ഇന്ത്യയിലെ മുൻനിര വെയറബിൽസ് ബ്രാൻഡായ ഫയർ ബോൾട്ട് പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക ഉൾപ്പെടുത്തിയുള്ള സ്മാർട് വാച്ചാണ് ഫയർ ബോൾട്ട്. ബ്ലൂടൂത്ത് കോളിങ് ഫീച്ചർ, ഗൂഗിൾ, സിരി വോയ്‌സ് അസിസ്റ്റന്റുകൾക്കുള്ള പിന്തുണ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളുമായാണ് പുതിയ വാച്ച് വരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുൻനിര വെയറബിൽസ് ബ്രാൻഡായ ഫയർ ബോൾട്ട് പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക ഉൾപ്പെടുത്തിയുള്ള സ്മാർട് വാച്ചാണ് ഫയർ ബോൾട്ട്. ബ്ലൂടൂത്ത് കോളിങ് ഫീച്ചർ, ഗൂഗിൾ, സിരി വോയ്‌സ് അസിസ്റ്റന്റുകൾക്കുള്ള പിന്തുണ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളുമായാണ് പുതിയ വാച്ച് വരുന്നത്. ഹൃദയമിടിപ്പ് സെൻസർ, രക്തത്തിലെ ഓക്സിജൻ ലെവൽ ട്രാക്കർ എന്നിവ ഉൾപ്പെടെ വിവിധ ഹെൽത്ത് ട്രാക്കറുകളും സെൻസറുകളും ഇതിലുണ്ട്.

ADVERTISEMENT

രാജ്യത്തെ ജനപ്രിയ സ്മാർട് വാച്ച് കമ്പനികളിലൊന്നാണ് ഫയർ ബോൾട്ട്. ഏറ്റവും പുതിയ കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് പ്രകാരം രാജ്യത്ത് അതിവേഗത്തിൽ വളരുന്ന സ്മാർട് വാച്ച് ബ്രാൻഡായി ഫയർ ബോൾട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം വിപണി വിഹിതത്തിന്റെ 17 ശതമാനം കയ്യടക്കിയിരിക്കുന്ന ഫയർ-ബോൾട്ടിന്റെ വളർച്ചാ നിരക്ക് 394 ശതമാനമാണ്. വ്യത്യസ്‌ത സ്‌ക്രീൻ വലുപ്പങ്ങളിലുള്ള വൃത്താകൃതിയിലും ചതുരാകൃതിയിലും ഉള്ള നിരവധി ബജറ്റ് സ്മാർട് വാച്ചുകൾ കമ്പനി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

എഐ പിന്തുണയുള്ള ഒരു സമ്പൂർണ ബ്ലൂടൂത്ത് കോളിങ് സ്‌മാർട് വാച്ചാണിതെന്ന് ഫയർ ബോൾട്ട് സഹസ്ഥാപകരായ ആയുഷിയും അർണവ് കിഷോറും പറഞ്ഞു. കോളിങ് കൂടാതെ ഉപയോക്താക്കളെ ക്യുക്ക് ഡയൽ പാഡ് ആക്‌സസ് ചെയ്യാനും കോൾ ഹിസ്റ്ററി കാണാനും അവരുടെ എല്ലാ കോൺടാക്‌റ്റുകളും സംരക്ഷിക്കാനും വാച്ചിൽ തന്നെ അനുവദിക്കുന്നുണ്ട്. കോളിനിടയിൽ ആശയവിനിമയം നഷ്‌ടപ്പെടാതിരിക്കാൻ പ്രത്യേകം ടെക്നോളജി ഉപയോഗിച്ചുള്ള ഇൻ-ബിൽറ്റ് മൈക്കും സ്പീക്കറും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമെ അലാം, ടൈമർ എന്നിങ്ങനെ നിരവധി സ്‌മാർട് ഫീച്ചറുകളും വാച്ചിൽ ഉണ്ട്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ്, രക്തസമ്മർദം എന്നിവ ട്രാക്കുചെയ്യുന്നതിനുള്ള മറ്റ് ആരോഗ്യ സംബന്ധിയായ മോണിറ്ററുകൾക്കൊപ്പം കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ആർത്തവ ഓർമപ്പെടുത്തൽ എന്നിവയും ഉണ്ട്.

ADVERTISEMENT

ഫയർ ബോൾട്ട് എഐ സ്മാർട് വാച്ചിന്റെ വില 4,499 രൂപയാണ്. സ്മാർട് വാച്ച് ഫ്ലിപ്പ്കാർട്ട്-എക്‌സ്‌ക്ലൂസീവ് ആണ്. ഇതിനാൽ ഉപകരണം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മാത്രമാണ് ലഭ്യമാകുക. ഫയർ ബോൾട്ട് എഐ സ്മാർട് വാച്ച് കറുപ്പ്, നീല, പിങ്ക് എന്നിവയുൾപ്പെടെ വ്യത്യസ്ത നിറങ്ങളിൽ വാങ്ങാം.

240X280 പിക്‌സൽ റെസലൂഷനുള്ള 1.7 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട് വാച്ചിന്റെ സവിശേഷത. പത്തോളം ഇൻ-ബിൽറ്റ് സ്‌പോർട്‌സ് മോഡുകളുമായാണ് സ്മാർട് വാച്ച് വരുന്നത്. പൊടി, വെള്ളത്തിൽ നിന്നുള്ള സംരക്ഷണത്തിനായി ഇത് IP67 റേറ്റുചെയ്തിരിക്കുന്നു. കുളിക്കുമ്പോഴും വാച്ച് ഉപയോഗിക്കാം. ഒറ്റ ചാർജിൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന ശക്തമായ ബാറ്ററിയാണ് സ്മാർട് വാച്ചിൽ പാക്ക് ചെയ്തിരിക്കുന്നത്.

English Summary: Fire Boltt launches its AI-powered smartwatch in India, price set at Rs 4499