വീട്ടിലെ വെർച്വൽ ഹെൽപർ ആയി അലക്സ മാറിയിട്ട് കാലമേറെയായി. കുഞ്ഞുങ്ങളെ താരാട്ടുപായി ഉറക്കാനും പാട്ടുകേൾപ്പിക്കാനും ലൈറ്റ് ഓഫ് ചെയ്യാനും അലക്സയോടു പറഞ്ഞാൽ മതി. ഇക്കോ ഡോട്ട് എന്ന അലക്സ് ഉപകരണത്തിൽനിന്നു മാറി സ്ക്രീനോടു കൂടിയ അലക്സയിലേക്കു നമ്മൾ മാറി. അലക്സ ഇക്കോ ഷോ എന്ന സ്മാർട് സ്പീക്കർ വിത് സ്ക്രീൻ

വീട്ടിലെ വെർച്വൽ ഹെൽപർ ആയി അലക്സ മാറിയിട്ട് കാലമേറെയായി. കുഞ്ഞുങ്ങളെ താരാട്ടുപായി ഉറക്കാനും പാട്ടുകേൾപ്പിക്കാനും ലൈറ്റ് ഓഫ് ചെയ്യാനും അലക്സയോടു പറഞ്ഞാൽ മതി. ഇക്കോ ഡോട്ട് എന്ന അലക്സ് ഉപകരണത്തിൽനിന്നു മാറി സ്ക്രീനോടു കൂടിയ അലക്സയിലേക്കു നമ്മൾ മാറി. അലക്സ ഇക്കോ ഷോ എന്ന സ്മാർട് സ്പീക്കർ വിത് സ്ക്രീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ വെർച്വൽ ഹെൽപർ ആയി അലക്സ മാറിയിട്ട് കാലമേറെയായി. കുഞ്ഞുങ്ങളെ താരാട്ടുപായി ഉറക്കാനും പാട്ടുകേൾപ്പിക്കാനും ലൈറ്റ് ഓഫ് ചെയ്യാനും അലക്സയോടു പറഞ്ഞാൽ മതി. ഇക്കോ ഡോട്ട് എന്ന അലക്സ് ഉപകരണത്തിൽനിന്നു മാറി സ്ക്രീനോടു കൂടിയ അലക്സയിലേക്കു നമ്മൾ മാറി. അലക്സ ഇക്കോ ഷോ എന്ന സ്മാർട് സ്പീക്കർ വിത് സ്ക്രീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ വെർച്വൽ ഹെൽപർ ആയി അലക്സ മാറിയിട്ട് കാലമേറെയായി. കുഞ്ഞുങ്ങളെ താരാട്ടുപായി ഉറക്കാനും പാട്ടുകേൾപ്പിക്കാനും ലൈറ്റ് ഓഫ് ചെയ്യാനും അലക്സയോടു പറഞ്ഞാൽ മതി. ഇക്കോ ഡോട്ട് എന്ന അലക്സ് ഉപകരണത്തിൽനിന്നു മാറി സ്ക്രീനോടു കൂടിയ അലക്സയിലേക്കു നമ്മൾ മാറി. അലക്സ ഇക്കോ ഷോ എന്ന സ്മാർട് സ്പീക്കർ വിത് സ്ക്രീൻ മോഡൽ ഒന്നു വിശദമായി അറിയാം. 

 

ADVERTISEMENT

∙ സ്ക്രീനുള്ള സ്മാർട് സ്പീക്കർ

 

ഇക്കോ ഡോട്ട് മോഡലുകളെല്ലാം സ്മാർട് സ്പീക്കറുകൾ ആയിരുന്നു. ശബ്ദം കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന അലക്സ. എന്നാൽ ഇക്കോ ഷോയിൽ 8 ഇഞ്ച് എച്ച്ഡി സ്ക്രീൻ ഇണക്കിച്ചേർത്തിട്ടുണ്ട്. സംഗതി കൂടുതൽ എളുപ്പമായി. ടച്ച്സ്ക്രീൻ വഴിയും ഇനി അലക്സയെ നിയന്ത്രിക്കാം. 1280 x 800p ആണ് സ്ക്രീൻ റെസലൂഷൻ.

