ഉത്തരാഖണ്ഡിന്റെ വടക്കേയറ്റത്ത്, സമുദ്രനിരപ്പിൽനിന്ന് പതിനായിരത്തോളം അടി ഉയരെയാണ് ഔലി. ശൈത്യകാല കായിക വിനോദങ്ങൾക്കു പ്രശസ്തമായ മേഖല. ഔലിയിലെ പർവതനിരകളിൽ മഞ്ഞുറഞ്ഞു തുടങ്ങുന്നേയുള്ളൂ. താപനില രാത്രികാലങ്ങളിൽ മൈനസ് തൊടുന്നു. സ്കീയിങ് ഉൾപ്പെടെയുള്ള കായികാഭ്യാസങ്ങളിൽ പങ്കെടുക്കാൻ നവംബർ അവസാന വാരം മുതൽ ജനുവരി വരെ വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇവിടേക്ക്. വിനോദസഞ്ചാരികളെ വഹിക്കുന്ന ഷെയർ ജീപ്പുകളുടെയും ടാക്സികളുടെയും ബഹളമാണ് ഈ സമയത്തുണ്ടാകേണ്ടത്. എന്നാൽ, ഇക്കുറി സീസണു തുടക്കമാകുമ്പോഴും ഔലിയിലേക്കുള്ള ഇടുങ്ങിയ മലമ്പാതയിലൂടെ വരിവരിയായി കടന്നു പോകുന്നതിലേറെയും പട്ടാളത്തിന്റെ കവചിത വാഹനങ്ങൾ. ഉത്തരേന്ത്യയിലെ വിവിധ കരസേനാ യൂണിറ്റുകളിൽ നിന്നെത്തിയ വാഹനങ്ങളും യുഎസ് ആർമിയുടെ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വർഷവും നടക്കുന്ന ഇന്തോ–യുഎസ് സംയുക്തസൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ്’ ഇത്തവണ ഔലിയിലാണ്. 18 വർഷമായി ഇരുരാജ്യങ്ങളിലുമായി മാറി മാറി സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യ–യുഎസ് സംയുക്താഭ്യാസം ഇത്രയേറെ ഉയരമേറിയ പർവതമേഖലയിൽ അരങ്ങേറുന്നത് ചരിത്രത്തിലാദ്യം. മാത്രമല്ല, ഇന്ത്യ–ചൈന അതിർത്തിയിൽനിന്നു കേവലം 9 കിലോമീറ്റർ മാത്രം അകലെ ചൈനയുടെ കണ്ണിലെ കരടായ രണ്ടു സൈനികശക്തികൾ അഭ്യാസമുറകൾ കാഴ്ച വയ്ക്കുന്നതിലെ നയതന്ത്ര പ്രാധാന്യം പുറമെയും. ദക്ഷിണേഷ്യൻ രാജ്യങ്ങൾ മാത്രമല്ല, ലോകത്തെ പ്രമുഖ സൈനിക ശക്തികൾ പോലും കൗതുകത്തോടെയാണ് ഈ പുതിയ നീക്കത്തെ വീക്ഷിച്ചതെന്നതിനു വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഈ സൈനികാഭ്യാസത്തിനു നൽകിയ മുൻഗണന തന്നെ തെളിവ്. നാലാഴ്ച ദൈർഘ്യമുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ ഹൈലൈറ്റ്സ് മാത്രം, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കു മുന്നിൽ 2 ദിവസംകൊണ്ട് അവതരിപ്പിക്കാനുള്ള കരസേനയുടെ തീരുമാനത്തെ തുടർന്നാണു പ്രത്യേക ക്ഷണം മലയാള മനോരമയെ തേടിയെത്തിയത്. യുഎൻ മാനദണ്ഡപ്രകാരമുള്ള സംയുക്താഭ്യാസം റിപ്പോർട്ട് ചെയ്യാൻ അനുമതി ലഭിച്ച