങ് ഓഫിസറായിരുന്നു. തുടർന്ന് 2018 ആദ്യമാണ് മിലിട്ടറി ഓപ്പറേഷന്റെ ഡയറക്ടർ ജനറലായി ചുമതലയേൽക്കുന്നത്. ഇന്ത്യ–മ്യാൻമാർ സൈന്യം അതിർത്തി മേഖലകളിലെ സായുധ സംഘങ്ങളെ അമർച്ച ചെയ്ത ഓപ്പറേഷൻ സൺറൈസ്, പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾക്ക് നേർക്കുണ്ടായ 2019ലെ ബാലാകോട്ട് ആക്രമണം തുടങ്ങിയവ ലഫ്. ജനറൽ ചൗഹാൻ ഈ പദവിയിൽ ഇരുന്നപ്പോൾ ഉണ്ടായതാണ്.

ബിപിൻ റാവത്ത്

 

ADVERTISEMENT

മനോജ് മുകുന്ദ് നരവാണെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവി ഏറ്റെടുത്തപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന ഇസ്റ്റേൺ ആർമി കമാൻഡർ (ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫിസർ‌ കമാൻ‍ഡിങ്–ഇൻ–ചീഫ്) പദവിയിൽ‌ 2019 സെപ്റ്റംബറിൽ ലഫ്. ജനറൽ ചൗഹാൻ എത്തുന്നത്. ഇന്ത്യൻ ആർമിയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കമാൻഡുകളാണ് കിഴക്കും വടക്കുമുള്ളത്. ചൈനയുമായുള്ള സംഘർഷം ഏറെ രൂക്ഷമായിരുന്ന സമയം കൂടിയായിരുന്നു ഇത്. ഇതിനിടയിലും ഇന്ത്യൻ താത്പര്യങ്ങൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ ലഫ്. ജനറൽ ചൗഹാന് കഴിഞ്ഞു എന്നാണ് പ്രതിരോധ മേഖലയിലുള്ളവർ പറയുന്നത്.

 

ഇന്ത്യ–ചൈന അതിർത്തി പ്രദേശത്തുനിന്നുള്ള കാഴ്ച. ചിത്രം: Money SHARMA / AFP

ചൈനീസ് വിദഗ്ധൻ എന്നതിനേക്കാൾ‌ ചൈനീസ് അതിർത്തി സംബന്ധിച്ച വിദഗ്ധൻ എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത് എന്നാണ് വിദഗ്ധരിലൊരാൾ അഭിപ്രായപ്പെട്ടത്. ഇന്ത്യ–ചൈനീസ് അതിർത്തിയിലെ കാര്യങ്ങൾ മറ്റാരേക്കാളും നന്നായി അറിയാം എന്നതിനാൽ സിഡിഎസ് പദവിയിൽ അദ്ദേഹം എത്തുമ്പോൾ കൃത്യമായ മാറ്റങ്ങൾ തന്ത്രങ്ങളുടെ കാര്യത്തിലും ഉണ്ടാവും എന്നാണ് കരുതപ്പെടുന്നത്. ചൈനയുമായുള്ള സംഘർഷം തുടരുകയും ഇത് ഒഴിവാക്കാനുള്ള ചർച്ചകൾ നടന്നു വരികയും ചെയ്യുന്ന 2021 മേയ് മാസത്തിലായിരുന്നു അദ്ദേഹം വിരമിച്ചത്. എങ്കിലും അതിനു ശേഷവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെയും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റിന്റെയും സൈനിക ഉപദേഷ്ടാവായി പ്രവർത്തിച്ചു വരികയായിരുന്നു.

 

നരസിംഹറാവു
ADVERTISEMENT

സിഡിഎസിനെ നിയമിക്കാനുള്ള നിയമത്തിൽ ഇക്കഴിഞ്ഞ ജൂണിൽ ഭേദഗതി വരുത്തിയപ്പോൾ തന്നെ ലഫ്. ജനറൽ ചൗഹാന് സാധ്യതയുള്ളതായി പ്രതിരോധ വൃത്തങ്ങൾ ഊഹിച്ചിരുന്നു. 62 വയസിൽ താഴെയുള്ള മൂന്ന് നക്ഷത്ര റാങ്കുകാരെയും സിഡിഎസ് ആയി നിയമിക്കാം എന്നതായിരുന്നു അത്. ബിപിൻ റാവത്തിന്റെ അകാല മരണത്തിനു ശേഷം ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായി ജന. മനോജ് മുകുന്ദ് നരവാണെയെ സർക്കാർ നിയമിച്ചിരുന്നു. അദ്ദേഹമായിരിക്കും ബിപിൻ റാവത്തിന്റെ പിന്‍ഗാമിയാവുക എന്നുമുള്ള അഭ്യൂഹങ്ങളും ഇടയ്ക്ക് പരന്നിരുന്നു. പദവിയുടെ കാര്യത്തിലൊഴിച്ചാൽ നിലവിലെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും തലവന്മാരേക്കാൾ സീനിയറാണ് ലഫ്. ജനറൽ ചൗഹാൻ. പ്രോട്ടോക്കോൾ കാര്യമായതു കൊണ്ട് തന്നെ സിഡിഎസ് പദവിയിലേക്ക് വരുന്നതോടെ അദ്ദേഹത്തിന് നാല് നക്ഷത്ര പദവി ലഭിച്ചേക്കും. 

