ഇന്ത്യൻ വനിതകൾ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്. ഏത് ഉയരം വരെ കീഴടക്കി എന്നു പറയാനാകുമോ ? കൃത്യമായി പറയാം ഏകദേശം 15362 അടി ഉയരം വരെ. നമ്മുടെ രാജ്യത്തിന്റെ തലപ്പാവു പോലെ, ഇന്ത്യയുടെ മാപ്പിലെ ഏറ്റവും മുകളിലുള്ള ലഡാക്കിലാണ് സിയാച്ചിൻ അവിടെയുള്ള കുമാർ പോസ്റ്റിന്റെ സുരക്ഷ ഒരു രാജസ്ഥാൻകാരിയുടെ കൈകളിൽ സുരക്ഷിതമാണ്. കുമാർ പോസ്റ്റിന് ഉയരം 15362 അടി. ദക്ഷിണ സുഡാനിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലനത്തിനായുള്ള സമ്പൂർണ സേന! അങ്ങനെ അവിടെ വരെയെത്തി നിൽക്കുന്നു ഇന്ത്യൻ വനിതകൾ. രാജ്യത്തിന്റെ അഭിമാനമായ ശിവയെക്കുറിച്ചും ദക്ഷിണ സുഡാനിലെ വനിതാ ട്രൂപ്പിനെക്കുറിച്ചും അറിയാം ഈ റിപ്പബ്ലിക് ദിനത്തിൽ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വനിതകൾ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്. ഏത് ഉയരം വരെ കീഴടക്കി എന്നു പറയാനാകുമോ ? കൃത്യമായി പറയാം ഏകദേശം 15362 അടി ഉയരം വരെ. നമ്മുടെ രാജ്യത്തിന്റെ തലപ്പാവു പോലെ, ഇന്ത്യയുടെ മാപ്പിലെ ഏറ്റവും മുകളിലുള്ള ലഡാക്കിലാണ് സിയാച്ചിൻ അവിടെയുള്ള കുമാർ പോസ്റ്റിന്റെ സുരക്ഷ ഒരു രാജസ്ഥാൻകാരിയുടെ കൈകളിൽ സുരക്ഷിതമാണ്. കുമാർ പോസ്റ്റിന് ഉയരം 15362 അടി. ദക്ഷിണ സുഡാനിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലനത്തിനായുള്ള സമ്പൂർണ സേന! അങ്ങനെ അവിടെ വരെയെത്തി നിൽക്കുന്നു ഇന്ത്യൻ വനിതകൾ. രാജ്യത്തിന്റെ അഭിമാനമായ ശിവയെക്കുറിച്ചും ദക്ഷിണ സുഡാനിലെ വനിതാ ട്രൂപ്പിനെക്കുറിച്ചും അറിയാം ഈ റിപ്പബ്ലിക് ദിനത്തിൽ. 

ADVERTISEMENT

∙ ചരിത്ര നിയോഗം

Photo: Twitter/ @adgpi

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധമുഖമെന്നു വിശേഷിപ്പിക്കുന്ന കുമാർ പോസ്റ്റിന്റെ സുരക്ഷയാണ് ക്യാപ്റ്റൻ ശിവ ചൗഹാനെ (25) ഏൽപിച്ചിരിക്കുന്നത്. ഇത്രയും ഉയരത്തിൽ ഒരു വനിത ഓഫിസറെ നിയോഗിച്ചത് ചരിത്രത്തിൽ ആദ്യം. സിയാച്ചിൻ മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് 40 വർഷം മുൻപാണ് സേന ഓപ്പറേഷൻ മേഘ്ദൂത് തുടങ്ങിയത്. ഉയരത്തിൽ മാത്രമല്ല, തണുപ്പ് ഏറ്റവും അധികമായുള്ള സ്ഥലമെന്ന ലോകറെക്കോർഡും ഈ മേഖലയ്ക്കുണ്ട്. മൈനസ് 60 ഡിഗ്രി വരെ താഴ്‌ന്നേക്കാം ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്തുമായാണ് ശിവ ഇവിടെ എത്തിയിരിക്കുന്നത്. ആവശ്യമായ പരിശീലനം കരസേന നൽകിയിട്ടുമുണ്ട്.

