ജനുവരി ഏഴു മുതലാണ് ആ മാമാങ്കം തുടങ്ങിയത്. ഈ വർഷം അവസാനം വരെ നമ്മെ വിസ്മയിപ്പിക്കാൻ പോകുന്ന ഗാഡ്ജറ്റുകളും മറ്റു സാങ്കേതികവിദ്യകളും എന്തൊക്കെയാണ് എന്നതിന്റെ ഒരു ട്രെയിലർ ആണ് ഏഴു മുതൽ യുഎസിലെ ലാസ് വേഗസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. ലോകത്തെ ഏറെക്കുറെ എല്ലാ ടെക്നോളജി കമ്പനികളും

ജനുവരി ഏഴു മുതലാണ് ആ മാമാങ്കം തുടങ്ങിയത്. ഈ വർഷം അവസാനം വരെ നമ്മെ വിസ്മയിപ്പിക്കാൻ പോകുന്ന ഗാഡ്ജറ്റുകളും മറ്റു സാങ്കേതികവിദ്യകളും എന്തൊക്കെയാണ് എന്നതിന്റെ ഒരു ട്രെയിലർ ആണ് ഏഴു മുതൽ യുഎസിലെ ലാസ് വേഗസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. ലോകത്തെ ഏറെക്കുറെ എല്ലാ ടെക്നോളജി കമ്പനികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി ഏഴു മുതലാണ് ആ മാമാങ്കം തുടങ്ങിയത്. ഈ വർഷം അവസാനം വരെ നമ്മെ വിസ്മയിപ്പിക്കാൻ പോകുന്ന ഗാഡ്ജറ്റുകളും മറ്റു സാങ്കേതികവിദ്യകളും എന്തൊക്കെയാണ് എന്നതിന്റെ ഒരു ട്രെയിലർ ആണ് ഏഴു മുതൽ യുഎസിലെ ലാസ് വേഗസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. ലോകത്തെ ഏറെക്കുറെ എല്ലാ ടെക്നോളജി കമ്പനികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി ഏഴു മുതലാണ് ആ മാമാങ്കം തുടങ്ങിയത്. ഈ വർഷം അവസാനം വരെ നമ്മെ വിസ്മയിപ്പിക്കാൻ പോകുന്ന ഗാഡ്ജറ്റുകളും മറ്റു സാങ്കേതികവിദ്യകളും എന്തൊക്കെയാണ് എന്നതിന്റെ ഒരു ട്രെയിലർ ആണ് ഏഴു മുതൽ യുഎസിലെ ലാസ് വേഗസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. ലോകത്തെ ഏറെക്കുറെ എല്ലാ ടെക്നോളജി കമ്പനികളും ഇവിടെയെത്തി തങ്ങളുടെ അടുത്ത ഉൽപന്നം പരിചയപ്പെടുത്തുന്നത് അതു വിപണിയിലിറക്കും എന്നത് അറിയിക്കാൻ വേണ്ടി മാത്രമല്ല, ടെക്നോളജി ഇന്നവേഷനിൽ ഞങ്ങളുമുണ്ട് എന്നു പ്രഖ്യാപിക്കാൻ കൂടിയാണ്. അതുകൊണ്ട് ഗുണങ്ങളുമുണ്ട്. വൻകിട കമ്പനികളുടെ ഓഹരിമൂല്യം വർധിക്കും. സ്റ്റാർട്ടപ്പുകൾക്ക് വമ്പന്മാരുടെ നിക്ഷേപവും ലഭിക്കും. അതുകൊണ്ട് പേരിൽ പറയുന്നതുപോലെ തന്നെ ഇതൊരു ഷോ ആണ്. സാങ്കേതികവിദ്യയുടെ ക്യാറ്റ്‌വോക്ക് !

 

ADVERTISEMENT

ഇവിടെ അവതരിപ്പിക്കുന്നതെല്ലാം യാഥാർഥ്യമാകാറില്ല. എങ്കിലും ഇവിടെ കാണുന്ന ആശയങ്ങൾ ഓരോ വർഷവും നമ്മുടെ ടെക്നോളജി ഇന്നവേഷൻ എത്രത്തോളം മുന്നോട്ടു പോയി എന്നതിന്റെ സൂചികയാണ്. കഴിഞ്ഞ വർഷം സിഇഎസിൽ അവതരിപ്പിച്ച ഉൽപന്നങ്ങളിൽ പലതിന്റെയും അഡ്രസ് പോലുമില്ല. ചിലതൊക്കെ ഈ വർഷാവസാനം വിപണിയിലെത്തുകയും ചെയ്തു. സാംസങ്ങിന്റെ മടക്കാവുന്ന ഡിസ്പ്ലേയുള്ള ഫോൾഡിങ് ഫോൺ ആണ് അതിലൊരു ഉദാഹരണം. കഴിഞ്ഞ  സിഇിഎസിൽ നമ്മൾ കണ്ട ഏറ്റവും ശ്രദ്ധേയമായ ഉൽപന്നങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു നോക്കാം.

