ലോകം ഒന്നടങ്കമുള്ള കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ടാബ്‌ലെറ്റ് വിപണിയിൽ ആപ്പിളിന് വൻ മുന്നേറ്റം. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ ആപ്പിൾ 1.29 കോടി ഐപാഡുകളാണ് വിറ്റത്. ആഗോള ടാബ്‌ലെറ്റ് വിപണിയിൽ ആപ്പിളിന് 31.9 ശതമാനം വിഹിതമുണ്ട്. മറ്റൊരു ബ്രാൻഡായ സാംസങ് 80 ലക്ഷം ടാബ്‌ലെറ്റുകൾ വിറ്റു. 19.6 ശതമാനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒന്നടങ്കമുള്ള കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ടാബ്‌ലെറ്റ് വിപണിയിൽ ആപ്പിളിന് വൻ മുന്നേറ്റം. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ ആപ്പിൾ 1.29 കോടി ഐപാഡുകളാണ് വിറ്റത്. ആഗോള ടാബ്‌ലെറ്റ് വിപണിയിൽ ആപ്പിളിന് 31.9 ശതമാനം വിഹിതമുണ്ട്. മറ്റൊരു ബ്രാൻഡായ സാംസങ് 80 ലക്ഷം ടാബ്‌ലെറ്റുകൾ വിറ്റു. 19.6 ശതമാനമാണ് സാംസങ്ങിന്റെ വിപണി വിഹിതമെന്നും ഏറ്റവും പുതിയ ഐഡിസി കണക്കുകൾ പറയുന്നു.

ADVERTISEMENT

ജനപ്രിയ ക്രോംബുക്കുകളും ക്രോം ഒഎസ് ടാബ്‌ലെറ്റുകളും പുറത്തിറക്കുന്ന ലെനോവോയാണ് മൂന്നാം സ്ഥാനത്ത്. ഈ വിഭാഗത്തിൽ ലെനോവോ 47 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. നാലാം സ്ഥാനത്തുള്ള ആമസോൺ 43 ലക്ഷം ഫയർ ടാബ്‌ലെറ്റുകളും വിതരണം ചെയ്തു. ചൈനീസ് ബ്രാൻഡ് വാവെയ് ആണ് അഞ്ചാം സ്ഥാനത്ത്.

ADVERTISEMENT

ഏപ്രിൽ-ജൂൺ കാലയളവ് ക്രോംബുക്കുകളുടെയും ടാബ്‌ലെറ്റുകളുടെയും മറ്റൊരു മികച്ച പാദമായിരുന്നു. രണ്ട് വിഭാഗങ്ങളിലും വളർച്ച പ്രകടമാണ്. ഐഡിസിയുടെ 'ക്വാർട്ടര്‍ലി പേഴ്സണൽ കംപ്യൂട്ടർ ഡിവൈസ് ട്രാക്കർ'ൽ നിന്നുള്ള പ്രാഥമിക ഡേറ്റ അനുസരിച്ച് ക്രോംബുക്ക് കയറ്റുമതി 68.6 ശതമാനം വർധിച്ചു 1.23 കോടി യൂണിറ്റിലെത്തി.

ADVERTISEMENT

എന്നാൽ, ടാബ്‌ലെറ്റ് വിൽപന ക്രോംബുക്കുകളേക്കാൾ അൽപം മുന്നിലായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 4.05 കോടി യൂണിറ്റ് ടാബ്‌ലാറ്റ് കയറ്റുമതി ചെയ്യാനായിട്ടുണ്ട്. പഠനവും ജോലിയും ഓൺലൈനിലേക്ക് മാറിയതോടെ ടാബ്‌ലെറ്റുകൾക്കും ക്രോംബുക്കുകൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്.

English Summary: Apple dominates global tablet market amid supply concerns: IDC