മൊബൈൽ ഫോൺ ബ്രാൻഡ് ആയി രംഗത്തെത്തി വിപണിയിലെ അമൂല്യനാമങ്ങളിലൊന്നായി മാറിയ നോക്കിയ ഇന്ത്യൻ വിപണിയിൽ സ്മാർട് ടിവി അവതരിപ്പിച്ചു. 55 ഇഞ്ച് 4കെ ടിവിക്ക് 41,999 രൂപയാണ് വില. ക്വാഡ്കോർ പ്രൊസസർ, 2.25 ജിബി റാം, 16 ജിബി റോം, 2 യുഎസ്ബി പോർട്ടുകൾ, 2 എച്ച്ഡിഎംഐ പോർട്ടുകൾ, ബ്ലൂടൂത്ത് 5, ബിൽറ്റ് ഇൻ വൈഫൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ ഫോൺ ബ്രാൻഡ് ആയി രംഗത്തെത്തി വിപണിയിലെ അമൂല്യനാമങ്ങളിലൊന്നായി മാറിയ നോക്കിയ ഇന്ത്യൻ വിപണിയിൽ സ്മാർട് ടിവി അവതരിപ്പിച്ചു. 55 ഇഞ്ച് 4കെ ടിവിക്ക് 41,999 രൂപയാണ് വില. ക്വാഡ്കോർ പ്രൊസസർ, 2.25 ജിബി റാം, 16 ജിബി റോം, 2 യുഎസ്ബി പോർട്ടുകൾ, 2 എച്ച്ഡിഎംഐ പോർട്ടുകൾ, ബ്ലൂടൂത്ത് 5, ബിൽറ്റ് ഇൻ വൈഫൈ എന്നിവയാണ് പ്രധാന സവിശേഷതകൾ. 

ADVERTISEMENT

24 വാട്ട്സ് ഔട്ട്പുട്ട് നൽകുന്ന ജെബിഎൽ സ്പീക്കറുകളാണ് ടിവിയുടെ ശബ്ദമികവിനു പിന്നിൽ. ഡോൾബി ഓഡിയോയും ഡിടിഎസ് ട്രൂ സറൗണ്ട് സൗണ്ട് സംവിധാനവും ഇതിലുണ്ട്. ആൻഡ്രോയ്ഡ് 9 ടിവി ഒഎസിൽ പ്രവർത്തിക്കുന്ന ടിവിയിൽ നെറ്റ്‍ഫ്ലിക്സ്, ഹോട്ട്സ്റ്റാർ തുടങ്ങി ഇന്ത്യയിൽ ഏറെ പ്രചാരമുള്ള സേവനങ്ങൾ നോക്കിയ വേറെ അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

നോക്കിയ ടിവിയുടെ വിൽപ്പന ഡിസംബർ 10 മുതൽ തുടങ്ങി. 55 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഒരൊറ്റ വേരിയന്റിൽ മാത്രമാണ് നോക്കിയ സ്മാർട് ടിവി അവതരിപ്പിച്ചത്. 178 ഡിഗ്രി വൈഡ് ആംഗിൾ കാഴ്ചയുള്ള 4 കെ പാനലാണ് നോക്കിയ ടിവി ഉപയോഗിക്കുന്നത്. ഒപ്പം ഇന്റലിജന്റ് ഡിമ്മിങ് ഫീച്ചറുമുണ്ട്. പാനലിന് കോൺട്രാസ്റ്റ് റേഷ്യോ 1200: 1 ആണ്. 400 നിറ്റ്സ് തെളിച്ചം വരെ പിന്തുണയ്ക്കുന്നു. എച്ച്ഡിആർ 10 സപ്പോർട്ടും ഡോൾബി വിഷനും ടിവിയിലുണ്ട്.

ADVERTISEMENT

എല്ലാ ആധുനിക സ്മാർട് ടിവികളെയും പോലെ, നോക്കിയ സ്മാർട് ടിവിയും ഗൂഗിൾ സർട്ടിഫൈഡ് ആൻഡ്രോയിഡ് ടിവി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 9 പൈ ഒഎസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇത് ഗൂഗിൾ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവയ്‌ക്കായുള്ള നേറ്റീവ് പിന്തുണയും ഗൂഗിൾ പ്ലേ സ്റ്റോറിലേക്കുള്ള ആക്‌സസും നൽകുന്നു. 

999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് സമ്പൂർണ്ണ ടിവി പരിരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് നിർമാണത്തിലെ തകരാറുകൾക്കും ആകസ്മികമായ നാശനഷ്ടങ്ങൾക്കും മൂന്ന് വർഷത്തെ കവറേജ് നൽകുന്നുണ്ട്. ഒപ്പം മൂന്ന് വർഷം ഉപയോഗിച്ചു തിരിച്ചു നൽകാനുളള ബൈബാക്ക് ഓഫറും നൽകുന്നു.