ADVERTISEMENT

∙ കുമാർ പോസ്റ്റ്

പാക്കിസ്ഥാനും ചൈനയ്ക്കും അഭിമുഖമായി നിൽക്കുന്ന ലഡാക്കിലെ സിയാച്ചിൻ മേഖല. അവിടെയുള്ള പ്രധാന പോസ്റ്റുകളിലൊന്നാണ് കരസേന ഉദ്യോഗസ്ഥനായിരുന്ന നരേന്ദ്ര കുമാറിന്റെ പേരിൽ അറിയപ്പെടുന്ന കുമാർ പോസ്റ്റ്്. കരസേനയിലാണെങ്കിലും പേരെടുത്ത പർവതാരോഹകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1977 ലും തുടർന്നും സിയാച്ചിൻ ഗ്ലേഷ്യറിൽ നടത്തിയ പര്യടനങ്ങളാണ് ഈ മേഖലയെ ഇന്ത്യൻ പരിധിയിലേക്ക് എത്തിച്ചത്. അതായത് സിയാച്ചിന്റെ വീണ്ടെടുപ്പുകാരൻ എന്നും നരേന്ദ്ര കുമാറിനെ വിശേഷിപ്പിക്കാം. വീണ്ടെടുപ്പുകാരനായ കുമാറിന്റെ പേരിലായി ആ പോസ്റ്റ്. ഭൂമിയിലെ തന്നെ ഏറ്റവും ഉയരവും ഏറ്റവും തണുപ്പും കൂടിയ യുദ്ധമുഖം എന്നാണ് കുമാർ പോസ്റ്റിനെ വിശേഷിപ്പിക്കുന്നത്. കുമാർ ഈ മേഖല വീണ്ടെടുത്തെന്ന് അറിഞ്ഞതോടെ പാക്ക് സേനാ നീക്കം നടന്നു. തുടർന്നാണ് 1984 ഏപ്രിൽ ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ മേഘ്ദൂത് നടത്തിയത്. ഈ മുന്നേറ്റത്തിലൂടെയാണ് സിയാച്ചിൻ മേഖല ഇന്ത്യയ്ക്കു സ്വന്തമായത്.

ADVERTISEMENT

∙ ശിവ താണ്ഡവം

നേരത്തെയും വനിതകളെ സിയാച്ചിൻ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, സിയാച്ചിനിലെ ബേസ് ക്യാംപിലായിരുന്നത്. അതായത് ഏകദേശം 9000 അടി ഉയരത്തിൽ. വെല്ലുവിളിയെ കരുത്തായി കരുതുന്ന ശിവയ്ക്ക് ഈ തണുപ്പും ഈ ഉയരവും ഒരു പ്രശ്‌നവുമല്ല. സിയാച്ചിൻ ബാറ്റിൽ സ്‌കൂളിലാണ് അതിശൈത്യമുള്ള മേഖലയ്ക്കായുള്ള പ്രത്യേക പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുക പുരുഷ ജവാന്മാരെകൊണ്ടുപോലും ബുദ്ധിമുട്ടാണ്. അവിടെയാണ് ശിവ  തന്റെ കരുത്തു തെളിയിച്ചത്.

മൂന്നു മാസത്തേക്കാണ് ഈ പോസ്റ്റിങ്. കുമാർ പോസ്റ്റിന്റെ അധികാരിയായാണ് ക്യാപ്റ്റൻ ശിവ ചൗഹാന്റെ പോസ്റ്റിങ്. 2020ലാണ് ശിവ ഇന്ത്യൻ സേനയുടെ ഭാഗമായത്. ചെന്നൈയിൽ പരിശീലനം, തുടർന്ന് നോർത്തേൺ കമാൻഡിന്റെ ഭാഗമായി. അങ്ങനെയാണ് സിയാച്ചിൻ മേഖലയിൽ എത്തിപ്പെട്ടത്.

ലെഫ്റ്റനന്റ് ആയി ഇന്ത്യൻ ആർമിയിൽ പ്രവേശിച്ച ശിവ, പിന്നീട് ഫീൽഡ് റാങ്കിങ്ങിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയത്. കാർഗിൽ വിജയ് ദിവസ് ആചരണ വേളയിൽ സിയാച്ചിൻ യുദ്ധ സ്മാരകം മുതൽ കാർഗിൽ യുദ്ധ സ്മാരകം വരെയുള്ള സുര സോയി സൈക്കിളിങ് സാഹസിക യാത്ര വിജയകരമായി നയിച്ചത് ശിവയായിരുന്നു. ഇതിനായി താണ്ടിയ ദൂരം എത്രെയെന്ന് അറിയാമോ? 508 കിലോമീറ്റർ. അതിനു പിന്നാലെ അൽപം കൂടി വെല്ലുവിളി നിറഞ്ഞ മറ്റൊരു ദൗത്യം കൂടി ശിവ ഏറ്റെടുത്തു. സിയാച്ചിൻ മേഖലയിലെ സുര സോയി എൻജിനീർ റെജിമെന്റിലെ സൈനികരെ നയിക്കാനുള്ള ചുമതലയായിരുന്നു അത്.