 

ADVERTISEMENT

പാട്ടുകേൾക്കുമ്പോൾ അതിന്റെ വരികൾ ടെലിപ്രോംപ്റ്ററിൽ എന്നതു പോലെ കാണിക്കുമെന്നതു രസകരമായ ഓപ്ഷൻ ആണ്.  ടച്ച്സ്ക്രീൻ റെസ്പോൺസ് കുറച്ചു കുറവാണ് എന്നതു പരാതിയായി പറയാം. 

 

∙ രൂപകൽപന

 

ADVERTISEMENT

പഴയ സിആർടി ടെലിവിഷന്റെ രൂപത്തെ ഓർമിപ്പിക്കും അലക്സാ ഇക്കോ ഷോ. മുന്നിൽ ഡിസ്പ്ലേ. പിന്നിലേക്ക് സ്പീക്കറുകൾ.  സ്ക്രീനു മുകളിൽ മൂന്നു ബട്ടണുകൾ. ശബ്ദനിയന്ത്രണത്തിനായി രണ്ടെണ്ണം. മൈക്കും ക്യാമറയും ഓഫ് ചെയ്യുന്നതിനായി മൂന്നാമത്തെ ബട്ടണുണ്ട്.  

 

∙ ക്യാമറ

 

അലക്സ ഇക്കോ ഷോയിലെ ക്യാമറ 1 മെഗാപിക്സലിന്റേതാണ്. പടമെടുക്കാനോ വിഡിയോ പകർത്താനോ ഉള്ളതല്ല ഈ ക്യാമറ. മറിച്ച് വിഡിയോ കോളിനും സർവെയിലൻസ് ആവശ്യത്തിനും വേണ്ടിയാണ്. അതുകൊണ്ടുതന്നെ വലിയ പെർഫോമൻസ് ഒന്നും ഈ ക്യാമറയിൽ നിന്നു പ്രതീക്ഷിക്കേണ്ട. ലെൻസ് അടച്ചുവയ്ക്കാൻ ഒരു ബട്ടണുണ്ട്. സ്വകാര്യതയെ മുൻനിർത്തിയാണ് ഈ ബട്ടൺ നൽകിയിട്ടുള്ളത്. അലെക്സ ആപ് വഴി എവിടെനിന്നും നിങ്ങൾക്ക് ഇക്കോ ഷോയുടെ ക്യാമറാദൃശ്യങ്ങൾ നിരീക്ഷിക്കാം (ഹോം മോണിറ്ററിങ് എന്നാണ് വിദ്യയുടെ പേര്). വീടോ, ഓഫീസോ നിരീക്ഷിക്കാൻ സർവയിലൻസ് ക്യാമറാ സിസ്റ്റം വേറെ വേണ്ട എന്നർഥം. പക്ഷേ, ദൃശ്യങ്ങൾ സേവ് ചെയ്യാൻ പറ്റില്ല എന്നു മാത്രം. 

 

∙ ഒഎസ്

 

ആമസോൺ ഫയർ ടിവി, ടാബ്‌ലെറ്റുകളിൽ ഉള്ള ഫയർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇക്കോ ഷോയിൽ (fire OS 6.5.5.0). ആൻഡ്രോയ്ഡ് വകഭേദം. പ്രോസസർ മീഡിയാടെക് എംടി 8163 ആണ്. താരതമ്യേന അത്ര ചടുലമല്ലാത്ത പെർഫോമൻസ് മാത്രമേ ഇക്കോഷോ നൽകുന്നുളളൂ. (സ്മാർട് ഫോണുകൾ പരിചയിച്ചതുകൊണ്ട് ഇക്കോ ഷോ യുടെ പ്രതികരണം അങ്ങനെ ലാഗ് ഉള്ളതായി തോന്നും - സ്വാഭാവികം ) 