ഏക മലയാള പത്രവും മനോരമയാണ്. നിലവിലെ അതിർത്തി സാഹചര്യത്തിൽ എന്താണ് ‘യുദ്ധ് അഭ്യാസിന്റെ’ പ്രസക്തി? എന്തെല്ലാമാണ് അഭ്യാസത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്? എന്തുകൊണ്ടാണ് ഔലിയെ സംയുക്ത പരിശീലനത്തിനായി യുഎസും ഇന്ത്യയും തിരഞ്ഞെടുത്തത്? എന്താണ് ഇതിന്റെ തന്ത്രപ്രധാനമായ പ്രസക്തി? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡിന്റെ വടക്കേയറ്റത്ത്, സമുദ്രനിരപ്പിൽനിന്ന് പതിനായിരത്തോളം അടി ഉയരെയാണ് ഔലി. ശൈത്യകാല കായിക വിനോദങ്ങൾക്കു പ്രശസ്തമായ മേഖല. ഔലിയിലെ പർവതനിരകളിൽ മഞ്ഞുറഞ്ഞു തുടങ്ങുന്നേയുള്ളൂ. താപനില രാത്രികാലങ്ങളിൽ മൈനസ് തൊടുന്നു. സ്കീയിങ് ഉൾപ്പെടെയുള്ള കായികാഭ്യാസങ്ങളിൽ പങ്കെടുക്കാൻ നവംബർ അവസാന വാരം മുതൽ ജനുവരി വരെ വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇവിടേക്ക്. വിനോദസഞ്ചാരികളെ വഹിക്കുന്ന ഷെയർ ജീപ്പുകളുടെയും ടാക്സികളുടെയും ബഹളമാണ് ഈ സമയത്തുണ്ടാകേണ്ടത്. എന്നാൽ, ഇക്കുറി സീസണു തുടക്കമാകുമ്പോഴും ഔലിയിലേക്കുള്ള ഇടുങ്ങിയ മലമ്പാതയിലൂടെ വരിവരിയായി കടന്നു പോകുന്നതിലേറെയും പട്ടാളത്തിന്റെ കവചിത വാഹനങ്ങൾ. ഉത്തരേന്ത്യയിലെ വിവിധ കരസേനാ യൂണിറ്റുകളിൽ നിന്നെത്തിയ വാഹനങ്ങളും യുഎസ് ആർമിയുടെ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വർഷവും നടക്കുന്ന ഇന്തോ–യുഎസ് സംയുക്തസൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ്’ ഇത്തവണ ഔലിയിലാണ്. 18 വർഷമായി ഇരുരാജ്യങ്ങളിലുമായി മാറി മാറി സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യ–യുഎസ് സംയുക്താഭ്യാസം ഇത്രയേറെ ഉയരമേറിയ പർവതമേഖലയിൽ അരങ്ങേറുന്നത് ചരിത്രത്തിലാദ്യം. മാത്രമല്ല, ഇന്ത്യ–ചൈന അതിർത്തിയിൽനിന്നു കേവലം 9 കിലോമീറ്റർ മാത്രം അകലെ ചൈനയുടെ കണ്ണിലെ കരടായ രണ്ടു സൈനികശക്തികൾ അഭ്യാസമുറകൾ കാഴ്ച വയ്ക്കുന്നതിലെ നയതന്ത്ര പ്രാധാന്യം പുറമെയും. ദക്ഷിണേഷ്യൻ രാജ്യങ്ങൾ മാത്രമല്ല, ലോകത്തെ പ്രമുഖ സൈനിക ശക്തികൾ പോലും കൗതുകത്തോടെയാണ് ഈ പുതിയ നീക്കത്തെ വീക്ഷിച്ചതെന്നതിനു വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഈ സൈനികാഭ്യാസത്തിനു നൽകിയ മുൻഗണന തന്നെ തെളിവ്. 

