ഒഡീഷ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും അതിസാഹസികനായ പൈലറ്റുമായിരുന്ന ബിജു പട്നായിക് പറത്തിയിരുന്ന ഡിസി–3 ഡക്കോട്ട വിമാനം ഒ‍ഡീഷ സർക്കാർ ഭുവനേശ്വർ വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സ്മാരകമാക്കി സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബിജു പട്നായിക്കിന്റെ മകനും ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് മുൻകയ്യെടുത്താണ് കൊൽക്കത്ത വിമാനത്താവളത്തിൽ ആരും ശ്രദ്ധിക്കാത്തൊരു മൂലയിൽ തുരുമ്പെടുത്ത് കിടന്ന ഈ വിമാനം റോ‍ഡ് മാർഗം ഒഡീഷയിൽ എത്തിച്ച് പുതുക്കി പണിതു സ്മാരകമാക്കിയത്. തുരുമ്പെടുത്തൊരു പഴയ വിമാനം പുതുക്കിപ്പണിതു എന്നതല്ല ഇതിന്റെ പ്രസക്തി, ഇന്ത്യയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച, ലോകം തന്നെ ഉറ്റുനോക്കിയ പല മിഷനുകളും ഈ വിമാനത്തിലും സ്വന്തം സ്ഥാപനമായ കലിംഗ എയർലൈൻസിന്റെ മറ്റ് ഡക്കോട്ട വിമാനങ്ങൾ ഉപയോഗിച്ചുമാണ് ബിജു പട്നായിക് പൂർത്തിയാക്കിയത്. അതിൽ പ്രധാനപ്പെട്ടതാണ് നെഹ്റുവിന്റെ അഭ്യർഥനപ്രകാരം ഡച്ച് സൈന്യത്തിന്റെ എതിർപ്പ് മറികടന്ന് 1947ൽ ഇന്തൊനീഷ്യൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്ത, പ്രധാനമന്ത്രി സുതൻ ജാഹിർ എന്നിവരെ ഇന്തൊനീഷ്യയിൽ എത്തി വിമാനത്തിൽ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്നത്. സ്വാന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ വെട്ടിച്ച് സമര നേതാക്കൻമാരെ വിമാനത്തിൽ കടത്തിയതും പാക്കിസ്ഥാൻ കയ്യേറാൻ ശ്രമിച്ച കശ്മീരിൽ സൈനികരുമായി ആദ്യം വിമാനത്തിൽ ഇറങ്ങിയതും ചൈനീസ് അധിനിവേശത്തെ എതിർത്ത ടിബറ്റൻ പോരാളികൾക്ക് വിമാനത്തിലെത്തി ആയുധം വിതരണം ചെയ്തതും അടക്കം ചരിത്രത്തിൽ ഇടം നേടിയ പല സാഹസിക ദൗത്യങ്ങളും ധൈര്യപൂർവം ഏറ്റെടുത്തയാളാണ് ബ്രിട്ടിഷ് ഇന്ത്യയിലെ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായി ജീവിതം ആരംഭിച്ച ബിജു പട്നായിക് എന്ന ബിജയാന്ദ പട്നായിക്. ആദ്യം കോൺഗ്രസിന്റെയും പിന്നീട് ജനതാ പാർട്ടിയുടെയും നേതാവായ അദ്ദേഹത്തിന് വിമാനങ്ങളോടും പറക്കലിനോടുമുണ്ടായിരുന്ന തീവ്രമായ അഭിനിവേശം അത്യന്തം ആവേശകരമായ കഥയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പറക്കാൻ കൊതിച്ച പട്നായിക്