 

∙ ഓഡിയോ

 

രണ്ടു 2.0 ഇഞ്ച് നിയോഡിമിയം സ്പീക്കറുകളാണ് ഇക്കോ ഷോയ്ക്കുള്ളത്. ഇക്കോഡോട്ട് മോഡലുകളെ അപേക്ഷിച്ച് ഉഗ്രൻ ശബ്ദമാണ്. കോംപാറ്റിബിൾ ഇക്കോഡോട്ട് മോഡലുകൾ ഉണ്ടെങ്കിൽ അവ ഇക്കോഷോയുടെ സബ് വൂഫർ ആക്കി മാറ്റാം. 3.5 എംഎം ഓഡിയോ ഔട്ടുമുണ്ട്. ഫോൺ ബ്ലൂടൂത്തുമായി കണക്ട് ചെയ്യാമെങ്കിലും ഓഡിയോ മാത്രമേ പ്ലേബാക്ക് ചെയ്യാനാകൂ. 

 

∙ അലക്സാ പെർഫോമൻസ്

 

ശബ്ദനിയന്ത്രണത്തിനു തന്നെയാണ് ഇക്കോഷോയിൽ പ്രാധാന്യം. നമുക്കൊരു കാര്യം അനൗൺസ് ചെയ്യാം.  

അലക്സാ ആപ് വഴി ഇക്കോഷോയിലേക്ക് വിഡിയോ കോൾ ചെയ്യാം. മറ്റു അലക്സ ഉപകരണങ്ങളെപ്പോലെ വീട്ടിൽ സ്മാർട് ഉപകരണങ്ങളുണ്ടെങ്കിൽ അവയെ നിയന്ത്രിക്കാം. നമുക്കിഷ്ടപ്പെട്ട ഫോട്ടോ ഡിസ്പ്ലേയിൽ വരുത്താൻ അലക്സ ആപ് സഹായിക്കും. സ്റ്റോറേജ് സൗകര്യം ഇല്ലാത്തതിനാൽ ഈ ഫോട്ടോ ക്ലൗഡ് വഴി ആപ് ലോഡ് ചെയ്താണു ഇക്കോ ഷോ ഡിസ്പ്ലേ ചെയ്യുക. വാർത്താ ചാനലുകൾ കാണാം. ആമസോൺ പ്രൈമിലെയും നെറ്റ്ഫ്ലിക്സിലെയും യൂടൂബിലെയും വിഡിയോകൾ നല്ല ശബ്ദത്തിന്റെ അകമ്പടിയോടെ കാണാമെന്നതു നല്ല ഫീച്ചർ ആണ്. സ്മാർട് ഫോണിൽ കാണുന്നതിലും മികവുറ്റ രീതിയിൽ സിനിമകൾ കാണാം. 

 

∙ സ്ക്രീൻ- ഇന്റർഫേസ്

 

ഫോണിലെ നോട്ടിഫിക്കേഷൻ ബാർ പോലെയാണ് ഇക്കോ ഷോയുടെ മെനു. സ്ക്രോൾ ഡൗൺ ചെയ്താൽ അത്യാവശ്യകാര്യങ്ങളെല്ലാം തൊട്ടെടുക്കാം. ഇതിലാണ് ഹോം ബട്ടൺ. അലക്സാ ഹോം എന്നു പറഞ്ഞാലും മതിയാകും. ഹോം സ്ക്രീനിൽ ഏതൊക്കെ കൊണ്ടന്റ് വേണമെന്നതു നമുക്കു തീരുമാനിക്കാം.

 

ചുരുക്കത്തിൽ വീട്ടിലൊരു സ്മാർട് സ്പീക്കറും കുഞ്ഞു ടിവിയുമായി അലെക്സ ഇക്കോ ഷോ കട്ടയ്ക്കു കൂടെനിൽക്കും.

 

English Summary: Amazon Echo Show Review