ദൗത്യത്തിലെ മികവിനുള്ള അർഹിച്ച അംഗീകാരം എന്നവണ്ണം, അതേ വർഷം തന്നെ സിയാച്ചിൻ ബാറ്റിൽ സ്കൂളിൽ പരിശീലനം നേടാനുള്ള ചുരുക്കപ്പട്ടികയിലും ശിവ ഇടം നേടി. ‌

പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കരസേനയുടെ നോർത്തേൺ കമാൻഡിലെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിലേക്കാണ് ശിവ നിയോഗിക്കപ്പെട്ടത്. പിന്നീട് സിയാച്ചിൻ ബാറ്റിൽ സ്കൂളിൽനിന്ന് കഠിന പരിശീലനവും പൂർത്തിയാക്കി. മഞ്ഞുഭിത്തികൾ കീഴടക്കൽ, ശരീരബലം വർധിപ്പിക്കൽ, മഞ്ഞിടിച്ചിലിനിടെയുള്ള രക്ഷാ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിലായിരുന്നു ഒരു മാസം നീണ്ട പരിശീലനം. ഇതിനു ശേഷമായിരുന്നു സിയാചിന്നിലെ കുമാർ പോസ്റ്റിലെ ദൗത്യത്തിൽ സേനയെ നയിക്കാനുള്ള നിയോഗവും ശിവയെ തേടിയെത്തിയത്.

രാജസ്ഥാനിലെ ഉദയ്പുരിലാണ് ശിവയുടെ സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് ഉദയ്പുരിലെ എൻജെആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സിവിൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്തതിനു ശേഷമാണ് കരസേനയിൽ എത്തുന്നത്. കരസേനയിലെ എൻജിനീയറിങ് വിഭാഗത്തിലാണ് ചേർന്നത്. 11-ാം വയസ്സിൽ പിതാവിനെ നഷ്ട ശിവയെ വളത്തിയത് വീട്ടമ്മയായിരുന്ന അമ്മയാണ്. ആർമിയിൽ ചേരാൻ എന്നെ നിർബന്ധിച്ചതു അമ്മമാണെന്ന് ശിവ പറയുന്നു. ഈ നേട്ടങ്ങളുടെ ക്രെഡിറ്റ് അമ്മയ്ക്കു നൽകാനും ശിവയ്ക്കു മടിയില്ല.

∙ ശിവയിൽ ഒതുങ്ങുന്നില്ല അഭിമാനം

ശിവയുടെ നേട്ടത്തിൽ മാത്രം ഒതുങ്ങുന്നില്ല സമീപകാലത്ത് ഇന്ത്യൻ സേനയുടെ അഭിമാനമായ വനിതകൾ. ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന സേനകൾക്കായി ഏറ്റവും അധികം ട്രൂപ്പിനെ വിട്ടുനൽകുന്ന രാജ്യം എന്ന ഖ്യാതി പണ്ടേ ഇന്ത്യയ്ക്കാണ്. ഇപ്പോൾ, സുഡാനിലെ അബ്‌യേയിൽ പീസ് കീപ്പിങ്ങിനായി ഒരു വനിതാ പട്ടൂണിനെ നിയോഗിച്ച് ഇന്ത്യ ഒരിക്കൽക്കൂടി ചരിത്രത്തിൽ ഇടം പിടിച്ചു. ദക്ഷിണ സുഡാൻ അതിർത്തിയിലെ അഭയാർഥി മേഖലയിലാകും ബെറ്റാലിയൻ ഇടക്കാലത്തേക്കു ക്യാംപ് ചെയ്യുക. 2 ഓഫിസർമാരും വിവിധ റാങ്കുകളിലുള്ള 25 പട്ടാളക്കാരുമാണു ബെറ്റാലിയനിലുള്ളത്. യുഎൻ സമാധാന പരിപാലന സേനയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വനിതാ സിംഗിൾ യൂണിറ്റ് എന്ന നേട്ടമാണു ട്രൂപ്പിനു ലഭിച്ചത്. സമാധാന പുനസ്ഥാപനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ വിവിധ ദൗത്യങ്ങൾക്കായി ഏകദേശം 6,000 ആളുകളെയാണ് നിലവിൽ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 1948നു ശേഷമുള്ള ഐക്യരാഷ്ട്ര സഭയുടെ 71 സമാധാന പരിപാലന ദൗത്യങ്ങളിൽ 49 എണ്ണത്തിലും സജീവ പങ്കാളിയായിരുന്നു ഇന്ത്യ. 2 ലക്ഷത്തിൽ അധികം ആളുകളുടെ സേവനമാണ് ഇതിനായി പ്രയോജനപ്പെടുത്തിയതും. വിവിധ സംഘർഷ മേഖലകളിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായ വനിതകൾ, കുട്ടികൾ എന്നിവരുമായി കൂടുതൽ ക്രിയാത്മകമായും ഉള്ളിൽത്തൊട്ടും ആശയവിനിമയം നടത്താൻ സാധിക്കും എന്നതിനാൽ വനിതാ സൈനികരുടെ സേവനം ഈ ദൗത്യങ്ങളിലെല്ലാം പ്രധാനപ്പെട്ടതാണ്. സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അബ്‌യേയിൽ ഇന്ത്യൻ ട്രൂപ്പിന്റെ സാന്നിധ്യം ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്താൻ ഇനിയും മുന്നോട്ടുവരട്ടെ, ഇതുപോലെ ഒട്ടേറെ വനിതകൾ.

English Summary: Salute to Captain Shiva Chauhan and Women Peacekeepers in Sudan for making History