ഒരേസമയം രണ്ട് ഐഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാർജറുമായി ആപ്പിൾ. 35W ഔട്ട്‌പുട്ട് നൽകുന്ന പുതിയ ചാർജർ നിർമിക്കാൻ ആപ്പിൾ ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചാർജറിന് രണ്ട് യുഎസ്ബി-സി പോർട്ടുകൾ ഉണ്ടായിരിക്കാം. അതായത് നിങ്ങൾക്ക് ഒരേസമയം രണ്ട് ഐഫോണുകൾ ചാർജ് ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേസമയം രണ്ട് ഐഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാർജറുമായി ആപ്പിൾ. 35W ഔട്ട്‌പുട്ട് നൽകുന്ന പുതിയ ചാർജർ നിർമിക്കാൻ ആപ്പിൾ ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചാർജറിന് രണ്ട് യുഎസ്ബി-സി പോർട്ടുകൾ ഉണ്ടായിരിക്കാം. അതായത് നിങ്ങൾക്ക് ഒരേസമയം രണ്ട് ഐഫോണുകൾ ചാർജ് ചെയ്യാൻ കഴിഞ്ഞേക്കും. 

ADVERTISEMENT

ഈ ചാർജർ വൈകാതെ പുറത്തിറങ്ങുമെന്നതിന് ശക്തമായ തെളിവുകളുണ്ട്. കാരണം ആപ്പിളിന്റെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു ഡോക്യുമെന്റ് വഴി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത് ഒരു ഗാലിയം നൈട്രൈഡ് (GaN) ചാർജറും ആകാം. ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ഉറപ്പാക്കിക്കൊണ്ടായിരിക്കാം പുതിയ ചാർജറും വരിക. അഡാപ്റ്ററിന്റെ വലുപ്പം ചുരുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും ആപ്പിൾ ഉപയോഗിച്ചേക്കും.

ADVERTISEMENT

ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം ഇത് 35W ഔട്ട്‌പുട്ടുള്ള ആപ്പിളിന്റെ ആദ്യത്തെ ഡ്യുവൽ യുഎസ്ബി-സി ചാർജറായിരിക്കും. ഇത് ഒരേസമയം ഒന്നിലധികം ആപ്പിൾ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ മതിയാകും. ഐഫോണിനൊപ്പം ഐപാഡ്, ആപ്പിൾ വാച്ച് എന്നിവയും ഒരേസമയം ചാർജ് ചെയ്യാൻ കഴിഞ്ഞേക്കും. കാരണം, ഒരു ഐഫോണിന്റെ പരമാവധി ചാർജിങ് വേഗം, ഉദാഹരണത്തിന് ഐഫോൺ 13 പ്രോ മാക്സിന്റേത് 27W ആണ്. ഇതിനാൽ 35W ഔട്ട്‌പുട്ട് ഉപയോഗിച്ച് ഐഫോണിനൊപ്പം ഒന്നിലധികം ആക്‌സസറികൾ ചാർജ് ചെയ്യുന്നത് സാധ്യമാണ്.

ADVERTISEMENT

English Summry: Apple leaks a 35W USB-C charger that could charge two iPhones at once