കേബിളൊന്നും തൂങ്ങിക്കിടക്കാത്ത, ചെവിയിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളാണ് ഇപ്പോൾ മിക്കവർക്കും യാത്രയിലെ കൂട്ട്. സ്മാർട്ഫോണിറക്കുന്ന കമ്പനികൾ പലതും ഈ ട്രെൻഡ് തിരിച്ചറിഞ്ഞ് ധാരാളം ഇയർബഡ് മോഡലുകൾ‌ അവതരിപ്പിക്കുന്നുമുണ്ട്. ഹെഡ്സെറ്റിലും സ്പീക്കറിലും സ്പെഷലൈസ് ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേബിളൊന്നും തൂങ്ങിക്കിടക്കാത്ത, ചെവിയിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളാണ് ഇപ്പോൾ മിക്കവർക്കും യാത്രയിലെ കൂട്ട്. സ്മാർട്ഫോണിറക്കുന്ന കമ്പനികൾ പലതും ഈ ട്രെൻഡ് തിരിച്ചറിഞ്ഞ് ധാരാളം ഇയർബഡ് മോഡലുകൾ‌ അവതരിപ്പിക്കുന്നുമുണ്ട്. ഹെഡ്സെറ്റിലും സ്പീക്കറിലും സ്പെഷലൈസ് ചെയ്ത കമ്പനികളും ധാരാളം. ‘പതിനായിരം’ രൂപയിൽത്താഴെയുള്ള ഇയർബഡ്സിന്റേതു വലിയ വിപണിയാണ്. എൻട്രി ലെവൽ ബഡ്സ് ഇഷ്ടംപോലെ കിട്ടുമെങ്കിലും സംഗീതം ആസ്വദിക്കാനുള്ള ഗുണമേന്മ കുറവാണെന്നോ തുടക്കത്തിലെ മികവ് പിന്നെ നിലനിൽക്കുന്നില്ലെന്നോ ഒക്കെ പരാതികൾ‌ വ്യാപകമായിരുന്നു. 

ADVERTISEMENT

ഇതോടെ ശ്രദ്ധ മിഡ് റേഞ്ചിലേക്ക് ആയി. പല ഇനം മ്യൂസിക്കിനും ഗെയിമിങ്ങിനുമൊക്കെ ഉതകുന്ന ടിഡബ്ല്യുഎസ് ഇയർ ബഡ്സ് ജനപ്രിയമായി. ആ ഗണത്തിലേക്കാണ് പ്രീമിയം സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ വൺപ്ലസ് ബഡ്സ് പ്രോ എത്തിയിരിക്കുന്നത്. 9990 രൂപ വിലയിൽ ലഭിക്കുന്ന ബഡ്സ് പ്രോ ശ്രദ്ധേയമാകുന്നത് പ്രീമിയം ഡിസൈൻ, ഫാസ്റ്റ് ചാർജിങ്, ആക്ടിവ് നോയ്സ് ക്യാൻസലേഷൻ, ഡോൾബി അറ്റ്മോസ് സപ്പോർട്ട് തുടങ്ങി പല ഘടകങ്ങളാലാണ്. 

ADVERTISEMENT

കൃത്യമായ ചെവിക്കുള്ളിലിരിക്കുന്ന ബഡും അൽപം നീണ്ട ഒരു കൺട്രോൾ സ്റ്റാക്കും (സ്റ്റെം) ആണുള്ളത്. മാറ്റ് ഫിനിഷും ഗ്ലോസി ഫിനിഷും ചേർന്ന പ്രീമിയം ലുക്. വളരെ സൗകര്യപ്രദമായി പോക്കറ്റിൽ സൂക്ഷിക്കാനാകുന്ന ചാർജിങ് കേസ് ഫാസ്റ്റ് ചാർജിങ്ങും വയർലെസ് ചാർജിങ്ങും ഉള്ളതാണ്. ഇയർബഡ് ഓരോന്നും 4.35 ഗ്രാമും ചാർജിങ് കേസ് 52 ഗ്രാമും ഭാരമുള്ളതാണ്. 520 എംഎഎച്ച് ബാറ്ററിയാണു ചാർ‌ജിങ് കേസിന്. ഇയർബഡിൽ 40എംഎഎച്ചും. ജലപ്രതിരോധത്തിന് ഐപിഎക്സ്4 റേറ്റിങ് ഉണ്ട്. ഇയർബഡുകൾ പൊടി–ജലപ്രതിരോധത്തിന് ഐപി55 റേറ്റിങ് ഉള്ളതാണ്.

ADVERTISEMENT

വിവിധ രീതിയിൽ സ്റ്റെം അമർത്തിയാണ് ഇയർബഡ് പ്രവർത്തനം നിയന്ത്രിക്കേണ്ടത്. വൺപ്ലസ് ഫോണുമായി കണക്ട് ചെയ്തോ ഹെയ്മെലഡി ആപ് വഴിയോ ഇതിന്റെ സെറ്റിങ്സ് മാറ്റാം. പശ്ചാത്തല ശബ്ദം പഠിച്ച് അനാവശ്യ ശബ്ദങ്ങൾ മാറ്റുന്ന അഡാപ്റ്റീവ് ആക്ടിവ് നോയ്സ് ക്യാൻസലേഷൻ ആണ് വൺപ്ലസ് ബഡ്സ് പ്രോയ്ക്ക്. ഓഡിയോ ഐഡി ഉണ്ടാക്കി അതനുസരിച്ചുള്ള കസ്റ്റമൈസേഷനുള്ള അവസരവുമുണ്ട്. 

11എംഎം ഡൈനമിക് ഡ്രൈവേഴ്സ് ഉള്ള ഇയർഫോണാണ്. ഓരോ ഇയർപീസിലും 3 മൈക്രോഫോണുണ്ട്. സാധാരണ വോളിയത്തിൽ 7 മണിക്കൂർ വരെ പാട്ടു കേൾക്കാനാകും ഇയർബഡിലെ ചാർജ് ഫുൾ ആണെങ്കിൽ. മികച്ച ബ്ലൂടൂത്ത് കണക്ടിവിറ്റി ഉള്ളതിനാൽ അതിമനോഹരമായ ശബ്ദ വ്യക്തതയാണ് വിവിധ ഫ്രീക്വൻസി റേഞ്ചുകളിൽ ബഡ്സ് പ്രോ പകർന്നുനൽകുന്നത്. 

ഇനി, പൊളിപ്പാട്ടും വെബിനാറുമൊക്കെ മടുത്തെങ്കിൽ, ബഡ്സിൽതന്നെ സേവ് ചെയ്തിട്ടുള്ള സൂത്തിങ് സംഗീതം ആസ്വദിക്കാം. പ്രകൃതിയിൽനിന്ന് ഒപ്പിയെടുത്ത സംഗീതമാണ് ഈ സെൻ മോഡിൽ. ഡോൾബി അറ്റ്മോസും ഗെയിമിങ് മോഡും വൺപ്ലസ് ഫോണുകളുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമാണു കിട്ടുക.

English Summary: The OnePlus 9 Pro - Review