യുഎസ്ബി എന്നു പറയുമ്പോൾ അത് മൂന്നാണോ നാലാണോ എന്നു നമ്മൾ നോക്കാറില്ല. എന്നാൽ, അതൊക്കെ കൃത്യമായി നോക്കി നിരീക്ഷിക്കുന്ന യുഎസ്ബി ഇംപ്ലിമെന്റേഴ്സ് ഫോറം യുഎസ്ബിയുടെ അടുത്ത പതിപ്പ് അവതരിപ്പിച്ചു. യുഎസ്ബി-4 എന്ന പുതിയ സ്റ്റാൻഡാർഡ് ഇന്റെലിന്റെ തണ്ടർബോൾട്ട് 3 പ്രോട്ടോക്കോൾ അധിഷ്ഠിതമായുള്ളതാണ്. മൊബൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ്ബി എന്നു പറയുമ്പോൾ അത് മൂന്നാണോ നാലാണോ എന്നു നമ്മൾ നോക്കാറില്ല. എന്നാൽ, അതൊക്കെ കൃത്യമായി നോക്കി നിരീക്ഷിക്കുന്ന യുഎസ്ബി ഇംപ്ലിമെന്റേഴ്സ് ഫോറം യുഎസ്ബിയുടെ അടുത്ത പതിപ്പ് അവതരിപ്പിച്ചു. യുഎസ്ബി-4 എന്ന പുതിയ സ്റ്റാൻഡാർഡ് ഇന്റെലിന്റെ തണ്ടർബോൾട്ട് 3 പ്രോട്ടോക്കോൾ അധിഷ്ഠിതമായുള്ളതാണ്. മൊബൈൽ ഇന്റർനെറ്റിൽ 3ജിയിൽ നിന്നു 4ജിയിലേക്കുള്ള മാറ്റം പോലെ നിർണായകമാണ് യുഎസ്ബി 3യിൽ നിന്ന് യുഎസ്ബി 4ലേക്കുള്ള മാറ്റം. 

ADVERTISEMENT

യുഎസ്ബി 4 പ്രോട്ടോക്കോളിൽ ഏറ്റവും പ്രധാനമായി എടുത്തു പറയാവുന്നത് വേഗത്തിലുള്ള വർധന തന്നെയാണ്. പരമാവധി ഡേറ്റ ട്രാൻസ്ഫർ വേഗം 40 ജിബിപിഎസ് ആയി വർധിക്കും. ഇതിനു പുറമേ വിവിധ ഡിസ്പ്ലേ പ്രോട്ടോക്കോൾ, പവർ ടെലിവറി എന്നിവയിലും യുഎസ്ബി 4 മാറ്റങ്ങൾ വരുത്തും. യുഎസ്ബി 4 വരുമ്പോൾ ഉപകരണങ്ങളിലെ കണക്ടറുകൾ നിലവിൽ വളരെ കുറച്ച് ഉപകരണങ്ങളിൽ മാത്രം എത്തിയിട്ടുള്ള യുഎസ്ബി–സി ആയി മാറും. 

ADVERTISEMENT

യുഎസ്ബി 2, യുഎസ്ബി 3 എന്നിങ്ങനെ നിലവിലുള്ള ഉപകരണങ്ങളിലുള്ള യുഎസ്ബി പ്രോട്ടോക്കോളുകളും യുഎസ്ബി 4 പിന്തുണയ്ക്കും. 50 കമ്പനികളാണ് നിലവിൽ യുഎസ്ബി 4 പ്രോട്ടോക്കോളുമായി സഹകരിക്കുന്നത്. ഈ വർഷം മധ്യത്തോടെ ഉപകരണനിർമാതാക്കൾക്ക് യുഎസ്ബി 4 പ്രോട്ടോക്കോളിന്റെ അന്തിമരൂപം കൈമാറും. ഈ വർഷം അവസാനത്തോടെ ഉപകരണങ്ങളിൽ പ്രതീക്ഷിക്കാം.