 

എൽജി റോളബിൾ എൽഇഡി ടിവി

 

ADVERTISEMENT

പേപ്പർ പോലെ ചുരുക്കി പോകുന്നിടത്തൊക്കെ കൊണ്ടുപോകാവുന്ന ടിവി എന്ന ആശയം കഴിഞ്ഞ സിഇഎസിൽ ഒരുപാട് കയ്യടി നേടിയതാണ്. എൽജിയുടെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത ആ ഡിസ്പ്ലേ ഇതുവരെ ടിവി രൂപത്തിൽ വിപണിയിലെത്തിയിട്ടില്ല. ഇനി എപ്പോഴെത്തും എന്നു പറയാനുമാകില്ല.

 

സാംസങ് വോൾ

 

ADVERTISEMENT

കഴിഞ്ഞ സിഇഎസിലെ ഏറ്റവും മികച്ച അവതരണമെന്നു പേരുകേട്ട സാംസങ് വോൾ, ടിവി എന്ന ആശയത്തിന്റെ പുനർനിർവചനം കൂടിയായിരുന്നു. 146 ഇഞ്ച് 8കെ ഡിസ്പ്ലേ സാംസങ്ങിന്റെ മൈക്രോ എൽഇഡി സാങ്കേതികവിദ്യയുടെ മികവുകാട്ടലായിരുന്നു. വോൾ ഇന്നു വിവിധ രാജ്യങ്ങളിൽ വിപണിയിൽ ലഭ്യമാണ്.

 

ഇംപോസിബിൾ ബർഗർ 2.0

 

ഒരു ബർഗറിന് സിഇഎസിൽ എന്താണ് കാര്യം എന്ന് പലരും ചോദിച്ചു. ഐടി ഉൽപന്നമല്ലെങ്കിലും ഐടി മേഖലയെ ആകർഷിക്കാൻ ഉതകുന്നതെല്ലാം ഈ ബർഗറിലുണ്ടായിരുന്നു. ലാബിലെ മാംസം കൊണ്ട് ഉണ്ടാക്കിയതാണ് ഈ ബർഗർ. ഒരു മൃഗത്തെയും കൊല്ലാതെ, മൃഗകോശങ്ങളുപയോഗിച്ച് പരീക്ഷണശാലയിൽ വളർത്തിയെടുത്ത രുചികരമായ മാംസം. ഇംബോസിബിൾ ബർഗർ ഇന്നു യുഎസിൽ വിപണിയിലുണ്ട്.

 

സ്മാർട് ടോയ്‌ലറ്റ്

 

കഴിഞ്ഞ സിഇഎസിൽ ഏറെ ശ്രദ്ധ നേടിയ അവതരണങ്ങളിലൊന്നാണ് കോഹ്‍ലർ അവതരിപ്പിച്ച സ്മാർട് ടോയ്‌ലറ്റ്. 5 ലക്ഷം രൂപയിലേറെ വിലയിട്ട ടോയ്‌ലറ്റ് സ്വയം പ്രവർത്തിക്കുന്ന ഉപകരണമായിരുന്നു. സ്വയം ഫ്ലഷ് ചെയ്യുകയും വൃത്തിയാക്കുകയുമൊക്കെ ചെയ്യുന്ന സ്മാർട് ടോയ്‌ലറ്റ് പിന്നെ ആരും കണ്ടിട്ടില്ല.

 

പറക്കും ടാക്സി

 

ഏറെ വാർത്തകളിൽ നിറഞ്ഞ ഒന്നായിരുന്നു വിവിധ കമ്പനികൾ അവതരിപ്പിച്ച പറക്കും ടാക്സി. ആരും ടാക്സി പറത്തിക്കാണിച്ചില്ല എങ്കിലും പ്രോട്ടോടൈപ്പുകളും ഡിസൈനുകളും വിശ്വസനീയമായിരുന്നു. വികസനത്തിന്റെ അവസാനദശയിലാണ് ഈ ഉൽപന്നവും. ഏതാനും മാസങ്ങൾക്കകം ഇതു നമുക്കു കാണാനാകും.

 

ഓരോ സിഇഎസും ഇത്തരത്തിൽ അനേകം ഉൽപന്നങ്ങൾ അവതരിപ്പിക്കുകയും ചിലതൊക്കെ യാഥാർഥ്യമാകാതെ പോവുകയും ചെയ്യുമ്പോൾ ചിലതൊക്കെ അടുത്ത വർഷം പുതിയ രൂപത്തിൽ എത്തി വിപണി പിടിച്ചടക്കാറുമുണ്ട്. ഈ വർഷത്തെ സിഇഎസിനെക്കുറിച്ചുള്ള പ്രതീക്ഷ, കൂടുതൽ യാഥാർഥ്യബോധത്തോടെ ഡിസൈൻ ചെയ്ത പുത്തൻ സാങ്കേതികവിദ്യകളാണ്. ഈ സിഇഎസിൽ അവതരിപ്പിക്കപ്പെടാനിരിക്കുന്ന വിസ്മയങ്ങൾ ഇവയാണ്.