 

∙ എന്തുകൊണ്ട് ചൈനാ വിദഗ്ധൻ?

ഇന്ത്യ–ചൈന അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ. ഫയൽ ചിത്രം: STR / AFP

 

നിലവിലെ സാഹചര്യങ്ങൾ അനുസരിച്ചു തന്നെയാണ് മിക്ക സർക്കാരുകളും സൈനിക നിയമനങ്ങൾ അടക്കം നടത്തുക. സീനിയോറിറ്റി മറികടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച്, അതിനു യോജിക്കുന്നവരെ ആ പദവിയിൽ നിയമിക്കുക എന്നത് സർക്കാരുകളുടെ അധികാരത്തിൽ വരുന്ന കാര്യമായതിനാൽ അതിൽ പ്രത്യേകതയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധരിലൊരാൾ ചൂണ്ടിക്കാട്ടിയത്. കുറേ കാലമായി ഇന്ത്യൻ സൈനിക നേതൃത്വത്തിലെ നിയമനങ്ങളുടെ കാര്യത്തിൽ പലപ്പോഴും പാക്കിസ്ഥാനിൽ നിന്നുള്ള ഭീഷണി പ്രധാന കാരണമായിരുന്നു. ഈ ഭീഷണിയെ കൃത്യമായി കൈകാര്യം ചെയ്യാനറിയാവുന്നരായിരുന്നു നേതൃത്വത്തിലേക്ക് എത്തിയിരുന്നതും.

 

എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള ഭീഷണികളേക്കാൾ ആക്രമോത്സുകതയോടെ ചൈന നിൽക്കുന്ന സാഹ‌ചര്യമാണ് നിലവിലുള്ളത് എന്നതു കൊണ്ട് തന്നെ ഈ മേഖലയിൽ പ്രാഗത്ഭ്യം ഉള്ളവരാണ് നേതൃത്വത്തിൽ ഉണ്ടാവേണ്ടത് എന്നാണ് ലഫ്. ജനറൽ ചൗഹാന്റെ നിയമനത്തിനു പിന്നിലുള്ള കാര്യമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈനയുമായുള്ള അതിർത്തി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും സംഘർഷ സാധ്യത ഉണ്ടായിട്ടുള്ള കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. 1962–ലെ യുദ്ധത്തിനു ശേഷം അതിർത്തി മേഖലകളിൽ കാര്യമായി നിർമാണ പ്രവർത്തനങ്ങൾ രാജ്യം നടത്തിയിരുന്നില്ല. അതിന്റെ പ്രധാന കാരണം, അതിർത്തി കടന്നെത്തിക്കഴിഞ്ഞാൽ ഉള്ളിലേക്ക് എളുപ്പത്തിൽ വരാൻ ശത്രുവിന് കഴിയരുത് എന്നതായിരുന്നു. എന്നാൽ 80–കളോടെ കൂടി അത് മാറി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അതിർത്തി മേഖലകൾ ശക്തിപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയതോടെ ചൈനയും ഈ വഴിക്ക് തിരിഞ്ഞു. അരുണാചൽ പ്രദേശിന് ഇന്ത്യ സംസ്ഥാന പദവി നൽകിയതോടെ സംഘർഷം രൂക്ഷമായി. പിന്നാലെ സുംദോരോങ് ചുവിൽ കടന്നുകയറി ചൈന നിർമാണ പ്രവർത്തനം തുടങ്ങിയെങ്കിലും ഓപ്പറേഷൻ ഫാൽക്കൻ എന്ന സൈനിക നടപടി ഇന്ത്യയും തുടങ്ങി. അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചു. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു അന്ന്. ഒടുവിൽ ചൈനീസ് സൈന്യം പിൻവാങ്ങുകയായിരുന്നു. പിന്നാലെ രാജീവ് ഗാന്ധി ചൈന സന്ദർശിച്ചതോടെ സംഘർഷങ്ങൾക്ക് അയവു വരികയും സംയമനം പാലിക്കാൻ ഇരുകൂട്ടരും തീരുമാനിക്കുകയും ചെയ്തു. 