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽനിന്ന്. ചിത്രം: മനോരമ

ADVERTISEMENT

നാലാഴ്ച ദൈർഘ്യമുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ ഹൈലൈറ്റ്സ് മാത്രം, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കു മുന്നിൽ 2 ദിവസംകൊണ്ട് അവതരിപ്പിക്കാനുള്ള കരസേനയുടെ തീരുമാനത്തെ തുടർന്നാണു പ്രത്യേക ക്ഷണം മലയാള മനോരമയെ തേടിയെത്തിയത്. യുഎൻ മാനദണ്ഡപ്രകാരമുള്ള സംയുക്താഭ്യാസം റിപ്പോർട്ട് ചെയ്യാൻ അനുമതി ലഭിച്ച ഏക മലയാള പത്രവും മനോരമയാണ്. നിലവിലെ അതിർത്തി സാഹചര്യത്തിൽ എന്താണ് ‘യുദ്ധ് അഭ്യാസിന്റെ’ പ്രസക്തി? എന്തെല്ലാമാണ് അഭ്യാസത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്? എന്തുകൊണ്ടാണ് ഔലിയെ സംയുക്ത പരിശീലനത്തിനായി യുഎസും ഇന്ത്യയും തിരഞ്ഞെടുത്തത്? എന്താണ് ഇതിന്റെ തന്ത്രപ്രധാനമായ പ്രസക്തി? വിശദമായി പരിശോധിക്കാം...

∙ അമേരിക്കയെ വീഴ്‍ത്തിയ തണുപ്പ്

ADVERTISEMENT

ശക്തമായൊരു കാറ്റടിച്ചാൽ ഔലിയിലെ കാലാവസ്ഥ മാറി മറിയും. വൈകിട്ട് 5.30ന് സൂര്യന്റെ അവസാന കിരണങ്ങളും വിടപറയുന്നതോടെ ഇരുട്ടുവീഴും. പിന്നെ മിനുട്ടു വച്ചാണു മൈനസ് താപനിലയിലേക്കുള്ള പ്രയാണം. മൂന്നാഴ്ച മുൻപ് ഇന്തോ–യുഎസ് സൈനികാഭ്യാസം ആരംഭിക്കുമ്പോൾ രണ്ടു ദിവസം അടുപ്പിച്ചു മഞ്ഞു പെയ്തു. ഈ കൊടും തണുപ്പിലേക്കാണു യുഎസ് സൈനികർ വന്നിറങ്ങിയത്. കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകാതെ പലരും നന്നേ ബുദ്ധിമുട്ടി. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റു മുൻകരുതലുകളുമൊക്കെയുണ്ടായിട്ടും പ്രയോജനമുണ്ടായില്ല. പതിനായിരം അടി മുകളിലെ ഓക്സിജൻ ദൗർലഭ്യവും മർദവ്യതിയാനവുമൊക്കെ മിക്കവർക്കും നല്ല പണിയാണു കൊടുത്തതെന്നു യുഎസ് മേജർ ആൻഡേഴ്സൺ പറയുന്നു. യുഎസ് സൈനികരിൽ ഭൂരിഭാഗവും ആദ്യമായാണ് ഉയർന്ന മേഖലയിലെ അഭ്യാസങ്ങളിൽ (ഹൈ ആൾടിറ്റ്യൂഡ് എക്സസൈസ്) പങ്കെടുക്കുന്നത്. ഇതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള പരിശീലനങ്ങൾക്കായിരുന്നു (അക്ലിമറ്റൈസേഷൻ എക്സസൈസ്) യുദ്ധ് അഭ്യാസിൽ മുൻഗണന.

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽനിന്ന്. ചിത്രം: മനോരമ

∙ എന്തുകൊണ്ട് പർവതയുദ്ധം?

