ലോകത്താരെയും കൊല്ലാന്‍ ലൈസന്‍സ്, ഹൈടെക് ഗാഡ്ജറ്റുകൾ, അസാമാന്യബുദ്ധിശക്തി ഇതൊക്കെയാണ് 007 എന്ന കോഡ് നാമമുള്ള ജെയിംസ്ബോണ്ടിന്റെ പ്രത്യേകതകൾ.എം16 എന്ന സംഘടനയ്ക്കായാണ് ജെയിംസ്ബോണ്ട് പ്രവർത്തിക്കുന്നത്. ഒരു ചാരൻ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസില്‍ വരുന്നത് ഈ വിവരങ്ങളാണ്. എന്നാൽ ഒരു യഥാർഥ ചാരൻ ആവണമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയിംസ് ബോണ്ട് എന്ന സൂപ്പർ സ്പൈ: ലോകത്താരെയും കൊല്ലാനുള്ള ലൈസന്‍സ്, ഹൈടെക് ഗാഡ്ജറ്റുകൾ, അസാമാന്യ ബുദ്ധിശക്തി . 007 എന്ന കോഡ് നാമമുള്ള ജെയിംസ്ബോണ്ടിനെപ്പോലെ സാഹസിക ജോലികളിൽ ഏർപ്പെടാന്‍ ആഗ്രഹമുള്ളവരുണ്ടാകും. സിനിമയിൽ എം16 എന്ന സാങ്കൽപിക സംഘടനയ്ക്കായാണ് ജയിംസ്ബോണ്ട് പ്രവർത്തിക്കുന്നത്.  എന്നാൽ ഒരു യഥാർഥ ചാരൻ ആവണമെങ്കിൽ, യഥാർഥ സ്പൈ ഏജൻസിക്കായി പ്രവർത്തിക്കണമെങ്കിൽ എന്തൊക്കെ യോഗ്യതകൾ വേണം?. എങ്ങനെയായിരിക്കും തിരഞ്ഞെടുപ്പ്?

ഇതാ ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ്(ജിസിഎച്ച്ക്യു) എന്ന  ബ്രിട്ടിഷ് ഇൻ്റലിജൻറ്സ്  സെക്യൂരിറ്റി സംഘടനയിൽ 'സൂപ്പർ സ്പൈ' ആയി ജോലി നേടാനൊരു അവസരം ലിങ്ക്ഡ് ഇൻ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ഒരു 'വിഷ്വൽ പസിൽ' പരിഹരിച്ചാൽ സംഘടനയിലേക്കുള്ള റിക്രൂട്മെന്റിന്റെ പ്രാഥമിക കടമ്പ കടക്കാനാകും.  ജിസിഎച്ച്ക്യു എന്ന രഹസ്യന്വേഷണ സംഘടനയുടെ ലിങ്ക്ഡ് ഇന്‍ പ്രവേശനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ഈ അവസരം നൽകിയത്.

ADVERTISEMENT

വളരെ തലപുകയാൻ ഇടയാക്കുന്ന, അതേസമയം കാഴ്ചയിൽ‍ ഒരു പെയ്ന്റിങ് പോലെ മനോഹരവും വിചിത്രവുമായ ചിത്രമാണ് നൽകിയിരുന്നത്. പസിലിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പതിമൂന്ന് അക്ഷരങ്ങളുണ്ട്, അവ ഒരുമിച്ച് കൊണ്ടുവന്ന് ഒരു സന്ദേശം ഉച്ചരിക്കാൻ കഴിയും.  വ്യത്യസ്തമായി ചിന്തിക്കുകയും കാണുകയും ചെയ്യുന്നവരെയും പ്രശ്നപരിഹാരത്തിന് ഒരു പുതിയ കാഴ്ചപ്പാട് കൊണ്ടുവരാൻ കഴിയുന്നവരെയും ലക്ഷ്യമിട്ടുള്ളതാണ് ഈ പസിൽ.

ജസ്റ്റിൻ ഈഗിൾട്ടൺ എന്ന കലാകാരൻ രൂപകൽപ്പന ചെയ്ത ഈ പസിൽ ഡികോഡ് ചെയ്യാൻ നിരവധിപ്പേരാണ് ശ്രമിച്ചത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉൾക്കാഴ്ചകളുള്ള വ്യക്തികളിലേക്ക് ഏജൻസി എത്തിച്ചേരാനാഗ്രഹിക്കുന്നതിനാലാണ് ഇത്തരം റിക്രൂട്മെന്റ് അവതരിപ്പിച്ചതെന്നു ഏജൻസി അധികൃതർ അറിയിച്ചു. ലിങ്ക്ഡ്ഇൻ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയ പസിലിനുള്ള പരിഹാരം പിന്നീട് ഏജൻസി പുറത്തിറക്കി.

ADVERTISEMENT

ഗവൺമെന്റ് കമ്യൂണിക്കേഷൻസ്  ഹെഡ്ക്വാർട്ടേഴ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ജിസിഎച്ച്ക്യു. അവർ ചെയ്യുന്നതിന്റെ സാരാംശം ഇതാ:

ArtWell/Shutterstock

∙ലോകമെമ്പാടുമുള്ള  ആശയവിനിമയങ്ങൾ ശേഖരിക്കുന്നു. ഇതിനെ "സിഗ്നൽ ഇൻ്റലിജൻസ്" എന്ന് വിളിക്കുന്നു.

ADVERTISEMENT

∙കോഡ് ക്രാക്കിങ്: രണ്ടാം ലോകമഹായുദ്ധസമയത്ത്  കോഡുകൾ തകർത്തത് പോലെ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ മനസിലാക്കാൻ അവർ ശ്രമിക്കുന്നു.

∙സൈബർ സുരക്ഷ:  ഓൺലൈൻ വിവരങ്ങൾ ഹാക്കർമാരിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇതിനായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ(എൻസിഎസ്‌സി) എന്ന പ്രത്യേക സംഘവും ഇവർക്കുണ്ട്.

Image Credit: demaerre/Istock

രഹസ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നു

ബ്രിട്ടനെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുകയും ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഹൈടെക് ഷീൽഡ് പോലെയാണ്. അവരുടെ പ്രവർത്തനം തീവ്രവാദം, കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടാനും രാജ്യത്തെ സുരക്ഷിതമായി നിലനിർത്താനും സഹായിക്കുന്നു.

English Summary:

Want to be James Bond? UK spy agency releases puzzle