 

90–കൾ ആയപ്പോഴേക്കും ജമ്മു–കശ്മീരിൽ പ്രതിസന്ധി ഗുരുതരമാകുകയും ചെയ്തതോടെ ഇന്ത്യയ്ക്ക് കൂടുതലായി ഇവിടെ സൈന്യത്തെ വിന്യസിക്കേണ്ട സാഹചര്യമുണ്ടായി. ചൈനീസ് അതിർത്തിയിൽ നിന്ന് മൂന്ന്–നാല് ഡിവിഷനെയെങ്കിലും അന്ന് പിൻവലിക്കാൻ സാധിച്ചു എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഇരു രാജ്യങ്ങളും സാഹചര്യങ്ങൾ മോശമാക്കാരുത് എന്നൊരു തീരുമാനത്തിന്റെ പുറത്തായിരുന്നു ഈ നടപടി. പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായതോടെ ഇന്ത്യയും ചൈനയുമായി ഇക്കാര്യത്തിൽ ധാരണയിലുമെത്തി. അതേ സമയം, ചൈനയ്ക്കും ഈ സമയത്ത് അതിർത്തിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താത്പര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയുടെ ആധുനികവത്കരണം നടക്കുന്ന സമയം ആയിരുന്നു അത്. 

 

ഈ സ്ഥിതി വലിയ തോതിൽ വഷളാകാതെ കുറെ വർഷങ്ങൾ പോയി. എന്നാൽ 2008 ബെയ്ജിങ് ഒളിംപിക്സ് കഴിഞ്ഞതോടെ ചൈന കുറക്കൂടി പ്രബലരായി. അവര്‍ ആധുനികവത്ക്കരണം നടത്തുകയും സൈനിക ശക്തി വർധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇതോടെയാണ് അതിർത്തി മേഖലയിൽ ചൈന വീണ്ടും സംഘർഷ സാധ്യതകൾ തുറന്നത്. 

 

∙ എന്തുകൊണ്ട് ഏകീകൃത കമാൻഡ് അഥവാ തിയറ്ററൈസേഷൻ?

 

ചൈനയുമായി വലിയ അതിർത്തി പങ്കിടുകയും സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോഴും ഈ അതിർത്തി മേഖലകളിലെ സാഹചര്യങ്ങൾ സംബന്ധിച്ച് കാര്യമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ‌ 2002–04 സമയത്ത് ഇത്തരത്തിൽ അരുണാചൽ മേഖലയിലൊക്കെ പഠനം നടത്തിയിരുന്നു. പക്ഷേ, നയതന്ത്രപരമായ കാരണങ്ങൾ കൊണ്ട് തന്നെ അത് നിന്നു പോകുന്ന സാഹചര്യമായിരുന്നു. അതിനു ശേഷം കുറച്ചു കാലമായി ചൈനയുമായുള്ള അതിർത്തി സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. എന്താണ് അതിർത്തി മേഖലകളിലെ പ്രശ്നങ്ങൾ എന്നും എന്തൊക്കെയാണ് കുറവുള്ളത് എന്നുമൊക്കെ ഉള്ള ‌വിലയിരുത്തലുകൾ നടക്കുന്നുണ്ട്. ചൈനീസ് അതിർത്തി മേഖലകളെ കുറിച്ച് ധാരണയുള്ള ആൾ സിഡിഎസ് ആകുന്നതോടെ ഇത്തരത്തിൽ കാര്യമായ പഠനങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും.

 

