ഇന്ത്യയിലെത്തിയതിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഷഓമി പുതിയ സ്മാര്‍ട് ഫാന്‍ അവതരിപ്പിച്ചു. ഷഓമി സ്മാര്‍ട് സ്റ്റാന്‍ഡിങ് ഫാന്‍ 2 എന്നാണ് പേര്. ജൂലൈ 11 മുതല്‍ ഇത് മി.കോമില്‍ വില്‍പനയ്ക്ക് എത്തി. 6,999 രൂപയാണ് വില. ജൂലൈ 18 വരെ വാങ്ങുന്നവര്‍ക്ക് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 1000 രൂപ കിഴിവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെത്തിയതിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഷഓമി പുതിയ സ്മാര്‍ട് ഫാന്‍ അവതരിപ്പിച്ചു. ഷഓമി സ്മാര്‍ട് സ്റ്റാന്‍ഡിങ് ഫാന്‍ 2 എന്നാണ് പേര്. ജൂലൈ 11 മുതല്‍ ഇത് മി.കോമില്‍ വില്‍പനയ്ക്ക് എത്തി. 6,999 രൂപയാണ് വില. ജൂലൈ 18 വരെ വാങ്ങുന്നവര്‍ക്ക് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 1000 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

7+5 വിങ് ആകൃതിയിലുള്ള ബ്ലേഡുകൾ, 100 ലെവൽ വേഗം, വോയ്‌സ് കൺട്രോൾ സപ്പോർട്ട് എന്നിവ സ്‌മാർട് ഫാനിൽ സജ്ജീകരിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് പ്രകൃതിദത്തമായ കാറ്റ് അനുഭവിക്കാൻ സഹായിക്കുന്നതാണ് ഷഓമിയുടെ സ്‌മാർട് ഫാൻ. മി ഹോം ആപ്പ് ഉപയോഗിച്ച് സ്‌മാർട് ഫാൻ നിയന്ത്രിക്കാനാകുമെന്നതാണ് ഏറ്റവും മികച്ച കാര്യം. ഫാൻ ഓണാക്കാനോ ഓഫാക്കാനോ എഴുന്നേൽക്കേണ്ടി വരുന്നില്ല.

ADVERTISEMENT

ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വായുസഞ്ചാരം ക്രമീകരിക്കാൻ കഴിയും. ഉപയോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് മി ഹോം ആപ് വഴി 1 മുതൽ 100 വരെ ഫാൻ വേഗം ക്രമീകരിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് അലക്‌സാ, ഗൂഗിൾ അസിസ്റ്റന്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഫാൻ സ്പീഡ് സജ്ജീകരിക്കാനും കഴിയും.

ADVERTISEMENT

ഷഓമി സ്മാർട് സ്റ്റാൻഡിങ് ഫാൻ 2-ൽ സൈലന്റ് ബിഎൽഡിസി കോപ്പർ-വയർ മോട്ടോറും ഡ്യുവൽ ഫാൻ ബ്ലേഡുകളും ഉണ്ട്. സ്‌മാർട് ഫാനിന് അൾട്രാ വൈഡ് ആംഗിളും 140 ഡിഗ്രി തിരശ്ചീനവും 39 ഡിഗ്രി വെർട്ടിക്കൽ റൊട്ടേഷനും ഉണ്ട്. പരമാവധി 14 മീറ്റർ പരിധിയിൽ വരെ റൂം തണുപ്പിക്കാൻ സ്മാർട് ഫാനിന് കഴിയും. 3 കിലോഗ്രാം ഭാരമുള്ള സ്മാർട് ഫാൻ ഉപയോക്താക്കൾക്ക് ആവശ്യാനുസരണം സ്റ്റാൻഡിങ് അല്ലെങ്കിൽ ടേബിൾ ഫാൻ ആയും ഉപയോഗിക്കാം.

English Summary: Xiaomi launches a smart standing fan in India for a price of Rs 6,999