2020 ൽ ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന പുതിയ ഐഫോണുകൾ അവതരിപ്പിച്ചപ്പോഴാണ് ആപ്പിൾ ആ പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ ഐഫോണിന്റെ കൂടെ ചാർജർ നൽകില്ല. ചാർജര്‍ വേണ്ടവർ വേറെ വാങ്ങണം. ഉപഭോക്താക്കളെ ഏറെ നിരാശപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു അത്. എന്നാൽ ഇതുവഴി ആപ്പിളിന്റെ പെട്ടിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ൽ ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന പുതിയ ഐഫോണുകൾ അവതരിപ്പിച്ചപ്പോഴാണ് ആപ്പിൾ ആ പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ ഐഫോണിന്റെ കൂടെ ചാർജർ നൽകില്ല. ചാർജര്‍ വേണ്ടവർ വേറെ വാങ്ങണം. ഉപഭോക്താക്കളെ ഏറെ നിരാശപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു അത്. എന്നാൽ ഇതുവഴി ആപ്പിളിന്റെ പെട്ടിയിൽ വീണത് 650 കോടി ഡോളറാണ് ( ഏകദേശം 49482.55 കോടി രൂപ). പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിലാണ് ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്ന് അന്ന് ആപ്പിൾ അറിയിച്ചത്.

ADVERTISEMENT

ഡെയ്‌ലിമെയിലിന്റെ ഒരു റിപ്പോർട്ട് പ്രകാരം ചാർജർ ഒഴിവാക്കിയത് കാരണം ആപ്പിളിന് ഇതുവരെ 500 കോടി പൗണ്ട് (ഏകദേശം 650 കോടി ഡോളർ) ലാഭിക്കാൻ സഹായിച്ചു എന്നാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് ചാർജറുകളും ഹെഡ്‌ഫോണുകളും നീക്കം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തിലൂടെ ആപ്പിളിന് ചെലവ് കുറയ്ക്കാൻ സാധിച്ചെന്നും സാങ്കേതിക വിദഗ്ധരായ സിസിഎസ് ഇൻസൈറ്റിലെ ചീഫ് അനലിസ്റ്റ് ബെൻ വുഡ് പറഞ്ഞു.

ADVERTISEMENT

ചാർജർ ഒഴിവാക്കിയതിന് ശേഷം ആപ്പിൾ ആഗോളതലത്തിൽ 190 ദശലക്ഷം ഐഫോണുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്. ആപ്പിളിന്റെ ഈ നീക്കത്തിൽ മിക്ക ഉപഭോക്താക്കളും ഇപ്പോഴും നിരാശയിലാണ്. ഇപ്പോള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിക്കാമെന്നുവച്ചാല്‍ പോലും ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നവർ ഐഫോണ്‍ വാങ്ങുകയാണെങ്കില്‍ ചാര്‍ജര്‍ വേറെ വാങ്ങേണ്ടതായി വരുന്നു. ഐഫോണിനൊപ്പം ഒരു യുഎസ്ബി-സി കേബിള്‍ മാത്രമാണ് നൽകുന്നത്.

ADVERTISEMENT

ഐഫോണുകള്‍ക്കൊപ്പം നല്‍കിവന്നിരുന്ന ഇയര്‍ഫോണുകളായ ഇയര്‍പോഡുകളും പിൻവലിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കാരണം പറഞ്ഞാണ് പവര്‍ അഡാപ്റ്റര്‍ നല്‍കാതിരിക്കുന്നത്. ഇതിനാൽ തന്നെ പുതിയ ഐഫോണിന് വളരെ കാലമായി കാത്തിരുന്ന യുഎസ്ബി-സി പോര്‍ട്ട് ലഭിക്കുകയും ചെയ്തു. നിലവില്‍ ഐഫോണുകളിലുള്ള ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ വേഗമുണ്ട് യുഎസ്ബി-സി പോര്‍ട്ടിന്. എന്തായാലും, ആപ്പിള്‍ തുടങ്ങിവെച്ച ഈ പരിപാടി ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ഏറ്റുപിടിച്ചിട്ടുണ്ട്.

English Summary: Apple Earned $6.5 Billion By Removing Chargers From iPhone Boxes, Says Report