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽനിന്ന്. ചിത്രം: മനോരമ

ADVERTISEMENT

സമാധാന പരിപാലനം, സമാധാന നിർവഹണം, ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളാണു സൈനികാഭ്യാസത്തിൽ മുഖ്യമായും ഉൾപ്പെടുത്തിയിട്ടുള്ളത്. പർവതാരോഹണം, പർവത യുദ്ധമുറകൾ, ആന്റി ടെററിസ്റ്റ് ഓപ്പറേഷൻ, ഇരുരാജ്യങ്ങളുടെയും പുതിയ ആയുധങ്ങളുടെ പരിചയപ്പെടുത്തലും ഉപയോഗവും എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശിൽപശാലകള്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിനും ശക്തിപകരുന്നു. ഭാവിയിൽ യുഎൻ മാനദണ്ഡപ്രകാരമുള്ള സമാധാന ദൗത്യങ്ങൾക്കുൾപ്പെടെ പ്രയോജനം ചെയ്യുമെന്നാണു കരസേനാ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, പർവതമേഖല കേന്ദ്രീകരിച്ചുള്ള അതിർത്തിത്തർക്കങ്ങളും അയൽരാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങളും അടിക്കടിയുണ്ടാകുന്ന അസ്വസ്ഥതകളും തലവേദന സൃഷ്ടിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈനികാഭ്യാസം എന്തിനു നടത്തുന്നു എന്നതു മാത്രമല്ല, എവിടെ നടക്കുന്നു എന്നതും പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. 

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽനിന്ന്. ചിത്രം: മനോരമ

∙ പാഞ്ഞെത്തും കൂർത്ത കമ്പിയും കരിങ്കല്ലും

ജോഷിമഠിലെ സേനയുടെ ഹെലിപ്പാഡിൽനിന്ന് രണ്ട് മി–17 ഹെലികോപ്റ്ററുകൾ പറന്നുയരുന്നു. പർവതശിഖരങ്ങൾ ചുറ്റിപ്പറന്ന് 13 കിലോമീറ്റർ അകലെ ഔലിയിലെ ഹെലിപ്പാഡിലേക്ക് ഇവയെത്താൻ 3 മിനുട്ട്. ഇന്ത്യൻ–അമേരിക്കൻ സൈനികരുടെ സംയുക്ത സംഘം ഇവയെ കാത്തുനിൽക്കുകയാണ്. ലാൻഡ് ചെയ്തയുടൻ ആയുധങ്ങളുമേന്തി ഇവയ്ക്കു സമീപത്തേക്കു പാഞ്ഞടുക്കുന്ന സൈനികർ. ആക്‌ഷൻ പ്ലാൻ ഉന്നത ഉദ്യോഗസ്ഥൻ സൈനികരോടു വിശദീകരിക്കുന്നു. തുടർന്ന് സൈനികരുമായി ആകാശത്തു ചുറ്റിപ്പറക്കുന്ന ഹെലികോപ്റ്റർ മടങ്ങിയെത്തുമ്പോൾ ആകാശത്തു വച്ചു തന്നെ കയറിലൂടെ താഴേയ്ക്കു തൂങ്ങിയിറങ്ങുകയാണു സൈനികർ. ഹെലിപ്പാഡുകൾ ഏറെയില്ലാത്ത പർവത മേഖലയിൽ അടിയന്തര ഇടപെടലുകൾക്കായി സൈനികരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അഭ്യാസമാണ് ആദ്യം മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. 

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽ പങ്കെടുക്കുന്ന സൈനികർ. ചിത്രം: മനോരമ

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽ പങ്കെടുക്കുന്ന സൈനികർ. ചിത്രം: മനോരമ

തുടർന്നുള്ള അഭ്യാസങ്ങളിലേറെയും ഇന്ത്യ–പാക് അതിർത്തി മേഖലയിലെ ഗ്രാമങ്ങളിൽ അടിക്കടി ആവർത്തിക്കുന്ന തീവ്രവാദി ആക്രമണങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ടുള്ളവ. കേവലം സൈനികാഭ്യാസത്തിനപ്പുറം യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് ആഴത്തിലുള്ള പരിശീലനമാണു ലക്ഷ്യമിട്ടതെന്നതു തുടർ രംഗങ്ങൾ വ്യക്തമാക്കി. മൃഗങ്ങളെയും പക്ഷികളെയും സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും ശത്രുവിനെ വെറുംകൈ കൊണ്ട് ആക്രമിച്ചു കീഴടക്കുന്നതും തീവ്രവാദികൾ മറഞ്ഞിരിക്കുന്ന ഗ്രാമീണ ഭവനങ്ങൾ റെയ്ഡ് ചെയ്യുന്നതും ഉൾപ്പെടെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. രാജ്യം നേരിടുന്ന നിരന്തര പ്രതിസന്ധികളും സൈനിക സാഹചര്യങ്ങളും യുഎസിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായി സൈനികാഭ്യാസത്തെ ഇന്ത്യ മാറ്റിയെടുത്തു എന്നു വേണം പറയാൻ. 