 

5ജി എല്ലായിടത്തും

 

ഫോൺ കണക്‌ഷനപ്പുറത്ത്, നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിക്കാൻ പോകുന്ന സാങ്കേതികവിദ്യയായിരിക്കും 5ജി എന്നത് നിർണയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഉൽപന്നങ്ങളിലെ കണക്ടിവിറ്റിക്ക് അപ്പുറം സംസ്കാരത്തെത്തന്നെ മാറ്റിമറിക്കാനുള്ള കരുത്ത് 5ജിക്കുണ്ട്. 5ജിയുടെ നിറവിൽ എത്തുന്ന ഒട്ടേറെ ഉപകരണങ്ങൾ ഈ സിഇഎസിലുണ്ടാവും.

 

എആർ/വിആർ

 

ഓഗ്‌മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും കൗതുകക്കാഴ്ചകൾ വിട്ട് പ്രായോഗിക ഉൽപന്നങ്ങളിലേക്കും ഉപകരണങ്ങളിലേക്കും മാറുന്നത് ഈ വർഷമായിരിക്കും. നിത്യജീവിതത്തിൽ വിവിധ രംഗങ്ങളിൽ വെർച്വൽ റിയാലിറ്റി എങ്ങനെ പ്രയോജനപ്പെടുമെന്നതിന്റെ ഉദാഹരണങ്ങൾ ഈ സിഇിഎസിലുണ്ട്. പൈലറ്റ് പരിശീലനം മുതൽ കിടപ്പിലായ രോഗികൾക്കുള്ള ചികിത്സ വരെ അനേകം കാര്യങ്ങൾ. അതുപോലെ തന്നെ, അനേകം കംപ്യൂട്ടറുകളിൽ ഒട്ടേറെപ്പേർ മണിക്കൂറുകൾ ചെലവിട്ട് ചെയ്യുന്ന ജോലി ഓഗ്‌മെന്റഡ് റിയാലിറ്റി യാഥാർഥ്യമാക്കുന്നതും ഈ വർഷം കാണാം.

 

സ്മാർട്ഹോം

 

ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന ആശയം ചിറകുവിരിച്ചു തുടങ്ങുന്നതേയുള്ളൂ. അതിന്റെ തുടക്കം സമ്പൂർണമെന്നു വിശേഷിപ്പിക്കാവുന്ന സ്മാർട്ഹോമിൽ നിന്നാകും. ബൾബ് മുതൽ ഫ്രിജ് വരെ പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന, കോളിങ് ബെൽ മുതൽ കാർ വരെ ഒറ്റ നെറ്റ്‍വർക്കിൽ പ്രവർത്തിക്കുന്ന ഒരു വീട്. വീട്ടുപകരണങ്ങൾ ആശയവിനിമയം നടത്തി വീട് നടത്തുന്ന കാഴ്ച വിയ്മയിപ്പിക്കും.

 

8കെ

 

4കെ ടിവികൾ ഇവിടെ പ്രചാരത്തിലായി വരുന്നതേയുള്ളൂ. ഈ വർഷം വിവിധ കമ്പനികൾ അവതരിപ്പിക്കാനിരിക്കുന്നത് 8കെ സ്മാർട് ടിവികളാണ്. കാഴ്ചയുടെ അപൂർവാനുഭവം പകർന്നുതരുന്ന ഉപകരണങ്ങൾ വിവിധ കമ്പനികൾ മത്സരിച്ചു നിർമിക്കുന്ന ഡിസ്പ്ലേ ടെക്നോളജികളുടെ പ്രദർശനമത്സരം കൂടിയായിരിക്കും.

 

സ്മാർട്ഫോൺ

 

ഇനിയെങ്ങോട്ട് എന്ന് ലോകം വിസ്മയത്തോടെ നോക്കുന്നത് സ്മാർട്ഫോണുകളുടെ കാര്യമാണ്. ഫോൾഡിങ് ഡിസ്പ്ലേയുള്ള ഫോൺ വരെ വിപണിയിലെത്തിയെങ്കിലും രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള ഫോൺ വാങ്ങാൻ ശേഷിയുള്ളവർ അധികമില്ല. ഈ വർഷം ആഡംബരവസ്തു എന്നതിൽ നിന്ന് ജനകീയവും ജനോപകാരപ്രദവുമായ സാങ്കേതികവിദ്യകളായിരിക്കും സിഇഎസിൽ അവതരിപ്പിക്കുന്ന ഫോണുകളിൽ ഏറെയും. നിർമിതബുദ്ധി (എഐ) ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തിലുള്ള അവതരണങ്ങളും പ്രതീക്ഷിക്കുന്നു.

 

സിഇഎസിൽ ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്ന ഉൽപന്നങ്ങൾ പരിചയപ്പെടാനും വിവിധ പ്രഭാഷകരുടെയും സംരംഭകരുടെയും ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും കാതോർക്കാനും വെബ്സൈറ്റ് പിന്തുടരാം: www.ces.tech