ടീം ഇന്ത്യ, മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വിലകൂടിയ വാച്ചുകൾ ശേഖരിക്കുന്നത് വർഷങ്ങളായുള്ള ഹോബിയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നല്ലൊരു വാച്ചും ഗാഡ്ജറ്റും എവിടെ കണ്ടാലും സഹോദരങ്ങള്‍ വാങ്ങാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയകളിലൂടെ

ടീം ഇന്ത്യ, മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വിലകൂടിയ വാച്ചുകൾ ശേഖരിക്കുന്നത് വർഷങ്ങളായുള്ള ഹോബിയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നല്ലൊരു വാച്ചും ഗാഡ്ജറ്റും എവിടെ കണ്ടാലും സഹോദരങ്ങള്‍ വാങ്ങാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടീം ഇന്ത്യ, മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വിലകൂടിയ വാച്ചുകൾ ശേഖരിക്കുന്നത് വർഷങ്ങളായുള്ള ഹോബിയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നല്ലൊരു വാച്ചും ഗാഡ്ജറ്റും എവിടെ കണ്ടാലും സഹോദരങ്ങള്‍ വാങ്ങാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടീം ഇന്ത്യ, മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വിലകൂടിയ വാച്ചുകൾ ശേഖരിക്കുന്നത് വർഷങ്ങളായുള്ള ഹോബിയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നല്ലൊരു വാച്ചും ഗാഡ്ജറ്റും എവിടെ കണ്ടാലും സഹോദരങ്ങള്‍ വാങ്ങാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയകളിലൂടെ കാണിക്കാറുമുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് വിലകൂടിയ വാച്ചുകൾ വിദേശത്തുനിന്നു നികുതി അടക്കാതെ കൊണ്ടുവന്നതിന്റെ പേരില്‍ ക്രുനാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഒരു കോടിയിലധികം വിലവരുന്ന വാച്ചുകൾ നികുതി അടക്കാതെ കൊണ്ടുവന്നതാണ് പ്രശ്നമായത്. ഇതോടെയാണ് പാണ്ഡ്യ സഹോദരൻമാരുടെ വാച്ച് പ്രേമത്തെ കുറിച്ച് വീണ്ടും ചർച്ചയാകുന്നത്.

 

ADVERTISEMENT

പാവപ്പെട്ട കുടുംബത്തിൽ വളർന്ന പാണ്ഡ്യ സഹോദരൻമാർ ക്രിക്കറ്റിൽ എത്തിയതോടെയാണ് വിലകൂടിയ വാച്ചും വാഹനങ്ങളുടെയും കളക്ഷൻ തുടങ്ങിയത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളാണ് ഇരുവരും. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഹാർദിക് പാണ്ഡ്യ നേടിയത് 24.87 കോടി രൂപയുടെ വരുമാനമാണ്.

 

ഇപ്പോൾ എവിടെ സന്ദര്‍ശനം നടത്തിയാലും ഇരുവരും വിലകൂടിയ വസ്തുക്കളും ഗാഡ്ജറ്റുകളും വാങ്ങുന്നതിൽ താൽപര്യം കാണിക്കാറുണ്ട്. കാര്യമായി വാച്ചുകൾക്ക് വേണ്ടി തന്നെയാണ് വൻ തുക ചെലവഴിക്കാറ്. റിസ്റ്റ് വാച്ചുകളുടെ കുറച്ച് ഫോട്ടോകൾ ഇടക്കിടെ പാണ്ഡ്യ സഹോദരൻമാർ ഇൻസ്റ്റാഗ്രമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ, ആ വാച്ചിന്റെയൊക്കെ വില മിക്ക ആരാധകരെയും ഞെട്ടിക്കാറുമുണ്ട്.

 

ADVERTISEMENT

അടുത്തിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വളരെ ചെലവേറിയ റിസ്റ്റ് വാച്ച് ധരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 8,60,700 രൂപ വിലയുള്ള കോസ്മോഗ്രാഫ് ഡേറ്റോന ധരിച്ചാണ് കോലിയെ കണ്ടത്. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ റിസ്റ്റ് വാച്ചിന് വില അതിനേക്കാൾ കൂടുതലായിരുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്.