ADVERTISEMENT

1916 മാർച്ച് 5ന് ഒഡീഷയിലെ കട്ടക്കിൽ ഒരു സമ്പന്ന കുടുംബത്തിലാണ് ബിജു പട്നായിക് ജനിച്ചത്. വിമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ചെറുപ്പത്തിൽ തന്നെ തുടങ്ങി. കട്ടക്കിലെ മിഷൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത കില ഫോർട്ടിൽ വന്നിറങ്ങിയ ചെറു വിമാനം കണ്ട പട്നായിക് അതിൽ തൊടാനായി പൊലീസിനെ വെട്ടിച്ച് ഓടിയെത്തി. പൊലീസ് പിടികൂടിയെങ്കിലും അതുവരെ ചിത്രങ്ങളിൽ മാത്രം കണ്ട വിമാനത്തെ ബിജു തൊട്ടറിയുകതന്നെ ചെയ്തു. സ്കൂൾ പഠനത്തിന് ശേഷം പ്രശസ്തമായ റേവൻഷോ കോളജിൽ ബിരുദ പഠനത്തിനായി ചേർന്നെങ്കിലും പറക്കാനുള്ള കൊതിയേറിയപ്പോൾ അദ്ദേഹം പഠനം അവസാനിപ്പിച്ച് ഡൽഹി ഫ്ലയിങ് ക്ലബ്ബിൽ പൈലറ്റ് പരിശീലനത്തിന് ചേർന്നു. പൈലറ്റായി ട്രെയിനിങ് പൂർത്തിയാക്കി ശേഷം 1936ൽ ഇന്ത്യൻ നാഷനൽ എയർലൈൻസ് എന്ന സ്വകാര്യ വിമാന കമ്പനിയിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലുള്ള റോയൽ ഇന്ത്യൻ എയർഫോഴ്സിൽ അദ്ദേഹം ചേരുന്നത്. മികച്ച പൈലറ്റ് ആയിരുന്ന അദ്ദേഹം വൈകാതെ എയർഫോഴ്സിന്റെ ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിന്റെ മേധാവിയായിത്തീർന്നു. സൈനികരെയും സൈന്യത്തിന് ആവശ്യമായ സാധനങ്ങളും ബ്രിട്ടിഷ് ഇന്ത്യയുടെ പല ഭാഗങ്ങളിൽ എത്തിക്കുന്ന ചുമതലയായിരുന്നു അദ്ദേഹത്തിന്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അന്ന് ബ്രിട്ടിഷ് അധീനതയിലായിരുന്ന ബർമയുടെ തലസ്ഥാനമായ റംഗൂണിലേക്ക് ജപ്പാൻ സൈന്യം മുന്നേറിയപ്പോൾ അവിടെയുള്ള ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ വിമാനത്തിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നൽകിയത് ബിജു പട്നായിക് ആയിരുന്നു. ഇന്ത്യയിൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമരം ശക്തമാക്കിയ സമയംകൂടിയായിരുന്നു അത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനുള്ള യാത്രകൾക്കിടയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും സന്ദേശം ഉൾപ്പെടുന്ന ലഘുലേഖകൾ ബ്രിട്ടനുവേണ്ടി ബർമയിൽ പോരാടിയിരുന്ന ഇന്ത്യൻ സൈനികൾക്കിടയിലേക്ക് ബിജു പട്നായിക് രഹസ്യമായി വിതറി. 

ബിജു പട്നായിക്കിനും ഗ്യാൻവതിക്കുമൊപ്പം നവീൻ പട്നായിക്. Photo- Twitter/@Naveen_Odisha

കൂടാതെ ബ്രിട്ടിഷുകാരുടെ കണ്ണുവെട്ടിച്ച് ജയപ്രകാശ് നാരായണൻ, റാംമനോഹർ ലോഹ്യ, അരുണ അസഫലി തുടങ്ങിയ ഇന്ത്യൻ നേതാക്കൻമാരെ രഹസ്യമായി പല സ്ഥലങ്ങളിലേക്കും വിമാനത്തിൽ എത്തിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെയും നെഹ്റുവിന്റെയും അടുത്ത സുഹൃത്തായി മാറിയ ബിജു പട്നായിക് ഒടുവിൽ പിടിക്കപ്പെടുക തന്നെ ചെയ്തു. 1943 ജനുവരി 13ന് ക്വിറ്റ് ഇന്ത്യ സമരത്തെ അനുകൂലിച്ചതിന് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു. രണ്ടുവർഷത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹം ഇന്ത്യൻ നാഷനൽ എയർവേയ്സിൽ ജോലിക്ക് കയറി. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുമ്പോഴും സ്വാതന്ത്ര്യ സമരസേനാനികൾക്ക് എന്ത് സഹായവും ചെയ്യുന്നതിന് അദ്ദേഹം ഒരുക്കമായിരുന്നു. 1945ൽ റാം മനോഹർ ലോഹ്യയെ രഹസ്യമായി ഡൽഹിയിൽ നിന്ന് കൽക്കട്ടയിലേക്ക് കടത്തിയത് ബ്രിട്ടിഷ് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തെയെങ്കിലും അവർക്ക് നടപടിയെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ നാഷനൽ എയർവേയ്സിൽ നിന്ന് ബിജുവിനെ പുറത്താക്കാൻ ആവശ്യപ്പെട്ടാലും ടാറ്റയുടെ ഉടസ്ഥതയിലുള്ള എയർ ഇന്ത്യ അദ്ദേഹത്തിന് ജോലി നൽകുമെന്ന് ഐബി ഊഹിച്ചു.

ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി.

∙ കലിംഗ എയർലൈൻസും ഇന്തൊനീഷ്യൻ ദൗത്യവും

1947ൽ ബിജു പട്നായിക് കലിംഗ എയർലൈൻസ് എന്ന പേരിൽ സ്വന്തം എയർ ലൈൻ കമ്പനി സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടിഷ് എയർഫോഴ്സ് വിറ്റൊഴിവാക്കിയ 4 ഡക്കോട്ട വിമാനങ്ങൾ അദ്ദേഹം സ്വന്തമായി വാങ്ങി. ഇവയും വാടകയ്ക്ക് എടുത്തതും ഉൾപ്പെടെ ഒരു ഡസനിലധികം വിമാനങ്ങൾ കമ്പനിക്കായി സർവീസ് നടത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഇന്തൊനീഷ്യ ഉൾപ്പെടെ ജപ്പാൻ കയ്യേറിയിരുന്ന കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അവർ പിൻവാങ്ങി. ഇതോടെ ഇന്തൊനീഷ്യ തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പ്രസിഡന്റായി സുകാർണോയേയും പ്രധാനമന്ത്രിയായി സുതൻ ജാഹിറിനെയും തിരഞ്ഞെടുത്തു. എന്നാൽ, യുദ്ധത്തിന് മുൻപ് ഇന്തൊനീഷ്യ കോളനിയാക്കിയിരുന്ന ഡച്ചുകാർ ഇത് അംഗീകരിച്ചില്ല. ഇന്തൊനീഷ്യക്കുമേൽ അവർ അവകാശവാദം ഉന്നയിക്കുകയും മേയ് മാസത്തിൽ എയർഫോഴ്സിനെയും നേവിയേയും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു. കൂടാതെ പ്രസിഡന്റ് സുകാർണോയെ വീട്ടുതടങ്കലിലുമാക്കി. ഈ സമയം മാസങ്ങൾക്കുള്ളിൽ സ്വതന്ത്രമാകാൻ പോകുന്ന ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രിയായി ജവാഹർലാൽ നെഹ്റു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിജു പട്നായിക്കിനോടുള്ള ആദര സൂചകമായി പുറത്തിറക്കിയ സ്റ്റാംപ് Photo: Wikimedia Commons
ADVERTISEMENT

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ജൂലൈ മാസത്തിൽ ഏഷ്യ റിലേഷൻസ് കോൺഫറൻസ് നടത്താൻ തീരുമാനിച്ചു. ഈ യോഗത്തിൽ ഇന്തൊനീഷ്യൻ നേതാക്കൾ പങ്കെടുത്താൽ അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ലോക ശ്രദ്ധ ലഭിക്കുമെന്ന് നെഹ്റു കണക്കുകൂട്ടി. നെഹ്റുവിന്റെ നിർദേശ പ്രകാരം വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്ത, പ്രധാനമന്ത്രി സുതൻ ജാഹിർ എന്നിവരെ ഇന്ത്യയിലേക്ക് അയക്കാൻ വീട്ടുതടങ്കലിൽ കഴിയുന്ന പ്രസിഡന്റ് സുകാർണോ തീരുമാനിച്ചു. എന്നാൽ ഡച്ച് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഇരു നേതാക്കൻമാർക്കും ഇന്തൊനീഷ്യയുടെ പുറത്ത് കടക്കാൻ സാധിക്കാതെ വന്നതോടെ അവരെ ഇന്ത്യയിലെത്തിക്കുന്ന ദൗത്യവും നെഹ്റു ഏറ്റെടുത്തു. തന്റെ ഏറ്റവും അടുത്ത സുഹൃത്തും എന്തിനും പോന്ന ധൈര്യവുമുള്ള ബിജു പട്നായിക്കിനെയാണ് നെഹ്റു അതിനായി തിരഞ്ഞെടുത്തത്.