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ന്റെ ഭാഗമായി രക്ഷാദൗത്യ പരിശീലനം നടത്തുന്നു. ചിത്രം: മനോരമ

കടന്നുകയറുന്നവർക്കെതിരെയുള്ള ആയുധമായി പ്രകൃതിയെത്തന്നെ ആയുധമാക്കാനാകുമെന്ന വലിയ പാഠവും യുഎസിനായി ഇന്ത്യ കരുതിവച്ചു. ഔലിക്ക് ചുറ്റുമുള്ള കൊടും വനത്തിൽ നൂറുകണക്കിനു കെണികൾ ഒരുക്കിയാണ് സൈന്യം ഇതു സാധ്യമാക്കിയത്. സൂക്ഷിച്ചു നോക്കിയാൽ പോലും കാണാനാകാത്ത രീതിയിൽ നിർമിച്ച കെണികളിൽ ശത്രുവിന്റെ കാൽ പെട്ടാൽ ചുറ്റുമുള്ള ഉയരമേറിയ മരങ്ങളിൽ നിന്ന് കൂർത്ത കമ്പികൾ തറച്ച കൂറ്റൻ തടികളും മലമുകളിൽ നിന്നു കരിങ്കല്ലുകളും പാഞ്ഞുവരുന്ന തരത്തിലുള്ള കെണികൾ മുൻപു സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നു യുഎസ് സൈനികർ തന്നെ പറയുന്നു. 

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽനിന്ന്. ചിത്രം: മനോരമ

∙ ഒറ്റയടിക്ക് ഒരു ആശുപത്രി

ഔലിയിൽ നടന്ന ഇന്ത്യ–യുഎസ് ‘യുദ്ധ് അഭ്യാസി’ൽനിന്ന്. ചിത്രം: മനോരമ

യുദ്ധാഭ്യാസത്തിനു പുറമെ രക്ഷാപ്രവർത്തനങ്ങളിൽ മേൽക്കൈ ലഭിക്കത്തക്ക പരിശീലനത്തിനും പ്രാധാന്യം നൽകിയെന്നതാണു യുദ്ധ് അഭ്യാസിന്റെ മറ്റൊരു നേട്ടം. വർഷങ്ങൾക്കു മുൻപ് ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച ഭൂകമ്പവും തുടർന്നുണ്ടായ വെള്ളപ്പൊക്കവുമെല്ലാം നേരിടാൻ സൈന്യം രംഗത്തിറങ്ങിയതിന്റെ ഓർമപുതുക്കാനുള്ള അവസരം കൂടിയായാണ് ഇന്ത്യ സൈനികാഭ്യാസത്തെ കണ്ടത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ യുഎസ് സാങ്കേതികവിദ്യകൾ കാണാനും പരിചയിക്കാനുമുള്ള അവസരവും ഇന്ത്യൻ സൈനികർക്കു ലഭിച്ചു. പർവതമടക്കുകളിൽ ഒറ്റപ്പെട്ടു പോകുന്നവരെയും നിറഞ്ഞൊഴുകുന്ന നദീമേഖലകളിൽ കുടുങ്ങിപ്പോകുന്നവരെയും രക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.  

