സമയമറിയാൻ വാച്ച് നോക്കണമെന്നില്ല. പക്ഷേ ആരോഗ്യമുണ്ടോ എന്നറിയാൻ വാച്ച് നോക്കാം. ഇപ്പോൾ വാച്ച് ആണല്ലോ നമ്മുടെ ഫിറ്റ്നെസ് ‘വാച്ച്’ ചെയ്യുന്നത്. ഓരോ കമ്പനിയുടെയും ഓരോ പുതിയ മോഡലും വരുന്നത് ഓരോ പുതിയ കാര്യം കൂടി അളന്നെടുക്കാനുള്ള സെൻസറുമായാണ്. ആദ്യമൊക്കെ ഫിറ്റ്നെസ് ബാൻഡുകളും വാച്ചുകളും രക്തത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമയമറിയാൻ വാച്ച് നോക്കണമെന്നില്ല. പക്ഷേ ആരോഗ്യമുണ്ടോ എന്നറിയാൻ വാച്ച് നോക്കാം. ഇപ്പോൾ വാച്ച് ആണല്ലോ നമ്മുടെ ഫിറ്റ്നെസ് ‘വാച്ച്’ ചെയ്യുന്നത്. ഓരോ കമ്പനിയുടെയും ഓരോ പുതിയ മോഡലും വരുന്നത് ഓരോ പുതിയ കാര്യം കൂടി അളന്നെടുക്കാനുള്ള സെൻസറുമായാണ്. ആദ്യമൊക്കെ ഫിറ്റ്നെസ് ബാൻഡുകളും വാച്ചുകളും രക്തത്തിലെ ഓക്സിജൻ അളക്കുന്ന ജോലി ചെയ്തിരുന്നില്ല. ഇപ്പോൾ, കോവിഡ് കാലമായതുകൊണ്ടാകാം, അത് പ്രധാന ഫങ്ഷനുകളിലൊന്നായി. 

ADVERTISEMENT

ഇപ്പോൾ സെബ്രോണിക്സ് വിപണിയിലെത്തിച്ചിരിക്കുന്ന ഫിറ്റ്നെസ് വാച്ച് സെബ്–ഫിറ്റ് 4220സിഎച്ച് ആകർഷകമായ വാച്ചിന്റെ രൂപത്തിൽത്തന്നയാണ്. ഓക്സിജൻ, ഹാർട്ട് റേറ്റ് എന്നിവ മാത്രമല്ല രക്തസമ്മർദവും (ബിപി) അളക്കും. മെഡിക്കൽ ആവശ്യത്തിനല്ല എന്നു കമ്പനി പറയുന്നുണ്ടെങ്കിലും റീഡിങ് നമുക്കൊരു സൂചനയായി എടുക്കാം. ഫോണിലെ ആപ്പുമായി ഘടിപ്പിക്കുന്നതുകൊണ്ട് ഇതിന്റെയൊക്കെ ട്രെൻഡ് അഥവാ പാറ്റേൺ നിരീക്ഷിക്കാൻ എളുപ്പം. ഓരോന്നിന്റെയും നോർമൽ റേറ്റ് എന്താണെന്നും അതിലുണ്ട്.

ADVERTISEMENT

വെള്ളം വീണാലും പണി മുടക്കാതിരിക്കാൻ ഐപി67 നിലവാരത്തിലാണു നിർമാണം. 7 സ്പോർട്സ് മോഡുകളുണ്ട്– നടത്തം, ഓട്ടം, സൈക്ലിങ്, സ്കിപ്പിങ്, ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ. ഇതിനു പുറമെ, സ്റ്റെപ് അളക്കും. കാലറി അളക്കും. ദൂരമളക്കും. ഉറക്കം ആവശ്യത്തിനുണ്ടോ എന്നു നോക്കും.

ADVERTISEMENT

ഇനിയിപ്പോ, ഇതിലൊന്നും താൽപര്യമില്ലെങ്കിൽ കൈത്തണ്ടയിലെ സ്മാർട്ഫോൺ ആയും ഇതുപയോഗിക്കാം. ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്താൽ കോൾ, എസ്എംഎസ്, കോൺടാക്ട് ലിസ്റ്റ്, ഡയൽ പാഡ് ഒക്കെ ഇതിൽ കിട്ടും. സ്പീക്കറും മൈക്കുമുള്ളതുകൊണ്ട് വാച്ചിലൂടെത്തന്നെ സംസാരിക്കാം. സംസാരം ശ്രദ്ധിക്കാം. പാട്ടു കേൾക്കാം. മ്യൂസിക് കൺട്രോളും നടക്കും. പോരെങ്കിൽ ഫോണിലെ ക്യാമറയും ഇതിലൂടെ പ്രവർത്തിപ്പിക്കാം. ആൻഡ്രോയ്ഡും ഐഒഎസും സപ്പോർട്ട് ചെയ്യും. 

പ്രീമിയം രൂപകൽപനയുള്ള സെബ്ഫിറ്റ് 4220 സിഎച്ചിന് 60 ഗ്രാം ഭാരമാണുള്ളത്. ടച്സ്ക്രീനും 2 ബട്ടണുകളുമുണ്ട്. സിലിക്കൺ സ്ട്രാപ്പാണ്. 220 എംഎഎച്ച് ബാറ്ററി ദീർഘനേരം ഉപയോഗിക്കാനുള്ള ചാർജ് നൽകും. വാച്ച്ഫെയ്സ് നമുക്ക് തിരഞ്ഞെടുക്കാൻ നൂറിലേറെയുണ്ട്. 3,199 രൂപയാണ് ഇപ്പോഴത്തെ ഓഫർ വില.

English Summary: Zebronics ZEB-FIT4220CH Smartwatch With Calling Function