സ്മാര്‍ട് സിം സ്ലോട്ടുമായി ഇറക്കിയ ലാപ്‌ടോപ് മോഡലുകള്‍ക്ക് (14ef1003tu, 14ef1002tu എന്നിവ അടക്കം) പുതിയ ഡേറ്റാ പ്ലാന്‍ നല്‍കുകയാണ് രാജ്യത്തെ ഏറ്റവും വലിയ 4ജി സേവനദാതാവായ ജിയോ. 365 ദിവസത്തേക്കാണ് പ്ലാന്‍ കാലാവധി. പ്ലാന്‍ പ്രകാരം 100 ജിബി ഡേറ്റ ആയിരിക്കും നല്‍കുക. ഇതിന് 1500 രൂപയാണ് വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

സ്മാര്‍ട് സിം സ്ലോട്ടുമായി ഇറക്കിയ ലാപ്‌ടോപ് മോഡലുകള്‍ക്ക് (14ef1003tu, 14ef1002tu എന്നിവ അടക്കം) പുതിയ ഡേറ്റാ പ്ലാന്‍ നല്‍കുകയാണ് രാജ്യത്തെ ഏറ്റവും വലിയ 4ജി സേവനദാതാവായ ജിയോ. 365 ദിവസത്തേക്കാണ് പ്ലാന്‍ കാലാവധി. പ്ലാന്‍ പ്രകാരം 100 ജിബി ഡേറ്റ ആയിരിക്കും നല്‍കുക. ഇതിന് 1500 രൂപയാണ് വില നല്‍കേണ്ടത്. 

സിം സ്ലോട്ടുള്ള എച്പി ലാപ്‌ടോപ്പുകളുടെ കുറഞ്ഞ വില 44,999 രൂപയാണ്. ലാപ്‌ടോപ്പുകള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴിയും റിലയന്‍സ്ഡിജിറ്റല്‍.ഇന്‍, ജിയോമാര്‍ട്ട്.കോം എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ലഭ്യമാണ്. പ്ലാനില്‍ അനുവദിച്ചിരിക്കുന്ന 100 ജിബി ഡേറ്റ തീര്‍ന്നു കഴിഞ്ഞാല്‍ 4ജി സ്പീഡ് ഇല്ലാതാകും. തുടര്‍ന്ന് സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെങ്കിലും 365 ദിവസത്തേക്ക് പ്ലാന്‍ ലഭിക്കും. അതേസമയം, ഉപയോക്താക്കള്‍ക്ക് ജിയോ.കോമിലെത്തി റീചാര്‍ജ് ചെയ്ത് 4ജി സ്പീഡ് പുനഃസ്ഥാപിക്കാനും സാധിക്കും.

ADVERTISEMENT

∙ ഓഫ്‌ലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ ചെയ്യേണ്ടത്

1. റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് പുതിയ എച്ച്പി സ്മാർട് സിം ലാപ്‌ടോപ് വാങ്ങുക

2. എച്ച്പി സ്മാർട് എൽടിഇ 100 ജിബി ഡേറ്റാ ഓഫറിൽ (FRC 505– ഓഫറിന്റെ പേര്) പുതിയ ജിയോ സിം ആക്ടിവേറ്റ് ചെയ്യാൻ റിലയൻസ് ഡിജിറ്റൽ സ്റ്റോർ എക്സിക്യൂട്ടീവിനോട് ആവശ്യപ്പെടുക

ADVERTISEMENT

3. ഡോക്യുമെന്റേഷനായി നിങ്ങളുടെ പിഒഐ, പിഒഎ വിശദാംശങ്ങൾ നൽകുക

4. വിജയകരമായ ആക്ടിവേഷൻ കഴിഞ്ഞാൽ എച്ച്പി സ്മാർട് ലാപ്‌ടോപ്പിൽ സിം ഇടുക.

5. ഇതോടെ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാം

∙ ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ ചെയ്യേണ്ടത്

1. റിലയൻസ് ഡിജിറ്റലിൽ നിന്ന് എച്ച്പി സ്മാർട് സിം ലാപ്‌ടോപ് ഓൺലൈനായി വാങ്ങുക. ജിയോമാർട്ട്.കോമിൽ നിന്നും വാങ്ങാം

2. ലാപ്‌ടോപ്പ് ഡെലിവർ ചെയ്‌തുകഴിഞ്ഞാൽ വാങ്ങിയ 7 ദിവസത്തിനുള്ളിൽ ഇൻവോയ്‌സും ലാപ്‌ടോപ്പും സഹിതം അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ സന്ദർശിക്കുക

3. എച്ച്പി സ്മാർട് എൽടിഇ 100 ജിബി ഡേറ്റാ ഓഫറിൽ (FRC 505– ഓഫറിന്റെ പേര്) പുതിയ ജിയോ സിം ആക്ടിവേറ്റ് ചെയ്യാൻ റിലയൻസ് ഡിജിറ്റൽ സ്റ്റോർ എക്സിക്യൂട്ടീവിനോട് ആവശ്യപ്പെടുക

4. ഡോക്യുമെന്റേഷനായി നിങ്ങളുടെ പിഒഐ, പിഒഎ വിശദാംശങ്ങൾ നൽകുക

5. വിജയകരമായ ആക്ടിവേഷൻ കഴിഞ്ഞാൽ എച്ച്പി സ്മാർട് ലാപ്‌ടോപ്പിൽ സിം ഇടുക.

6. ഇതോടെ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാം

English Summary: Jio announces 100 GB of data for 365 days with new eligible HP Smart SIM laptops