പാഴ്നിലത്തു 12 മണിക്കൂറിൽ അത്യാധുനിക ആശുപത്രി പടുത്തുയർത്തിയും കരസേന വിസ്മയം ഒരുക്കി. മണിക്കൂറിൽ 10 സങ്കീർണ ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ള ‘ലെവൽ ടു’ ഫീൽഡ് ആശുപത്രിയാണു സൈന്യം പരിശീലനത്തിന്റെ ഭാഗമായി നിർമിച്ചത്. യുദ്ധത്തിനിടെ മുറിവേൽക്കുന്നവരെയും പ്രകൃതിദുരന്തങ്ങളിൽ പെട്ടു പോകുന്നവരെയും സഹായിക്കാൻ ഏതു മേഖലയിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രികൾ നിർമിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്കു ശസ്ത്രക്രിയ നടത്തിയ ശേഷം കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്ന ആശുപത്രികളിലേക്കു മാറ്റാൻ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ ഇത്തരം ഫീൽഡ് ആശുപത്രികളില്‍ ഒരുക്കിയാണ് ആശുപത്രികൾ നിർമിക്കുന്നതെന്നു കരസേന വൃത്തങ്ങൾ വിശദീകരിച്ചു. 

∙ ചൈനയ്ക്കൊരു ‘സിഗ്നല്‍’

ഔലിയിൽ മാധ്യമങ്ങൾക്കു മുന്നിൽ സംയുക്ത സൈനികാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്നതിനു മുന്നോടിയായുള്ള അവതരണ പ്രസംഗത്തിൽ ഡിഫൻസ് പിആർഒ സുധീർ ചമോലി പറഞ്ഞു– ‘‘യുഎൻ മാനദണ്ഡപ്രകാരമുള്ള സംയുക്ത സൈനികാഭ്യാസം മാത്രമാണിത്. രണ്ടു രാജ്യങ്ങളും തമ്മിൽ മികച്ച സൈനികബന്ധം ഊട്ടിയുറപ്പിക്കാനും ഇരുരാജ്യങ്ങളുടെയും സൈനിക രീതികൾ പരസ്പരം പരിചയിക്കാനും സാങ്കേതികവിദ്യകൾ ഉപയോഗപ്രദമായ രീതിയിൽ കൈമാറ്റം ചെയ്യാനുമായുള്ള പരിപാടി മാത്രമായി ഇതിനെ കാണുക. ചൈനയുമായോ മറ്റ് അതിർത്തി രാജ്യങ്ങളുമായോ ഇന്ത്യയ്ക്കുള്ള പ്രശ്നങ്ങളുമായി ഈ സൈനികാഭ്യാസത്തെ കൂട്ടിക്കെട്ടരുത്. നിങ്ങളുടെ റിപ്പോർട്ടുകളിൽ അത്തരം പരാമർശങ്ങൾ ഉണ്ടാകാതെ നോക്കുമല്ലോ?’’ 

കണ്ണെത്തും ദൂരെ ഹിമാലയ പർവതനിരകൾക്കപ്പുറം, ഔലിയിൽനിന്ന് കേവലം ഒൻപതു കിലോമീറ്റർ മാത്രം അകലെയാണ് ഇന്ത്യ–ചൈന അതിർത്തിയെന്നിരിക്കെ, നയതന്ത്ര സാങ്കേതികതയിലൂന്നിയ ഇത്തരം മുന്നറിയിപ്പുകൾ കരസേന മാധ്യമങ്ങൾക്കു നൽകുന്നതു സ്വാഭാവികം. എന്നാൽ, ചൈനയുടെ മൂക്കിൻ തുമ്പിൽ നടക്കുന്ന, അതും ഇത്രയേറെ ഉയരത്തിൽ പർവതമേഖലയിൽ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഇന്തോ–യുഎസ് സൈനികാഭ്യാസത്തിനുള്ള പ്രാധാന്യം കേവല കാഴ്ചയ്ക്കുമപ്പുറമാണെന്ന യാഥാർഥ്യം തിരിച്ചറിയാത്തവരാണു മാധ്യമ പ്രവർത്തകരെന്ന മിഥ്യാധാരണ, മുന്നറിയിപ്പു നൽകിയവർക്കു പോലും ഉണ്ടാകില്ല.        

