ഷഓമിയുടെ മി സ്മാർട് ബാൻഡ്4 ഫിറ്റ്നെസ് ബാൻഡുകളിലെ നവാതിഥിയാണ്. ഓരോ ചലനവും എന്തിന് ഹൃദയമിടിപ്പും ഉറക്കവും പോലും അളന്നെടുത്ത് വിശകലനം ചെയ്ത് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പണിപ്പെടുന്ന സുഹൃത്താണിത്. മികച്ച ഫിറ്റ് ആൻഡ് ഫിനിഷ് ആണ് മി ബാൻഡ്4ന്. തിളക്കമുള്ള കളർ അമൊലെഡ് ഡിസ്പ്ലേ. തിളക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷഓമിയുടെ മി സ്മാർട് ബാൻഡ്4 ഫിറ്റ്നെസ് ബാൻഡുകളിലെ നവാതിഥിയാണ്. ഓരോ ചലനവും എന്തിന് ഹൃദയമിടിപ്പും ഉറക്കവും പോലും അളന്നെടുത്ത് വിശകലനം ചെയ്ത് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പണിപ്പെടുന്ന സുഹൃത്താണിത്. 

മികച്ച ഫിറ്റ് ആൻഡ് ഫിനിഷ് ആണ് മി ബാൻഡ്4ന്. തിളക്കമുള്ള കളർ അമൊലെഡ് ഡിസ്പ്ലേ. തിളക്കം ക്രമീകരിക്കാനുമാകും. കൈത്തണ്ടയിൽ മനോഹരമായി ഇണങ്ങിച്ചേരുന്ന ഡിസൈൻ. ഉറങ്ങുമ്പോഴും ശല്യമാകാത്തത്ര ലൈറ്റും ആണ്. ഫിറ്റ്നെസ് ട്രാക്കർ കാപ്സ്യൂളിൽ കയ്യോടു ചേരുന്ന ഭാഗത്ത് ഹാർട്റേറ്റ് സെൻസറുണ്ട്.

ADVERTISEMENT

സിലിക്കൺ ബാൻഡിൽനിന്ന് ട്രാക്കർ ഇളക്കിയെടുത്ത് പ്രത്യേക ചാർജിങ് പോർട്ടും കേബിളും വഴി ചാർജ് ചെയ്യണം. അടിക്കടി ചാർജ് ചെയ്യേണ്ട. മാസത്തിൽ രണ്ടു തവണയേ ഫുൾ ചാർജിങ് വേണ്ടിവരൂ. മികച്ച ബാറ്ററി ലൈഫാണ്. ട്രാക്കറിന്റെ യൂസർ ഇന്റർഫേസ് വളരെ അനായാസപ്രവർത്തനത്തിന് ഉതകുന്നു. ടച്, സ്വൈപ് രീതികളിൽ വിവധ ഫങ്ഷനുകളിലെത്താം. 

ADVERTISEMENT

സ്മാർട്ഫോണിൽ മി ഫിറ്റ് ആപ് ഇൻസ്റ്റോൾ ചെയ്തുവേണം മി ബാൻഡ്4ന്റെ ശേഷി പൂർണമായി പ്രയോജനപ്പെടുത്താൻ. ആപ്പുമായി ബാൻഡ് പെയർ ചെയ്താൽ പിന്നെ അവർ തമ്മിൽ ആശയവിനിമയം നടന്നോളും. നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ വർക്കൗട്ടുകൾ ട്രാക്ക് ചെയ്യാനും നിരന്തരം ഹാർട് റേറ്റ് മോണിറ്റർ ചെയ്യാനും കഴിയും. നീന്തുമ്പോൾ ഉപയോഗിക്കാവുന്നതരത്തിൽ വാട്ടർപ്രൂഫ് ആണ് മി ബാൻഡ്4. ഇത്തരം ട്രാക്കിന്റെ ഡേറ്റയുടെ വിശകലനം ആപ്പിൽ ലഭിക്കും.

ADVERTISEMENT

മി ഫിറ്റ് ആപ്പിൽ വാച്ചും ഫോണുമായി ബന്ധിപ്പിച്ച് ഒട്ടേറെ ഫീച്ചറുകൾ ഉപയോഗപ്പെടുത്താം. വാച്ച് സ്ക്രീനിലെ മുഖചിത്രം മാറ്റാൻ ഇഷ്ടം പോലെ ഓപ്ഷനുകൾ. ഫോണിലെ ഫോട്ടോകളും ബാൻഡിലെത്തിക്കാം. ഇൻകമിങ് കോൾ, എസ്എംഎസ്, മ്യൂസിക് അലെർട്ടുകളൊക്കെ ബാൻഡിൽ ലഭിക്കും. ചാർജിങ്ങിന് പോർട്ടിൽ ഉറപ്പിച്ചുനിർത്തുന്നത് അൽപം പ്രയാസമാണെന്നതുമാത്രമാണ് മി ബാൻഡ്4നെതിരെ പറയാവുന്നത്. 2299 രൂപയ്ക്ക് മികച്ച ഉപകരണം ലഭ്യമാക്കിയിരിക്കുകയാണ് ഷഓമി.