ഇറാനിലെ തലസ്ഥാനനഗരമായ ടെഹ്റാനിലെ വലിയാസ്ർ ചത്വരത്തിൽ(Valiasr Street) വിവിധ ഇറാനിയൻ മിസൈലുകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.റിസർവ് ഉൾപ്പെടെ പത്തുലക്ഷത്തോളം സൈനികരും 550 യുദ്ധവിമാനങ്ങളും രണ്ടായിരത്തോളം ആക്രമണ ടാങ്കുകളുമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാനിലെ തലസ്ഥാനനഗരമായ ടെഹ്റാനിലെ വലിയാസ്ർ ചത്വരത്തിൽ(Valiasr Street)  വിവിധ ഇറാനിയൻ മിസൈലുകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.റിസർവ് ഉൾപ്പെടെ പത്തുലക്ഷത്തോളം സൈനികരും 550 യുദ്ധവിമാനങ്ങളും രണ്ടായിരത്തോളം ആക്രമണ ടാങ്കുകളുമൊക്കെ കയ്യിലുണ്ടെങ്കിലും മിസൈൽ സാങ്കേതികവിദ്യയിൽ വലിയ ശ്രദ്ധ ഇറാൻ നൽകുന്നുണ്ട്. മേഖലയിലെ വലിയ ഒരു ശാക്തിക പ്ലേയർ ആകാൻ മിസൈലുകൾ വലിയ രീതിയിൽ സഹായകമാകും എന്ന തിരിച്ചറിവാണ് ഇതിനു കാരണം.

ടെഹ്റാനിൽ സ്ഥാപിച്ച ബോർഡിൽ പ്രധാനസ്ഥാനം നൽകിയിരിക്കുന്നത് ഫത്താ എന്ന മിസൈലിനാണ്. തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ എന്നാണ് ഫത്താ മിസൈലിന് ഇറാൻ നൽകുന്ന വിശേഷണം. ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.

ADVERTISEMENT

ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചിരിക്കുന്നത്. ഇറാന്‌റെ ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം 1400 കിലോമീറ്റർ വരെ ഈ മിസൈലിന് റേഞ്ചുണ്ട്. 

രഹസ്യചലന സംവിധാനങ്ങൾ

ADVERTISEMENT

പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു.ഇറാന്‌റെ പരമോന്നത  നേതാവായ ആയത്തുല്ല അലി ഖമനെയ് ആണ് മിസൈലിനു പേരു നൽകിയതെന്ന് കരുതപ്പെടുന്നു. വിജയം വരിപ്പിക്കുക എന്നതാണ് ഫത്താ എന്ന പേരിനർഥം. ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു.

ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. ലോകത്തെ പല പ്രമുഖ എയർ ഡിഫൻസ് സംവിധാനങ്ങളെയും ചെറുക്കാൻ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്‌റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ശേഷിയും മിസൈലിനുണ്ടെന്നാണ് രാജ്യത്തിന്റെ അവകാശവാദം.

ADVERTISEMENT

ഖൈബർ ബസ്റ്റർ

ഇസ്രയേലിൽ എവിടെയും ആക്രമണം നടത്താൻ അനുവദിക്കുന്ന റേഞ്ചുള്ള പുതിയ മിസൈൽ  എന്ന വാദത്തോടെയാണ് ഖൈബർ ബസ്റ്റർ എന്ന മിസൈൽ 2022ൽ പുറത്തിറക്കിയത്,.പൂർണമായും തദ്ദേശീയമായായിരുന്നു മിസൈലിന്റെ നിർമാണം.മധ്യപൂർവ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടും. 780 കിലോമീറ്റർ റേഞ്ചുള്ള ഖയാം 1760 കിലോമീറ്റർ റേഞ്ചുള്ള ഗദർ 1 എന്നിവയൊക്കെ ഇറാന്‌റെ ദീർഘദൂര റേഞ്ച് മിസൈലുകളാണ്. 

അയൺ ഡോമിന്റെ തദ്ദേശീയ പതിപ്പും ഇറാൻ ഒരുക്കിയിരുന്നു. ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്‌വർക്ക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫൻഡേഴ്‌സ് വെലായത് 1400 എന്നാണ്.

English Summary:

Iran unveils 'Khaibar-buster' missile