സൈനിക നയതന്ത്രമാണു സൈനികാഭ്യാസങ്ങളുടെ പ്രാഥമിക അജണ്ട. രണ്ടോ അതിലേറെയോ രാജ്യങ്ങൾ ഒത്തുചേർന്നുള്ള സൈനികാഭ്യാസത്തിലൂടെ ആ രാജ്യങ്ങൾ തമ്മിലുള്ള പരസ്പരവിശ്വാസവും പങ്കെടുക്കുന്ന ഓരോ രാജ്യത്തിന്റെയും ആത്മവിശ്വാസവും വളർത്തുക, വിവിധ ലോകരാഷ്ട്രങ്ങൾ തമ്മിലെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുക തുടങ്ങിയ ദൗത്യങ്ങൾ തന്നെയാണു സൈനികാഭ്യാസങ്ങളിൽ പ്രധാനമെന്നതിൽ തർക്കമില്ല. എന്നാൽ, എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും കണ്ടെത്താൻ പ്രയാസമില്ലാത്ത മറ്റൊരു ദൗത്യം കൂടി സൈനികാഭ്യാസങ്ങൾക്കു പിന്നിലുണ്ടാകും. ഏതു മേഖലയിലാണോ സൈനികാഭ്യാസം നടക്കുന്നത്, ആ മേഖലയിലെ ഏതെങ്കിലും ഒരു രാജ്യത്തിനോ ഒന്നിലേറെ രാജ്യങ്ങൾക്കോ നൽകുന്ന സ്ട്രാറ്റജിക് സിഗ്നലിങ് (തന്ത്രപ്രധാന സൂചനകൾ) കൂടിയാണ് ഇത്തരം സംയുക്താഭ്യാസങ്ങൾ. 

ലോകത്തെവിടെയും നടക്കുന്ന സൈനികാഭ്യാസങ്ങളെ അടുത്തു നിന്നു വീക്ഷിച്ചാൽ ഇക്കാര്യം വെളിവാകും. ഇന്തോ–പസിഫിക് മേഖലയിലെ ദക്ഷിണ ചൈന കടലിൽ ഒരുവർഷം മുൻപു യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം അരങ്ങേറിയതും ഇതിനു മറുപടിയായി ചൈന ഇതേ മേഖലയിൽ നാവികാഭ്യാസവുമായി രംഗത്തിറങ്ങിയതെല്ലാം സ്ട്രാറ്റജിക് സിഗ്നലിങ്ങിനുള്ള ഉദാഹരണങ്ങളാണ്. ചൈനയും ജപ്പാനും തമ്മിലുള്ള തർക്കമേഖലയിലായിരുന്നു ഈ അഭ്യാസങ്ങൾ എന്നതുമായി കൂട്ടിവായിക്കുമ്പോൾ ഈ രാഷ്ട്രങ്ങളുടെ സൈനിക താൽപര്യങ്ങൾ വ്യക്തമാകും. ഇങ്ങനെ നോക്കുമ്പോൾ, ചില സന്ദേശങ്ങൾ ചൈനയ്ക്കും മേഖലയിലെ മറ്റു രാഷ്ട്രങ്ങൾക്കും കൈമാറാനുള്ള ശ്രമം കൂടിയാണ് ഔലി സംയുക്ത സൈനികാഭ്യാസമെന്നു പറയേണ്ടി വരും. 

∙ ഔലി മാത്രമല്ല തന്ത്രം

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ദേശീയ പാത–58ന് ഉത്തരാഖണ്ഡിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആധ്യാത്മിക പ്രൗഢി കൈവരും. ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നീ ചാർധാം ക്ഷേത്രങ്ങളും ഏറെ പ്രശസ്തമായ ഒട്ടേറെ തീർഥാടന കേന്ദ്രങ്ങളും ഗംഗയിലെയും മറ്റു പുണ്യനദികളിലെയും സ്നാനഘട്ടങ്ങളുമെല്ലാം ഈ പാതയിലോ അതിനു വളരെ അടുത്തോ ആണ്. പർവതനിരകളെ ചുറ്റിവരിഞ്ഞു കടന്നു പോകുന്ന ഈ പരമ്പരാഗത പാത ഇന്ത്യ–ചൈന അതിർത്തിയിൽ, രാജ്യത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോട്ടറബിൾ റോഡായ മനാ പാസ് വരെ നീളും. ഈ പാതയിൽ ജോഷിമഠിൽ നിന്നു കേവലം 13 കിലോമീറ്റർ മാത്രം അകലെയാണ് ഔലി. 

