മുൻ കാമുകിയുടെ കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ രഹസ്യമായി സ്ഥാപിച്ചതിനു ശേഷം പിന്തുടർന്ന ഒരാളെ ഒൻപത് ആഴ്ച തടവിലിട്ടതായി റിപ്പോർട്ട്. ഡെയ്‌ലിമെയിൽ റിപ്പോർട്ട് പ്രകാരം ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ (41) ആണ് ശിക്ഷിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്യുകയും മുന്‍ കാമുകിയുടെ ഓരോ നീക്കവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ കാമുകിയുടെ കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ രഹസ്യമായി സ്ഥാപിച്ചതിനു ശേഷം പിന്തുടർന്ന ഒരാളെ ഒൻപത് ആഴ്ച തടവിലിട്ടതായി റിപ്പോർട്ട്. ഡെയ്‌ലിമെയിൽ റിപ്പോർട്ട് പ്രകാരം ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ (41) ആണ് ശിക്ഷിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്യുകയും മുന്‍ കാമുകിയുടെ ഓരോ നീക്കവും ട്രാക്കുചെയ്യുന്നതിന് കാറിന് പിന്നിലെ ബമ്പറിൽ പിടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ആപ്പിൾ ഉപകരണം ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐഫോണിന് അതിന്റെ സ്ഥാനം കണ്ടെത്താനാകും. സ്വാൻ‌സിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ട്രോട്‌മാൻ പരാതിക്കാരിയായ യുവതിയുമായി പത്ത് വർഷത്തിലേറെയായി ബന്ധം പുലർത്തിയിരുന്നു. 2020 ഓഗസ്റ്റിലാണ് ഇവർ തമ്മിലുള്ള ബന്ധം തകരുന്നത്. എന്നാല്‍ അദ്ദേഹം വീണ്ടും മുൻ കാമുകിയെ പിന്തുടരുകയായിരുന്നു.

ADVERTISEMENT

തുടർന്ന്, ഈ വർഷം മാർച്ചിൽ ഇരയായ യുവതി പുതിയ ഐഫോൺ വാങ്ങി കാറിൽ കയറിയപ്പോൾ ആപ്പിൾ എയർടാഗിലേക്ക് കണക്റ്റ് ചെയ്യണോ എന്ന് ചോദിച്ച് അറിയിപ്പ് ലഭിച്ചു. ആ സമയത്ത് അതിന്റെ അർഥമെന്താണെന്ന് അവൾക്കറിയില്ലായിരുന്നു, മെസേജ് അവഗണിക്കുകയാണ് അന്ന് ചെയ്തത്.

പിന്നീടൊരിക്കൽ മറ്റു പുരുഷന്മാരോടൊപ്പം കറങ്ങുന്നുണ്ടെന്ന് ട്രോട്ട്മാനിൽ നിന്ന് മുൻകാമുകിക്ക് സന്ദേശം ലഭിച്ചു. സ്വാൻസീയിലെ പെൻഡറി റോഡിൽ ആ രാത്രി അവൾ ആസ്വദിച്ചോ എന്നായിരുന്നു അവൻ അവളോട് ചോദിച്ചത്. എന്നാൽ അവൾ എവിടെയാണെന്ന് അയാൾക്ക് എങ്ങനെ അറിയാമെന്ന് അവൾക്ക് അറിയില്ലായിരുന്നു.

ADVERTISEMENT

ഇതിനിടെ എയർടാഗിലേക്ക് കണക്റ്റുചെയ്യുന്നതിനെക്കുറിച്ച് അവളുടെ ഐഫോണിൽ തുടരെ മെസേജുകൾ ലഭിക്കാന്‍ തുടങ്ങിയതോടെ മുൻ കാമുകൻ പിടിപ്പിച്ച എയർടാഗ് കണ്ടെത്തി. ട്രോട്മാന്റെ ആമസോൺ അക്കൗണ്ടിൽ നടത്തിയ സേർച്ചിൽ അയാൾ നിരവധി ആപ്പിൾ ടാഗുകൾ വാങ്ങിയതായി വ്യക്തമായിരുന്നു.‌

കാറിന്റെ പിൻ ബമ്പറിന് താഴെയുള്ള ഒരു അറയിലായിരുന്നു എയർടാഗ് ഒട്ടിച്ചിരുന്നത്. പെട്ടെന്ന് തന്നെ പൊലീസിനെ ബന്ധപ്പെടുകയും എയർടാഗ് കൈമാറുകയും ചെയ്യുകയുമായിരുന്നു.

ADVERTISEMENT

∙ എന്താണ് ആപ്പിള്‍ ടാഗ്?

ബാഗുകളും പേഴ്‌സും മറ്റു സാധനങ്ങളും നഷ്ടപ്പെടുന്നതു ഒഴിവാക്കാനോ, നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാനോ സഹായിച്ചേക്കാവുന്ന സവിശേഷമായ ഒരു സ്മാര്‍ട് ട്രാക്കിങ് ഉപകരണമാണ് ആപ്പിള്‍ എയർ ടാഗ്. ഐഒഎസ് 13ന്റെ ഫൈന്‍ഡ് മൈ (Find My) ആപ്പുമായി ബന്ധിപ്പിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഫൈന്‍ഡ് മൈ ഐഫോണ്‍, ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ് എന്നീ ആപ്പുകളെ ഒരുമിപ്പിച്ചാണ് ആപ്പിൾ എയർടാഗിന്റെയും പ്രവർത്തനം.

മറ്റൊരു മേന്മ ആപ്പിള്‍ ടാഗില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ശേഷിയാണ്. ഐഒഎസ് 13ന്റെ ബീറ്റാ പതിപ്പില്‍ ഒരു ചുവന്ന നിറത്തിലുള്ള 3ഡി ബലൂണ്‍ കാണാം. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ നഷ്ടപ്പെട്ട വസ്തു അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്താം. ആപ്പിള്‍ ടാഗ് വൃത്താകൃതിയിലുള്ള ഓരു ചെറിയ ട്രാക്കിങ് ഉപകരണമാണ്. ഇതില്‍ നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ആണ് ഉപയോഗിക്കുന്നത്.

English Summary: Man Jailed For Allegedly Stalking Ex-girlfriend With Apple AirTag: Report