അതുപോലെ തന്നെ ലോകത്തെ യുദ്ധ സാഹചര്യങ്ങൾ പരമ്പരാഗത വഴികളിൽ നിന്ന് മാറിക്കഴിഞ്ഞു. പലപ്പോഴും കരസേന മാത്രം യുദ്ധം നയിച്ചിരുന്ന സാഹചര്യത്തിൽ നിന്ന് ഇപ്പോൾ മൂന്നു സൈനിക വിഭാഗങ്ങൾക്കും ഇതിൽ പങ്കുണ്ട്. ഒപ്പം സാറ്റലൈറ്റും ഇന്റർനെറ്റും ഒക്കെ ചേർന്നതോടെ യുദ്ധത്തിന്റെ സാധ്യതകളും വർധിച്ചു. അതുകൊണ്ടു തന്നെ ഈ ഘടകങ്ങളെയെല്ലാം കൂട്ടിയിണക്കി സംയുക്തമായാണ് കാര്യങ്ങൾ ചെയ്യേണ്ടത് എന്ന ധാരണകളും കൂടി വരികയാണ്. ഇങ്ങനെ സേനാവിഭാഗങ്ങളുടെ ഈ കൂട്ടിയിണക്കൽ‌ അഥവാ തിയറ്ററൈസേഷൻ ഏറെക്കാലമായി ചർച്ച ചെയ്യുന്ന കാര്യമാണ്. ഉദാഹരണത്തിന് ചൈനീസ് അതിർത്തിയിൽ കരസേനയേക്കാൾ കൂടുതൽ മുന്നേറ്റം നടത്താൻ കഴിയുന്നത് വ്യോമസേനയ്ക്കായിരിക്കും. അവിടെ നാവിക സേനയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായേക്കില്ല. അപ്പോൾ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ പഠിച്ച് സിഡിഎസ് തലത്തിൽ സംവിധാനം ഉണ്ടാക്കേണ്ടി വരും. അതിന് പറ്റിയ ആളാണ് ലഫ്. ജനറൽ ചൗഹാൻ എന്നാണ് സൈനിക വൃത്തങ്ങൾ തന്നെ പറയുന്നത്. 

 

∙ റാവത്ത് തുടങ്ങിവച്ചു, ഇനി ചൗഹാന്റെ ഊഴം

 

എല്ലാ സൈനിക വിഭാഗങ്ങളും തമ്മിൽ തങ്ങളാണ് മികച്ചത് എന്നു തെളിയിക്കാൻ പലപ്പോഴും മത്സരം നടക്കാറുണ്ട്. ഇവരെ കൂട്ടിയിണക്കി, ഏകോപിപ്പിക്കുക എന്നതാണ് സിഡിഎസിന്റെ പ്രധാന ജോലി. സർക്കാരും സൈന്യവുമായുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക ഈ പദവിയിലുള്ള ആളാണ്. മൂന്ന് സേനാ തലവന്മാരേക്കാൾ മുകളിലല്ലെങ്കിലും അവരിലെ മുഖ്യൻ എന്നതാണ് സിഡിഎസിന്റെ പദവി. എന്നാൽ സൈനിക നടപടിക്ക് ഉത്തരവിടാനോ, അത്തരം കമാൻ‍ഡുകൾ നൽകാനോ സിഡിഎസിന് അധികാരമില്ല. ഇതൊക്കെ ഉള്ളപ്പോഴും ബിപിൻ റാവത്ത് തുടങ്ങിവച്ച ഏകീകൃത കമാന്‍ഡ് എന്നത് പൂർത്തീകരിക്കുക എന്നതായിരിക്കും ലഫ്. ജനറൽ ചൗഹാന് മുന്നിലുള്ള പ്രഥമ കാര്യം. 

 

ഇത്തരത്തിൽ ഏകീകൃത കമാൻഡ് രൂപീകരിക്കുന്നതിനുള്ള പഠനങ്ങൾ മുഴുവൻ ജനറൽ റാവത്ത് പൂർത്തിയാക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടം. ചൈന, പാക്കിസ്ഥാൻ എന്നിവയെ ലക്ഷ്യമിട്ടുള്ള ഒരു കമാൻഡ്, ഒരു മാരിടൈം തിയറ്റർ കമാൻഡ്, എയർ ഡിഫൻസ് കമാൻഡ് എന്നിങ്ങനെ നാല് പുതിയ ഏകീകൃത കമാൻഡുകൾ രൂപീകരിക്കുക എന്നതാണ് ഇനി ലഫ്. ജനറൽ ചൗഹാന് ചെയ്യാനുള്ളത്. ഏകീകൃത കമാൻഡ് സംബന്ധിച്ചുള്ള എതിർപ്പുകൾ നേരത്തെ വ്യോമസേന വ്യക്തമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്ത് ഏകോപനം ഉണ്ടാക്കാൻ ലഫ്. ജനറൽ ചൗഹാന് സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ചൈന അതിർത്തി പ്രശ്നത്തോടൊപ്പം തന്നെ ആഭ്യന്തരമായി, ‘അ‍‍ഡ്മിനിസ്ട്രേറ്റീവ്’ കാര്യങ്ങളിൽ എത്രത്തോളം ഇടപടാൻ കഴിയും എന്നതു തന്നെ ആയിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള വെല്ലുവിളി എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

 

English Summary: All You Need To Know About Lt General Anil Chauhan, India's 2nd Chief Of Defence Staff