 

18 കെ സ്വർണത്തിൽ നിര്‍മിച്ച റോളക്സ് ഒയിസ്റ്റർ പെർപെർച്വൽ ഡേടോണ കോസ്മോഗ്രാഫ് കയ്യിൽ ധരിച്ച ചിത്രം ഹാർദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തിരുന്നു. ഇതേ വാച്ച് ധരിച്ച് കിടക്കുന്നതും പാചകം ചെയ്യുന്നതുമൊക്കെ വിവിധ ഫോട്ടോകളിൽ കാണാം. യുഎസിലെ പ്രശസ്തമായ ഡേറ്റോണ സ്പീഡ്‌വേയുടെ പേരിലുള്ള ഈ വാച്ച് ലോകത്തിലെ ഏറ്റവും മികച്ച ക്രോണോഗ്രാഫുകളിൽ ഒന്നാണ്.

 

ADVERTISEMENT

ഇന്ത്യൻ താരത്തിന്റെ കൈവശമുള്ള ഡേറ്റോണ റോളക്സ് പവർ വാച്ചുകളുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒന്നാണെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ബെസെലിൽ 36 ട്രപീസ് കട്ട് ഡയമണ്ടുകളും വാച്ചിൽ കാണാം. റോളക്‌സിൽ നിന്നുള്ള ഏറ്റവും മനോഹരമായതും വിലയേറിയതുമായ വാച്ചുകളിലൊന്നിൽ മൊത്തം 243 വജ്രങ്ങൾ ഉപയോഗിച്ച് ഡയൽ അലങ്കരിച്ചിരിക്കുന്നു. ഈ വാച്ചിന് ഏകദേശം 1.01 കോടി രൂപ വിലയുണ്ടാകുമെന്നാണ് കരുതുത് (നികുതി ഒഴികെ).

 

ഇരുവർക്കും വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടെന്നാണ് പറയുന്നത്. റോളക്സ്, ഒമേഗസ് തുടങ്ങി ബ്രാൻഡുകളുടെ വാച്ചുകളാണ് ശേഖരത്തിൽ കൂടുതലായുള്ളത്. പാടെക് ഫിലിപ്പ് വാച്ചുകളും ഹാർദിക് പാണ്ഡ്യയെ കൈവശം കണ്ടിട്ടുണ്ട്. അടുത്തിടെ, പാണ്ഡ്യ യുഎഇയിൽ ആയിരിക്കുമ്പോൾ ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നു. ഈ ഫോട്ടോഷൂട്ടിൽ അദ്ദേഹത്തിന്റെ കൈയ്യിൽ ധിരിച്ചിരിക്കുന്നത് പടെക് ഫിലിപ്പ് വാച്ചായിരുന്നു. ഈ വാച്ചിനും ലക്ഷങ്ങളുടെ വിലയുണ്ട്. ഫോട്ടോ പുറത്തുവന്നപ്പോൾ തന്നെ മിക്കവരുടെയും ചർച്ച വിലകൂടിയ വാച്ചിനെ കുറിച്ചായിരുന്നു.

 

റോസ് ഗോൾഡ് ആൻഡ് ഡയമണ്ടിലെ പാടെക് ഫിലിപ്പ് നോട്ടിലസ് ക്രോണോഗ്രാഫ് 5980 / 10R-010 ആണ് പാണ്ഡ്യ ധരിച്ചിരുന്ന വാച്ച്. പാണ്ഡ്യയുടെ ഏറ്റവും വിലകൂടിയ വാച്ചും ഇതായിരിക്കാം എന്ന് വരെ ഫോട്ടോയ്ക്ക് താഴെ പ്രതികരണങ്ങൾ കാണാമായിന്നു. വാച്ചിന്റെ പുറത്ത് 9 ഡയമണ്ട് ബാഗെറ്റുകളും 32 വജ്രങ്ങളും ഡയലിനുചുറ്റും 6 ഡയമണ്ട് സ്ട്രാപ്പ് ലഗുകളുടെ 2 സെറ്റുകളും ഉണ്ട്. അത് മൊത്തം 53 വജ്രങ്ങളാണ്. പിന്നെ, വാച്ചിനകത്തും വിലകൂടിയ മാണിക്യങ്ങളുണ്ട്. ഇതിന്റെ കെയ്സ് യഥാർഥത്തിൽ 18 കെ റോസ് ഗോൾഡ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഈ വാച്ചിന്റെ ഏകദേശ വില 1.65 കോടി രൂപയാണ്.

 

English Summary: Pandya Brother’s Wrist Watch Costs More Than What Most Of Us Will Earn In Lifetime