വൺ പ്ലസിന്റെ അഫോഡബിൾ ടിവി ശ്രേണിയായ വൈ സീരീസിൽ പുതിയ 2 മോഡലുകൾ കൂടി വിപണിയിലെത്തി. വൈ1എസ്, വൈ1എസ് എഡ്ജ് എന്നിവ. സാങ്കേതിക സവിശേഷതകൾ മിക്കവാറും ഒന്നുതന്നെയെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്. കച്ചവടരീതിയിലാണു മുഖ്യ വ്യത്യാസം. വൈ1എസ് പ്രധാനമായും ഓൺലൈൻ സ്റ്റോറുകൾ വഴി ലഭിക്കുമ്പോൾ വൈ1എസ് എഡ്ജ് കടകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൺ പ്ലസിന്റെ അഫോഡബിൾ ടിവി ശ്രേണിയായ വൈ സീരീസിൽ പുതിയ 2 മോഡലുകൾ കൂടി വിപണിയിലെത്തി. വൈ1എസ്, വൈ1എസ് എഡ്ജ് എന്നിവ. സാങ്കേതിക സവിശേഷതകൾ മിക്കവാറും ഒന്നുതന്നെയെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്. കച്ചവടരീതിയിലാണു മുഖ്യ വ്യത്യാസം. വൈ1എസ് പ്രധാനമായും ഓൺലൈൻ സ്റ്റോറുകൾ വഴി ലഭിക്കുമ്പോൾ വൈ1എസ് എഡ്ജ് കടകളിലൂടെ മാത്രമേ ലഭിക്കൂ. 2 ടിവികളും 32 ഇഞ്ച്, 43 ഇഞ്ച് സ്ക്രീൻ മോഡലുകളിൽ ലഭിക്കും.

ADVERTISEMENT

ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ ഉള്ള അഫോഡബിൾ റേഞ്ച് ടിവികളാണ് ഇവ. വൈ1എസ് 32 ഇഞ്ച് 16,499 രൂപ, 43 ഇഞ്ച് 26,999 രൂപ, വൈ1എസ് എഡ്ജ് 32 ഇഞ്ച് 16,999 രൂപ, 43 ഇഞ്ച് 27,999 രൂപ എന്നിങ്ങനെയാണു വില. എഡ്ജ് ടിവികൾക്ക് 24 വാട്സ് സ്പീക്കർ ഔട്പുട്ടുള്ള ഡോൾബി സൗണ്ട് സിസ്റ്റമാണ്. വൈ1എസ് ടിവികളിൽ സ്പീക്കർ ഔട്പുട്ട് 20 വാട്സ്. 2 ഫുൾ റേഞ്ച് സ്പീക്കറുകളാണ് 2 മോഡലുകളിലും. 

ഉപയോഗിച്ചുനോക്കിയ എഡ്ജിലെ 24 വാട്സ് സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം ഓരോ നേർത്ത ശബ്ദവും നമ്മുടെ ചെവിയിൽ കൃത്യമായി എത്തിക്കുന്നു. മികച്ച ആസ്വാദനം സാധ്യമാക്കുന്നു. 2 ശ്രേണിയിലും സ്ക്രീനിന്റെ വക്കുകൾ വളരെ നേർത്തതാണ്. നിറയെ സ്ക്രീൻ എന്നു പറയാം. എഡ്ജിന്റെ താഴെ ബോർഡറിൽ മെറ്റാലിക് ഫിനിഷ് നൽകി മനോഹരമാക്കിയിട്ടുണ്ട്.

ADVERTISEMENT

2 ശ്രേണിയിലും 43 ഇഞ്ച് ടിവികൾ ഫുൾ എച്ച്ഡിയും 32 ഇഞ്ച് എച്ച്ഡിയുമാണ്. എച്ചഡിആർ10പ്ലസ്, എച്ച്ഡിആർ, എച്ച്എൽജി ഫോമാറ്റുകൾ സപ്പോർട്ട് ചെയ്യും. ‘ഗാമ എൻജിൻ’ ഫീച്ചർ വഴി ദൃശ്യവ്യക്തത പരമാവധി ഉയർത്താനും ഈ ടിവികളിൽ സാധിക്കും. കളറും കോൺട്രാസ്റ്റും ക്രമീകരിക്കുന്നതിലൂടെയാണിത്. എ‍ഡ്ജ് ടിവികളിൽ സ്ക്രീനിൽ നിന്നുള്ള നീലവെളിച്ചം പരമാവധി കുറച്ച് കണ്ണിന് ആയാസം കുറയ്ക്കാനുള്ള സംവിധാനമുണ്ട്. ടിയുവി റെയ്ൻലാൻഡ് സർട്ടിഫിക്കേഷനുള്ളതാണിത്. 

∙ കണക്ടിവിറ്റി

ADVERTISEMENT

വൺപ്ലസ് ഉപകരണങ്ങളുമായി തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കുന്നത് പുതിയ ടിവികളുടെ പ്രത്യേകതയാണ്. വൺപ്ലസിന്റെ ഫോൺ ആയാലും വാച്ച് ആയാലും ഇയർബഡ്സ് ആയാലും അനാസായം കണക്ട് ചെയ്യാം. വൺപ്ലസ് കണക്ട് എന്ന ആപ് ഫോണിലെടുത്താൽ ഫോൺ റിമോട്ടായി ഉപയോഗിക്കാനുമാകും. വൺപ്ലസ് കണ്ക്ട് വഴി ടിവി കാണലിന്റെ പൂർണ നിയന്ത്രണം സാധ്യമാണ്.  

വൺ പ്ലസ് ഇയർബഡ്സിന്റെ കെയ്സ് തുറന്നാലുടൻ ടിവിയിൽ നോട്ടിഫിക്കേഷൻ തെളിയും. കണക്ട് അമർത്തിയാൽ കണക്ടഡ്! 

വൺപ്ലസ് സ്മാർട് വാച്ച് ആകട്ടെ ടിവിയുമായി കണക്ട് ചെയ്താൽ ടിവി നിയന്ത്രിക്കാമെന്നു മാത്രമല്ല, ടിവി ഖണ്ടിരുന്ന് ഉറങ്ങിപ്പോയാൽ വാച്ച് അതു തിരിച്ചറിഞ്ഞ് ടിവി ഓഫാക്കും! ഗൂഗിൾ അസിസ്റ്റന്റും ടിവിയിലുണ്ട്. 

സ്മാർട് മാനേജർ ഫങ്ഷൻ വഴി ടിവിയുടെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മാനേജ് ചെയ്യാം. മാത്രമല്ല, ടിവിക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതു കിറുകൃത്യമായി ഇവിടെ അറിയുകയും ചെയ്യാം. ഓക്സിജൻ പ്ലേ 2.0 എന്ന കണ്ടന്റ് ലിസ്റ്റ് സംവിധാനവും വളരെ ഉപയോഗപ്രദമാണ്. എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നുമുള്ള ജനപ്രിയ പരിപാടികൾ നമ്മുടെ മുന്നിൽ നിരത്തിവയ്ക്കും ഇത്. സിലക്ഷൻ എളുപ്പം. മൊത്തത്തിൽ, പ്രീമിയം ലുക്കും പ്രവർത്തനമികവുമുള്ള അഫോഡബിൾ ടിവിയാണ് വൺ പ്ലസ് വൈ1എസ് എഡ്ജ്.

English Summary: OnePlus TV Y1S and TV Y1S Edge sale starts: Price, bank offers and other key details you need to know