1947 ജൂലൈ 22ന് കലിംഗ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഡക്കോട്ട വിമാനവുമായി ബിജു പട്നായിക് ഇന്തൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പറന്നു. സഹ പൈലറ്റായി കൂടെയുണ്ടായിരുന്നത് ഇന്ത്യയിൽ ആദ്യം കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച വനിതകളിൽ ഒരാളായ അദ്ദേഹത്തിന്റെ ഭാര്യ ഗ്യാൻവതി ആയിരുന്നു! ഡച്ച് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, സിംഗപ്പുരിൽ എത്തുമ്പോൾ തന്നെ ഡച്ച് സൈന്യത്തിന്റെ മുന്നറിയിപ്പ് ഇരുവർക്കും ലഭിച്ചു. 

ഇന്തൊനീഷ്യൻ നേതാക്കൾക്കൊപ്പം ബിജു പട്നായിക്.

∙‘ഇന്തൊനീഷ്യയിൽ പ്രവേശിച്ചാൽ വിമാനം വെടിവച്ചിടും’.

‘ഇന്തൊനീഷ്യക്കുമേലുള്ള ഡച്ച് അധികാര പ്രയോഗം ഇന്ത്യ അംഗീകരിക്കുന്നില്ല, എന്റെ വിമാനം വെടിവച്ചിട്ടാൽ പകരം ഇന്ത്യയ്ക്കു മുകളിൽ പറക്കുന്ന എല്ലാ ഡച്ച് വിമാനങ്ങളും വെടിവച്ചിട്ടിരിക്കും’– എന്നായിരുന്ന ബിജു പട്നായിക്കിന്റെ മറുപടി. വിമാനത്തെ വീഴ്ത്താൻ സൈന്യം ശ്രമിച്ചുനോക്കിയെങ്കിലും പോറൽ പോലും ഏൽക്കാതെ ബിജു പട്നായിക് ജക്കാർത്തയ്ക്ക് സമീപം വിമാനം നിലത്തിറക്കി. യുദ്ധത്തിന് ശേഷം ജപ്പാൻ ഉപേക്ഷിച്ചുപോയ ടാങ്കറുകളിൽ മിച്ചമുണ്ടായിരുന്ന ഇന്ധനം നിറച്ച് മുഹമ്മദ് ഹത്ത, സുതൻ ജാഹിർ എന്നിവരുമായി അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. സിംഗപ്പുർ കേന്ദ്രീകരിച്ച് റെഡ്ക്രോസുമായി സഹകരിച്ച് തന്റെ വിമാനങ്ങളുമായി ദൗത്യം തുടർന്ന ബിജു പട്നായിക് പല തവണ ഇന്തൊനീഷ്യയിലെ സ്വാതന്ത്ര്യ പോരാളികൾക്ക് മരുന്നും അവശ്യവസ്തുക്കളും എത്തിച്ച് നൽകി. ഇതിനിടെ ഇന്ത്യ ഇന്തൊനീഷ്യക്ക് നൽകിയ ഡക്കോട്ട വിമാനങ്ങളിൽ ഒന്ന് ജൂലൈ 29ന് ഡച്ച് സൈന്യം വെടിവച്ചിട്ടു. ഇന്തൊനീഷ്യൻ സ്വാതന്ത്ര്യസമര പോരാളികൾ പറത്തിയരുന്ന ആ വിമാനത്തിൽ ഉണ്ടായിരുന്ന 8 പേരും മരിച്ചു. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതോടെ ഡച്ച് സർക്കാർ ഒരു ഡക്കോട്ട വിമാനവും നഷ്ടപരിഹാരത്തുകയും ഇന്ത്യയ്ക്ക് നൽകി. ഇന്ത്യ ഇത് ഇന്തൊനീഷ്യക്ക് തന്നെ തിരികെ നൽകി. ബിജു പട്നായിക്കിന്റെ ധീരത ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്തൊനീഷ്യൻ സ്വാതന്ത്ര്യ സമരത്തിന് ശ്രദ്ധനേടിക്കൊടുത്തു. 1949 ഡിസംബർ 27ന് ഇന്തൊനീഷ്യ സ്വതന്ത്രമായതോടെ ബിജു പട്നായിക് അവിടെ ഹീറോ ആയി മാറി. ബഹുമാന സൂചകമായി ഇന്തൊനീഷ്യൻ പൗരത്വവും രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ‘ഭൂമിപുത്ര’ പുരസ്കാരവും നൽകിയാണ് ഇന്തൊനീഷ്യ അദ്ദേഹത്തെ ആദരിച്ചത്.

