ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 സ്മാർട് വാച്ച് സീരീസിന് ഒരു ഉപയോക്താവിന് പനി ഉണ്ടോ എന്ന് കണ്ടെത്താൻ സാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആപ്പിൾ ഉൽപന്നങ്ങളുടെ അനലിസ്റ്റായ ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച് ഏറ്റവും പുതിയ വാച്ച് സീരീസ് 8 നു ശരീര താപനിലയിലെ വർധനവ് നിരീക്ഷിക്കാൻ ബോഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 സ്മാർട് വാച്ച് സീരീസിന് ഒരു ഉപയോക്താവിന് പനി ഉണ്ടോ എന്ന് കണ്ടെത്താൻ സാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആപ്പിൾ ഉൽപന്നങ്ങളുടെ അനലിസ്റ്റായ ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച് ഏറ്റവും പുതിയ വാച്ച് സീരീസ് 8 നു ശരീര താപനിലയിലെ വർധനവ് നിരീക്ഷിക്കാൻ ബോഡി ടെംപറേച്ചർ സെൻസർ ഉണ്ടായിരിക്കുമെന്നാണ്. നിരീക്ഷണങ്ങളും പരിശോധനയും കൃത്യമാകണമെന്നില്ല, എന്നാലും ആപ്പിൾ സ്മാർട് വാച്ചിന് ശരീരത്തിലെ അസാധാരണമായ ചൂട് കണ്ടെത്തിയാൽ ഡോക്ടറോട് സംസാരിക്കാനോ തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിക്കാനോ ഉപയോക്താക്കളെ പ്രേരിപ്പിക്കാന്‍ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

ആപ്പിളിന്റെ പ്രീമിയം സ്മാർട് വാച്ചുകളുടെ വിലകുറഞ്ഞ പതിപ്പായ ആപ്പിൾ വാച്ച് എസ്ഇ 2022 ( Apple Watch SE 2022)ൽ ബോഡി ടെംപറേച്ചർ സെൻസർ ഉൾപ്പെടുത്തിയേക്കില്ല എന്നും റിപ്പോർട്ടുണ്ട്. പ്രോസസിങ് പവറിന്റെ കാര്യത്തിൽ ഏറ്റവും പുതിയ മോഡലുകൾക്ക് എസ്8 എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്രൊപ്രൈറ്ററി ചിപ്‌സെറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാച്ച് 7 സീരീസിൽ ഫീച്ചർ ചെയ്യുന്ന എസ്7ൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകില്ല. ഇതിനർഥം എസ്8 ,എസ്7 ചിപ്‌സെറ്റുകൾ സമാനമായിരിക്കും. ഈ വർഷത്തെ ആപ്പിൾ വാച്ച് തുടർച്ചയായി മൂന്നാം വർഷവും ഇതേ പൊതു പ്രോസസിങ് പ്രകടനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഗുർമാൻ പറയുന്നു.

ADVERTISEMENT

മാക് ലൈനപ്പിനായി ആപ്പിൾ പ്രൊപ്രൈറ്ററി പ്രോസസറുകളും വികസിപ്പിക്കുന്നുണ്ട്. ആഗോള ചിപ്‌സെറ്റ് ക്ഷാമം മുന്നിൽകണ്ട് ആപ്പിൾ എം1, എം1 പ്രോ, എം1 അൾട്രാ, പുതിയ എം2 തുടങ്ങിയ മാക് ചിപ്‌സെറ്റുകളിലും കാര്യമായി പ്രവർത്തിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനാൽ ആപ്പിൾ വാച്ച് സീരീസിന് ചെറിയ അപ്‌ഗ്രേഡുകൾ മാത്രമാണ് ലഭിക്കുക എന്നും നിരീക്ഷണമുണ്ട്.

ADVERTISEMENT

ഐഫോൺ 12 സീരീസിനും ഐഫോൺ 13 ലൈനപ്പിനും സമാനമായ ഫ്ലാറ്റ് എഡ്ജ് ഡിസൈനുമായി സ്മാർട് വാച്ച് വരുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും ആപ്പിൾ വാച്ച് 8 സീരീസും മുൻപതിപ്പുകൾക്ക് സമാനമായ ഡിസൈൻ നിലനിർത്തുമെന്നാണ് കരുതുന്നത്. നിലവിൽ ആപ്പിൾ വാച്ച് മോഡലുകൾ വളഞ്ഞ ബെസലുകളുള്ള ചതുരാകൃതിയിലുള്ള ഡയലിലാണ് വരുന്നത്.

English Summary: Apple Watch Series 8 might be able to detect if you have a fever