ഋഷികേശിൽ നിന്നു ജോഷിമഠിലേക്കുള്ള ദൂരം 251 കിലോമീറ്ററാണ്. ചെങ്കുത്തായ മലനിരകളിലൂടെയുള്ള ഈ യാത്രയിലുടനീളം താഴെ അഗാധതയിലൂടെ കുത്തിയൊഴുകുന്ന ഗംഗാ നദിയുടെയും ഗംഗയുടെ കൈവഴികളായ അളകനന്ദ, ഭാഗീരഥി, പിണ്ടർ തുടങ്ങിയവയുടെയും വന്യ സൗന്ദര്യമാണു പ്രധാന കാഴ്ച. എന്നാൽ, ഈ പ്രകൃതിസൗന്ദര്യത്തിനപ്പുറം മറ്റു ചിലതു കൂടി നിലവിൽ യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കും. വിശ്രമമില്ലാതെ മലയിടിച്ചു പുതുവഴി വെട്ടുന്ന യന്ത്രക്കൈകളുടെ ആധിക്യമാണത്. അതിവേഗം പുരോഗമിക്കുകയാണു ഉത്തരാഖണ്ഡിന്റെ വടക്കൻ മേഖലയിലെ ദേശീയപാത, റെയിൽവേ പദ്ധതികൾ. 

നിലവിലെ ദേശീയപാതയ്ക്കു സമാന്തരമായി നദികളുടെ മറുകരയിലൂടെയാണു ഇരട്ടവരിയിൽ 10 മീറ്റർ വീതിയിൽ ചാർധാം ഹൈവേ (ചാർധാം രാജ് മാർഗ് വികാസ് പരിയോജന) നിർമാണം പുരോഗമിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണു പ്രഖ്യാപനം. ഇതിനു തൊട്ടുതന്നെ ചാർധാം റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും ഊർജിതമാണ്. തുരങ്കപാതകളും മലകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള പുതിയ പാലങ്ങളുമെല്ലാം അതിവേഗം നിർമിക്കുന്നു. നിലവിലെ പാതയിലെ തിരക്ക് ഒഴിവാക്കാനും ചാർധാം തീർഥാടനം സുഗമമാക്കാനും പർവതമേഖലയിലെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുമാണു പദ്ധതികളെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ചൈന അതിർത്തിയോടു ചേർന്നുള്ള മേഖലകളിൽ രാജ്യം അടുത്തിടെയായി നടപ്പാക്കുന്ന വമ്പൻ ഗതാഗത പദ്ധതികൾ കേവലം അടിസ്ഥാന സൗകര്യ വികസനം മാത്രം ലക്ഷ്യമിട്ടുള്ളവയല്ലെന്നതിന് ഏറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 

രാജ്യത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയിൽ‍ അരുണാചൽ പ്രദേശിൽ വലിയൊരു റോഡ് നിർമാണത്തിന് ഇന്ത്യ അടുത്തിടെ തുടക്കമിട്ടുവെന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. അതിർത്തിയിലുടനീളം നിർമാണങ്ങൾ വർധിപ്പിച്ചുള്ള ചൈനയുടെ സമ്മർദ തന്ത്രം അതേ നാണയത്തിൽ മടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ നിയന്ത്രണരേഖയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ ഔലിയിലെ സൈനികാഭ്യാസത്തിനും പുതിയ മാനങ്ങൾ സ്വാഭാവികമായും അവകാശപ്പെടാം. സേനാനേതൃത്വം ഈ ദിശയിൽ മനസ്സു തുറക്കുന്നില്ലെങ്കിൽ പോലും.   

English Summary: What is the Strategic Importance of Indo-US Joint Training Exercise 'Yudh Abhyas 2022' at Auli