ADVERTISEMENT

∙ കശ്മീരിൽ വിമാനമിറക്കിയ ഹീറോ

അച്ഛൻ പറത്തിയിരുന്ന വിമാനത്തിനു മുന്നിൽ നവീൻ പട്നായിക്. Photo- Twitter/ @ANI

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാൻ കശ്മീരിനായി അവകാശവാദമുന്നയിച്ചതോടെ അവിടെ പോരാട്ടം രൂക്ഷമായി. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെ ഗറില്ലകളുടെ ആക്രമണം തുടങ്ങിയതോടെ ഇന്ത്യ തിരിച്ചടിക്കാൻ തുടങ്ങി. പാക്കിസ്ഥാൻ ആക്രമണം രൂക്ഷമായ സമയത്ത് ശ്രീനഗറിലെ ദുർഘടമായ റൺവേയിൽ ഇന്ത്യൻ സൈനികരെ വഹിച്ചുള്ള ആദ്യവിമാനം ഇറക്കിയത് ബിജു പട്നായിക് ആയിരുന്നു. ശ്രീനഗറിൽ നിന്ന് ആളുകളെ വിമാനത്തിൽ ഒഴിപ്പിക്കുന്നതിനും അദ്ദേഹം പങ്കാളിയായി. 1951ൽ ചൈന ടിബറ്റ് കയ്യേറിയപ്പോൾ ടിബറ്റും ഇന്ത്യയുമായി ഒരു ആകാശബന്ധം സ്ഥാപിക്കാൻ പട്നായിക് ശ്രമം ആരംഭിച്ചു. എന്നാൽ, ആ ദൗത്യം വിജയിച്ചില്ലെങ്കിലും ചൈനീസ് സൈന്യത്തിന് എതിരെ പോരാടുന്ന ഖംപാ ഗറില്ലകൾക്ക് ആയുധങ്ങൾ വിമാനത്തിൽ എത്തിച്ച് കൊടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 

ഇതിനിടെ 1953ൽ കലിംഗ എയർലൈൻസ് ദേശസാൽക്കരിക്കപ്പെട്ടു. എങ്കിലും 1962 ൽ ഇന്ത്യ– ചൈന യുദ്ധകാലത്ത് അരുണാചൽപ്രദേശിൽ സൈനികർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിൽ ബിജു പട്നായിക്കും സൈന്യത്തിനൊപ്പം പങ്കാളിയായി. 1946 മുതൽ 1957 വരെ ബിജു പട്നായിക് ഒഡീഷയിൽ നിയമസഭാംഗമായിരുന്നു. 1960ൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും തൊട്ടടുത്ത വർഷം തിരഞ്ഞെടുപ്പിൽ ജയിച്ച് ഒഡീഷ മുഖ്യമന്ത്രിയാകുകയും ചെയ്തു.

∙ ബിജു പട്നായിക് സിഐഎ ഏജന്റോ?

ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന കാലം. മുഖ്യമന്ത്രി സ്ഥാനം വിട്ട് കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു ബിജു പട്നായിക്. ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന അദ്ദേഹം ലാൽ ബഹദൂർ ശാസ്ത്രി അടക്കമുള്ള എതിർ വിഭാഗത്തിന്റെ കണ്ണിലെ കരടായിരുന്നു. ഒരു ദിവസം രാത്രി ഭുവനേശ്വർ എയർപോർട്ടിന് അടുത്തുള്ള സ്വന്തം വീടിന്റെ ടെറസിൽ ഉലാത്തുകയായിരുന്ന ബിജു പട്നായിക് ഒരു കാഴ്ച കണ്ടു. ആകാശത്ത് ഒരു വെട്ടം തുടർച്ചയായി മിന്നിമറയുന്നു. അടിയന്തര സാഹചര്യം നേരിട്ട ഏതോ വിമാനമാണതെന്ന് തിരിച്ചറിയാൻ പൈലറ്റായ ബിജുവിന് വേഗം കഴിഞ്ഞു. ഭുവനേശ്വർ എയർപോർട്ടിന്റെ റൺവേ ലക്ഷ്യമാക്കിയാണ് ആ വിമാനം ആകാശത്ത് ചുറ്റി തിരയുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്ന്, രാത്രി പ്രവർത്തനമില്ലാത്ത ഭുവനേശ്വർ എയർപോർട്ട് പൂട്ടി ജീവനക്കാർ വീട്ടിൽ പോയിരുന്നു.

Photo by AFP

ബിജു വേഗം തന്റെ അംബാസിഡർ കാറെടുത്ത് റൺവേ ലക്ഷ്യമാക്കി കുതിച്ചു. വിമാനം റൺവേയിൽ തൊടുന്ന ടച്ച് ഡൗൺ പോയിന്റിന് സമീപം കാർ ലൈറ്റ് തെളിച്ച് നിർത്തി. താഴെ ഭൂമിയിൽ ആരോ സഹായത്തിന് എത്തിയെന്ന് മനസ്സിലായ പൈലറ്റ് പട്നായിക് കാണിച്ച വഴിയിൽ വിമാനം സുരക്ഷിതമായി ഇറക്കി. പുറത്തു വന്ന പൈലറ്റ് ക്യാപ്റ്റൻ ഡേവിഡ് താൻ വിമാനവുമായി അമേരിക്കൻ ഈസ്റ്റ് കോസ്റ്റിൽ നിന്നാണ് വന്നതെന്നും യുഎസ് പൗരനാണെന്നും വ്യക്തമാക്കി. അടുത്ത പൊലീസ് സ്റ്റേഷനിൽ പൈലറ്റിനോട് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം പട്നായിക് കാറെടുത്ത് വീട്ടിൽ പോയി. എന്നാൽ, പിറ്റേന്ന് കഥയാകെ മാറി. വിമാനത്തിൽ എത്തിയത് പട്നായിക്കിനുള്ള സ്വർണമാണെന്നും അദ്ദേഹത്തിന് അമേരിക്കൻ ചാരസംഘടനകളമായി ബന്ധുണ്ടെന്നും ആരോപണം ഉയർന്നു. 

ഒടുവിൽ സിബിഐ കേസ് ഏറ്റെടുത്തു. വിമാനം വന്നത് പാക്കിസ്ഥാൻ വഴിയാണെന്നതും പൈലറ്റ് അമേരിക്കൻ എയർഫോഴ്സിന്റെ പരിശീലനം നേടിയിരുന്നതും സംശയങ്ങൾ വർധിപ്പിച്ചു. എന്നാൽ, അന്വേഷണത്തിനൊടുവിൽ തായ്പെയിലെ ഒരു കമ്പനി അമേരിക്കയിൽ നിന്ന് വാങ്ങിയതായിരുന്നു ഈ ബീച്ച്ക്രാഫ്റ്റ് വിമാനം എന്ന് കണ്ടെത്തി. അത് തായ്‌പെയിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു പൈലറ്റിന്റെ ജോലി. ഇന്ത്യയിൽ പ്രവേശിച്ചശേഷം കനത്ത മഴയിലും മിന്നലിലും വിമാനത്തിന്റെ വിഎച്ച്എഫ് ആന്റിന തകരാറിലായി. പിന്നെ ആകെ ചെയ്യാമായിരുന്നത് നേരെ നോക്കി ഓടിക്കുക എന്നത് മാത്രമായിരുന്നു. ഇതിനിടെ ‘ഹൈ ഫ്രീക്വൻസി’യിൽ ഭൂമിയുമായി ബന്ധപ്പെടാൻ നോക്കിയപ്പോഴാണ് ഭുവനേശ്വർ എയർപോർട്ടിന്റെ സിഗ്നൽ കിട്ടിയത്. 

വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും പ്രതീക്ഷയോടെ പൈലറ്റ് ആകാശത്ത് വലം വയ്ക്കുകയും ബിജു പട്നായിക് അത് മനസ്സിലാക്കി സഹായിക്കുകയുമായിരുന്നു. അമേരിക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ഇന്ത്യൻ സിവിൽ ഏവിയേഷന് ക്യാപ്റ്റൻ ഡേവിഡ് അനുമതി ആവശ്യപ്പെട്ട് അയച്ച ടെലിഗ്രാമും പട്നായിക്കിനെ രക്ഷിച്ച തെളിവായി മാറി. സിബിഐ റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചതോടെ വിവാദങ്ങൾ അടങ്ങി.

∙ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, വ്യവസായി

നവീൻ പട്നായിക്.

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ ബിജു പട്നായിക് 1969ൽ ഉത്കൽ കോൺഗ്രസ് എന്ന സ്വന്തം പാർട്ടിയുണ്ടാക്കി. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹത്തിന്റെ പാർട്ടി മികച്ച വിജയം നേടുകയും ചെയ്തു. തുടർന്ന് ജയപ്രകാശ് നാരായണനുമായി ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ച അദ്ദേഹത്തെ അടിയന്തരാവസ്ഥക്കാലത്ത് ആദ്യം തന്നെ ഇന്ദിര ഗാന്ധി ജയിലിലടച്ചു. രണ്ട് വർഷത്തിനുശേഷം പുറത്തിറങ്ങിയ അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനതാ പാർട്ടി സർക്കാരിൽ ഉരുക്ക്, ഖനി വ്യവസായ മന്ത്രിയായി. 

തുടർന്ന് വീണ്ടും ഇന്ദിര തിരിച്ചെത്തിയതോടെ കുറച്ചേറെക്കാലം ബിജു പട്നായിക് ഒഡീഷ രാഷ്ട്രീയത്തിൽ ഒതുങ്ങി. എന്നാൽ, 1990ൽ ജനതാദളിന് സംസ്ഥാന ഭരണം ലഭിച്ചതോടെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. 1997ൽ അദ്ദേഹത്തിന്റെ മരണശേഷം മകനും ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് ആണ് ബിജു ജനതാദൾ എന്ന ബിജെഡി സ്ഥാപിച്ചത്. സ്വന്തം വിമാന കമ്പനിക്ക് പുറമേ സ്റ്റീൽ പൈപ്പ് നിർമാണ കമ്പനി അടക്കമുള്ള വൻ വ്യവസായ സംരംഭങ്ങൾക്കും അദ്ദേഹം ഉടമയായിരുന്നു. 79ാം പിറന്നാൾ ദിനത്തിൽ എങ്ങനെ മരിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ച പത്രപ്രവർത്തകനോട് അദ്ദേഹം പറഞ്ഞു ‘വിമാന അപകടത്തിൽ മരിക്കാനാണ് ഇഷ്ടം, അസുഖം വന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ല’. അത്രയേറെയായിരുന്നു അദ്ദേഹത്തിന് പറക്കലിനോടുള്ള അഭിനിവേശം. ഇതൊക്കെയാണെങ്കിലും ഇപ്പോൾ സ്മാരകമാക്കിയിരിക്കുന്ന വിമാനം അദ്ദേഹത്തിന്റെ കലിംഗ എയർലൈൻസിന്റെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നെങ്കിലു ഈ വിമാനമല്ല ഇന്തൊനീഷ്യൻ ദൗത്യത്തിന് ഉപയോഗിച്ചതെന്നൊരു വാദം ഉയരുന്നുണ്ട്. അന്ന് ഉപയോഗിച്ച ഡക്കോട്ട വിമാനം ഇന്തൊനേഷ്യയിലെ ഒരു മ്യൂസിയത്തിൽ അവർ സ്മാരകമായി സൂക്ഷിച്ചിരിക്കുകയാണെന്ന വാദവുമായി ബിജു പട്നായിക്കിന്റെ ജീവചരിത്രം എഴുതിയ അനിൽ ദിർ രംഗത്തു വന്നിരുന്നു.

English Summary: When Biju Patnaik 'saved' Kashmir: Pilot-politician's heroism back in focus