ചൈനീസ് കമ്പനിയായ ഷഓമിയുടെ ബെസെൽ കുറവുള്ള എംഐ ടിവികൾ പുറത്തിറങ്ങി. ഇതിനെ എംഐ ഫുൾസ്ക്രീൻ ടിവി പ്രോ എന്നാണ് വിളിക്കുന്നത്. എംഐ ഫുൾസ്ക്രീൻ ടിവി പ്രോ മൂന്ന് വലുപ്പത്തിലാണ് അവതരിപ്പിച്ചത്. ഏറ്റവും വില കുറഞ്ഞത് 43 ഇഞ്ച് മോഡലാണ്. ഇതോടൊപ്പം 55 ഇഞ്ച്, 65 ഇഞ്ച് ഫുൾസ്ക്രീൻ ടിവികളും ഉണ്ട്. ഷഓമി എംഐ ഫുൾസ്ക്രീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് കമ്പനിയായ ഷഓമിയുടെ ബെസെൽ കുറവുള്ള എംഐ ടിവികൾ പുറത്തിറങ്ങി. ഇതിനെ എംഐ ഫുൾസ്ക്രീൻ ടിവി പ്രോ എന്നാണ് വിളിക്കുന്നത്. എംഐ ഫുൾസ്ക്രീൻ ടിവി പ്രോ മൂന്ന് വലുപ്പത്തിലാണ് അവതരിപ്പിച്ചത്. ഏറ്റവും വില കുറഞ്ഞത് 43 ഇഞ്ച് മോഡലാണ്. ഇതോടൊപ്പം 55 ഇഞ്ച്, 65 ഇഞ്ച് ഫുൾസ്ക്രീൻ ടിവികളും ഉണ്ട്. ഷഓമി എംഐ ഫുൾസ്ക്രീൻ ടിവി പ്രോയ്ക്ക് 1499 യുവാൻ മുതലാണ് വില തുടങ്ങുന്നത്.

ADVERTISEMENT

എംഐ ഫുൾസ്ക്രീൻ ടിവി പ്രോയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് ബെസെൽ-കുറവ് ഡിസൈനാണ്. അതായത് പുറത്തേക്കൊഴുകും സ്ക്രീൻ. എംഐ ഫുൾസ്ക്രീൻ ടിവി പ്രോ സീരീസിന് കീഴിലുള്ള മൂന്ന് ടിവികളും ഇടുങ്ങിയ ബെസലുകളുമായാണ് വരുന്നത്. ഇതിനാലാണ് ഫുൾസ്ക്രീൻ ടിവി എന്ന് വിളിക്കുന്നത്. മെലിഞ്ഞതോ ഇടുങ്ങിയതോ ആയ ബെസലുകളുള്ള എംഐ ടിവികളെ ആദ്യമായാണ് ഷഓമി കൊണ്ടുവരുന്നത്. ബെസെൽ-കുറവ് രൂപകൽപനയിലൂടെ കാഴ്ചക്കാർക്ക് മികച്ച മൾട്ടിമീഡിയ അനുഭവം നൽകാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ഷഓമി പറയുന്നു.

ADVERTISEMENT

‘ഫുൾസ്ക്രീൻ ടിവി പ്രോ സീരീസ്’ അലുമിനിയം അലോയ് ഫ്രെയിം ഉൾക്കൊള്ളുന്നു. 3 ഡി കാർബൺ ഫൈബർ ഉപയോഗിച്ചാണ് എംഐ ഫുൾസ്ക്രീൻ ടിവി പ്രോ സീരീസിന്റെ പിൻ പാനൽ നിർമിച്ചിരിക്കുന്നത്. ഏത് കോണിൽ നോക്കിയാലും എംഐ ഫുൾസ്ക്രീൻ ടിവി പ്രോ മനോഹരമായി കാണപ്പെടുന്നുവെന്ന് ഷഓമി അവകാശപ്പെടുന്നു.

ADVERTISEMENT

എംഐ ഫുൾസ്ക്രീൻ ടിവി പ്രോ സീരീസിന് 8 കെ വിഡിയോ ഉള്ളടക്കം സ്ട്രീം ചെയ്യാൻ കഴിയും. ചൈനയിൽ 8 കെ പ്ലേബാക്ക് പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയാണിതെന്ന് ലോഞ്ച് ഇവന്റിൽ ഷഓമി പറയുന്നു. പുതിയ എംഐ ടിവികൾക്കായി അംലോജിക് ടി 972 വികസിപ്പിക്കുന്നതിന് ഷഓമി അംലോജിക്കുമായി സഹകരിക്കുന്നുണ്ട്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ടിവികൾ വരുന്നത്. 8 കെ കൂടാതെ സ്മാർട് ടിവികളും 4 കെ വിഡിയോ പിന്തുണയ്ക്കുന്നു. പുതിയ ടിവികൾ 4 കെ സ്‌ക്രീനിൽ വരുന്നു.

43 ഇഞ്ച് എംഐ ഫുൾസ്ക്രീൻ ടിവി പ്രോയ്ക്ക് 1499 യുവാൻ വിലയുണ്ട്. 55 ഇഞ്ച് എംഐ ഫുൾസ്ക്രീൻ ടിവി പ്രോയ്ക്ക് 2399 യുവാനാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് എംഐ ഫുൾസ്ക്രീൻ ടിവി പ്രോയ്ക്ക് 3399 യുവാനും വിലയുണ്ട്. മൂന്ന് ടിവികളും ചൈനയിൽ വിൽപനയ്ക്കെത്തി. എംഐ ഫുൾസ്ക്രീൻ ടിവി പ്രോ സീരീസിന്റെ ഇന്ത്യയെ ലഭ്യതയെക്കുറിച്ച് അറിവായിട്ടില്ല.