സ്മാര്‍ട് ഫോണ്‍ എന്ന സങ്കല്‍പ്പത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കാമെന്ന പരീക്ഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോള്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പരീക്ഷണ ഉപകരണങ്ങളില്‍ ഒന്നാണ് നൂബിയ കമ്പനിയുടെ ആല്‍ഫാ (Nubia Alpha) എന്ന കൈയ്യില്‍ കെട്ടാവുന്ന ഫോണ്‍. ഒരു ഫിറ്റ്‌നെസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാര്‍ട് ഫോണ്‍ എന്ന സങ്കല്‍പ്പത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കാമെന്ന പരീക്ഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോള്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പരീക്ഷണ ഉപകരണങ്ങളില്‍ ഒന്നാണ് നൂബിയ കമ്പനിയുടെ ആല്‍ഫാ (Nubia Alpha) എന്ന കൈയ്യില്‍ കെട്ടാവുന്ന ഫോണ്‍. ഒരു ഫിറ്റ്‌നെസ് ട്രാക്കറായും ഇതു ഉപയോഗിച്ച് ചുവടുകളുടെ എണ്ണമെടുക്കുകയും ഹൃദയമിടിപ്പു നിരീക്ഷിക്കുകയും എത്ര കലോറി ഉപയോഗിച്ചു എന്നറിയുകയും ചെയ്യാം. സാധാരണ സിം മാത്രമല്ല, ഇ–സിം സ്വീകരിക്കുന്ന മോഡലും നൂബിയ ഇറക്കിയിട്ടുണ്ട്.

ADVERTISEMENT

ഇതണിയുമ്പോള്‍ വലുപ്പക്കൂടുതല്‍ തോന്നുമെന്ന കാര്യം എടുത്തു പറയണം. വലിയ കൈകൾ ഉളളവര്‍ക്കായിരിക്കും ഉതകുക. 4 ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീനാണ് ഇതിന്റെ മുഖ്യ ഡിസ്‌പ്ലെ. സ്‌ക്രീനിലെ കണ്ടെന്റ് കാണാൻ എളുപ്പമുള്ള രീതിയില്‍ ഡ്രാഗു ചെയ്തു വയ്ക്കാം. ഫോണിനോട് ഇടപെടാന്‍ ടച്‌സ്‌ക്രീനിന്റെ സേവനം സ്വീകരിക്കുകയോ, ആംഗ്യങ്ങളിലൂടെ സംവേദിക്കുകയോ ചെയ്യാം. ആംഗ്യ ഭാഷ എന്ന ആശയം രസകരമാണെങ്കിലും പ്രശ്‌നരഹിതമായി തീര്‍ന്നിട്ടില്ലെന്ന തോന്നലാണ് ഉണ്ടാകുന്നത്.

രണ്ടു വലിയ ബട്ടണുകളുമുണ്ട് റിസ്റ്റ് ഫോണിന്. ഒന്ന് ഓണ്‍-ഓഫ് ചെയ്യാനും അടുത്തത് മുൻപിലത്തെ മെനുവിലേക്കു പോകാനുള്ള ബാക്ക് ബട്ടണുമാണ്. ഇവയുടെ എതിര്‍വശത്താണ് സ്പീക്കര്‍. മുന്നിലുള്ള 5 എംപി ക്യാമറ ഉപയോഗിച്ച് തരക്കേടില്ലാത്ത സെല്‍ഫികളും എടുക്കാം. ഈ ഫോണിന്റെ പല ഫീച്ചറുകളും സ്മാര്‍ട് വാച്ചുകളില്‍ ലഭ്യമാണ്. അവയ്ക്കില്ലാത്തതെന്നു പറയാനുള്ളത് 4-ഇഞ്ച് ഡിസ്‌പ്ലെ ഉണ്ടെന്നതാണ്.

ADVERTISEMENT

പരിഹാസം

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ കാണാന്‍പറ്റിയ ഏറ്റവും പരിഹാസ്യമായ ഉപകരണമെന്നാണ് ചില മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിച്ചത്. വാവെയുടെ ഫോള്‍ഡു ചെയ്യാവുന്ന ഫോണായ മെയ്റ്റ് X മുതല്‍ എനര്‍ജൈസറുടെ 18,000 mAh ബാറ്ററിയുളള സ്മാര്‍ട് ഫോണ്‍ വരെ കണ്ടു. പക്ഷേ, നൂബിയയുടെ ആല്‍ഫ ഫോണ്‍ പോലെ ഇത്ര പരിഹാസ്യമായ ഒന്ന് ഇവിടെയെങ്ങും കാണാനാവില്ല എന്നൊക്കെയാണ് കമന്റ്. ഇതു വിരൂപമാണ്. പേടിപ്പെടുത്തുന്നതാണ് എന്നൊക്കെയാണ് ചില കമന്റുകള്‍. വൈരൂപ്യത്തിന്റെ കാര്യത്തില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആല്‍ഫയ്ക്ക് എതിരാളികളില്ലെന്നു പറയുന്നവരും ഉണ്ട്.

ADVERTISEMENT

നൂബിയ ആല്‍ഫയുടെ ഫീച്ചറുകൾ

സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 (Snapdragon Wear 2100) പ്രൊസസര്‍, 1ജിബി റാം, 8ജിബി സ്റ്റോറേജ്, 500 mAh ബാറ്ററി. ഈ ഫോണിന്റെ പ്രധാന നേട്ടവും വളയ്ക്കാവുന്ന ഡിസ്‌പ്ലെയാണ്. 100,000 വളച്ചു കൈയ്യില്‍ കെട്ടാമെന്നാണ് നൂബിയ പറയുന്നത്. പകിട്ടു കൊണ്ട് വേണ്ടാത്ത ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ഈ ഉപകരണത്തിന് വിലയും ഒട്ടും കുറവല്ല. 510 ഡോളര്‍. റിസ്റ്റ് ഫോണ്‍ ഏപ്രിലില്‍ വിപണിയിലെത്തും.