കൊച്ചി∙ സാങ്കേതിക വിദ്യ മാറിമറിയുന്ന കാലഘട്ടത്തില്‍ ഗെയിമിങ് രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് മുന്‍ നിര ലാപ്‌ടോപ്പ് നിര്‍മാതാക്കളായ എച്ച്പി. ഒമെന്‍ ശ്രേണിയിലേ 15ഡിസി 84 ഗെയിമിങ് ലാപ്‌ടോപ്പുകളാണ് ഈ രംഗത്തെ ഇപ്പോഴത്തെ താരം. നിരവധി നൂതന സവിഷേതകളുമായാണ് ഒമെന്‍ 15ഡിസി 84ടി എക്‌സിന്റെ വരവ്.

കൊച്ചി∙ സാങ്കേതിക വിദ്യ മാറിമറിയുന്ന കാലഘട്ടത്തില്‍ ഗെയിമിങ് രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് മുന്‍ നിര ലാപ്‌ടോപ്പ് നിര്‍മാതാക്കളായ എച്ച്പി. ഒമെന്‍ ശ്രേണിയിലേ 15ഡിസി 84 ഗെയിമിങ് ലാപ്‌ടോപ്പുകളാണ് ഈ രംഗത്തെ ഇപ്പോഴത്തെ താരം. നിരവധി നൂതന സവിഷേതകളുമായാണ് ഒമെന്‍ 15ഡിസി 84ടി എക്‌സിന്റെ വരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സാങ്കേതിക വിദ്യ മാറിമറിയുന്ന കാലഘട്ടത്തില്‍ ഗെയിമിങ് രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് മുന്‍ നിര ലാപ്‌ടോപ്പ് നിര്‍മാതാക്കളായ എച്ച്പി. ഒമെന്‍ ശ്രേണിയിലേ 15ഡിസി 84 ഗെയിമിങ് ലാപ്‌ടോപ്പുകളാണ് ഈ രംഗത്തെ ഇപ്പോഴത്തെ താരം. നിരവധി നൂതന സവിഷേതകളുമായാണ് ഒമെന്‍ 15ഡിസി 84ടി എക്‌സിന്റെ വരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സാങ്കേതിക വിദ്യ മാറിമറിയുന്ന കാലഘട്ടത്തില്‍ ഗെയിമിങ് രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് മുന്‍ നിര ലാപ്‌ടോപ്പ് നിര്‍മാതാക്കളായ എച്ച്പി. ഒമെന്‍ ശ്രേണിയിലേ 15ഡിസി 84 ഗെയിമിങ് ലാപ്‌ടോപ്പുകളാണ് ഈ രംഗത്തെ ഇപ്പോഴത്തെ താരം. നിരവധി നൂതന സവിഷേതകളുമായാണ് ഒമെന്‍ 15ഡിസി 84ടി എക്‌സിന്റെ വരവ്. ഗെയിമിങ്ങിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ വളരെ ആകര്‍ഷകമായി രൂപകല്പന ചെയ്തിരിക്കുന്ന കീ ബോര്‍ഡും, ഡിസ്‌പ്ലേയും ലാപ്‌ടോപ്പിന്റെ പ്രത്യേകതകളാണ്. 

 

ADVERTISEMENT

എട്ടാം തലമുറ ഹെക്‌സ കോര്‍ ഇന്റല്‍ കോര്‍ ഐ 7-8750എച്ച് പ്രോസസറാണ് ലാപ്‌ടോപ്പിന്റെ കരുത്ത്. 4.1 ജിഗാ ഹെര്‍ട്‌സ് ഫ്രീക്കന്‍സി നല്‍കാന്‍ ശേഷിയുള്ള ഇവ ഗെയിമിങ്ങിന് മികവുറ്റ സ്പീഡ് വാഗ്ദാനം നല്‍കുന്നു. ഈ സവിശേഷത മൂലം ഉയര്‍ന്ന നിലവാരത്തിലുള്ള ഗെയിമുകള്‍ കളിക്കുമ്പോള്‍ പോലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ലാപ്ടോപ്പുകള്‍ മികച്ച പ്രതികരണം കാഴ്ചവെക്കുന്നു.

 

ശക്തമായ പ്രൈസസറിനൊപ്പം 16 ജിബി ഡിഡിആര്‍ബി4 മെമ്മറി മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഏറ്റവും വമ്പന്‍ ഗെയിമുകള്‍ക്ക് പോലും വേണ്ട പവര്‍ നല്‍കുവാന്‍ 16 ജിബി മെമ്മറി തികച്ചും പര്യാപ്തമാണ്. ഒരു ടെറാബൈറ്റ് ആണ് സ്റ്റോറേജ്. 1 ടിബി സീരിയല്‍ എടിഎ ഹാര്‍ഡ്ഡ്രൈവ് ആണ് ഇതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം വേഗം വര്‍ധിപ്പിക്കുന്നതിനും അധിക ബൂട്ട് സ്പീഡ് ലഭിക്കുന്നതിനുമായി ഒരു എസ്എസ്ഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്എടിഎ ഹാര്‍ഡ് ഡ്രൈവിലെ 7400 ആര്‍പിഎം ക്ലോക്ക് വേഗം, വേഗത്തിലുള്ള ഡാറ്റാ കൈമാറ്റവും വേഗമുള്ള ബൂട്ട് സമയവും ഉറപ്പാക്കുന്നു.

 

ADVERTISEMENT

3സെല്‍ അടങ്ങിയ ലിയോന്‍ ബാറ്ററിയാണ് ഈ ഗെയിമിങ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 4ജിബി എന്‍വീഡിഎ ജി ഫോഴ്‌സ് ജിടി എക്‌സ് 1050ടിഐ ഗ്രാഫിക്‌സ് കാര്‍ഡ്  മികച്ച ഗെയിമിങ് അനുഭവം സാധ്യമാക്കുന്നു. ഇതിനോട് കൂടി 16ജിബി റാം കൂടി ചേരുന്നതോടെ ഗെയിമിങ് രംഗത്ത് ഒമെന്‍ 15 ഡിസി 0084ടി എക്‌സ് പകരക്കാരില്ലാത്ത പോരാളിയായി മാറുന്നു. 64ബിറ്റ് ആര്‍ക്കിടെക്ച്ചറില്‍ പ്രവര്‍ത്തിക്കുന്ന പ്രീഇന്‍സ്റ്റാള്‍ഡ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡിസി 0084 ടിഎക്‌സിലേത്. 

 

മൂന്ന് യുഎസ്ബി 3.0 പോര്‍ട്‌സ്, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഒരു കംബൈന്‍ ഓഡിയോ മൈക്രോ ഫോണ്‍ ജാക്ക്, ഒരു എതര്‍നെറ്റ് പോര്‍ട്ട്, ഒരു എസ്ഡി കാര്‍ഡ് സ്ലോട്ട്, തുടങ്ങിയ നിരവധി കണക്റ്റിവിറ്റി പോര്‍ട്ടുകളും ലാപ്‌ടോപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല ഒരു പ്രത്യേക അഡാപ്റ്ററിന്റെ സഹായം കൂടാതെ മറ്റ് അനുബന്ധ ഉപകരണങ്ങളും ഇതില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. കൂടാതെ മൂന്ന് യുഎസ്ബി 3.0പോര്‍ട്ടുകളെ കൂടാതെ, SATA ഹാര്‍ഡ് ഡ്രൈവിലെ 7400 ആര്‍ പിഎം ക്ലോക്ക് റേറ്റുമായി കൂടിച്ചേരുമ്പോള്‍ വേഗത്തിലുള്ള ഡാറ്റ കൈമാറ്റ നിരക്ക്  ഉറപ്പാക്കുന്നു.

 

ADVERTISEMENT

ലാപ്‌ടോപ്പിന്റെ ക്യാമ മികവാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന പ്രത്യേകത. വൈഡ് വിഷന്‍ എച്ച്ഡി ക്യാമറ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും വിഡിയോ കോളിങ്ങിനും ഏറ്റവും അനുയോജ്യമാണ്. മാത്രമല്ല ഈ സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച പിക്ചര്‍ ക്വാളിറ്റിയാണ് ലാപ്‌ടോപ്പ് നല്‍കുന്നത്. 1920x1080 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനോടു കൂടിയ 15.6 ഇഞ്ച് ഡയഗണല്‍ ഫുള്‍ എച്ച്ഡിഐപിഎസ് ആന്റി ഗ്ലയര്‍ ഡബ്ല്യൂഎല്‍ഇഡി ബാക്ക്‌ലിറ്റ് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പിലുള്ളത്. ഈ മികവുറ്റ ഡിസ്‌പ്ലേ ഉപയോക്താക്കള്‍ക്ക് ഗെയിമിങ്ങില്‍ ഒരു യാഥാര്‍ഥ്യ കാഴ്ച അനുഭവം സാധ്യമാക്കുന്നു. സ്‌ക്രീനിന്റെ പിക്ചര്‍ ക്വാളിറ്റി മികവേറിയതാണ്. 

 

എച്ച്പി ഒമെന്‍ 15 ഡിസി ടിഎക്സില്‍ എച്ച്പി ഓഡിയോ ബൂസ്റ്റോടുകൂടിയ ഡ്യൂവല്‍ സ്പീക്കര്‍ ഓഡിയോ സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വളരെ വ്യക്തവും ഉയര്‍ന്നതുമായ ഓഡിയോ അനുഭവം സാധ്യമാക്കുന്നു. കൂടാതെ ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബാങ് ആന്‍ഡ് ഒലുസ്ഫെന്‍ ഓഡിയോ കണ്‍ട്രോളര്‍ മുഖേന ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഓഡിയോ പ്രൊഫൈല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു. നിര്‍മാണ ഗുണമേന്മയിലും ഡിസൈനിലും എച്ച്പി 15ഡിസി 0084ടിഎക്‌സ് ഏറ്റവും മുന്തിയ നിലവാരം പുലര്‍ത്തുന്നുണ്ട്. ആകര്‍ഷകമായ ഡിസൈനോടു കൂടിയ ലാപ്‌ടോപ്പിലെ ചുവപ്പും കറുപ്പും ചേര്‍ന്ന മെറ്റാലിക് ഡിസൈന്‍, ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നിവ കാഴ്ചയില്‍ തന്നെ ഒരു ഗെയിമിങ് അനുഭവം നല്‍കുന്നുമുണ്ട്.